"അമ്മേ ഒന്ന് വേഗം വന്നേ... എന്റെ കോളേജ് ബസ് വരാൻ നേരായിട്ടോ...."അമൃതയുടെ നീട്ടിയുള്ള വിളി അടുക്കളയിലായാണേലും ലക്ഷ്മി കേട്ടു...."അമ്മ ദാ വരുന്നു അമ്മൂട്ടീ " എന്നും പറഞ്ഞ് ലക്ഷ്മി വീടിന്റെ മുൻവശത്തേയ്ക്ക് ഓടി വന്നു. അവളുടെ കൈവശം അമൃതയ്ക്കുള്ള ചോറ്റുപാത്രവും വെള്ളവും ഉണ്ടായിരുന്നു. മകൾ വളർന്നു പതിനെട്ടിൽ എത്തിയെങ്കിലും ലക്ഷ്മിക്ക് ഇന്നുംഅമൃത അമ്മു ആണ്.... അവളുടെ സ്നേഹം ചാലിച്ച "അമ്മു " വിളിയിൽ അമൃതയുടെ സങ്കടങ്ങൾ പോലും അലിഞ്ഞില്ലാണ്ടാകും ....അമ്മയുടെ കയ്യിൽ നിന്നും ചോറ്റുപാത്രം വാങ്ങി ആ കവിളത്തു ഒരു ചക്കര ഉമ്മയും കൊടുത്ത് അമൃത വേഗം തന്നെ പോകാൻ തയ്യാറായി. ഉടനെ