പശ്ചിമഘട്ട മലനിരകൾ രൂപംകൊണ്ടത് ഇരുപതുകോടി വർഷങ്ങൾക്കുമുമ്പ്, ജുറാസിക് കാലഘട്ടത്തിലാണ് എന്നു പറയപ്പെടുന്നു. ആ സമയത്താണ് ഇന്ത്യ ഉൾപ്പെടുന്ന വൻകര ആഫ്രിക്കയിൽ നിന്ന് അടർന്നകന്നത്.1600 കിലോമീറ്റർ ദൂരമുള്ള സഹ്യപർവതം ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. ഇത് ഡക്കാൺ പീഠഭൂമിയുടെ പടിഞ്ഞാറെ വക്കാണ്.ഇന്ന് ഈ മലനിരകൾ ജൈവ വൈവിധ്യത്തിന്റെ കലവറയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.ഭൂഗർഭശാസ്ത്രം പഠിച്ചവർ പറയുന്നത് ഈ മലനിരകൾ സമുദ്രതീരം മടങ്ങി ഉയർന്ന് രൂപംകൊണ്ടതാണ് എന്നാണ്.ഈ മലഞ്ചെരുവുകൾ ദൃഢത കൈവരിച്ചിട്ടി