Aksharathalukal

അരികിൽ 💓part 5

വൈകുന്നേരം കോളേജ് വിട്ട് പോകുന്ന വഴിക് കട തിണ്ണയിൽ ആരും ഉണ്ടായിരുന്നില്ല.

ഹോ.... എന്റെ ദേവിയെ ഇങ്ങള് കാത്തു. അച്ചു നെഞ്ചിൽ കൈ വച്ചു പറഞ്ഞു. അവൾ വേഗം നടന്നു

ഹോസ്റ്റലിൽ എത്തി വാതിൽ തുറന്നപ്പോൾ തന്നെ നല്ല വെളുത്തുള്ളി അച്ചാർന്റെ മണം മൂക്കിലേക് കയറി.

മ്മ്... ഹാ അമ്മ ഉണ്ടാകുന്ന വെളുത്തുള്ളി അച്ചാർ അത് ഇപ്പോ ഇവിടെ എങ്ങനെ എത്തി എന്ന് ആലോചിച്ചു ബെഡ്ലേക്ക് നോക്കുമ്പോൾ ആണ് നൊണച്ചി പാറു ഇരുന്നു നക്കി നക്കി തിന്നുന്നു

ഡീ..... അച്ചു അവളെ കപട ദേഷ്യത്തിൽ വിളിച്ചു

എന്താടി... നിനക്ക് വേണ്ടത് സ്വാതി വിരൽ നക്കി കൊണ്ട് ചോദിച്ചു

നിന്നോട് ആരാ ഇത് എടുക്കാൻ പറഞ്ഞത്

അത്..... ഒന്നുല്ലേലും എന്റെ ഭാവി അമ്മായിഅമ്മ ഉണ്ടാക്കിയത് അല്ലെ അപ്പൊ അതിന്റെ രുചി എങ്ങനെ ഉണ്ട്‌ എന്ന് നോക്കാൻ ഞാൻ എടുത്തു കഴിച്ചു. ഇവിടെ ഇരുന്നു ബോർ അടിച്ചു അപ്പോം പിന്നെ ഇതല്ലേ ഒരു പണി ഉണ്ടാവു . അതുകൊണ്ടാ ഡീ....

ഹാ... ശെരി കുറച്ചു എങ്കിലും എനിക്ക് എടുത്തു വക്ക് മരഭൂതമേ....

ഒക്കെ ഭദ്രകാളി.....സ്വാതി അച്ചാർ കുപ്പിയുടെ മൂടി അടച്ചു വച്ചു

ഡീ... നിന്നെ ഞാൻ എന്നു പറഞ്ഞു അച്ചു തല്ലാൻ ഓങ്ങിയതും

എടി നിക്ക്... നിക്ക്... നീ എന്നെ മരഭൂതം എന്ന് വിളിച്ചത് കൊണ്ടല്ലേ ഞാൻ ഭദ്രകാളി എന്നു വിളിച്ചത്.

ഹാ... അത് ശെരിയാണല്ലോ....ഈൗ അച്ചു അവളെ നോക്കി ഒരു ഇളി പാസാക്കി 😁

ഹാ... അതൊക്കെ പോട്ടെ നീ കോളേജ് വിശേഷങ്ങൾ പറ കേകട്ടെ. അച്ചു അവൾക്കു മുഴുവൻ കാര്യങ്ങളും പറഞ്ഞു കൊടുത്തു.

ഓഹോ അപ്പൊ അവിടെ വരെ എത്തി അല്ലെ കാര്യങ്ങൾ അല്ലാ നിനക്ക് ആ ജോൺന്റെ മുഖത്തു നാല് എണ്ണം പൊട്ടിച്ചുണ്ടായിരുന്നോ സ്വാതി അമർഷം പൂണ്ടു.

