__കല്യാണ ദിവസം വലിയ മഠം തറവാട്__ഒട്ടുമിക്ക ബന്ധുക്കളും തന്നെ വലിയ മഠത്തിൽ എത്തിയിട്ടുണ്ടായിരുന്നു. രാവിലെ തന്നെ എല്ലാവരും ഓരോരോ തിരക്കുകളിൽ മുഴുകിയിരിക്കുകയാണ്. കണ്ണനാണേൽ എങ്ങോട്ടെന്നില്ലാതെ ഓട്ടമാണ്....അപ്പു ബ്യൂട്ടീഷൻസിനെ ഒക്കെ സഹായിച്ചും മറ്റും നിൽക്കുവാണ്. അമ്മയുടെയും അച്ഛന്റെയും കാര്യമൊന്നും പറയണ്ടല്ലോ രണ്ടുദിവസമായി മര്യാദക്ക് ഉറങ്ങിയിട്ട് കൂടിയില്ല. ബാക്കി ബന്ധുക്കളെല്ലാം ഓരോന്നിന്റെയും ഒക്കെ കുറ്റം കണ്ടുപിടിക്കുന്ന തിരക്കിലാണ്....😁 പക്ഷേ ചക്കര മാത്രം ഒരു മുറിയിൽ ചടഞ്ഞു കൂടി ഇരിപ്പാണ് ചിറകറ്റുപോയ കിളിയെ പോലെ... എല്ലാ സ്വപ്നങ്ങളും നഷ്ടപ