അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് മുകളിലേക്ക് പോയി ഫ്രഷ് ആയിട്ട് വരാനുള്ള വാൽസല്യം കലർന്ന സുമയുടെ സ്വരം തനുവിലേക്ക് എത്തിച്ചേർന്നത്. \"നിന്നെ കണ്ട് ഞങ്ങൾക്ക് കൊതി തീർന്നില്ല, എന്നാലും മോള് ഈ ഇരിപ്പ് തുടങ്ങിയിട്ട് കുറെ നേരമായില്ലേ... അതുകൊണ്ട് മോളു പോയി ഒന്ന് കുളിച്ച് ഫ്രഷായി കുറച്ചുനേരം കിടന്നോ..\" സുധാകരനും സുമയുടെ അഭിപ്രായം പിന്താങ്ങി. \"ഹ്മ്മ്... ശെരി അച്ഛാ.. ഏട്ടന്മാര് ഓഫീസിലേക്ക് ആണല്ലേ... ഇന്ന് നേരത്തെ വരണം കേട്ടോ.. നമുക്കെല്ലാവർക്കും ഒന്ന് പുറത്തൊക്കെ പോയി ചുറ്റി അടിച്ചിട്ട് വരാം.. മൂന്ന