എടി അപ്പൊ അങ്ങനെത്തെ മനസികാവസ്ഥാ അല്ലായിരുന്നു അപ്പൊ എങ്ങാനും അയാൾ വന്നിലായിരന്നുകിൽ എന്റെ ഒരു അവസ്ഥ ഹോ എന്റെ ദേവിയെ....

അത് നീ പറഞ്ഞത് ശെരിയാണല്ലോ ആരായിരിക്കും അയാൾ? 🤔സ്വാതി എന്തൊക്കെയോ സ്വയം പിറുപിറുക്കുന്നു. അത് കണ്ട് അച്ചൂന് ചിരി പൊട്ടി.

എടി ഞാൻ ഫ്രഷ് ആയിട്ട് വരാം. അവളുടെ തലക് ഒരു കൊട്ട് കൊടുത്തു അച്ചു പോയി...

സ്വാതി എന്തൊക്കെയോ ആലോചിച്ചു ഇരിക്കുമ്പോഴാണ് ഫോൺ കിടന്നു കാർുന്നു.. ആരാപത് എന്ന് ആലോചിച്ചു ഫോൺ എടുക്കുമ്പോൾ ഒരു unknown number ആയിരുന്നു.

ഹലോ.... സ്വാതി ഫോൺ കാതോരം ചേർത്തു.

ഹലോ.... മൃദലമായ ശബ്ദം കെട്ട് സ്വാതി ഞെട്ടി. അവൾ ഒരു നിമിഷം മൗനം പാലിച്ചു

ഹെലോ... ഹെലോ... തിരിച്ചു പ്രതികരണം കാണാഞ്ഞപ്പോൾ അയാൾ അവളെ വിളിച്ചു

ആ.... ആ... പറഞ്ഞോളൂ ആദിഏട്ടാ

ങേ.... അപ്പൊ എന്നെ മനസ്സിലായോ

ഹാ.... എന്ത്യേ ഞാൻ അച്ചൂന് കൊടുക്കണോ. സ്വാതിക് എന്തോ അവനോട് സംസാരിക്കാൻ ഒരു താല്പര്യം ഇല്ലാത്തത് പോലെ

അച്ചൂനെ ആണെകിൽ എനിക്ക് അവളെ വിളിച്ചാൽ പോരെ തന്നെ വിളിക്കണോ? ഞാൻ തന്നെ തന്നെയാണ് വിളിച്ചത്

ങേ..... സ്വാതിക് അത് ഒരു ഷോക്കായിരിന്നു.

എന്താ പെണ്ണെ ഷോക്കായി പോയോ... അവളുടെ മനസ്സറിഞ്ഞവണ്ണം അവൻ ചോദിച്ചു.

അത് ഞാൻ.... എ...എങ്ങനെ എൻറെ നമ്പർ കിട്ടി....അവൾ വാക്കുകൾക്കായി പരതി

എന്റെ പെണ്ണിന്റെ നമ്പർ കിട്ടിനാണോ പണി... ഞാൻ അച്ചുന്റെ ബുക്ക്‌ന്ന് കണ്ടു പിടിച്ചു.

മ്മ്....

പിന്നെ എനിക്ക് തന്നെ ഒന്ന് കാണണം. ഞാൻ എവിടെക്കാ വരേണ്ടത്

അയ്യോ... കാണാനോ വേണ്ട ആരെങ്കിലും കണ്ട പിന്നെ അത് മതി... ഞാൻ ഇല്ല

അയ്യേ... എന്റെ പുലികുട്ടി ഇത്ര ഉള്ളു ഞാൻ വിചാരിച്ചു നീ കൊലകൊമ്പത്തി ആണെന്ന് എന്നോട് അച്ചു പറഞ്ഞു അവളോട് ചോദിച്ചു ഞാൻ കൊച്ചിന്റെ ഡീറ്റെയിൽസ് മുഴുവൻ അടിച്ചമാറ്റി 😎

ഈൗ അവൾ അവനൊന്നു ഇളിച്ചു കൊടുത്തു 😁

എന്നാലേ എവിടെക്കാ വരേണ്ടത് എന്ന് പറ...

