Aksharathalukal

നാഗപരിണയം Season 1 - Part 2-3

#നാഗപരിണയം 💔
 
ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു..,
എഴുത്തുക്കാരനായ  Adiz' abram (JASIR P BAVA)എന്ന എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.
 
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
 
നാഗ പരിണയം 💔
 
പാർട്ട്‌ ==2__3
 
ഈ അതിര് വിട്ട ചിന്തകൾ ഒന്നും ശരിയല്ല... 
 
ഒരു പാട് സ്വപ്നം കണ്ട് അതൊന്നും ലഭിച്ചില്ലങ്കിൽ ജീവിതം തന്നെ വെറുത്തു പോവും... 
 
ഒന്നും പ്രതീക്ഷിക്കാതെ ജീവിക്കണം.. 
 
എന്നാൽ  വിജയം കൂടെ വരും.. ജീവിതം സന്തോഷത്തിലാവുകയും ചെയ്യും... 
 
അമ്മയുടെ കട്ടിൽ ഒന്നാഞ്ഞു കുലുങ്ങിയതും വാസുകി ഞെട്ടി ... 
 
രാത്രി മുഴുവൻ ശരിക്കുറങ്ങിയിട്ടില്ല.. 
 
അമ്മ യുടെ  കട്ടിൽ ആടുമ്പോഴല്ലാം വാസുകിയും  കൺ പോള ഉയർത്തുo... 
 
അനക്കമൊന്നും ഇല്ലന്ന് കണ്ടാൽ വീണ്ടും കണ്ണുകളടക്കും... 
 
ഇപ്രാവശ്യം അമ്മ എണീറ്റിരുന്നു... 
 
വിളക്ക് കത്തിക്കുമ്പോൾ വാസുകി ഉണ്ട് മുന്നിൽ ഇരിക്കുന്നു... 
 
പെട്ടെന്ന് കണ്ട മാത്രയിൽ അമ്മ ഒന്ന് ചിരിക്കാൻ ശ്രമിച്ചു .. ഒപ്പം 
 
"ഇത്ര നേരത്തെ എണീറ്റോ.." എന്നൊരു ചോദ്യവും ... 
 
മറുപടി ഒരു മൂളലിൽ  ഒതുക്കി വാസുകി പുതപ്പ് ശരീരത്തിൽ നീക്കിയിട്ടു... 
 
രാത്രി ഉറങ്ങാതിരിക്കലും നേരത്തെ എണീക്കലും ശീലമുള്ളതിനാൽ അവൾക്ക് ക്ഷീണം ഒന്നും തോന്നിയില്ല.
 
പെട്ടിയിൽ നിന്നും അമ്മ എന്താക്കയോ എടുക്കുന്നത്  കണ്ടു... 
 
ഒരു കാല് കൊണ്ടു ശരിക്കുംഅമ്മക്ക് നടക്കാൻ കഴിയുന്നില്ല... 
 
എന്നാലും ചെയ്യുന്ന ജോലിയിലും   ഉദ്ദേശിക്കുന്ന സ്ഥലത്തും അമ്മക്ക് പെട്ടെന്ന് എത്താൻ പറ്റുന്നുണ്ട്... 
 
പെട്ടിയിൽ നിന്നെടുത്ത തോർത്തു മുണ്ടും സോപ്പും അമ്മ അവൾക്ക് നേരെ നീട്ടി... 
 
" മാളു ഉണ്ടാവും താഴെ... അവളെ കൂടെ പോയി മേല് കഴുകി വേണം  വടക്കിനി യിലേക്ക് കയറാൻ .. "
 
അമ്മയുടെ കയ്യിൽ നിന്നു സാധനങ്ങൾ വാങ്ങും മുന്നേ അവൾ കിടക്കപ്പായ മടക്കി കാട്ടിലിനടിയിലേക്ക് മടക്കി വെച്ചിരുന്നു.. 
 
.
 
വിളക്കുമായി അമ്മ മുന്നിലേക്ക് നടന്നപ്പോൾ വാസുകി യും യന്ത്രികമായി അമ്മക്ക് പിറകെ പോയി... 
 
പറഞ്ഞ പോലെ മാളുണ്ട് താഴെ ഞങ്ങളെ കാത്ത് നിൽക്കുന്നു... 
 
ഇന്നലെ കണ്ട ഭാവം നടിക്കാത്തോണ്ട് വാസുകി മാളുവിനെ കണ്ട്  അമ്മയുടെ പിറകിൽ തന്നെ നിന്നു...
 
എന്നെ ഇഷ്ടാവതോണ്ടാവോ മിണ്ടാത്തത് എന്ന ചിന്തയായിരുന്നു അവൾക്ക്... 
 
ഒക്കത്തിരുന്നു  ചിണുങ്ങുന്ന കുഞ്ഞിനെ തലോടി ഉറക്കി കൊണ്ടു മാളു അവർക്കരികിലേക്ക് നടന്നു വന്നു... 
 
..തലേന്ന് കണ്ട പോലെയൊന്നുമല്ല... മുഖത്ത് ചിരിയൊക്കെ ഉണ്ടായിരുന്നു...
 
