ഷോപ്പിംഗ് മാളിലെ ഒരു കോണില്‍ നില്‍ക്കുകയായിരുന്നു അവള്‍. അത്രയേറെ തിരക്കില്ലാത്ത ഒരു സമയം.ജീന്‍സും ചന്ദനക്കളര്‍ ഷോര്‍ട്ട്കുര്‍ത്തയുമണിഞ്ഞ ഒരാള്‍, ശ്രദ്ധാപൂര്‍വ്വം ട്രോളിയും നീക്കിക്കൊണ്ട്, ഇരുവശത്തുമുള്ള റാക്കുകളിലേക്ക് നോക്കി, ഇടയ്ക്കിടെ നില്‍ക്കുകയും, പിന്നെ സാവധാനം മുന്നോട്ട് നീങ്ങുകയും ചെയ്യുന്നുണ്ട്.എന്തുകൊണ്ടോ, അയാളെ അവള്‍ ശ്രദ്ധിച്ചു കൊണ്ട് നിന്നു.കുറച്ചു സമയം കഴിഞ്ഞ്, ലേഡീസ് സ്റ്റോറില്‍ നില്‍ക്കുന്നനേരം, കൗണ്ടറിന് വലത് ഭാഗത്ത് അവള്‍ അയാളെ വീണ്ടും കണ്ടു.നെയില്‍പോളീഷുകള്‍ വച്ചിരുന്ന ട്രേകളോരോന്നായ് എടുത്ത് മുന്നിലേക്ക് വച്ചു