ഏട്ടൻ ഇവിടെ അടുത്ത് ഒരു കോഫി ഷോപ്പ് ഉണ്ട്‌ അവിടേക്കു വന്നമതി

ഒക്കെ ശെരി....

മ്മ്.. ശെരി...😇

ലാലാ.... ലാലാ കണ്മണി അമ്പോട് കാതലായി സൗഖ്യമേ.... അച്ചു പാട്ടുപാടി ബാത്‌റൂമിൽ നിന്ന് ഇറങ്ങി വന്നു

എടി അങ്ങനെ അല്ല പാടേണ്ടത് തേ ഇങ്ങനെ

sun meri shedazi.....🎶
mein tera shedaza
bahom leke thuje
main karthi hu atha....🎶

ങേ ഈ പെണ്ണിന് ഇത് എന്താ പറ്റിയത്... ഇനി വല്ല പ്രേമം തലക്കു പിടിച്ചോ ദൈവമേ.... ഡീ... അച്ചു അവളുടെ തലക് ഒരു കൊട്ട് കൊടുത്തു.

ആ.... സ്വാതി ഒരു സ്വപ്ന ലോകത്തിൽ എന്നാവണ്ണം എഴുനേറ്റു തല ഒന്ന് തടവി ബെഡിൽ നിന്ന് എഴുനേറ്റു. എന്താടി.

അത് ഞാൻ നിന്നോട് അല്ലെ ചോദിക്കടേത്... അവളുടെ ഒരു കോപ്പിലെ shedazi..
അപ്പോഴാണ് സ്വാതിക് ബൾബ് മിന്നിയത്... അയ്യോ നേരെത്തെ ആദിഏട്ടൻ അങ്ങനെ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഏതോ മായാലോകത് ആയിരുന്നു

ഈൗ....ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു.. അറിയാതെ

മോള് വല്ലാതെ ഉരുളുക ഒന്നും വേണ്ട ഉള്ള കാര്യം എന്താന്ന് വച്ച പറയ്യ്

ഏയ് ഒന്നുമില്ല ഞാൻ വെറുതെ സിനിമയിലെ ഓരോന്ന് ആലോചിച്ചു ചിരിച്ചത അല്ലാതെ വേറെ ഒന്നും ഇല്ല.

മോള് വല്ലാതെ ഉരുണ്ട് കളിക്കണ്ട.... കാര്യം പറ

അയ്യോ അപ്പോൾ ഇവളോട് പറയാതെ പറ്റില്ല.ഞാൻ എങ്ങെനെ ഈ പിശാചിനോട് പറയും. സ്വാതി മനസാലെ പറഞ്ഞു.

അത് എടി എന്റെ ഒരു ഫ്രണ്ട് എന്നോട് കോഫി കുടിക്കാൻ പോരുന്നോ എന്നു ചോദിച്ചതാ.

അത് ഏതാണാവോ ഞാൻ അറിയാത്ത ഒരു ഫ്രണ്ട് ഞാൻ നിന്റെ ഒപ്പം LKG
മുതൽ പടിക്കുന്നതാ എന്താന്ന് വച്ചാൽ മാരിയാദിക് പറ. അച്ചൂന് അവളെ വിടാൻ ഉദ്ദേശം ഇലായിരുന്നു.

എടി.... അത് പിന്നെ നിന്റെ ഏട്ടൻ എന്നെ വിളിച്ചായിരുന്നു. സ്വാതി ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

ആ അങ്ങനെ വഴിക് വാടി കൊച്ചിന്റെ ഇളക്കം കണ്ടപ്പോളേ തോന്നി അച്ചു സ്വാതിനെ നോക്കി ഒന്ന് ആക്കി ചിരിച്ചു. എന്നിട്ട് എന്ത് പറഞ്ഞു എന്റെ പുന്നാര ഏട്ടൻ?.

