ഹലോ എങ്ങോട്ടേക്കാ?, ഞാൻ ഭവതിയെ എവിടെയെങ്കിലും ഡ്രോപ്പ് ചെയ്യണോ?, ഫ്രൻ്റ് കാർ വിൻഡോയിലൂടെ പുറത്തേക്ക് എത്തി നോക്കി വഴിയരുകിൽ ഇരുട്ടിൽ നിന്നിരുന്ന സാരിയുടുത്ത സ്ത്രീയോട് ചിരിച്ചു കൊണ്ട് വിശാൽ ചോദിച്ചു. കാറിന് അകത്തെ ലൈറ്റിൻ്റെ വെളിച്ചത്തിൽ അവന് അവളൂടെ തോളിൽ തൂങ്ങി കിടക്കുന്ന നീളമുള്ള വള്ളിയുള്ള ലേഡീസ് ബാഗ് വ്യക്തമായി കാണാമായിരുന്നു.സാറിന് ബുദ്ധിമുട്ടാകില്ലെങ്കിൽ എന്നെ ടൗണിൽ ഡ്രോപ്പ് ചെയ്യാമോ ?...., അവൾ കാർ വിൻഡോയിലേക്ക് കുനിഞ്ഞു നിന്ന് അകത്തേക്ക് നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.എന്ത് ബുദ്ധിമുട്ട് ...വരൂ ...., വിശാൽ കാറിൻ്റെ ഡോർ തുറന്ന് കൊടുത്തു