Aksharathalukal

അരികിൽ 💓part 1

എന്റെ സ്വാതി നീ ഒന്ന് വേഗം വരുന്നുണ്ടോ? ഇന്ന് ആ ഉണ്ടകണ്ണൻ മത്തായി ന്റെ കയ്യിന്ന് കണക്കിന് കിട്ടും നോക്കിക്കോ?

ഓ പിന്നെ ഒരു മത്തായി? അയാൾ ഒരു ചുക്കും ചെയ്യുല്ല. നീ ഇങ്ങനെ കിടന്നു കയറു പൊട്ടികാതെ അച്ചു

(ഇതാണ് നമ്മുടെ കഥ നായിക അശ്വതി എന്ന അച്ചു. പിന്നെ അവളുടെ ചങ്ക് സ്വാതി ദേഷ്യം വരും പോൾ മാത്രം അച്ചു അവളെ സ്വാതി എന്നു വിളികാർ അല്ലാത്ത സമയത്തു പാറു എന്നു വിളിക്കും. അങ്ങനെ അവർ രണ്ട് പേരും ഇന്നു കോളേജിൽ എത്താൻ വൈകും അതാണ് നമ്മൾ ഇപ്പോൾ മുകളിൽ കണ്ടത്. അപ്പൊ ബാക്കി നമുക്ക് തുടരാം. കട്ടക്ക് കൂടെ ഉണ്ടല്ലോ അല്ലെ 💞).

നിനക്ക് അങ്ങനെ ഓക്കേ പറയാം. ചീത്ത മുഴുവൻ കേൾക്കുന്നത് ഞാൻ അല്ലെ.അപ്പൊയെ പറഞ്ഞതാ വേഗം ഇറങ്ങാൻ.

ഓ ഇപ്പൊ എനിക്കായ് കുറ്റം !എന്റെ ദേവിയെ എന്റെ ഒരു വിധി

വേഗം വാടി. അല്ല നീ ഇങ്ങനെ ഒരുങ്ങി കെട്ടി നില്കുന്നത് എന്തിനാ

അതോ ആരെങ്കിലും ഒന്നു വായിനോക്കാൻ 😜

ഓഹ് നീ ഒരു അസൽ പിടകോഴി തന്നെ ! സമ്മതിച്ചു തന്നിരിക്കുന്നു മാഡം സമ്മതിച്ചു തന്നിരിക്കുന്നു

thank you.... thank you......

വേഗം വാ (അച്ചു )

സമയം 10:30
എടി ഉണ്ടകണ്ണൻ എങ്ങാനും ആണെകിൽ എല്ലാം പൊളിയും. നമ്മുടെ തൊലി അയാൾ ഉരുo നോക്കിക്കോ (അച്ചു)

എന്റെ ദേവിയെ ഈ കോളേജ് ആരെക്കിലും ബോംബ് വച്ചു പൊട്ടിക്കാൻ പറയണേ (സ്വാതി)

പിന്നെ ദൈവത്തിനെ അതെല്ലേ പണി ഒന്നു പോയെ നീ(അച്ചു )

സയൻസ് ഡിപ്പാർട്മെന്റ് എന്ന ബോർഡ് കണ്ടപ്പോ തന്നെ രണ്ടും കൂടി വിയർത്തു കുളിച്ചു

പക്ഷെ സൗണ്ട് ഒന്നും കേൾക്കാത്തത് കൊണ്ട് രണ്ട് പേർക്കും ആശ്വാസം ആയി

അങ്ങനെ അവർ രണ്ടും കല്പിച്ചു ക്ലാസ്സ്‌ലെക് പോയി

ക്ലാസ്സിന്റെ മുന്നിൽ എത്തിയപ്പോൾ ക്ലാസ്സിൽ ടീച്ചേർസ് ഇല്ലായിരുന്നു

രണ്ടു പേർക്കും സമാദാനമായി

ഹാവു ദേവിയെ നീ കാത്തു !വെറുതെ അല്ല പുറത്തേക്കു സൗണ്ട് ഇല്ലാത്തത് അഥവാ ഉണ്ടകിൽ തന്നെ വരാന്ത മുഴുവൻ ആ ഉണ്ണകണ്ണൻ മത്തായിയുടെ സൗണ്ട് ആയിരിക്കും (സ്വാതി)

എന്തായാലും ദേവി കാത്തു. നീ വാ (അച്ചു)

എടി ഉണ്ടകണ്ണൻ എവിടെ പോയി. എത്തിയപാടെ സ്വാതി കാര്യം തിരക്കി

അയാൾക് ആരുടയോ മരണം ഉണ്ടന്ന് ധന്യ മാം പറഞ്ഞു. അവരുടെ അപ്പുറത് ഇരുകുന്ന ഗൗരി പറഞ്ഞു.

