Aksharathalukal

 🍁 Izam & ☠️The Hunter☠️🍁 -2 

  🍁                     Izam &                              🍁
                  ☠️The Hunter☠️
 
Part -2          psycho thriller
 
 
ശരത് ആ ബോക്സ്‌ തുറന്നു... അവിടെ ഉണ്ടായിരുന്നവർ എല്ലാം ആ ബോക്സിലേക്ക് ഉറ്റുനോക്കി.....  അതിൽ രണ്ട് തല ആയിരുന്നു... കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട രണ്ട് തല..... 
 
" MLA Anil kumar...... " അത് കണ്ട എല്ലാവരും ഒരുപോലെ പറഞ്ഞു... ഒരുതരം ഭീതിയോടെ അവർ പരസ്പരം നോക്കി... കണ്ണ് ചൂഴ്ന്നെടുത്തപ്പോൾ വന്ന രക്തം ആണെന്ന് തോന്നുന്നു ,  മുഖത്തു മുഴുവൻ  കട്ട പിടിച്ചു നിൽക്കുന്നത് കൊണ്ട് മറ്റേ തല ആരുടെ ആണെന്ന് വ്യക്തമായില്ല.... 
 
"ശരത് ആ രക്തം ഒന്ന് തുടച്ചു കള... " 
 
ഒരു കോൺസ്റ്റബിൾ തുണിയുമായി വന്ന് ആ രക്തം തുടച്ചുകളഞ്ഞു... 
 
"സാർ ഇത് രഞ്ജിത്ത് പണിക്കർ.... നേരത്തെ ബോഡി പാർട്സ് dump ചെയ്ത ഗ്രാൻഡ് മാളിന്റെയും ആ റബ്ബർ തോട്ടത്തിന്റെയും ഓണർ... & well businessman... "(ശരത് )
 
"ഇത് ആരാ ഇവിടെ കൊണ്ടുവന്നത്... "
 
"ഒരു ഓട്ടോക്കാരൻ ആണ് സാർ......
ഡോ താൻ ഇങ് വന്നേ... " സ്റ്റേഷൻ SI ആദ്യം ഇസുനോട്‌ ആയിപറഞ്ഞ് പിന്നെ ആ ഓട്ടോകാരനെ വിളിച്ചു..... 
 
"ഡോ തനിക്ക് ഇത് എവിടുന്നാ കിട്ടിയത് "(ശരത്)
 
"അത് സാർ എന്റെ പേര് രമേശ്‌.  ഞാൻ റെയിൽവേ സ്റ്റേഷനിലേക്ക് ഒരു ഓട്ടം പോയതാ.. ആളെ ഇറക്കി തിരിച്ചു റെയിൽവേ സ്റ്റേഷൻ റോഡ് കഴിയാനായപ്പോ ഒരു കാൾ വന്നു അതെടുക്കാൻ വണ്ടി ഒതുക്കിയപ്പോഴാണ് ഇത് കണ്ടത്... to police വേറെ ആരും ഇത്  തുറക്കരുത് എന്ന് അതിൽ ഉണ്ടായിരുന്നു... അതുകൊണ്ടാണ് അപ്പൊ തന്നെ എടുത്ത് ഇങ്ങോട്ട് കൊണ്ടുവന്നത്... വേറെ ഒന്നും എനിക്ക് അറിയില്ല സാർ.. എനിക്ക് ഇതിൽ ഒരു പങ്കും ഇല്ല സാർ.. "
 
"അതൊക്കെ ഞങ്ങൾ അന്വേഷിച്ചോളാം..
ശരത്... നീയും അമൃതയും കൂടി പോയി ആ സ്പോട് ഒന്ന് പരിശോധിക്കണം....  ഇത് ഫോറെൻസിക് ടീമിന് കൈമാറണം.. " അവർ പോയതും അവൻ പുറത്തേക്ക് ഇറങ്ങി അപ്പോഴേക്കും വിവരം അറിഞ് അയ്ശു അടക്കം പല മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു... 
 
