Aksharathalukal

Aksharathalukal

അപ്പൂപ്പൻ കഥകൾ  - പാലാഴിമഥനം മൂന്ന്

അപ്പൂപ്പൻ കഥകൾ - പാലാഴിമഥനം മൂന്ന്

0
230
Comedy Inspirational Classics
Summary

പാലാഴിമഥനം-മൂന്ന്അപ്പൂപ്പാ ഇനി പലാഴിമഥനം കഴിഞ്ഞിട്ടു മതി. പാവം ആ ദേവന്മാരെല്ലാം നരച്ചുകുരച്ചിരിക്കുവല്ലേ-ആതിരയുടെ പെണ്‍ബുദ്ധിയുടെ സഹതാപം.ശരി മോളേ-കടഞ്ഞുകളയാം.ഈ ദേവന്മര്‍ വയസ്സു ചെന്നിരിക്കുവല്ലേ-അവരേക്കൊണ്ട് വാസുകിയുടെ തല പിടിപ്പിച്ചാല്‍--ഓ-മന്ദരപര്‍വ്വതം എടുത്ത് പലാഴിയില്‍ കടകോലായി നിര്‍ത്തി വാ‍സുകിയേ കയറായി അതില്‍ ചുറ്റിയ കാര്യം പറഞ്ഞില്ല-അല്ലേ-അതു ചെയ്തു--കടയുമ്പോള്‍ ഉണ്ടാകുന്ന ഘര്‍ഷണത്തില്‍ വരുന്ന വിഷജ്വാല സഹിക്കാ‍ന്‍ അവര്‍ക്കു കെല്പു കാണില്ല. അതുകൊണ്ട് സൂത്രശാലിയായ വിഷ്ണു ദേവന്മാരേയും വിളിച്ച് വാസുകിയുടെ തലയ്ക്കല്‍ ചെന്നു നിന്നു--