Aksharathalukal

Aksharathalukal

ഭാഗം 14

ഭാഗം 14

4.5
215
Love
Summary

അവസാന സെമസ്റ്റർ പരീക്ഷയും കഴിഞ്ഞു പിരിയുമ്പോൾ സാറായുടെയും എബിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. എല്ലാവരും ഒരുമിച്ചു നിന്ന് ഫോട്ടോ ഒക്കെ എടുക്കുന്ന തിരക്കിൽ ആയിരുന്നു. \" എടി സാറ \"\" എന്താടാ പട്ടി \"\" വാടി നമുക്ക് ഒരു സെൽഫി എടുക്കാം \" എബിൻ അത് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അവനോടു ചേർന്ന് നിന്ന് സാറ പോസ് ചെയ്തു. സാറയുടെ തോളിൽ കൈയ്യു വയ്ക്കാൻ കൈയ്യു ഉയർത്തിയെങ്കിലും എബിൻ എന്തോ കൊണ്ട് അതിനു മടിച്ചു കൈ പിൻവലിച്ചു. അത് കണ്ടിട്ട് സാറ തന്നെ അവനെ തന്റെ കൈ കൊണ്ട് ചുറ്റി പിടിച്ചു നിന്നു. ആ നിമിഷം എബിൻ ഒന്ന് ഞെട്ടി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നത് കണ്ട സാ