 
 
"ബാല മോള് ഇന്നലെ ഉറങ്ങിയില്ലേ.. "
 
ചിരിച്ചു കൊണ്ടു തന്നെയാണ് മാളു അവളോട് സംസാരിച്ചത്... 
 
മുത്തശ്ശിക്ക് ശേഷം തന്നെ ഒരാൾ  ബാലമോൾ എന്ന് വിളിക്കുന്നത് ഇതാദ്യമായിട്ടാണ്... 
 
അതിന്റെ അത്ഭുതവും മാളുവിലുള്ള മാറ്റവും വാസുകിയെ തെല്ലോന്നുമല്ല അമ്പരപ്പിച്ചത്.... 
 
"ഉവ്വ് ...   ഉറങ്ങി.... "
 
പതിഞ്ഞ ശബ്ദത്തിൽ വാസുകി മറുപടി പറഞ്ഞപ്പോഴും മാളുവിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടില്ലായിരുന്നു... 
 
കുഞ്ഞിനെ മാളുവിന്റെ കയ്യിൽനിന്നും വാങ്ങി അമ്മ കൊഞ്ചിച്ചു ഉറക്കുന്നത് വാസുകി നോക്കി നിന്നു... 
 
നാല് കെട്ടിലെ അമ്മമാർ ആരും കുഞ്ഞുങ്ങളെ ഇങ്ങനെ താലോലിക്കുന്നത് അവൾ  കണ്ടിട്ടില്ല... മാത്രമല്ല ഒരു കുഞ്ഞിനേയും എടുത്ത് നോക്കിയിട്ട് പോലും ഇല്ലായിരുന്നു അവൾ... 
 
കുഞ്ഞുറങ്ങുന്നത് കണ്ട് അവൾ കണ്ണുകൾ വിടർത്തി നോക്കി നിന്നു... 
 
ഓമനത്വം തുളുമ്പുന്ന കുഞ്ഞു മുഖം ഇളം മഞ്ഞ പ്രകാശത്തിൽ തിളങ്ങുന്നു... 
 
പഞ്ഞി കെട്ടു പോലുള്ള ആ മൃദുല മേനിയിൽ കൈ തൊടാൻ ഹൃദയം വെമ്പി... 
 
അപ്പോഴേക്കും മാളു എണ്ണ കുപ്പിയുമായി വന്നു .... 
 
"യാശോദ ഇറങ്ങും മുന്നേ രണ്ട് പേരും പോയി വരി... "
 
അമ്മ ഇരുവരോടുമായി  പറഞ്ഞു... 
 
അമ്മ കുഞ്ഞിനെയുമെടുത്ത് മുറിയിലേക്ക് പോയതും മാളു വാസുകിയുടെ കയ്യിൽ പിടിച്ചു തിടുക്കത്തിൽ പുറത്തിറങ്ങി.. 
 
"  വേം വാ .... ആ തള്ള വരും മുന്നേ കുളിച്ചു ഇവിടെത്തണം... "
 
മാളു ആരയോ പ്രാകുന്നത് കണ്ട് വാസുകി അവരെ നോക്കി ചിരിച്ചു .... 
 
"  സത്യം പറയാലോ ബാലേ....നിന്നെ ഇപ്പൊ എനിക്കാണ് കൂടുതൽ ആവശ്യം "
 
"രാവിലെ കുളത്തിൽ പോവുന്നത് മുതൽ കിടക്കുന്നത് വരെ ആ യാശോദ ചെറിയമ്മയുടെ കുത്തു വാക്കുകൾ കേൾക്കേണ്ടി വരും... ഇനിപ്പോ പങ്ക് വെക്കാൻ നീയും ഉണ്ടല്ലോ...  അതോണ്ട് എനിക്ക് പകുതി കേട്ടാമതി... "
 
ചിരിച്ചു കൊണ്ടാണ്  മാളു പറഞ്ഞതെങ്കിലും വാസുകി ക്ക് എന്തോ ചിരി വന്നില്ല... 
 
മനസ്സ് എന്തോ അസ്വസ്ഥമാവും പോലെ ... 
 
" ഇന്നലെ നിന്നെ ശ്രദ്ധിക്കാൻ ഒന്നും സമയം കിട്ടിയില്ല... 
 
 ഒരുനാഴി ഏറെ വെക്കുന്നുണ്ടേൽ  മരുമക്കൾക്ക് അന്നു പണി തന്നെ യായിരിക്കും... 
 
അതാ നിന്നെ കൊണ്ടൊക്കെ   പണി ചെയ്യിപ്പിച്ചത്.... 
 
അല്ലേൽ അവിടെത്തെ പണിയൊക്കെ ഞാൻ ഒറ്റക്കാണ് ചെയ്യാറ്... 
 
ഇനിപ്പോ നീ ഉണ്ടല്ലോ കൈസഹായത്തിന്... 
 
മാളു വീണ്ടും ചിരിച്ചു...
 
ഇപ്രാവശ്യo  വാസുകി യും മുഖത്തെ  ഭാവം മാറ്റി  മുഖത്ത് ചിരി വരുത്തിയതും  മാളു എടത്തിയും  ഫോമിലായി.... 
 