"സാർ എന്താണ് ഇവിടെ നടക്കുന്നത്... "
 
"ആരാണ് ഇതിന്റെ പിന്നിൽ എന്ന് എന്തെങ്കിലും മനസ്സിലായോ..."
 
"വില്ലേജ് ഓഫീസരുടെ കൊലപാതകം ആയി ഇതിന് പങ്കുണ്ടോ... "
 
" രണ്ട് സംഭവവും വളരെ ദാരുണമായി ആണ് നടന്നിരിക്കുന്നത്... ഇതിന് പിന്നിൽ ഒരേ ആളുകൾ തന്നേ ആണോ... " 
 
"MLA അനിൽ കുമാറിനെ കാണാതായിട്ട് 3 ദിവസം ആയിട്ടും കണ്ടുപിടിക്കാതിരുന്ന പോലീസിന്റെ വീഴ്ചയല്ലേ ഇത്.. "
 
"എന്തെങ്കിലും ഒന്ന് പറയൂ സാർ...."
 
അവൻ പുറത്തെത്തിയതും പത്രക്കാർ അവനെ വളഞ് ഓരോ ചോദ്യങ്ങൾ ചോദിച്ച്കൊണ്ടിരുന്നു... 
 
" ഹലോ ഹലോ... നിർത്ത്... എനിക്ക് പറയാൻ ഒരു അവസരം തന്നാലല്ലേ പറയാൻ പറ്റൂ...  ഇത് കുറച്ചു മണിക്കൂറികൾക്ക് മുമ്പ് തുടങ്ങിയതാണ്...  പല ഭാഗങ്ങളും മുറിച് മാറ്റി പല ഭാഗത്ത് ആയിട്ടാണ് ഉപേക്ഷിച്ചത്... ഒരു സ്ഥലത്ത് നിന്നും ഫിംഗർ പ്രിന്റ്റുകളോ മറ്റ് ഒരു തെളിവും കിട്ടിയിട്ടില്ല... ഒരു പഴുത് പോലും ഇല്ലാതെ ആണ് ഇത് ചെയ്തിരിക്കുന്നത്... കൊലയാളി അതിസമർത്ഥൻ ആണ്... വേറെ ഒന്നും ഇപ്പൊ പറയാൻ പറ്റില്ല... അന്വേഷണം നടക്കുന്നതെ ഒള്ളൂ... "
 
എന്ന് പറഞ്ഞ് അവൻ മുന്നിലേക്ക് ഒന്ന് നോക്കിയപ്പോ അയ്ശു കട്ട കലിപ്പിൽ നിക്കുന്നു... ഇതിപ്പോ എന്താ പെട്ടെന്നൊരു കലിപ്പ് എന്ന് ആലോചിച്ചപ്പോഴാണ് തന്നെ ആരോ തട്ടുന്നത് പോലെ തോന്നിയത്... റിപ്പോർട്ടർ പാർവതി അവനെ തട്ടിയും മുട്ടിയും നിന്ന് കൊണ്ടാണ് ചോദ്യം ചോദിക്കുന്നത്... അതിനാണ് ഈ കുശുമ്പ്... 
 
ഒരുവിധം മറുപടി പറഞ്ഞ് അവൻ മെല്ലെ വലിഞ്ഞു... ബൈക്കിന്റെ അടുത്തേക്ക് നടന്നപ്പോൾ പ്രതീക്ഷിച്ച പോലെ അയ്ശു വന്ന് കൈ പിടിച്ചു വലിച്ചുകൊണ്ട് പോയി... കുറച്ച് മാറി നിന്ന് അവന്റെ കയ്യിലെ പിടി വിട്ട് അവനെ കണ്ണ് കൂർപ്പിച്ചു നോക്കി... അത് കണ്ട് ചിരി പൊട്ടിയെങ്കിലും അവൻ അത് സമർത്ഥമായി ഒലിപ്പിച് ഒരു ചോദ്യ ഭാവത്തോടെ അവളെ നോക്കി... 
 
