\"സമയം പത്തു മണി ആയി. റിച്ചു നീ ആന്റ്റിയോടും അങ്കിളിനോടും ബൈ പറഞ്ഞിട്ട് പോയി കിടന്നോ\", ആമി ശ്രയയുടെ മടിയിൽ തലവെച്ചു കിടന്നു കൊണ്ട് ടാബിൽ സീരിയസായി പണിതുകൊണ്ടിരിക്കുന്ന റിച്ചുകുട്ടനെ നോക്കി പറഞ്ഞു. \"ഇച്ചിരി നേരം കൂടി വല്യമ്മേ. പ്ളീസ്.\", അവൻ അവൾക്കു നേരെ തല ചരിച്ചു കൊണ്ട് ചുണ്ടുകൾ പിളർത്തികൊണ്ടു പറഞ്ഞു. അവൻടെ മുഖഭാവം എല്ലാവരിലും ഒരു പുഞ്ചിരി വിരിയിച്ചു. കുറച്ചുനേരം കൂടെ എല്ലാവരും സംസാരിചിരുന്നു. \"ആമി, റിച്ചു ഉറങ്ങി.\", അവൻടെ മുടിയിഴകളിലൂടെ പതിയെ വിരലുകൾ ഓടിച്ചുകൊണ്ടു ശബ്ദം താഴ്ത്തി ശ്രയ പറഞ്ഞു. \"ആഹാ. എബി നീ അവനെ ഒന്ന് എടുത്തു കൊണ്ടുപോയി റൂമിൽ കിടത്തു.\" \"ഞാൻ