കുളത്തിലേക്കുള്ള വഴിയിൽ വെച്ചു മൊത്തം  അവർ യാശോദ ചെറിയമ്മയെ പ്രാകി കൊന്നു.. 
 
അമ്മ യെ പറ്റി മോശമായൊന്നും പറഞ്ഞില്ലെന്നതാണ് വാസുകി ശ്രദ്ധിച്ചത് .. 
 
അമ്മയെ അവർക്ക് ഒത്തിരി ഇഷ്ട്ടാണെന്നും അവൾക്ക് തോന്നി.. 
 
അമ്മ ആളപ്പോ  അത്ര ജഗ ജില്ലി അല്ല എന്ന കാര്യമോർത്തു അവൾ ഉള്ളാലെ ചിരിച്ചു.... 
 
ഹൂ.... 
 
ആ കാര്യത്തിലൊരു സമാധാനം കിട്ടി... 
 
മനയിലെ കുളത്തിൽ നമ്മൾ പെണ്ണുങ്ങളെ കയറ്റാറില്ല... 
 
അതും ആ യാശോദ ചെറിയമ്മയുടെ പണിയാണ് ... 
 
എല്ലാ ദിവസവും  നമ്മള് പെണ്ണുങ്ങള് ഒരു പോലെ യാവോ.. 
 
അശുദ്ധിയുള്ള നേരത്തും ഇറങ്ങി കുളിച്ച്  ആ കുളo വൃത്തി കേടാക്കീന്നും പറഞ്ഞു അങ്ങോട്ടേക്ക് പ്പോ പോവാൻ ആണുങ്ങള് സമ്മതിക്കാറില്ല. ... 
 
ഈ ഇരുട്ടത്ത് തപ്പി തടഞ്ഞു  ഇങ്ങോട്ട് വരുന്നത്  കഷ്ട്ടം തന്നേണ്.... 
 
മനയിൽ നിന്നും കുറച്ചപ്പുറം മാറിയുള്ള കുളത്തിലേക്കാണ് അവർ പോയത് .. 
 
നിറയെ ആമ്പൽ പൂക്കൾ പൂത്തു നിൽക്കുന്ന കുഞ്ഞ് കുളം... 
 
കറുത്ത പാറ കല്ലു കൾക്കിടയിൽ നീല ചായം പരന്ന,  നിറഞ്ഞൊഴുകുന്ന  പൊയ്ക.. കണ്ണിനു കുളിര്മയേകുന്ന ആ കാഴ്ച   കണ്ട് വാസുകി പരിസരം മറന്നു നിന്നു... 
 
തല വെട്ടിച്ചു നോക്കുമ്പോ മാളുവിനെ കാണുന്നില്ല... 
 
ഏടത്തി എന്നും വിളിച്ചു നോക്കുമ്പോ  സമീപത്തെ കുറ്റി കാട്ടിന്നു ഒരു ഇളക്കം... 
 
"  പേടിക്കണ്ട ബാലേ.... ഞാൻ ഇവിടെണ്ട്... 
 
എല്ലാം ഇവിടെന്നു കഴിച്ചു പോയാ ഉച്ചവരെ പിടിച്ചു നിർത്താം... "
 
 മാളു പിന്നെയും ചിരി തുടങ്ങി.. 
 
" അയ്യേ..... വെറുതെയല്ല... മനയിലെ കുളം വൃത്തി കേടായത്.... 
 
വൈകാതെ ഇതിലേക്കും എടത്തിക്ക് ഭ്രഷ്ട്ട് കൽപ്പിക്കേണ്ടി വരും... 
 
ബാല ചിരിയോടെ ഓർത്തു... 
 
ഇവിടെന്നു കുളിക്കുമ്പോൾ നാലുപാടും കണ്ണ് വേണം... 
 
ആരേലും ഒളിഞ്ഞു നോക്കിയാലോ.. 
 
പ്രത്യേകിച്ചു ഗന്ധർവ്വൻ മ്മാര് .... 
 
നിനക്ക് ഒരു കഥ പറഞ്ഞു തരണ്ട് ഞാന്.... 
 
പേടിച്ചു പിന്നെ ഈ വഴിക്ക് എന്നല്ല കുളിക്കാനെ നീ പോരില്ല...
 
ഈ ഗന്ധർവ്വൻ സുന്ദരിയായ സ്ത്രീകളെ കണ്ടാൽ പിന്നെ വിടില്ലത്ര.... 
 
പണ്ട് എന്റെ ഇല്ലത്തെ ഒരു ചേച്ചിയെ കണ്ട് മോഹിച്ചു ശരീരത്തിൽ കയറിയ  ഗന്ധർവ്വൻ  പിന്നെ ഇറങ്ങി പോയില്ല.. 
 
 
 
മരിക്കുവോളം ആ ചേച്ചി  ഗന്ധർവ്വനെ വിളിച്ചു അലമുറ യിടുകയായിരുന്നു ത്ര... 
 
മാളു ഏടത്തി പുരാണം പറഞ്ഞിരിക്കാണ്... 
 
ബാലയാണെങ്കിൽ അതൊന്നും ശ്രദ്ധിക്കുന്നില്ല... 
 
"പിന്നെ... നിന്റെ തമ്പ്രാനും പറ്റിയത് അതന്നെ ന്നാ എനിക്ക് തോന്നുന്നത്..". 
 