"എന്താടാ പട്ടി നോക്കണേ... "( അയ്ശു)
 
" അത് ഞാനല്ലേ ചോയ്ക്കണ്ടേ... നീ ഇപ്പൊ എന്തിനാ എന്നെ ഇങ്ങോട്ട് വലിച്ചോണ്ട് വന്നേ..... " 
 
"നിനക്ക് അറിയില്ലലെ തെണ്ടി... ആ പരട്ട പാർവതിക്ക് ആദ്യമേ നിന്നേ ഒരു നോട്ടം ഉണ്ട്... അപ്പളേ ഞാൻ പറഞ്ഞതാ അവളെ അടുത്തേക്ക് പോവരുത് എന്ന്.. ഇന്ന് ആ പിശാശ് വന്ന് മുട്ടിയുരുമ്മി നിന്നപ്പോ ആസ്വദിച്ചു നിന്നെക്കുവാ പട്ടി... "( അയ്ശു )
 
"അയിന്.... "
 
"അയിന് ഇന്ന് നിന്നെ കൊല്ലും... " എന്നും പറഞ്ഞ് അവനെ അടിക്കാൻ തുടങ്ങി... അപ്പോഴാണ് കുറച്ചപ്പുറത്ത് ഇത് നോക്കി നിക്കുന്ന പാർവതിയെ കണ്ടത്...  അതും കൂടെ ആയപ്പോ അയ്ശുന് ഇളകി... 
 
"ഈ പട്ടിയെ ഞാൻ ഇന്ന് കൊല്ലും....." എന്നും പറഞ്ഞു പാർവതിയുടെ നേരെ ഓടാൻ നിന്നതും അവൻ അവളെ വയറിലൂടെ ഒരു കൈ വട്ടം ചുറ്റിപ്പിടിച് എടുത്ത് ആദ്യം നിന്നിടത് തന്നെ നിറുത്തി... 
 
"ടീ നിനക്കെന്താ... പ്രാന്ത് ആയാ... "
 
"ആ ആയി.... ഇനി അവളുടെ കൂടെ നിക്കുന്നത് എങ്ങാനും കണ്ട കൊല്ലും ഞാൻ നിന്നെ.... നിന്റെ കൂടെ ഞാൻ മാത്രം നിന്നാൽ മതി... കേട്ടല്ലോ... " അതും പറഞ്ഞ് അവന്റെ കവിളിൽ പിടിച്ചു വലിച്ച് അവൾ പോയി... 
 
ഇതെന്ത് സാധനം ആണ് പടച്ചോനെ എന്ന് പറഞ്ഞ് അവൻ താടിക്കും കൈ കൊടുത്ത് നിന്നു... നേരിൽ കണ്ടാൽ അപ്പൊ തല്ല്കൂടുമെങ്കിലും അവളുടെ ആ കുശുമ്പും വാശിയും ഒക്കെ അവനെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു.. കുറച്ച് നേരം അവിടെ നിന്ന് അവൻ ഓഫീസിലേക്ക് തിരിച്ചു..  
 
 
💕💕
 
അല്ല മക്കളെ നിങ്ങക്ക് എന്നെ കുറിച് അറിയണ്ടേ..  ഇങ്ങനെ ചോദിക്കാതിരുന്നാൽ വല്ലോം അറിയോ... ഇപ്പൊ കുറച്ചു കാര്യങ്ങൾ ഒക്കെ മനസ്സിലായിക്കാണും അല്ലെ... അപ്പൊ ബാക്കി കൂടെ പറയാം.. 
 
