Aksharathalukal

നാഗപരിണയം 💔 Season 1 - Part 8-9

#നാഗപരിണയം 💔

പാർട്ട്‌.... 8__9

✍️ Adiz Abram

ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു..,
എഴുത്തുക്കാരനായ Adiz' abram (JASIR P BAVA)എന്ന എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

 നിന്നിലെന്താണ് നമുക്കായി കാത്ത് വെച്ചിരിക്കുന്നത്.. 

മരത്തിന്റെ അഗ്രഭാഗത്തു കിടക്കുന്ന അനന്തനെ വാസുകി കണ്ടിരുന്നില്ല... 

പണ്ട് മുതലേ അരയാൽ മരത്തോടവൾക്ക് വല്ലാത്തൊരിഷ്ടമാണ്.. 

ഗന്ധർവ്വന് കാഴ്ച വെക്കാൻ കൊണ്ടു വന്ന നീലാമ്പൽ വൃക്ഷ ചുവട്ടിൽ വെച്ച് അവൾ ആൽ മരത്തെ പ്രദക്ഷിണം ചെയ്യുകയാണ്... 

കണ്ണുകളടച്ചു അവൾ മന്ത്രം ഉരുവിട്ടു. 

"മൂലതോ ബ്രഹ്മ രൂപായ..

മധ്യതോ:വൈഷ്ണു രൂപീണേ.. 

അഗ്രതോ : ശിവ രൂപായാ.. 

വൃക്ഷ രാജായെ തേ നമഃ... 

വാസുകി പ്രദക്ഷിണം വെക്കുമ്പോൾ അനന്താനോരു കുസൃതി തോന്നി.. 

അവൾ കാണാതെ നീലാംബൽ വാല് കൊണ്ടു ചുഴറ്റി എടുത്തു പൊത്തിലേക്ക് വെച്ചു.. 

പ്രാർത്ഥന കഴിഞ്ഞു കണ്ണ് തുറന്ന വാസുകി ഞെട്ടി പോയി . 

ന്റെ നീലാമ്പൽ എവടെ... 

മരത്തിനു ചുറ്റും അവൾ തിരഞ്ഞെങ്കിലും ആമ്പൽ കാണുന്നില്ല.. 

വാസുകിയുടെ വെപ്രാളം കണ്ട് അനന്ദന് ചിരി വന്നു ... 

വാസുകി അപ്പോഴും തിരച്ചിലോട് തിരച്ചിൽ ആയിരുന്നു ... 

വെപ്രാളം നീങ്ങി നീങ്ങി തേങ്ങലയാപ്പോൾ അനന്തനും ഒന്ന് വിറച്ചു ... 

ചെയ്തത് തെറ്റായി പോയോന്നൊരു സംശയം... 

അവസാനം വാസുകി കരിയിലകൾ മാറ്റി തിരഞ്ഞപ്പോൾ അനന്തൻ നീലാമ്പൽ മുകളിൽ നിന്നും താഴെക്കിട്ടു... 

ചെന്നു വീണതോ വാസുകിയുടെ ശരീരത്തിലും... 

  സന്തോഷം കൊണ്ടു കണ്ണിൽ വെള്ളം നിറച്ചു കൊണ്ടു അവൾ ആൽ മരത്തിനു നേരെ നിന്നു കൈ കൂപ്പി... 

"ശിവ ദേവാ... അങ്ങായിരുന്നോ അത് എടുത്തു മാറ്റിയത്..". 

വാസുകി അവളുടെ ദേവനോട് പരിഭവം പറയുകയാണ്... 

അനന്താണാണെങ്കിൽ അവളുടെ സംസാരo കേട്ട് വിഷാദ ഭാവം മാറി ചിരിയോടെ നിന്നു... 

" ഹഹഹ .... ശിവ ദേവനാണ് എടുത്തു കൊണ്ടു പോയതെന്നാണ് നമ്മുടെ റാണി വിചാരിച്ചിരിക്കുന്നത് . "

ഞാനിത് ഗന്ധർവ്വന് കാണിക്ക വെക്കാൻ കൊണ്ടു വന്നതായിരുന്നു .. എന്നാലും ഇതെന്റെ ദേവനിരിക്കട്ടെ... 

അവള് ആ പുഷ്പം അവിടെത്തന്നെ വെച്ച് മിഴികളടച്ചു നിന്നു ... 

ഞൊടിയിഴയിൽ അനന്ദനത് ഒളിപ്പിച്ചു വെച്ചു..... 

ഗന്ധർവ്വനോ ... ഏത് ഗന്ധർവ്വൻ.. 

അനന്ദന് സംശയം... 
ഇനി ഗന്ധർവ്വനെ കാണാൻ വന്നതായിരിക്കുമോ... 

കണ്ണ് തുറന്നു നോക്കിയ വാസുകി മുന്നിൽ നീലാമ്പൽ കാണാത്തതിൽ ഏറെ സന്തോഷിച്ചു ... 

ഒരു വട്ടം പരിഭ്രമം തോന്നിയെങ്കിൽ പിന്നീടവൾ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു... 

