ബാങ്കിലെ ഉച്ചക്കുള്ള ലഞ്ച് ബ്രേക്കിനു ശേഷം രാധിക തൻ്റെ ക്യാബിന് അടുത്തേക്ക് നടന്നു.വഴിയിൽ ഒഴിഞ്ഞു കിടക്കുന്ന അനുവിൻ്റെ ക്യാബിൻ കണ്ട്, രാധിക കുറച്ചു നേരം നോക്കി നിന്ന് നെടുവീർപ്പിട്ടു.കാര്യം 3 വർഷത്തെ പരിചയമെ അനുവിനോട് ഉള്ളുവെങ്കിലും അവരുടെ ആത്മബന്ധം എത്ര മേൽ ദൃഢമായിരുന്നു.അനുവിനും തിരിച്ച് രാധികയോട് അതേ അനുഭാവം ആയിരുന്നു, സ്വന്തം ഫാമിലി എന്ന പോലെ ആയിരുന്നു രാധികയെയും അവൾ കണ്ടിരുന്നത്. ഹലോ, ഞങ്ങളെ ഒക്കെ മറന്നോ ? ,തൻ്റെ ക്യാബിന് അകത്തേക്ക് നടക്കുന്നതിന് ഇടയിൽ രാധിക അനുവിനെ മെസ്സേജ് ചെയ്തു.അനു ലീവ് എടുത്ത് ബാങ്കിലേക്ക് വരാതായിട്ട് 4 ആഴ്ച കഴിഞ്ഞ