അതൊക്കെ നിന്നോട് പറയണ്ട കാര്യം എന്താ?

ഓഹോ ഇപ്പൊ അങ്ങനെ ഒകെ ആയോ എന്നാൽ ഈ കാര്യം അമ്മയെ വിളിച്ചു പറഞ്ഞിട്ട് തന്നെ കാര്യം. എന്നു പറഞ്ഞു അച്ചു ഫോൺ എടുക്കാൻ തുനിഞ്ഞിതും സ്വാതി....

എടി കുരിപ്പേ ചതിക്കല്ലേ ഞാൻ പറയാം

എന്നാ വേഗം പറ.... സ്വാതി എല്ലാം അവൾക്കു വിവരിച്ചു കൊടുത്തു

ഓഹോ അപ്പൊ രണ്ടുകൂടി കോഫീ കുടിക്കാൻ പോവുകയാണ് അല്ലെ എന്നാ ഞാനും വരും കൂടെ...

അയ്യേ... ഇവൾക്ക് നാണം ഇല്ലെ... ഞാങ്കടെ കൂടെ വരാൻ ഹും എന്റെ ദേവിയെ ഏത് നേരത്ത് ആണോ അങ്ങനെ പാടാൻ തോന്നിയത്. സ്വാതി മനസിൽ പറഞ്ഞു.

എന്താ മോളെ ആലോചിക്കുന്നത്.. എനിക്ക് നാണമില്ലേ എന്നാലേ

ഹേയ് അങ്ങനെ ഒന്നും ഇല്ല.

എന്നാലേ മോള് പേടിക്കണ്ടട്ടോ ഞാൻ വരുന്നില്ല പോരെ

മ്മ്... ഒക്കെ ഡീ

മ്മ്... എന്നാലേ മോള് ചെന്ന് ഇന്നത്തെ നോട്സ് ഒക്കെ എഴുതി എടുക് കണക്കറ്റ് എഴുതാൻ ഉണ്ട്‌ ഉണ്ടക്കണ്ണൻ ഇന്ന് ഉണ്ടായിരുന്നു പിന്നെ പറയണോ

(തുടരും)

 ✍️Name___Less💕

അരികിൽ 💓part 6

അരികിൽ 💓part 6

4.7
12949

ങേ ഉണ്ടക്കണ്ണൻനോ ഹോ എന്റെ ദൈവമേ ഇന്ന് ഞാൻ എഴുതി എഴുതി എന്റെ കയ്യ് കുടയും ഉറപ്പാ ഹാ അതാ പറഞ്ഞത് വേഗം ചെന്ന് എഴുതാൻ നോക്ക് ഇല്ലെങ്കിൽ നാളെ അങ്ങര് നിന്നെ നിർത്തി പൊരിക്കും... ഹോ അങ്ങരെ ഒടുക്കത്തെ ഒരു ബയോളജി വല്ല സിവിൽ നോ പോയാൽ മതിയായിരുന്നു. സ്വാതി സ്വന്തം എന്നോണം പറഞ്ഞു എന്നിട്ട് ബുക്കും പേനയും എടുത്തു എഴുതാൻ ഇരിന്നു. ഈ പെണ്ണ്.. എന്നുപറഞ്ഞു അച്ചു ഫോണും എടുത്തോണ്ട് പുറത്തേക് ഇറങ്ങാൻ ഒരുങ്ങി എടി തെണ്ടി എവിടെക്കാ നീ പോവുന്നത്.. ഞാൻ ഒന്ന് പുറത്ത് കറങ്ങി വരാം നീ ഇവിടെ ഇരുന്നു എഴുതിക്കോ.. ഹോ എന്റെ വിധി ഇന്ന് വന്നമതിയാരിന്നു ഹും അപ്പൊ ശെരി നാം പാക്കലാം ബൈ അ