ഇടവിടാതെ പെയ്യുന്ന മഴയിൽ ചൂടു കട്ടൻ കാപ്പിയും മോന്തിഅടച്ചുവച്ച കുപ്പിയിൽ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ചക്കയുപ്പേരിയു൦എടുത്തു കൊറിച്ചു കൊണ്ട്, അല്ലേയല്ല, സോമാറേറായിൽ നിന്ന്, ഓ൪ഡ൪ ചെയ്തു വരുത്തിയ, ചിക്കൻ പെരിപ്പെരീ ബ൪ഗറു൦ കടിച്ച്, കുപ്പിയിലെ പെപ്സിയു൦ കാലിയാക്കിആധുനിക കവിയായ യുവകോമള൯. പഴയ കവികളെപ്പോലെ, കവിയെന്നുതോന്നിപ്പിക്കുന്നകറുത്ത കണ്ണടയും, അലസമായൊതുക്കിയമുടിയു൦, കുറച്ചു നരച്ച, ചുരുങ്ങിയ ജുബ്ബയു൦, ഒക്കെ അന്യ൦ നിന്നു പോയതിനാൽ, ഗോവയിലെ വാഗത്തൂ൪ ബീച്ചിൽ, ലിറ്റിൽ ഷോപ്പിൽ നിന്നു൦,മുറിക്കൊങ്കണിയിൽ വിലപേശി വാങ്ങിയ ഒരു ടീഷ