Aksharathalukal

അരികിൽ 💓part 3

അങ്ങനെ രണ്ടു പേരും ഡ്രസ്സ്‌ ഒക്കെ മാറി സ്വാതിയുടെ വീട്ടിലേക് തിരിച്ചു

ഏട്ടാ?

എന്താടി. ഡ്രൈവ് ചെയ്യുന്നതിന് ഇടയിൽ ആദി ചോദിച്ചു

അത് പിന്നെ എനിക്ക് ഒരു ice cream വാങ്ങി തരുമോ

പിന്നെ
അവൻ അടുത്ത് കണ്ട കൂൾബാറിൽ നിർത്തി

ഏട്ടാ.ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അച്ചു വീണ്ടും ആദി യെ വിളിച്ചു

എന്താ വേറെ എന്തെകിലും വേണോ

അല്ല നമ്മൾ പോകുമ്പോൾ എന്തെകിലും വാങ്ങെണ്ട

ഹാ... നീ പറഞ്ഞത് ശെരി ആണല്ലോ ഞാൻ അത് മറന്നു

അങ്ങനെ അവര് ഐസ്ക്രീം കഴിച്ചു ആ കടയിൽ നിന്ന് സ്വാതിക് വേണ്ടത് വാങ്ങി. രണ്ടുപേരും സ്വാതിയുടെ വീട്ടിലേക് തിരിച്ചു.

ടിൻ... ടോങ്. അവര് കാളിങ് ബെൽ അടിച്ചു അകത്തേക് ആകാംഷയോടെ നോക്കി. 

വാതിൽ തുറന്നതു പാർവതി അമ്മ ആയിരുന്നു

ഹാ.... മോൾ ആയിരിന്നോ എന്താ വന്ന കാലിൽ നില്കുന്നത് വാ

അല്ല മോളെ ഇതാരാ

അത് എന്റെ ഏട്ടനാ. ആദിത്യൻ

ഓഹ്.... കയറി വാ മോനെ

അവര് രണ്ടുപേരെയും അകത്തേക്കു കൊണ്ടു പോയി

മോളെ ഞാൻ ചായ എടുക്കട്ടേ ഇപ്പോം വരാം

അതൊന്നും വേണ്ട ആന്റി. ഞങ്ങൾ കഴിച്ചിട്ട വന്നത്

അതൊന്നും പറഞ്ഞ പറ്റൂല. ഇവിടെ വരെ വന്നിട്ട് ഒന്നും കഴിക്കാതെ പോവരുത്. എന്നും പറഞ്ഞു അവർ അടുക്കളയിലേക്ക് പോവാൻ ഒരുങ്ങി

അമ്മേ സ്വാതി എവിടെ? എനിക്ക് ഒന്നു കാണണം എന്നു ഉണ്ടായിരുന്നു

അതിന് എന്താ മോളെ അവൾ മുകളിൽ ഉണ്ട്‌ പോയി കണ്ടോ മോനും അച്ചുവിന്റെ കൂടെ ചെന്നോ ഇല്ലങ്കില അവൾക്കു സംങ്ക്ടമാവും

അത് ശെരിയാ ഏട്ടൻ ഇവിടെ വരെ വന്നിട്ട് അവളെ ഒന്നു കാണാതെ പോയാൽ അവൾക്ക് അത് ഫീൽ ആവും. വാ..... ഏട്ടാ