"എന്ത് "
 
മാളു എടത്തിയുടെ ആ വാക്കുകൾ മാത്രം വാസുകിയുടെ ചെവിയിൽ വന്നു പതിച്ചതും അവളറിയാതെ തന്നെ  മറുചോദ്യം തൊടുത്തു വിട്ടു... 
 
" നീ എന്താ ഒന്നുമറിയാത്ത പോലെ... 
 
യക്ഷി ഒരാളെ  പിടിക്കുന്നത് ഇതാദ്യമായി ഒന്നുമല്ലല്ലോ"... 
 
പക്ഷെ അത് തന്നെ യാണെന്ന് എനിക്ക് ഉറപ്പ് തരാനൊന്നും പറ്റില്ല... 
 
നിന്റെ തമ്പ്രാനല്ലേ... നീ തന്നെ അമ്മടെ അടുക്കൽ ചോദിച്ചു നോക്ക്... "
 
 ശരിക്കും മാളു പറയുന്നത് ഒന്നും  വാസുകിക്ക്  മനസ്സിലായില്ല.... 
 
.തെളിയിച്ചു ചോദിക്കാനാണേൽ ഒരു മടിയും... 
 
അദ്ദേഹത്തിനു വല്ല യക്ഷി ബാധയും ഉണ്ട് എന്നാണോ മാളു പറഞ്ഞു വരുന്നത്... 
 
കാര്യം സാധിച്ചു കുളത്തിനരികിലേക്ക് വന്ന മാളു വിന്റെ മുഖത്തേക്ക് വാസുകി ഒന്ന് നോക്കി ... 
 
"പേടിക്കൊന്നും വേണ്ട... കാല് വാരി നിലത്തടിക്കുകയെ ഉള്ളു... 
 
അമ്മക്ക് വരെ അത്തരം ഇരുട്ടടി കിട്ടിയിട്ടുണ്ട്... 
 
നീയും കണ്ടറിഞ്ഞു നിന്നോ... 
 
അല്ലേൽ മുട്ട് കാല് ബാക്കിയുണ്ടാവില്ല.... "
 
വായും പൊളിച്ചു നിൽക്കുന്ന വാസുകിയെ കണ്ട് മാളു ഒന്നൂടെ പറഞ്ഞു... 
 
  "വട്ടാണ്.... നല്ല മുഴുത്ത വട്ട്..". 
 
"ആർക്ക്..." 
 
"നിന്റെ തമ്പ്രാന്".... 
 
"ശിവ ദേവാ".... 
 
വാസുകി നെഞ്ചിൽ കൈവെച്ചു പോയി... 
 
തുടരും...  
 
✍️ Adizz.Abram
 
നാഗ പരിണയം 💔
 
പാർട്ട്‌... 3
 
✍️Adiz Abram
 
" എടത്തി പറയുന്നതൊക്കെ സത്യം ആവോ.".. 
 
അതുകൊണ്ട് ആയിരിക്കുമോ അമ്മ  എന്നെ അങ്ങോട്ട് ഇന്നലെ വിടാഞ്ഞത്..". 
 
ഞാൻ വരുന്നീനും മുന്നേ നമ്മള  അച്ഛൻ മരിച്ണ്ട്... ശങ്കരേട്ടനാണ് മൂത്തത്... പിന്നെ ജയനും 
 
ചെറിയച്ഛന് ആണെങ്കി  മക്കളില്ല... 
 
അദ്ദേഹം ഒരു പാവം മനുഷ്യനാണ്... 
 
 കുട്ടികളില്ലാത്ത വിഷമൊന്നും ചെറിയച്ഛന് ഇല്ല... 
ചെറിയമ്മ തന്നെ ചെറിയച്ഛന് ധാരാളം....
 
വാശിയും  ദേഷ്യവും കൊണ്ടു അദ്ദേഹത്തിനു ഒരു സമാധാനവും കൊടുക്കൂല... 
 
അമ്മ ചെറിയമ്മക്ക് വല്ലാതെ താഴ്ന്നു കൊടുക്കും... അതിന്റെ നെഗളിപ്പ് ആണ് ചെറിയമ്മക്ക്. 
 
വാസുകിയുടെ ചിന്തകൾ  മാളു പറഞ്ഞ കാര്യങ്ങല
ളിലേക്ക് വഴുതി മാറിയപ്പോഴാണ് ചെറിയമ്മയുടെ വരവ്.. 
 
അതോടെ ചിന്താ വിശിഷ്ടയായി നിൽക്കുന്ന വാസുകിയെ കൊണ്ട് മാളു കുളത്തിലേക്ക് ചാടി. 
 
കഷ്ടിച്ചു രണ്ട് പേർക്ക് മാത്രം അലക്കാവുന്ന അത്ര സ്ഥലമേ കുളത്തിനൊള്ളു... 
 
അത് കൊണ്ടാണ് ചെറിയമ്മയെ കണ്ടപ്പോ തന്നെ മാളു ആ കടും കൈ ചെയ്തത്... 
 
തണുപ്പത് ഇളം ചൂടുള്ള വെള്ളം കാലിൽ തട്ടുമ്പോൾ വാസുകിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ... 
 
