ഭാഗം 4രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കാര്യം സംഭവിച്ചു. ജലസേചനത്തിനായി തമിഴ്നാട്ടിൽ നിന്ന് അച്ഛൻ ഒരു വാട്ടർ എഞ്ചിൻ വാങ്ങി. ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ വാട്ടർ എഞ്ചിൻ ഞങ്ങളുടേതായിരുന്നു. ഞാൻ ശരിക്കും ആവേശഭരിതനായിരുന്നു.വാട്ടർ എഞ്ചിന്റെ പ്രവർത്തനത്തെ കുറിച്ച് അച്ഛൻ ഞങ്ങളുടെ പ്രധാന ജോലിക്കാരനായ കേളന് നിർദ്ദേശങ്ങൾ നൽകി. എഞ്ചിന്റെ ആ കാസ്റ്റ് അയേൺ ബോഡി ഭാഗങ്ങളുടെ പുതിയ പെയിന്റിന്റെ ഗന്ധം ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്.രണ്ടാഴ്ച മുമ്പ് ഞാൻ വൃത്തിയാക്കിയ ആ കുളത്തിന് സമീപം തന്നെ, പുതിയ വാട്ടർ എഞ്ചിൻ വയ്ക്കാൻ അച്ഛൻ പറഞ്ഞതനുസരിച്ച് ഞാനും കേളനും കൂടി , ഒരു വ