ഹാ... ശെരി. ഇനി ഞാൻ വന്നില്ല എന്നു വേണ്ട

അങ്ങനെ രണ്ടുപേരും മുകളിലേക്ക് പോയി.😇

അവര് ചെല്ലുമ്പോൾ സ്വാതി മൂടി പുതച്ചു കിടക്കുയാരിന്നു

പാറു.... പാറു... അച്ചു അവളെ വിളിച്ചു.അവരെ കണ്ടപ്പോള് തന്നെ അവൾ എഴുനേറ്റു ഇരുന്നു

വേണ്ട വയ്യങ്കിൽ എണീക്കണ്ട. അച്ചു അവളെ നോക്കി പറഞ്ഞു

എടി എനിക്ക് അത്ര വല്യ അസുഖം ഒന്നും ഇല്ല. ഇനി നീ എന്നെ രോഗി ആകണ്ട

ഹോ ഈ പെണ്ണ്.. അസുഗം ആയാലും തൊള്ളക്ക് യാതൊരു കുറവും ഇല്ല

ഇല്ല.. ഹും

ഞാൻ അപ്പോഴാ പറഞ്ഞതാ മഴയത്തു കളിക്കണ്ട എന്ന് ഇപ്പോം എന്തായി

ഹോ.... നീ ഒന്നു പതുക്കെ പറ അമ്മ കേൾക്കും ഞാൻ ഇവിടെത്തെ വെള്ളം മാറി കുളിച് പനി വന്നു എന്ന പറഞ്ഞത്

അവര് വഴക്കു ഉണ്ടാകുമ്പോ ആണ് ആദി അങ്ങോട്ട്‌ നോക്കിയത്. ഒരു ചമയങ്ങളും ഇല്ലാത്ത മുഖം. കാതിൽ ഒരു സ്റ്റെഡ്ഡ്. കഴുത്തിൽ ഒരു മാല. ഒരു പാന്റ് ഉം ഒരു ടോപ് ഉം ഇട്ടിരിക്കുന്നു. സത്യം പറഞ്ഞാൽ ഈ പെൺകുട്ടികളെ പനിച്ചു കാണാൻ ഒരു പ്രതേയക ഭംഗിയാ മുൻപ് ആദി അവളെ കണ്ടിട്ടു ഉണ്ടാകിലും ഇത്ര ഭംഗിയായി ആദ്യമായാണ് കാണുന്നത്

ഹാ.. ഏട്ടൻ ഇവളോട് ഒന്നും മിണ്ടാത്തത്

ഹേ... ആദി ഏട്ടൻ വന്നിരുന്നോ ഞാൻ കണ്ടില്ലയായിരുന്നു

പെട്ടന്ന് സ്വാതി അവനെ നോക്കി അതു പറഞ്ഞതും അവൻ അവളെ നോക്കി രണ്ടു പേരുടെയും കണ്ണുകളും തമ്മിൽ ഇടഞ്ഞു. പെട്ടന്ന് ആദി കണ്ണുകൾ അവളിൽ നിന്ന് വലിച്ചു 💖

നിങ്ങൾ രണ്ടും പൊരിഞ്ഞ വഴക്കു അല്ലായിരുന്നോ അതിന്റെ ഇടയിൽ കൂടി ഞാൻ എന്ത് പറയാനാ....

ഹാ... അതു ശെരിയാ

സ്വാതി കുറവുണ്ടോ. ആദി സ്വാതിയോടായി ചോദിച്ചു

ഹാ... കുറവ് ഉണ്ട്‌ ആദി ഏട്ടാ

മ്മ്......

അപ്പോയെക്കും പാർവതി അമ്മ ചായയും കൊണ്ടു വന്നു. പിറകിൽ ശ്രീ ഉള്ളിവടയും കൊണ്ടു വന്നു എന്നിട്ട് അവർക്ക് കൊടുത്തു

ഏട്ടാ ഇത് ശ്രീ സ്വാതിയുടെ അനുജത്തിയ.ആദി അവളെ സംശയത്തോടെ നോക്കുന്നത് കണ്ട് അച്ചു പറഞ്ഞു  

മ്മ്... എന്താ പേര്

ശ്വേത സ്നേഹം ഉള്ളര് ശ്രീ എന്നു വിളികും

ഹാ... ശ്രീ എത്ര ക്ലാസ്സലാ പഠിക്കുന്നത്

+2 ൽ ..

മ്മ്...