ഞാൻ  Mohammed Izam.. ഉപ്പ ഹൈദർ , ഉമ്മാ ഷഹാന.. ഒരു അനിയത്തി മിൻഹാ ഫാത്തിമ... എന്ന ഞങ്ങളുടെ മിന്നു.  ഞങ്ങളുടെ ഒരു കൂട്ടുകുടുംബം ആണ്.. മൂത്താപ്പ, എളാപ്പ.. അവരെ ഫാമിലി ഒക്കെ ആയി  കഴിയുന്നു. ഉപ്പയും എളാപ്പയും മൂത്താപ്പയും ബിസ്സിനെസ്സ് നോക്കി നടത്തുന്നു.. അനിയത്തി രണ്ട് വർഷം മുമ്പ് ഒരു ആക്‌സിഡന്റ് ആയി ഇപ്പൊ കിടപ്പിലാണ്... അതിന്റെ ഷോക്കിൽ നിന്ന് ഇത് വരെ റിക്കവർ ആയിട്ടില്ല... 
 
ബാക്കിയുള്ളവരെ വഴിയേ പരിചയപ്പെടാം...  ഞാൻ ഇപ്പൊ ACP ആയി ജോലിക്ക് കേറിയിട്ട് രണ്ട് വർഷം ആവുന്നു.  ശരത്തും അമീറും സൈയിം ബാച്ച് ആയിരുന്നു... അവർ ജോയിൻ ചെയ്തിട്ട് ഒരു വർഷം ആയിട്ടേ ഒള്ളൂ... അമൃത... അവൾ മിന്നുന്റെ കൂടെ പഠിച്ചതാണ്... മിന്നുന്റെ ബെസ്റ്റി... പിന്നെ ഉള്ളത് ഏത് നേരവും എന്നോട് തല്ല്കൂടുന്ന അയ്ശു... ആ കുരിപ്പ് ഉപ്പാടെ ഫ്രണ്ടിന്റെ മോള് ആണ്... ഞങ്ങളുടെ തൊട്ടടുത്ത വീട്ടിൽ ആണ്... ചെറുപ്പം മുതലേ എന്റെ പിന്നാലെയാണ് കുരിപ്പ്... ഞാൻ ഏതേലും പെൺകുട്ടികളെ നോക്കിയാലോ മിണ്ടിയാലോ അന്ന് തല്ല് ആണ്..  കൊറേ തല്ല് കൂടിയാലും ആ പിശാശ്ശിനെ ഒരു ദിവസം കണ്ടില്ലേൽ ഭയങ്കര ഇടങ്ങേറ് ആണ്... അപ്പൊ ബാക്കി വഴിയേ പറയാം...  
 
💕💕
 
ഓഫീസിൽ എത്തിയപ്പോ അവിടെയും പത്രക്കാർ ആയിരുന്നു... അവൻ നേരെ DGP യുടെ ക്യാബിനിലേക്ക് പോയി.... DGP കമ്മീഷണറുമായി എന്തോ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു...  അവൻ അകത്തു കയറി ഒന്ന് സല്യൂട്ട് ചെയ്തു.. 
 
"ആ Izam ഇരിക്ക്... "(DGP)
 
"എന്താടോ ഇത്... MLA യേ കാണാതായിട്ട് മൂന്ന് ദിവസം കഴിഞ്ഞ്.....ഇന്ന് ശരീരം പല കഷ്ണം ആയി കിട്ടി... കൂടെ ഒരു പ്രമുഖ വ്യവസായിയും.. ആരാണ് ഇതിന്റെ പിന്നിൽ.....  "(കമ്മീഷണർ )
 