മനസ്സ് മറ്റെവിടെയോ ആയിരുന്നു.... 
 
"ഓഹ്....  തമ്പുരാട്ടി മാരുടെ കുളിയൊന്നും ഇത് വരെ കഴിഞ്ഞില്ലേ.... "
 
അവരെ കണ്ടപാടെ ചെറിയമ്മ അതൃപ്തി യോടെ ചോദിച്ചു.. 
 
അതിനു മാളു ഒന്നും പറഞ്ഞില്ല.... വാസുകിയും  ഒന്ന് ചിരിച്ചേ ഉള്ളു. 
 
"വാസുകിക്ക്  ചേച്ചിയുടെ കൂടെ കിടക്കുന്നത്കൊണ്ട് കുളിക്കൊന്നും വേണ്ടല്ലോ. 
 
ഒന്ന് മേനി കഴുകിയാൽ മതി.. 
"
 
"ഇവളെ കണ്ടില്ലേ.... എന്നും ഇതന്നെ പണി... 
 
എങ്ങോട്ടാ ഈ പെറ്റ് കൂട്ടുന്നതാവോ.". 
 
ചെറിയമ്മ മാളുവിനെ നോക്കി പരിഹാസത്തോടെ പറയുന്നുണ്ട്. 
 
പക്ഷെ മാളു അതൊന്നും കേൾക്കുന്നേയില്ല... 
 
അവൾ അലക്കി കൊണ്ടേ ഇരുന്നു.... 
 
"വാസുകിക്ക് ജയനെ കൊണ്ടു ആ ശല്യം ഉണ്ടാവില്ല...
 
ജയൻ ആരെയും അവന്റെ മുറിയിലേക്ക് കയറ്റിവിടാറുമില്ല... ഇറങ്ങി വരാറുമില്ല.... 
 
പിന്നെങ്ങനെ അതൊക്കെ നടക്കാൻ... 
 
നിത്യ കന്യക യായി ഇരിക്കാനാ നിന്റെ വിധി എന്ന് തോന്നുന്നു വാസുകി... 
 
മാളൂനെ ഇളക്കി വിട്ടിട്ട് ഒരു മാറ്റവും ഇല്ലന്ന് കണ്ടതോടെ  ചെറിയമ്മ വാസുകിയെ കേറി മാന്തി നോക്കി... 
 
വാസുകിയുടെ ചൂളിയുള്ള നിർത്തo കണ്ടിട്ടാവണം മാളു അവളുടെ പക്ഷത്തു നിന്നു സംസാരിച്ചു തുടങ്ങിയത്... 
 
" ചെറിയമ്മ അങ്ങനെ യാണെന്ന് കരുതി എല്ലാരും കന്യക മാരായി നിൽക്കുക ഒന്നുമില്ല.. " 
 
ജയൻ ഇവളെ സ്വീകരിക്കുകയും ചെയ്യും കുട്ടികളുണ്ടാവുകയും ചെയ്യും... "
 
ചെറിയമ്മ വെറുതെ അവളെ വിഷമിപ്പിക്കണ്ട "...
 
മാളു ദേഷ്യത്തിൽ തന്നെയാണ് അത്രയും പറഞ്ഞത്... 
 
"" ഓ.. 
 
ആ ഭ്രാന്തനല്ലേ ഇവളെ സ്നേഹിക്കുക... 
 
എടീ പെണ്ണെ.... 
 
ജയന് ഭ്രാന്താണ്....  വെറും ഭ്രാന്ത് അല്ല.... 
 
പണ്ടേതോ ആത്മാവ് കൂടിയതാ. 
 
അവന് ചോറും കറിയും വെച്ചു വിളമ്പി ഊട്ടിക്കാനാണ് നിന്നെ ഇങ്ങോട്ട് കെട്ടി കൊണ്ടു വന്നിട്ടുള്ളത്... 
 
ഭ്രാന്ത് മാറി അവൻ നിന്നെ സ്നേഹിക്കാനൊന്നും പോണില്ല. 
 
വേണേൽ ജീവൻ കൊണ്ടു ഓടിക്കോ... അതാ നിനക്ക് നല്ലത്.. 
 
ചെറിയമ്മ  വാസുകിയെ നോക്കി പറഞ്ഞു കൊണ്ടിരുന്നു... 
 
വാസുകിയുടെ മുഖം കണ്ട് മാളുവിന്‌  ചെറിയമ്മയോട് കലശലായ ദേഷ്യം തോന്നി... 
 
ഇന്ന് ഓരോന്നു പറഞ്ഞു ബാലയെ തളർത്താനുള്ള പണിയാണ്... 
 
എന്നും എന്റെ നേരയാണ് എടുക്കാറ്... ഇന്നിപ്പോ ഇവളാണ് ഇര... 
 
മാളു മനസ്സിൽ പറഞ്ഞു... 
 
അലക്കിയതും അലക്കാത്തതും ഒരുമിച്ചു ബക്കറ്റിലിട്ട്  മാളു പെട്ടെന്ന് വാസുകിയെ വലിച്ചു കുളത്തിൽ നിന്നും കയറ്റി... 
 