പിന്നെ മോളെ അമ്മക്കും അച്ഛനും സുഖമാണോ

ആ.... ആന്റി അവിടെ എല്ലാര്ക്കും സുഖം

അങ്ങനെ അവര് ചായകുടിച്ചു കുറച്ചു നേരം കഴിഞ്ഞു പോവാൻ ഒരുങ്ങി

ഡീ ഞങ്ങൾ ഇറങ്ങുകയാ അപ്പൊ നാളെ കോളേജ്ൽ കാണാം 

എടി ഞാൻ ചിലപ്പോൾ വരില്ല.പനിയുടെ ലക്ഷണം കണ്ടിട്ട് നാളേക് റെഡി യാവും എന്നു തോന്നുന്ന ഇല്ല

മ്മ്... ശെരി ഡീ നീ സുഗമായിട്ട് വന്നാ മതി

ഹാ... ഡീ അപ്പൊ ശെരി

അവര് അവരോട് യാത്ര പറഞ്ഞു ഇറങ്ങി.

യാത്രകിടയിൽ അച്ചു ആദിയോട് ചോദിച്ചു.

എന്താ ഏട്ടാ ഒരു ചുറ്റിക്കളി മ്മ്... മ്മ്... ഞാൻ എല്ലാം അറിയുന്നുണ്ട്

എന്ത്....ഒന്നും ഇല്ല. ആദി ചമ്മൽ മറച്ചു കൊണ്ടു പറഞ്ഞു

മ്മ്.... മ്മ്.... പിന്നെ അവൾ എന്റെ ഏട്ടത്തിയമ്മ ആവുന്നത് കൊണ്ടു കുഴപ്പം ഒന്നുമില്ല

ഓ..... ഓ... അല്ല നീ ആരുടെ കാര്യമാ പറയുന്നത്.

സ്വാതിയുടെ.....

നിന്റെ കൂട്ടുകാരി എനിക്ക് എന്റെ പെങ്ങളെ പോലെ ആണ്.അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല കേട്ടല്ലോ

ഉവ്വ്.. ഉവ്വേ..... മ്മ്.. നടക്കട്ടെ.അങ്ങനെ ഒന്നും രണ്ടു പറഞ്ഞു അവര് വീട്ടിൽ എത്തി. 

പിറ്റേ ദിവസം രാവിലെ......🌄

ഏട്ടാ.... 

എന്താ മോളെ

എന്നെ ഇന്ന് ഹോസ്റ്റലിൽ വിടുമോ നാളെ ക്ലാസ്സിന് തുടങ്ങും. എന്നെ ഒന്നു വിടാമോ

ഇന്ന് ലീവ് കഴിഞ്ഞു അച്ചു കോളേജ് ലേക്ക് പോവാൻ നില്കുകയാണ്

പിന്നെ നീ ഒറ്റക്ക് പോവുന്നുള്ളു. ഷർട്ടിന്റെ കയ്യ് മടക്കി വച്ചു കൊണ്ടു ആദി ചോദിച്ചു

അത് എന്താ ഏട്ടാ അങ്ങനെ ചോദിച്ചത്  

അത് പിന്നെ ആ സ്വാതി ഇല്ലേ അവൾ ഉണ്ടോ എന്നാണ് ഞാൻ ചോദിക്കുന്നത്

ഓ... ഓ.... അങ്ങനെ എന്താ ഏട്ടാ അവൾ ഇല്ലാതെ ഏട്ടൻ എന്നെ കൊണ്ടു വിടാൻ വയ്യേ

ഹേ... അങ്ങനെ ഒന്നും ഇല്ല  

ഞാൻ ഒന്നു വിളിച്ചു നോക്കട്ടെ

മ്മ്... അതു പറഞ്ഞു ആദി പോയി. അച്ചു സ്വാതിയെ വിളിച്ചു

ഹലോ.....

ഹലോ...