എന്റെ ദേവിയെ നിനക്ക് അയാളെ തന്നെ അങ്ങ് വിളിച്ചൂടെ. സ്വാതി മുകളിക്ക് കയ്യ് കൂപ്പി കൊണ്ട് ചോദിച്ചു

എടി നീ നിന്റെ കരിനാക് എടുത്തു വളകാതെ. അയാൾ ഇലേൽ കോളേജിൽ വരാൻ ഒരു രസവുമില്ല

ഹും നീ ഒന്ന് പോയെ എനിക്ക് അയാളെ ബയോളജി കേൾക്കുമ്പോൾ തന്നെ ഉറക്കം വരും

അല്ലേലും നിനക്ക് ആരുടെ ക്ലാസ്സ്‌ കേട്ടാൽ എടി ഉറക്കം വരാത്തത് പാറു 🤭

ഓ.. അല്ല നിന്നോട് ഞാൻ പലവട്ടം പറഞ്ഞതാ പാറു..... പാറു.... എന്ന് കോളേജിൽ നിന്ന് വിളിരുത് എന്ന്

ഓ സോറി മാഡം ഇത്തവണ കൂടി ക്ഷമിക്കണം

മ്മ്.. മ്മ്...ബോസ്സ് ക്ഷമിച്ചു.
അവളുടെ പറച്ചിൽ കേട്ട് ഗൗരിയും അച്ചുവും ചിരിച്ചു

good morning students

ആരാണെന്നു അറിയാൻ എല്ലാവരും ഡോറിന്റെ അടുത്തേക് നോക്കി.
കെമിസ്ട്രി പഠിപ്പിക്കുന്ന സുമ ടീച്ചർ ആയിരുന്നു അത്

ഓഹ് ഈ തള്ളയെ ആരാ ഇങ്ങോട്ട് കേറ്റി വിട്ടത് ശല്ല്യം ഹും 😠(സ്വാതി)

ആ കോതന് പ്രിൻസിപ്പൽ ആയിരിക്കും. എന്തായാലും വാ എണിക്ക് (ഗൗരി)

good morning miss

ആ ഇരിക്കു...എല്ലാവരും ഇരിക്കു...എന്നിട്ട് വേഗം നോട്ട് എടുത്തേ ഇന്ന് കുറച്ചു നോട്ട് എഴുതാൻ ഉണ്ട് വേഗം... മ്മ്.. അറിയാലോ ആം വെരി വെരി സ്ട്രീട് ആണ് എന്ന് ആ... പറഞ്ഞല്ല എന്ന് വേണ്ട

ഓ മരകോടൻ പ്രിൻസിൽപിന് ഇതിനെ മാത്രമേ ഇങ്ങോട്ട് കെട്ടി എടുക്കാൻ തോന്നിയുള്ളു ഹും (സ്വാതി)

ഹാ ശെരിയാ... നമുക്ക് വെറുതെ ഇരിക്കാൻ അയാൾ അവസരം തരില്ല എന്നു വച്ചാൽ.... ഹാ....വിധി !(ഗൗരി)

നിങ്ങൾ രണ്ടു പേരും ഒന്ന് മിണ്ടാതെ ഇരിക്കുന്നുടോ. മനുഷ്യനെ കുറച്ചു സമദാനം താ രണ്ടും എപ്പോഴും കൊണ കൊണ എന്നു പറഞ്ഞോടിരിക്കും. അത് നോട്ട് തന്ന് അതിന്റെ വഴിക് പോവും എന്തായാലും ഉണ്ടക്കണ്ണൻ വന്നില്ലാലോ അത്രയും സമാദാനം ഹാ... (അശ്വതി)

അത് നീ പറഞ്ഞത് ശെരിയാ.അതു വരെ സൈലന്റ് ആയി ഇരുന്ന ആയിഷ പറഞ്ഞു

(സ്വാതി, അശ്വതി, ഗൗരി, ആയിഷ, അപർണ ഇവർ അഞ്ചു പേരും കട്ട ചങ്ക് ആണ്. സ്വാതിയെ പാറു എന്നും അശ്വതിയെ അച്ചു എന്നും ഗൗരിയെ കിച്ചു എന്നും ആയിഷയെ ആയിശു എന്നും അപർണയെ അപ്പു എന്നാണ് ഇവർ അങ്ങോട്ടും ഇങ്ങോട്ടും വിളികാർ. പക്ഷെ വേറെ ആരും അവരെ അങ്ങനെ വിളിക്കുന്നത് ആർക്കും ഇഷ്ടമില്ല.💕)

