രാവിലെ ഹരി മോളെ കൊണ്ട് സ്കൂളിൽ ചേർക്കാൻ പോയി. കേരളത്തിലെ മികച്ച സ്കൂളുകളിൽ ഒരു സ്കൂൾ ആണ് ഹരി മോൾക്ക് വേണ്ടി കണ്ടെത്തിയത് . മോളെ സ്കൂളിൽ ആക്കിയ ശേഷം ഹരി നേരെ ടെക്സ്റ്റൈയിൽസിൽ വന്നു നേരെ ഡയറക്ടർ ക്യാബിനേയ്ക്ക് ചെന്നു. ഹരി : പിള്ള ചേട്ടാ ...ഇങ്ങ് വരൂ.. ഇൻ്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടവർ വന്നോ? സമയം ആയല്ലോ...! പിള്ള : ഉവ്വ് ഹരി കുഞ്ഞേ.. വിളിക്കാം പിള്ള ഓരോരുത്തരെയും വിളിച്ചു..പക്ഷെ ഒരാളിലും ഹരിക്ക് ഇൻ്ററസ്റ് തോന്നിയില്ല.. ഹരി : ചെ......ഒന്നും പറ്റുന്ന ടൈപ്പ് പിള്ളേർ അല്ലല്ലോ പിള്ള ചേട്ടാ...പിള്ള : മോനെ ..4 പേരാ ഉള്ളത്...ഇനീം ഒരാള് കൂടി ഉണ്ട്..നമ്മുടെ കമ്പന