എടി നീ ഇന്ന് വരുന്നിലെ

എവിടേക്

എടി ഇന്ന് ലീവ് തീരും നീ ഇന്ന് ഹോസ്റ്റലിലേക്ക് പോരുന്നണ്ടോ

ഹാ.... പിന്നെ

അപ്പൊ നിന്റെ പനി മാറിയോ

മാറിയോ എന്ന് ചോദിച്ചാൽ മാറീട്ടില്ല എന്നാലും ഞാൻ വരും

അത് എന്താ?  

എനിക്ക് വീട്ടിൽ കിടന്ന് മടുത്തു. ഹോസ്റ്റലിൽ ആണെകിൽ നിന്നെ എങ്കിലും കാണാല്ലോ

എന്ന നീ എന്താ വീട്ടിൽ പറയുന്നത്

ഞാൻ പറയും അറ്റെൻഡ്സ് പോവും പരിക്ഷ എഴുതാൻ കയില്ല എന്നൊക്കെ

മ്മ്... ശെരി ഞാനും ഏട്ടനും അങ്ങോട്ട്‌ വരാം

ഹേ... ഏട്ടനും വരാണ്‌ടോ

ഹാ എന്താടി മ്മ്.. മ്മ്.... എനിക്ക് എല്ലാം മനസിൽ ആവുണ്ട്

എന്തോന്ന്..... ഒന്നുമില്ല  

അങ്ങനെ അവര് ഫോൺ സംഭാഷണം നിർത്തി  

ആദി ഏട്ടനും ഉണ്ട്‌ ഞാൻ എന്ത് ഡ്രസ്സ്‌ ഇടും. എന്നും പറഞ്ഞു അവൾ അലമാര തുറന്നു നോക്കി. അവൾ പല പല ഡ്രസ്സ്‌ എടുത്തു കണ്ണാടിക് മുമ്പിൽ നിന്ന് വിശകലനം നടത്തി.  

ഇത് വേണ്ട.... മ്മ്.... ഇതു വേണ്ട. അപ്പോഴാണ് ശ്രീ അങ്ങോട്ട്‌ വന്നത്

എന്താ ചേച്ചി ഡ്രസ്സ്‌ ഒക്കെ വലിച്ചു വാരി ഇട്ടിരിക്കുന്നത്

എടി ഞാൻ ഇന്ന് പോവുകയാ

എവിടേക്

ഹോസ്റ്റൽലേക്ക്

അപ്പൊ ചേച്ചിയുടെ പനി മാറിയോ?

കുറവുണ്ടല്ലോ അതുകൊണ്ട് പോവാം എന്ന് വിചാരിച്ചു

എന്തിനാ ചേച്ചി ഇത്ര വേഗം പോകുന്നത്. പനി മുഴുവൻ മാറി പോയ പോരെ

നീ ഒന്നു പോയെ കുറച്ചു കഴിഞ്ഞു പരീക്ഷ തുടങ്ങും. പിന്നെ കുറച്ചു അറ്റന്റൻസ് കുറവാ അതുകൊണ്ട് പോയെ പറ്റു

നീ അമ്മയോട് പറഞ്ഞോ

ഇല്ല നീ ഒന്നു ചെന്നു പറ.സ്വാതി പറഞ്ഞു.

ശെരി.....

അങ്ങനെ ഒരു നേവി ബ്ലു കുർത്തയും ജെഗിനും എടുത്തു ഇട്ടു. 💙

അമ്മേ ചേച്ചി ഇന്ന് പോവുകയാ എന്ന് പറഞ്ഞു

അവൾ ഇത്ര പെട്ടന്ന് എന്താ പോവുന്നത്. എന്നോട് ഒരു വാക്കു പോലും പറഞ്ഞതില്ലോ

പെട്ടന്ന് ഉണ്ടായ പോക്ക് ആണെന്ന് തോന്നുന്നു . അച്ചു ചേച്ചി വരുന്നു ഉണ്ട്‌

മ്മ്... മ്മ്.... എന്തായാലും പനി കുറവ് ഉണ്ടല്ലോ. പൊയ്ക്കോട്ടേ വെറുതെ ക്ലാസ്സ്‌ കളയണ്ട. എന്നു പറഞ്ഞു ഒരു നെടുവീർപോടെ പാർവതി അമ്മ പോയി

അമ്മേ.... അമ്മേ.....  

