പൊതുവാൾ തന്റെ കയ്യിലുള്ള പൊതി അഗസ്ത്യയെ ഏൽപ്പിച്ചു...അവൻ അത് തുറന്നു നോക്കി... ഭദ്രയും സജ്ജാദും ഒരുമിച്ചുള്ള ഫോട്ടോ ആയിരുന്നു അത്..\" ഭദ്ര മോളുടെ കൂട്ടുകാരികളേയും...ഒക്കെ കണ്ടു ഞാൻ ഇത് വരപ്പിച്ചെടുത്തു...ഇത്രയും കാലം ഇത് സൂക്ഷിച്ചു വച്ചത് വെറുതെ ആയില്ല.. ഇപ്പോൾ ഇവർക്കൊരു അവകാശിയുണ്ട് ഒരു മേൽവിലാസവും...\" ആ വാക്കുകൾ കേട്ടപ്പോൾ അഗസ്ത്യയുടെ കണ്ണു നിറഞ്ഞു എങ്കിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു നഷ്ടപ്പെട്ടു എന്ന് കരുതിയ എന്തോ തിരിച്ചു കിട്ടിയ സംതൃപ്തി...തിരികെ കാറിലേക്ക് കയറുമ്പോൾ അഗസ്ത്യ ആ ആൽമരങ്ങളെ അവസാനമായ് നോക്കി..അപ്പോൾ അതിന്റെ ചുവട്ടിൽ ഇരു