"വെറുതെ ദൈവദോഷം പറഞ്ഞു ഈ കുട്ടിയെ എന്തിനാ വിഷമിപ്പിക്കുന്നത്... "
 
നിങ്ങൾക്ക് കുശുമ്പാണ്..". 
 
"എനിക്ക് എന്തിനു കുശുമ്പ്... അവൻ ആണ് തന്നെയാണോ എന്ന് എനിക്ക് ഇപ്പോഴും സംശയണ്ട്... 
 
"അരക്ക് മോളിൽ പെണ്ണും അരക്ക് കീഴ്പ്പോട്ട് ആണും"... 
 
ചെറിയമ്മയുടെ വായിൽ നിന്നും അത് കേട്ടതും വാസുകി യുടെ ഭാവം മാറി... 
 
കണ്ണുകൾ നിറഞ്ഞു വന്നു... 
 
" ഇങ്ങനെ ഒന്നും അവനെ പറ്റി പറയല്ലേ... 
 
തടിയുള്ള മനുഷ്യൻമാർ മെലിയുമ്പോ തൊലി തൂങ്ങി നിൽക്കുന്നത് ഒക്കെ സ്വഭാവികമാണ്... 
 
അതിനു ഇങ്ങനെ ഒരു അർത്ഥമൊന്നും ചെറിയമ്മ കണ്ട് പിടിക്കേണ്ട.... 
 
വാ.. വാസുകി... നമുക്ക് പോവാം.... 
 
നനഞ്ഞ മുടി തുടക്കാൻ പോലും സമ്മതിക്കാതെ വാസുകിയെ വലിച്ചു മാളു തിടുക്കത്തിൽ നടന്നു... 
 
പിന്നെയും ചെറിയമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. 
 
ആ തള്ളക്ക് ഞാൻ അഞ്ചു പെറ്റതിന്റെ കുശുമ്പ് ആണ്... 
 
നീ അതൊന്നും കാര്യമാക്കണ്ടാട്ടോ... 
 
പോവുന്നതിനിടെ മാളു അവളോട് പറഞ്ഞു... 
 
പാവട നനഞു കാലിൽ ചുറ്റിയിട്ട്   വാസുകിക്കാണേൽ നടക്കാനും വയ്യ... 
 
ഇപ്പോ തെന്നി വീഴും എന്നായപ്പോൾ അവൾ മാളുവിനെ ദയനീയമായി നോക്കി... 
 
മാളുവിന്റെ വെപ്രാളം കണ്ട് വാസുകിക്ക് എന്താക്കയോ സംശയം കടന്നു കൂടി .. 
 
ചെറിയമ്മ പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടാവോ... 
 
എന്നോട് കൂടുതൽ എന്തെങ്കിലും  പറയും വിചാരിച്ചിട്ടാണോ മാളു എന്നെ വലിച്ചു കൊണ്ടു വന്നത്... 
 
മിണ്ടാ പൂച്ചയാണെങ്കിലും പഠിച്ചിട്ടില്ലെങ്കിലും  വാസുകിക്ക് ലോകം തിരിയും... മറ്റുള്ളവരുടെ ചലനങ്ങളുടെ അർത്ഥങ്ങളറിയും.. തെറ്റായ നോട്ടങ്ങളെ തിരിച്ചറിയാൻ അവൾക്ക് പിറകിലും കണ്ണുകളുണ്ട്... 
 
ഓടി പാഞ്ഞു പോവുന്ന മാളു വിന്റെ കൈകൾ അവൾ ബലമായി പിടി വിടുവിച്ചു... 
 
"ഏടത്തി ഇപ്പോ ന്നോട് ഏല്ലാം തുറന്നു പറയണം... 
 
അദ്ദേഹത്തിനു എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അതെനിക്ക് അറിയണം.".. 
 
"ഒന്നുല്ല ബാലേ... 
 
ജയന് ചെറിയൊരു അസുഖം ഉണ്ട്... അത് ശരിതന്നെയാണ്.. 
 
"പക്ഷേ ഈ രോഗം എത്രയോ പേർക്ക് മാറിട്ടിട്ടുണ്ട് "
 
'ആത്മാവ് കൂടൽ ഒക്കെ സർവ്വ സാധാരണയാണ്... 
 
പലരിലും പല തരത്തിലുള്ള ആത്മാക്കൾ കയറാറുണ്ട്... 
 
അവയെ ഇറക്കി വിട്ട ചരിത്രവും ഒരുപാടുണ്ട്.".. 
 
ഇവിടെ ജയന്റെ ശരീരത്തിൽ കയറിയ ആത്മാവ് ഏതാണെന്ന് ആർക്കുമറിയില്ല.. 
 
അതാണ്‌ പ്രശ്‌നം... 
 
എന്തായാലും കയറിയിരിക്കുന്നത്  നല്ല സാധനം തന്നേണ്... 
 
ആറെഴു വർഷമായി അവനീ പുറംലോകം നടന്നു കണ്ടിട്ട്.... 
 
ആ വിഷയം വളരെ എളുപ്പത്തിൽ പറഞ്ഞവസാനിപ്പിക്കുന്ന മാളുവിനെ നോക്കി വാസുകി നിന്നു... 
 