"എല്ലാവരോടും പറഞ്ഞ അതേ കാര്യം തന്നെയാ സാറിനോടും പറയാൻ പറ്റൂ....  ഒരു തെളിവ് പോലും ഇല്ല... എങ്ങനെ ഇത് ചെയ്തു എന്ന് മനസ്സിലാവുന്നില്ല... ഏതൊരു കൊല ആയാലും എന്തെങ്കിലും ഒരു ക്ലൂ എങ്കിലും ഉണ്ടാവും... ഇത് ചെയ്തത് ഒരാളാണോ അതോ ഒരു ടീം ആണോ എന്നും അറിയില്ല... എല്ലാ ഭാഗത്തേക്കും അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്... അത് അവിടെ കൊണ്ടിടുന്നതിന് ഒരു സാക്ഷിയൊ ഒന്നും ഇല്ല.. cctv ഉള്ള സ്ഥലത്ത്പോലും കറക്റ്റ് ആയി അതിൽ പതിയാതെ ആണ് എല്ലാം കൊണ്ടിട്ടിട്ടുള്ളത്....  " 
 
" പത്രക്കാർ ചോദിച അതേ സംശയം എനിക്കും ഉണ്ട്... വില്ലേജ് ഓഫിസറുടെ മരണവും ഇത് പോലെ ദാരുണം ആയിരുന്നു... ഇനി ഇതിന് രണ്ടിനും പിന്നിൽ ഒരേ ആളുകൾ ആയിരിക്കുമോ... " (DGP )
 
അപ്പൊ ഒരു പോലീസ് ഓഫിസർ അങ്ങോട്ട് കടന്നുവന്നു... 
 
"സാർ..... ഗ്രാൻഡ് മാളിലെ cctv ദൃശ്യങ്ങൾ ആരോ മാറ്റിയതാണ്... പകരം അവിടെ വേറെ ദിവസത്തെ വിഷ്വൽസ് add ചെയ്തിട്ടുമുണ്ട്... അത് അവിടെ ഉള്ളവർ ആവാൻ ചാൻസ് ഇല്ല... ഹാക്കിങ് ആവനാണ് ചാൻസ്... " 
 
"മ്മ്...  പോസ്റ്റ്മോർട്ടം തുടങ്ങിയില്ലേ... "(DGP )
 
"തുടങ്ങാൻ ആയി... പക്ഷെ ഏതൊക്കെ ആരുടെ ശരീരഭാഗങ്ങൾ ആണെന്ന് ഇതുരെ മനസ്സിലായിട്ടില്ല... തല ഒഴികെ ബാക്കിയെല്ലാം ഒരുപോലെയാണ് വികൃതം ആക്കിയിരിക്കുന്നത്... " 
 
"എന്ന താൻ പൊക്കോ... "(DGP )
 
" ഇങ്ങനെ ഒക്കെ ക്രൂരമായി കൊല്ലണമെങ്കിൽ അവൻ ഒരു സൈക്കോപത് ആവനാണ് ... "(കമ്മീഷണർ )
 
"അല്ല...  ആ ബോഡിയിൽ എന്തൊക്കെയോ എഴുതീട്ടുണ്ട് എന്ന് പറഞ്ഞല്ലോ... അത് എന്താണെന്ന് ഐഡന്റിഫൈ ചെയ്തോ... "(DGP)
 
"രണ്ട് ബോഡിയുടെയും നെഞ്ചിൽ എഴുതിയിരിക്കുന്നത്  48 - 54  എന്നാണ്... അത് അവരുടെ വയസ് ആണ്... MLA അനിൽ കുമാറിന് 48 വയസ്സും രഞ്ജിത്ത് പണിക്കറിന് 54 വയസ്സും ആണ്...  ഇതിൽ എന്തോ ഒരു ക്ലൂ കൊലയാളി തന്നിട്ടുണ്ട്... ആ എഴുത്ത് എങ്ങനെയാണ് വായിക്കേണ്ടത് എന്ന് മനസ്സിലാവുന്നില്ല..  48 മുതൽ 54 വരെ എന്നാണോ അതോ 48 മൈനസ് 54 എന്നാണോ...  പിന്നെ ഇത് വേഗം കണ്ട്കിട്ടുന്ന പോലെയാണ് ഉപേക്ഷിച്ചിരിക്കുന്നതും... അയാൾക്ക് വേണമെങ്കിൽ ആരും അറിയാതിടത് ഉപേക്ഷിക്കമായിരുന്നു... പക്ഷെ അത് ചെയ്തില്ല... അതിനർത്ഥം ഇത് എത്രയും പെട്ടെന്ന് പുറംലോകം അറിയണം എന്ന് കൊലയാളിക്ക് നിർബന്ധമുണ്ട്... "
 
