THE TITALEE OF LOVE 🦋{ പ്രണയത്തിന്റെ ചിത്രശലഭം } part : 31________________🔹_______________ Written by :✍️salwaah✨️ salwa__sallu____________________________കേട്ടാൽ ആർക്കും വിശ്വാസം വരാത്തൊരു പ്രത്യേകത അതിനുണ്ടായിരുന്നു..\" \"എന്താ ആ പ്രത്യേകത…\" ഇത്രയും നേരം ഇതൊന്നും ഇല്ലെന്ന് പറഞ്ഞു നടന്ന ലക്കി ആകാംഷയോടെ ചോദിച്ചതും വിശാൽ അവളെയൊന്ന് നോക്കി. \"അത് പിന്നെ കഥ കേൾക്കാൻ..അല്ലാതെ എനിക്കിതിലൊന്നും വിശ്വാസമില്ല..എന്തായാലും നീ പറഞ്ഞോ..\" ലക്കി ഇളിച്ചോണ്ട് പറഞ്ഞതും വിശാൽ തുടർന്നു.. \"ശരാശരി ചിത്രശലഭങ്ങൾക്കും പതിനാല് ദിവസം മാത്രമാണ് ആയുസ്സുണ്ടാവാറുള്ളത്… പക്ഷേ നീല നിറമുള്ള മോർഫ് ചിത്ര