കാറിൽ കയറിയ ശ്രയ ഒന്ന് ധീർക്കമായി നിശ്വസിച്ചുകൊണ്ടു സീറ്റിലേക്ക് ചാരി ഇരുന്നു. \"ഞാൻ വരാൻ ലേറ്റ് ആയോ?\", ഡാനി അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങിച്ചു ബാക്‌സീറ്റിലോട്ടു ഇട്ടുകൊണ്ട് ചോദിച്ചു.\"ഇല്ല ഡെന്നിച്ച. കറക്റ്റ് സമയം ആണ്. ഞാൻ ഇപ്പോൾ കഴിഞ്ഞു ഇറങ്ങിയതേയുള്ളു.\"\"നീ ശരിക്കും ടൈയേർഡ് ആണ്. ഇന്ന് ഇനി വീട്ടിൽ പോയി പഠിക്കാൻ ഉണ്ടെന്നു പറഞ്ഞു ഇരിക്കരുത്. കിടന്നു ഉറങ്ങി ക്ഷീണം മാറ്റണം കേട്ടല്ലോ.\", ഇച്ചിരി ഗൗരവത്തിൽ തന്നെ ഡാനി പറഞ്ഞു അല്ലെങ്കിൽ അവൾ കേൾക്കില്ല എന്ന് അവനു അറിയാം. അവൾ ഡാനിയെ ഒന്ന് നോക്കി.\"എന്താടി നോക്കുന്നെ. അവളുടെ കോലം കണ്ടില്ലേ. ഹോസ്പിറ്റൽ മൊത്തത്ത