അല്ലടി അപ്പു എവിടെ പോയി(കിച്ചു)

അവൾക്കു നല്ല പനി ഉണ്ടന്ന് ലതആന്റി വിളിച്ചു പറഞ്ഞത്.അതുകൊണ്ട് എന്നോട് പോവാൻ പറഞ്ഞു

മ്മ്... മ്മ്... (അച്ചു)

അല്ല പെട്ടന്ന് എന്താ ഒരു പനി വരാൻ. ഇന്നലെ ഒരു കുഴപ്പവും ഇല്ലായിരുന്നുല്ലോ (സ്വാതി)

ആ.. ആ... ആർക് അറിയാം (അച്ചു)

അല്ലേടി ഇത് പേടി പനിയാ ഞാൻ ഇന്നലെ മെസ്സേജ് അയക്കുബോൾ അവൾ എന്നോട് പറഞ്ഞു ഞാൻ ഒരു ഹൊറർ പടം കാണുകയാണന് (ഗൗരി)

അല്ലേലും ഇവളൊക്കെ എന്തിനാ വെറുതെ പ്രേത സിനിമ ഒക്കെ കാണുന്നത് ഞാൻ ആണേ ആ വഴിക് പോവൂല (ആയിശു)

എന്തിനാ പേടിക്കുന്നത് അതൊക്കെ വെറും കെട്ട്കഥ മാത്രം അല്ലെ എനിക്ക് പേടിയില്ല 😎(സ്വാതി)

സ്വാതി പറഞ്ഞത് കുറച്ചു ഉച്ചത്തിൽ ആയിപോയി. സുമ ടീച്ചർക്ക്‌ അവർ സംസാരിക്കുകയാണ് എന്നു മനസിലായി

എന്താ അവിടെ ഒരു സംസാരം ഹേ.. സ്വാതി getup

എന്താ മാഡം?

അല്ല ഞാൻ ഇവിടെ ക്ലാസ്സ്‌ എടുക്കുന്നത് എനിക്ക് വേണ്ടിയാണോ അതോ നിങ്ങൾക് വേണ്ടിയോ?

സോറി മാം. പക്ഷെ ഞാൻ ക്ലാസ്സ്‌ ശ്രദ്ധിച്ചിർന്നു മാം

എന്നാൽ ഞാൻ ഒരു questions ചോദിക്കട്ടെ

ദൈവമെ പെട്ട് !ആ ചോദിക്കു മാം

who is john dalton?

അത് മാം, ദേവിയെ പെട്ട് എന്തെകിലും വഴി കാണിച്ചു തരണേ.അത്.... അത്...

അല്ലെങ്കിൽ ഞാൻ വേറെ ചോദ്യം ചോദിക്കം

ok മാഡം

who is michel fareade

അത്..... അത്.... മാം

ഇതാണോ നിന്റെ പഠിത്തം 😠രാവിലെ തന്നെ ഒരുങ്ങി കെട്ടി ഇറങ്ങിക്കോളും ഓരോന്ന് എന്നാലോ നാലക്ഷരം പടിക്കുകയില ഹും നാളെ ഈ രണ്ടു ചോദ്യം 100 വട്ടം എഴുതണം കേട്ടല്ലോ

കേട്ടു മാം !
അപ്പൊ തന്നെ സ്വാതിയുടെ തലയിൽ ബൾബ് മിന്നി.
മാം ഇവർക്ക് മൂന്നുപേർക്കും punishment വേണം എന്ന്. ഇവരും എന്റെ കൂടെ ഉണ്ടായിരുന്നു ഇവർക്ക് എന്നെ ഒറ്റപ്പെടുത്താൻ വയ്യ എന്നു

ഓഹോ കൂട്ടുകാരിയോട് ഇത്ര സ്‌നേഹമുള്ളവർ ആണെകിൽ നിങ്ങളും എഴുതിക്കോ

ടിം.. ടിം... ടിം..

ഓഹ് പിരീഡ് കഴിന്നല്ലോ... അപ്പൊ എല്ലാരു നോട്ട് കംപ്ലീറ്റ് ആക്കി എന്നെ കാണിക്കണം ok by

tank you miss

അവർക്ക് പറയാൻ അവസരം കൊടുക്കാതെ സുമ ടീച്ചർ ക്ലാസ്സിൽ നിന്ന് പോയി.