അപ്പോഴേക്കും SI അമീർ അങ്ങോട്ട് വന്നു.. 
 
"സാർ അവരുടെ ശരീരത്തിൽ എഴുതിയിരിക്കുന്നത് കുറച്ച് ലെറ്ററുകളും നമ്പറുകളും ആണ്....  a , c , e , s ,  0 , 1 , 2 , 2 , 4 , 5 , 6 , /  ഇതൊക്കെയാണ് അത്... ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല... "( അമീർ )
 
"സാർ... i think ഇത് അയാൾ നമ്മളെ വെല്ലുവിക്കുകയാണ്...  "
 
"Yes എനിക്കും അത് തോന്നി... "(DGP )
 
പെട്ടെന്നാണ് അവർ മുമ്പിലിരിക്കുന്ന ടീവി യിലെ news കേട്ടത്.... 
 
' MLA അനിൽ കുമാറിനെയും  പ്രമുഖ വ്യവസായി രഞ്ജിത്ത് പണിക്കരെയും അതിമൃഗീയമായി കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്.... '
 
 
 
(തുടരും )
Like coment പോന്നോട്ടെ🥰🥰😁
 
ചെറിയ part ആണ്... ഡൈലി പോസ്റ്റാൻ ഒരു ശ്രമം... അതുകൊണ്ടാണ്... നടക്കുവോ എന്തോ... നിങ്ങൾ കട്ട സപ്പോർട്ട് ആയി കൂടെ ഉണ്ടെങ്കിൽ നമ്മക്ക് എങ്ങനേലും നടത്തിക്കാം.. 🥰
 
അപ്പൊ ഇത് എങ്ങനെ ഉണ്ട് ആവോ... വായിച്ചിട് അഭിപ്രായം പറയണേ... 🥰 
 
ഇന്ന് അതികം പേടിക്കാൻ ഒന്നും ഇല്ലാട്ടോ.. 😝😌 
 
പിന്നെ വായിക്കുന്നവർ coment ചെയ്യണേ... കൂടെ ഇത് നിങ്ങടെ ഫ്രണ്ട്സിനും അയച്ചോ... എന്നാലെ റീച് കേറൂ...  ഒരു വ്യത്യസ്തമായ തീം അല്ലെ എല്ലാരും വായിക്കട്ടെന്ന്.. 🥰

🍁 Izam & ☠️The Hunter☠️ 🍁-3

🍁 Izam & ☠️The Hunter☠️ 🍁-3

4.6
2539

🍁                        Izam &                             🍁                    ☠️The Hunter☠️   Part -3          psycho thriller     ' MLA അനിൽ കുമാറിനെയും  പ്രമുഖ വ്യവസായി രഞ്ജിത്ത് പണിക്കരെയും അതിമൃഗീയമായി കൊലപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്.... '   അത് കേട്ടതും അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ ടീവിയിലേക്ക് ആയി.. അതിൽ Breaking News അതായിരുന്നു..    " കുറച്ച് സമയം മുമ്പാണ് ചാനലിലേക്ക് ഒരു മെയിൽ വന്നത്... എല്ലാ ചാനലുകളിലേക്കും വന്നിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്... 10.55 ആവുമ്പോ കൊലചെയ്യുന്ന വീഡിയോ അവർ അയക്കും.. അത് കൃത്യം 11 മണി