പിന്നെ ഈ ചെറിയമ്മ പറയുന്നത് ഒന്നും നീ കാര്യമാക്കണ്ട... 
 
അവർക്ക് വേറെ ഒരുതരം വട്ടാണ്... 
 
ഈ വട്ടുള്ളവരുടെ ഇടയിൽ നിന്നു വട്ടില്ലാത്തോർക്കും വട്ടാവുമോ എന്നാണ് ഇപ്പൊത്തെ ന്റെ പേടി... 
 
എന്നാലും അഭ്യസ്ഥ  വിദ്യകളൊക്കെ പഠിച്ച ചെക്കൻ  അങ്ങനെ ഇരിക്കുന്നത് കാണുമ്പോ ഒരു വിഷമമാണ്.. 
 
"ഇതല്ലാം ആലോചന വന്നപ്പോഴേ പറഞ്ഞിരുന്നതാണല്ലോ..... 
 
നിന്നോട് ആരും അതെ കുറിച്ചു പറഞ്ഞിട്ടില്ലേ... "
 
മാളുവിന്റെ ചോദ്യം വന്നു കാതു കളെ  തൊട്ടപ്പോൾ  വാസുകി യന്ത്രികമായി ഇല്ലന്ന് തലയാട്ടി.... 
 
.
 
മാളു അതും പറഞ്ഞു അവൾ ക്കരികിൽ നിന്നു  മുന്നോട്ട് നടന്നു    ... .. 
 
എന്ത് ചെയ്യണമെന്ന് വാസുകിക്കും അറിയില്ലായിരുന്നു... 
 
ചെറിയമ്മ പറഞ്ഞ പോലെ വെച്ചു വിളമ്പി കൊടുക്കാൻ തന്നെയാണ് കൊണ്ടു വന്നിരിക്കുന്നത്...... 
 
അവിടെയും ഇത് തന്നെ യായിരുന്നല്ലോ പണി  ... 
 
ഇനിയും അതാണ്‌ വിധിയെങ്കിൽ അങ്ങനെ തന്നെ ആവട്ടെ... എന്നാലും അവർക്കെന്നോട് ഒന്ന് പറയാമായിരുന്നു... 
 
ഓരോന്നു ചിന്തിച്ചു കൊണ്ടു വാസുകിയും മാളുവിന്റെ പിറകെ നടന്നു നീങ്ങി .... 
 
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
 
നനഞ്ഞു കുതിർന്നു വന്ന അവരെ കണ്ട് അമ്മക്ക് കുളത്തിലേക്ക് യാശോദ പോയിട്ടുണ്ടന്നു മനസ്സിലായി... 
 
മറച്ചു കെട്ടിയ മൂത്ര പുരയിൽ പോയി മാളു തുണി മാറി വന്നു കുട്ടിയെ എടുത്തു... 
 
നനഞ്ഞ മുടി ഒതുക്കി കൊണ്ടു നിൽക്കുന്ന വാസുകിയെ കണ്ട് അമ്മ അവളുടെ മുടിയിൽ കൈവെച്ചതും വാസുകി ഞെട്ടി കൈവലിച്ചു....... 
 
അവൾക്ക് പുറമെ മുത്തശ്ശിമാത്രമേ അവളുടെ മുടി കോതി കൊടുത്തിട്ടുള്ളു... 
 
ഒന്നും മിണ്ടാതെ അവളുടെ ചുരുണ്ട മുടി ക്കുള്ളിലൂടെ കൈകടത്തി  എണ്ണ തേച്ചു പിടിപ്പിച്ചു കൊണ്ടിരിക്കാണ് അമ്മ  ... 
 
വിടർത്തിയിട്ടപ്പോൾ മുടി നിതംബം തട്ടി നിൽക്കുന്നുണ്ട്...
 
"നല്ല മുടിയാ... ഇത്ങ്ങനെ കെട്ടി വെച്ചു നാശമക്കല്ലേ കുട്ട്യേ... "
 
അവളുടെ മുഖത്തേക്ക് നോക്കി വാത്സല്യത്തോടെ അവർ പറഞ്ഞു.... 
 
നനഞ്ഞത് അഴിച്ചിട്ടു വാ.. ന്നിട്ട്  വല്ലോം വന്നു കഴിക്ക്... 
 
ഈടെ ദോശടെ പരിപാടി ഒന്നുല്ല്യ... 
 
ശങ്കരനും  മാധവനും രാവിലെ കഞ്ഞി തന്നെ വേണം... 
 
അടുക്കളയിൽ നിന്നും താളിക്കുന്ന മണം വരുന്നുണ്ട്... 
 
നാലുകെട്ടിൽ ആയിരുന്ന അന്ന് കറികളും കൂട്ടാനും എല്ലാം വാസുകി തന്നെയാണ് അരിയലും വെക്കലുമൊക്കെ... 
 
ഇതിപ്പോ കൈകഴുകി വന്നിരുന്നാ മതി... 
 
ആ കാര്യത്തിലൊക്കെ ആശ്വാസം തന്നെയാ... 
 
പക്ഷെ..... 
 
"നീ കഞ്ഞി കുടിച്ചു വന്നിട്ട് വേണം ജയന്റെടുത്തക്ക് ഒന്ന് പോവാൻ"... 
 