എന്താടി

അമ്മേ ഞാൻ പോവുകയാ

ഹാ.... ശെരി ചെന്നിട് വിളിക്കണo

മ്മ്... എന്നു പറഞ്ഞു അച്ചു അമ്മക്ക് ഉമ്മ കൊടുത്തു. പിന്നെ മുത്തശ്ശിയുടെ അടുത്ത് ചെന്ന് യാത്ര പറഞ്ഞു അനുഗ്രഹം വാങ്ങി ഒരു ഉമ്മ കൊടുത്തു. പിന്നെ അച്ഛനോടും യാത്ര പറഞ്ഞു അവൾ ഇറങ്ങി.

പിന്നെ ഏട്ടാ സ്വാതിടെ വീട്ടിലേക് വിട്ടോ അവളും വരുന്നു എന്നു പറഞ്ഞു

ഹേ... സ്വതിയോ

ഹാ.. അല്ല ഏട്ടൻ എന്താ ഒരു ഉത്സാഹം

ഹേയ്... എന്ത് ഒന്നുല്ല നീ ഒന്നു പോയ്യെ

മിക്കവാറും പോവേണ്ടി വരും. അവൾ അവനെ ആക്കി പറഞ്ഞു

ആ ബ്ലാക്ക് മാരുതി കാർ സ്വാതിയുടെ വീടുമുറ്റത്തെ വന്നു നിന്നു

അമ്മേ അച്ചു വന്നെന്ന് തോന്നുന്നു ഞാൻ ഇറങ്ങുവാ. 

ഹാ ശെരി എത്തിയിട്ട് വിളിക്കണo.പിന്നെ മരുന്നു കഴിക്കാൻ മറക്കരുത് കേട്ടല്ലോ.

കേട്ടു അമ്മേ എന്നു പറഞ്ഞു സ്വാതി കവിളിൽ ഒരു മുത്തം ഇട്ടു. അവൾ എല്ലാവർക്കും യാത്ര പറഞ്ഞു ഇറങ്ങി. കാറിൽ കയറി. ഗ്ലാസ്‌ തായെത്തി.

അമ്മേ എന്ന ശെരി പോയിട്ട് വരാം

ഹാ.. ശെരി. അച്ചു മോളെ ഇവളുടെ മരുന്നു നോക്കിക്കണേ. അവര് അച്ചുവിനോട് ആയി പറഞ്ഞു

അമ്മ പേടിക്കണ്ട ഞാൻ നോക്കിക്കോളാം.

അങ്ങനെ ആ മാരുതി കാർ ആ ഗേറ്റ് കടന്ന് പോയി

യാത്രയിൽ...... 🚗

സ്വാതി പിന്നിലും അച്ചുവും ആദിയും മുന്നിലും ആണ് ഇരിന്നുത്.ആദി മുമ്പിലെ മിറർ സ്വാതി കാണാൻ വിധം ആകിയിരിന്നു. സ്വാതിയും അത് ശ്രദിച്ചിരുന്നു. ഞാൻ ഇവിടെ ഇലെ എന്ന മട്ടിൽ അച്ചു ഫോണിൽ തോണ്ടി കൊണ്ടിരിക്കുന്നു. പെട്ടന്ന് ആദി കണ്ണാടിയിലേക് നോക്കിയാബോൾ തന്നെ സ്വാതിയും നോക്കിയിരുന്നു. പെട്ടന്ന് ആദിയുടെ കണ്ണിൽ പ്രണയം നിറഞ്ഞു. ആ നോട്ടം സഹിക്കാൻ വയ്യാതെ സ്വാതി മുഗം തിരിച്ചു. അവളുടെയും അവന്റെയും ഹൃദയത്തിൽ എവിടെയോ ഒരു പ്രണയം മൊട്ടിട്ടു 💗.

