Aksharathalukal

നാഗപരിണയം 💔

നാഗപരിണയം 💔

4.6
59 K
Fantasy Love Suspense Thriller
Summary

"വാസുകി ഇന്ന് ന്റെ കൂടെ മുറിയിൽ കിടന്നോളു...  ഈ നേരത്ത് ജയൻ ആരെയും അവനടുത്തേക്ക്  അടുപ്പിക്കാറില്ല .. " "മാളൂ... ആ കൂജ അവളുടെ കയ്യിൽ കൊടുത്തേക്ക്..  പണിയൊക്കെ വേഗം തീർത്തു വിളക്ക് താഴ്ത്തി കൊണ്ടു..  അല്ലേൽ ശങ്കരനിപ്പോ ഒച്ചപ്പാട് തുടങ്ങും " കെട്ട് കഴിഞ്ഞു കയറി വന്ന ദിവസം തന്നേയുള്ള ജയന്റെ അമ്മയുടെ വാക്കുകൾ കേട്ട് വാസുകി തെല്ലോന്ന് അമ്പരന്നു...  ഞാൻ എന്തിനാ അമ്മയുടെ കൂടെ കിടക്കുന്നത്...  ആദ്യ രാത്രി ഭർത്താവിനോപ്പമല്ലേ ഭാര്യ കിടക്കേണ്ടത്...  അങ്ങനെയല്ലേ നാട്ടു നടപ്പ്...  മാത്രമല്ല.. തന്റെ കൂട്ടുകാരികളും പറഞ്ഞു തന്നിരിക്കുന്നത്...  ഏടത്തി തന്ന കൂജ യുമെടുത്ത് അമ്മയുടെ കൂടെ മുറിയിലേക്ക്  നടക്കുമ്പോൾ വാസുകി തിരിഞ്ഞു അവരെ ഒന്ന് നോക്കി...  ആരും തന്നെ ശ്രദ്ധിക്കുന്നില്ല.  എല്ലാവരും അവരാവരുടെ ജോലികളിൽ മുഴുകിയിരിക്കുന്നു...  ഏടത്തി വലിയൊരു ചെമ്പ് ഒറ്റക്ക് താങ്ങി പുറത്തേക്ക് താങ്ങി കൊണ്ടു പോവുന്നത് അവൾ കണ്ടു...