കേട്ടപാതി കേൾക്കാത്ത പാതി വാസുകി ഓടി മറപുരയിലേക്ക് കയറി... 
 
അദ്ദേഹത്തെ ഒന്ന് കാണണം എന്നുണ്ട്... 
 
എന്തോ ഒരു വല്ലാത്ത ആകാംഷ അവളെ പൊതിഞ്ഞിരുന്നു. 
 
കഞ്ഞിയുമായി  അമ്മ തയ്യാറായപ്പോഴേക്കും  വാസുകി കഞ്ഞിവെള്ളം മോന്തി ഓടി വന്നു.... 
 
നിസ്സഹായത കലർന്ന ഭാവ മായിരുന്നു ആ സമയം അമ്മയുടെ മുഖത്ത്... 
 
ഒരു പെൺകുട്ടിയുടെ ജീവിതം താനായിട്ട് തകർത്ത പോലെ ആ അമ്മക്ക് തോന്നി തുടങ്ങിയിരിക്കുന്നു... 
 
ജയനെ നോക്കാൻ തന്നെയാണ് ഈ വിവാഹം ചെയ്യിപ്പിച്ചത്... പക്ഷെ വേണ്ടായിരുന്നു എന്ന തോന്നൽ ശക്തിയായിട്ടുണ്ട് ഇപ്പൊ.. 
 
മുടി വിടർത്തിയിട്ടിട്ട് വാസുകി സുന്ദരിയായിരിക്കുന്നു... 
 
കണ്ണെഴുതിയില്ലെങ്കിലും കണ്ണിനു പ്രത്യേക തിളക്കം ഉണ്ട്... 
 
ഒരു തൂക്കു പാത്രത്തിൽ കഞ്ഞിയും പിടിച്ചു മുകളിലേക്ക് അമ്മയുടെ കൂടെ കയറുമ്പോൾ  ഹൃദയം പെരുമ്പറ  കൊട്ടുകയായിരുന്നു... 
 
മുകളിലേക്ക് കയറുന്തോറും വിയർക്കൽ കൂടിവന്നു... 
 
കാലിനു വയ്യാത്തൊണ്ടു അമ്മ സാവധാനമാണ് കയറിയത്... 
 
പുറത്തേക്ക് പൂട്ടി ഭദ്രമാക്കിയ വാതിൽ ശബ്ദമില്ലാതെ അമ്മ തുറന്നതും ഒരോട്ടു കിണ്ണം  അകത്തു നിന്നും പാറി വന്നതും ഒരുമിച്ചായിരുന്നു... 
 
ദിവസവും ഏറു കിട്ടുന്നത് കൊണ്ടു  അമ്മ വിദഗ്ധമായി ഒഴിഞ്ഞു മാറിയെങ്കിലും കിണ്ണo  വന്നു വാസുകിയുടെ നെറ്റിയിൽ പതിച്ചു.. 
 
കണ്ണിൽനിന്നും വെള്ളം ചാടും മുന്നേ നെറ്റി പൊട്ടി ചോര ഒഴുകാൻ തുടങ്ങി... 
 
പെട്ടെന്ന്  ഏറു കിട്ടിയ ഷോക്കിൽ  തൂക്കുപാത്രം തെറിച്ചു കഞ്ഞി മുഴുവൻ നിലത്ത് ചിന്തി....
 
ഞൊടിയിഴയിൽ അമ്മ വാതിൽ അടച്ചു പൂട്ടിടവേ വാതിലിൽ അയാൾ അമർത്തി ചവിട്ടി... 
 
"തുറന്നു വിടടീ....." 
 
എന്നുള്ള ആക്രോശവും അവിടം മുഴുവൻ  പ്രകമ്പനം കൊള്ളിച്ചു... 
 
അമ്മേ.......... 
 
വാസുകി നെറ്റിയിൽ കൈവെച്ചുകൊണ്ട്   പിറകിലേക്ക് മറിഞ്ഞു വീണു .... 
 
നെറ്റിയിൽ നിന്നും ചുവന്ന രക്തം കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു അപ്പോഴും... 
 
തുടരും.
 
ആദിസ് ആബ്രം
നാഗപരിണയം Season 1 - Part 4-7

നാഗപരിണയം Season 1 - Part 4-7

4.4
14505

#നാഗപരിണയം 💔 പാർട്ട്‌.... 4__7 ✍️ Adiz Abram ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു.., എഴുത്തുക്കാരനായ Adiz' abram (JASIR P BAVA)എന്ന എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀 അപ്പോഴേക്കും താഴെ നിന്നും പണിക്കാരെല്ലാം ഓടിയെത്തിയിരുന്നു..  വീണു കിടക്കുന്ന വാസുകിയെ കണ്ട് അമ്മയുടെ മനം നൊന്തു...  ഇതല്ലാം ഉണ്ടാക്കി വെച്ചത് താൻ തന്നെയാണ്...  ഒരിക്കലും ഇവന്റെ ബുദ്ധി ഭ്രമം സുഖപെടില്ലാന്ന് അറിഞ്ഞിട്ടും ഒരു പെൺ കുട്ടിയ