ഓഡിറ്റോറിയത്തിലേക്ക് ക്ഷണിച്ച ആളുകളൊക്കെ പതിയെ എത്തി തുടങ്ങിയിരിക്കുന്നു. വരുന്നവർക്കൊന്നും ഒരു കുറവും വരാതെ നോക്കാൻ പ്രേതേകം ശ്രദ്ധിക്കണമെന്ന് കല്യാണപെണ്ണിന്റെ അമ്മ തന്റെ ഭർത്താവിനോട് പറയുന്നുണ്ടായിരുന്നു. ഓഡിറ്റോറിയത്തിൽ കയറി വരുമ്പോൾ തന്നെ വരുന്നവർക്ക് കാണാനായി ചെക്കന്റെയും, പെണ്ണിന്റെയും ഫോട്ടോ വെച്ചുള്ള വലിയൊരു ഫ്ലക്സ് പുറത്തു വെച്ചിട്ടുണ്ടായിരുന്നു . കല്യാണം കൂടനായി അവരുടെ അയല്പക്കത്തുള്ള വീട്ടിലെ കുട്ടി തന്റെ അമ്മക്കൊപ്പം അവിടേക്ക് വരുന്നു. ആ കുട്ടി തന്റെ അമ്മക്ക് ആ ഫോട്ടോ കാട്ടി കൊടുക്കുന്നു. , "നോക്കിയേ അമ്മേ....., ഐഷു ചേ