ഡീ കള്ളതെണ്ടി... പാറു... നിന്നെ ഇന്ന് ഞങ്ങൾ. അതുപറഞ്ഞു അവര് മൂന്നു പേരും കൂടി അവളെ പൊതിരെ തല്ലി

എടി നിർത്താൻ... ആ... ആ... വേദനിക്കുന്നു

അവൾക്കു വേദനിക്കുന്നു എന്ന് കേട്ടപ്പോൾ അവര് അടി നിർത്തി

ഇനി പറ നീ എന്തിനാ ഞങ്ങള്ക്ക് punshiment വാങ്ങി തന്നത്

അത് നമ്മൾ നാല് പേരും കൂടിയല്ലേ സംസാരിച്ചത്. അതുകൊണ്ട് ഞാൻ മാത്രം punshiment വാങ്ങി നിങ്ങൾ വെറുതെ ഇരുന്നു സുഗിക്കാൻ ഞാൻ അനുവദിക്കില്ല മോളെ 😄😄

ഡീ ദുഷ്ടി അപ്പൊ നീ ഞങ്ങൾക്ക് ഇട്ട് നീ പണി തന്നതാ അല്ലെ (ആയിശു)

എന്താ സംശയം. അപ്പൊ നിങ്ങളും എഴുതി തുടങ്ങിക്കോ

ഡീ നിന്നെ......

അങ്ങനെ വഴക്കും സതോഷവും സങ്കടകളും ഒകെ പങ്കുവെച്ചു അവര് അവിടെ അടിച്ചു പൊളിച്ചു

ഡീ ഇന്ന് നല്ല ദിവസം ആയിരുന്നു അല്ലെ. ബസ്‌സ്റ്റോപ്പിലേക് നടക്കുന്നതിന് ഇടയിൽ അച്ചു പറഞ്ഞു

ആ... ആ ഉണ്ടക്കണ്ണൻ ഇല്ലാത്തത് കൊണ്ടാവും. പക്ഷെ ഞാൻ ആലോചിക്കുന്നത് എങ്ങനെ 200 എണ്ണം എഴുതും എന്നാണ്

ആ.. അതു ശെരിയാണല്ലോ. ഹോ എന്റെ ദേവിയെ ഇവളെ കൊണ്ടു ഈ ചതി എന്നോട് വേണ്ടായിരുന്നു.

ഇനി സാഹചര്യം അത്ര പതി അല്ലെന്ന് മനസിലാക്കിയ പാറു വേഗം നടന്നു.നേരെത്തെ കിട്ടിയതിന്റെ വേദന മാറിയിലായിരിന്നു

പാറുന്റെ നടത്തം കണ്ടപ്പോയെ അച്ചൂനെ കാര്യം മനസിലായി

ഡീ ഞാൻ നിന്നെ ഒന്നും ചെയ്യൂല്ല. നീ ഒന്ന് പതിയെ നടക്. അവളുടെ ഒപ്പം എത്താൻ പ്രയാസപ്പെട്ട് കൊണ്ടു അച്ചു വിളിച്ചു പറഞ്ഞു.

അതു കേട്ടടനെ പാറു നിന്നു.അച്ചു ഓടി അവളുടെ അടുത്ത് എത്തി.

അപ്പോഴത്തെ അവസ്ഥയിൽ ഞങ്ങൾ തല്ലി പോയതാ സോറി നിനക്ക് വേദനിച്ചോ?

ആ വേദനിച്ചു. സ്വാതി പിണക്കം നടിച്ചു

എന്നാൽ നീ അതങ്ങ് സഹിച്ചോ. ഇനി ഇങ്ങനെത്തെ പണി തരുമ്പോൾ ഇത് ഓർത്ത നന്ന്

ഓ... ഹും. സ്വാതി മുഖം വീർപിച്ചു

വേഗം വാ. ബസ് ഇപ്പൊ പോവും

അങ്ങനെ സ്വാതിയും അച്ചുവും ബസ്സ്റ്റോപ്പ്‌ ലേക്ക് നടക്കാൻ തുടങ്ങി

എടി... എടി (അച്ചു)