ആരു കാണാതെ പാല് കുടിക്കുകയാണ് എന്നാണ് പൂച്ചകളുടെ വിചാരം.

അച്ചു അവരെ കളിയാക്കി കൊണ്ട് പറഞ്ഞു

നീ ആരുടെ കാര്യം ആണ് പറയുന്നത്. ചമ്മല് മറച്ചു കൊണ്ടു ആദി ചോദിച്ചു

മ്മ്... മ്മ്.... എനിക്ക് എല്ലാം മനസ്സിൽ ആവുണ്ട്

എന്ത്... ഒന്നും ഇല്ല നീ ഒന്നു പോയെ. എന്നു പറഞ്ഞു ആദി പാട്ട് ഇട്ടു.

അങ്ങനെ കുറച്ചു സമയത്തെ യാത്രക് ശേഷം അവര് മഹാരാജാസ് കോളേജ്ന് മുമ്പിൽ നിർത്തി

എത്തി... ഇറങ്ങിക്കോ... മ്മ്...

അല്ല ഏട്ടൻ വരുന്നില്ലേ ഏട്ടത്തിയെ യാത്ര ആക്കാൻ

എടി നിന്നെ ഞാൻ എന്നു പറഞ്ഞു ആദി അവളെ തല്ലാൻ ഒരുങ്ങി. അവൾ വേഗം കാറിൽ നിന്ന് ഇറങ്ങി.

ഈ പെണ്ണിന്റെ ഒരു കാര്യം. എന്നു പറഞ്ഞു സ്വാതി ഇറങ്ങാൻ നിൽകുമ്പോൾ

ആ കാര്യം നമ്മുക്ക് എന്താ ഒന്ന് അല്ലോചില്

ഹേ..... സ്വാതി വായ പൊളിച്ചു ഇരിന്നു പോയി.

എടി പെണ്ണെ വായ അടക്കവല്ല ഈച്ചയും കയറും.....

അവൾ വേഗം കാറിൽ നിന്ന് ഇറങ്ങി

(തുടരും)

✍️Name___Less💕


അരികിൽ 💓part 4

അരികിൽ 💓part 4

4.6
17071

കാറിൽ ഇരിന്നു കൊണ്ട് ആദി അവളെ നോക്കി. പെട്ടന്ന് അവൾ തിരികെ നോക്കി. അവൾ കണ്ടു അവളെ നോക്കി ഇരിക്കുന്ന ആദിയെ എന്താടി ഏട്ടൻ നിന്നെ നോക്കുന്നുടോ? മ്മ്.. നീ ഒന്ന് പോയെ അല്ല പിന്നെ അങ്ങേര് എന്നെ നോക്കിയാൽ നിനക്ക് എന്താ ഓ... അങ്ങനെ....... അല്ലടി നിനക്ക് എന്റെ ഏട്ടനെ ഇഷ്ട്ടമാണോ ഇഷ്ട്ടമാണെങ്കിൽ.... സ്വാതി ഒരു ചൂണ്ട ഇട്ടു നോക്കി. ആ അങ്ങനെ വഴിക് വാ..... എടി എന്റെ ഏട്ടൻ കുടിയില വലിയില അങ്ങനെ ഒരു സ്വാഭാവം വും ഇല്ല നല്ല ജോലിയുണ്ട് പിന്നെ കാണാൻ അത്യാവശ്യം ലൂക്കും ഉണ്ട്‌. ഇതിന് അപ്പുറം എന്തു വേണം. എടി എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ..... ആ പറ..... എനിക്ക് നിന്റെ ഏട്ടനെ ഇഷട്ടം ആണ്.... 💖