\" എല്ലാ നേരവും ആ രമേശന്റെ വീട്ടിൽ തന്നെയാണല്ലോ? \"\" രമേശേട്ടന്റെ ഭാര്യയല്ലേ സീതേച്ചി അവരോട് സംസാരിച്ചിരിക്കുമ്പോൾ സമയം പോകുന്ന അറിയില്ല ആളു നല്ല രസകത്തി ഒരുപാട് കഥകളുണ്ട് കയ്യിൽ. \"\" എന്നിട്ട് നിനക്ക് അവളുടെ കഥ പറഞ്ഞു തന്നോ? \"\" അവർക്ക് എന്താ മുത്തശ്ശി ഈ പ്രത്യേകിച്ച് ഒരു കഥ \"\" നീയൊക്കെ ജനിക്കുന്നതിനു മുന്നേ ഇവിടെ അവളുടെ കഥ ഒരു വലിയ കഥയായിരുന്നു.... നാടുനീളെ പാടി നടന്ന ഒരു കഥ... കൂലിപ്പണിക്കാരനായ രമേശന്റെ കൂടെ, സാക്ഷാൽ ലക്ഷ്മി ദേവി സീതയായി ഇറങ്ങിവന്ന കഥ... \"\" ഇങ്ങനെ ഒരു കഥയുണ്ടോ എന്നോടതൊന്നും പറഞ്ഞില്ല നാളെ ചോദിച്ചു നോക്കാം... അല്ലേ വേണ്ട മുത്തശ്ശി പറ ഒരു ഐഡിയ