\" ചേച്ചി പറഞ്ഞപോലെ ഡ്രസ്സും ചേഞ്ച് ചെയ്‌തു പ്രാതലും കഴിച്ചു.... ഇനിയെങ്കിലും പറയൂ ചേച്ചി എങ്ങനെയാ ചേച്ചിയുടെ ഇഷ്ട്ടം ഹരിയേട്ടനോട് പറഞ്ഞത്.....\" ? തുമ്പയുടെ കൈയും പിടിച്ച് ബെഡിൽ കൊണ്ടിരുത്തി ചമ്രംപിടഞ്ഞിരുന്നു കൊണ്ട് തുളസി തുമ്പയോടു ചോദിച്ചു.... \"ഞാനെന്തൊക്കെയോ പറഞ്ഞു തുളസി.... എനിക്കൊന്നു ഓർമ്മയില്ല.....\" \"ഇത് കഷ്ടമാണ് ചേച്ചി.... പ്ലീസ് ചേച്ചി ഒന്നു പറയൂന്നേ....\" \" മ്മ്മ്മ്മ്.... പറയണോ? \" \"ആഹ്.... കൂടുതൽ വെയിറ്റ് ഇടാതെ ഒന്ന് പറഞ്ഞേ....!! \"അത്........ ഹരിയേട്ടനാ ആദ്യം