എന്താ നിനക്ക് വേണ്ടത്. സ്വാതി ദേഷ്യം അഭിനയിച്ചു

ഓഹോ നിനക്ക് ദേഷ്യം ആണ് അല്ലെ. എന്നാൽ ഞാനും നിന്നോട് മിണ്ടുന്നില്ല. ഹും

അങ്ങനെ രണ്ടുപേരും മിണ്ടാതെ ദേഷ്യം പിടിച്ചു ബസ്സ്റ്റോപ്പ്‌ ലേക്ക് നടന്നു

എടി നിനക്ക് ഇന്ന് ഞാൻ ടിക്കറ്റ് എടുത്തു തരില്ല. നോക്കിക്കോ

അയ്യോ പണി പാളിയല്ലോ ദേവിയെ. ഞാൻ ഇന്ന് പൈസയും എടുക്കാൻ മറന്നു പോയത് കൊണ്ട് ഇന്ന് പൈസ ഇവൾ കൊടുക്കാൻ എന്ന് പറഞ്ഞതാ. എന്തായാലും ഒന്നു സോപ്പിട്ടു നോക്കട്ടെ

നീ എന്റെ പൊന്നല്ലേ. ഞാൻ ദേഷ്യം കാണിച്ചത് വെറുതെയാ നീ അത് കാര്യം ആകണ്ട ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ നീ അത് സീരിയസ് ആക്കിയോ

ഹോ നീ ഇങ്ങനെ സോപ്പ് ഇണ്ടല്ലേ പൈസ ഞാൻ കൊടുത്തോളം പോരെ എന്നാലും നീ എന്നോട് പിണങ്ങല്ലേ 😒

സോറി ഡീ ഞാൻ വെറുതെ പറഞ്ഞതല്ലേ പിണക്കവും ഇണക്കവും ഒകെ ഉണ്ടകിൽ അല്ലെ ഒരു രസം

ഓക്കേ അപ്പൊ ഫ്രണ്ട്‌സ്.

അവര് വീണ്ടും പയത് പോലെ ആയി

ഇതൊക്കെ ഒരാൾ ഒളിഞ്ഞു നോക്കുന്നു ഉണ്ടായിരുന്നു. അപ്പോഴാ അതാ ചാറ്റൽ മഴ വരുന്ന. സ്വാതി പിന്നെ ഒന്നും നോക്കില്ല അവൻ ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങി മഴയത്തു കളിക്കാൻ തുടങ്ങി

എടി ഇങ്ങു കേറി പോരെ നാളെ പനി പിടിക്കും. അച്ചു അവളോട് പറഞ്ഞു

നീ ഒന്ന് പോയെ എന്ത് രസമാ മഴയത്തു കളിക്കാൻ

ആ... ആ... ബെസ്റ്റ്. നാളെ പനി പിടിച്ചു കിടക്കുമ്പോൾ നല്ല രസമായിരിക്കും

അപ്പോഴണ് ബസ് വന്നു നിന്നത്

എടി ഞാൻ പോവും നീ ഇവിടെ കളിച്ചു നിന്നോ

അയ്യോ ബസ് വന്നോ. ഓ കുറച്ചു കഴിഞ്ഞു വന്ന മതിയായിരുന്നു

അങ്ങനെ രണ്ടുപേരും വീട്ടിൽലേക്ക് യാത്ര തിരിച്ചു

(തുടരും)

✍️Name___Less💕

സപ്പോർട്ട് ചെയ്യണേ 😊


അരികിൽ 💓part 2

അരികിൽ 💓part 2

4.4
25114

ടിക്കറ്റ്... ടിക്കറ്റ്.... ടിക്കറ്റ്.... മോളെ എവിടെക്കാ. കണ്ടക്ടർ അച്ചുവിനോട് ചോദിച്ചു ചേട്ടാ രണ്ട് മൂവാറ്റുപുഴ. അച്ചു പറഞ്ഞു എന്നാൽ 100 രൂപ താ ചേട്ടാ. അച്ചു ഒരു 100 രൂപയുടെ നോട്ട് കൊടുത്തു അപ്പൊ ശരി.. ടിക്കറ്റ്... ടിക്കറ്റ് എന്നു പറഞ്ഞു കണ്ടക്ടർ അവിടെ നിന്ന് പോയി എടി ദേഹത്തു മുഴുവൻ വെള്ളം ആണല്ലോ. നിന്നോട് അപ്പൊയെ പറഞ്ഞതാ കേറി പോരാൻ അപ്പൊ അവൾ പറയുകയാ നല്ല രസമാ എന്ന് ഹും ഇപ്പൊ ഞാനും നനയാൻ തുടങ്ങി. അച്ചു പുച്ഛം കലർത്തി പാറുനോട് പറഞ്ഞു ഓഹോ എന്നാൽ നിന്നെ നനച്ചട്ട് തന്നെ കാര്യം. അതു പറഞ്ഞു സ്വാതി അവളുടെ അടുത്ത് ചേർന്ന് ഇരിന്നു ഡി... ചതിക്കല്ലേ ഞാൻ വെറുതെ പറഞ്ഞത്