പാല മരത്തെ നോക്കാൻ യഥാർത്ഥത്തിൽ അവൾ മറന്നു പോയിരുന്നു... 

പുഷ്പം കൊണ്ട് പോയത് ശിവ ദേവന്റെ കളിയാണെന്നും അവൾ വിശ്വസിച്ചു... 

"പാല മരത്തിൽ ഗന്ധർവ്വനുണ്ടന്നു മാളു വേടത്തി പറഞ്ഞപ്പോ ആരും കാണാതെ വന്നതാണ് ശിവ ദേവാ .. 
എന്തായാലും എനിക്കെന്റെ ദേവന്റെ സാമിപ്യം മതി... 
"

" അപ്പൊ അതാണ്‌ കാര്യം... 

അനന്ദന് വാസുകിയുടെ സംസാരത്തിൽ രസം പിടിച്ചു.. "

അന്നത്തെ ചുരുങ്ങിയ സമയം ആൽ ചുവട്ടിൽ ചിലവഴിച്ചു വാസുകി മനയിലേക്ക് മടങ്ങുമ്പോൾ അനന്തന്റെ ഹൃദയം നൊന്തു... 

പ്രിയേ.... എന്നവനവളെ ഉറക്കെ വിളിക്കണമായിരുന്നു ... 
പക്ഷെ തന്റെ രൂപം വാസുകിയെ ഭയത്തിന്റെ മുൾ മുനയിൽ എത്തിക്കുമോ എന്ന ചിന്ത അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചു .. 

 അവളുടെ കാലടികൾ അകന്നകന്ന് പോവുമ്പോൾ അനന്തൻ ആൽ ചുവട്ടിലേക്ക് ഇഴഞ്ഞിറങ്ങി വന്നു... 

അവന്റെ കണ്ണുകളിൽ നിരാശ പ്രകടമായിരുന്നു.. 

അടുത്ത് വരുമ്പോൾ സന്തോഷവും അകന്നു പോവുമ്പോൾ ദുഃഖവും നീയെനിക്ക് സമ്മാനിക്കുന്നു പെണ്ണെ" ... 

കാവിൽ നിന്നവൾ പുറത്തേക്ക് കടക്കുമ്പോൾ ഒരു തിരിഞ്ഞു നോട്ടം ..... 

അനന്തൻ അതെങ്കിലും പ്രതീക്ഷിച്ചതായിരുന്നു... പക്ഷെ അതുണ്ടായില്ല... 

അതിനാലാവാം അനന്തന്റെ മുഖം ഒന്നൂടെ താഴ്ന്നത്.. 

നിനക്ക് എന്നെ കാണാവുന്ന രൂപത്തിൽ അനന്തൻ നിന്റെ അരികിലെത്തും...നിനക്ക് കാവലായ്..

മാളു എടത്തി കുളത്തിലേക്ക് വരുന്നത് കണ്ടവൾഓടി പോയി.. 
  കാല് നനക്കാനെന്നോണം വെള്ളത്തിലേക്ക് ഒന്നിറങ്ങി കയറി... 

  കുളത്തിലേക്ക് കൂടെ കൂട്ടാ 
 ത്തതിലുള്ള പരിഭവം വാക്കാൽ മാളു പറഞ്ഞു തീർക്കുമ്പോൾ വാസുകി ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു മാറി ... 

എടത്തിയുടെ കുളി കഴിയും വരെ വാസുകി അവളെ കാത്ത് കരയിൽ നിന്നു.. 

അത് കൊണ്ടു ഒരു ഉപകാരം ഉണ്ടായി... 

തിരുമേനി പറഞ്ഞ കാര്യം വാസുകി മാളുവിൽ നിന്നും അറിഞ്ഞു... 

" അവന്റെ പ്രാന്ത് മാറുല്ല്യത്ര"...

 
 അതും പറഞ്ഞു മാളു ഒന്ന് ചുറ്റും നോക്കി..... 

ആരുമില്ലെന്നു ഉറപ്പ് വരുത്തി വാസുകിയെ മാളു അരികിലേക്ക് കൈ മാടി വിളിച്ചു.. 

വാസുകിയുടെ കാത് അരികിലെത്തിയതും മാളു അവളോട് ഒരു നഗ്ന സത്യം പറഞ്ഞു...... 

ശരിക്കും അത് കേട്ട് വാസുകിക്ക് തലകറങ്ങി പോയി... 

" കൊന്നു കളയുക " അതാത്ര തിരുമേനി ഉപദേശിച്ചു കൊടുത്തത്... 

അത് കൊണ്ടാണ് ഇന്നലെ മനയിൽ മരണ വീടെന്ന പോലെ മൂകത തളം കെട്ടി നിന്നത് ... അമ്മ പുറത്തേക്കിറങ്ങാഞ്ഞത്.. ചെറിയച്ഛന്റെ മുഖം വാടി പോയത് ... 

തമ്പ്രാനെ കൊന്നു കളയുകയോ... 

വാസുകിക്ക് അതോർക്കുംതോറും നെഞ്ച് പിടച്ചു ... 

തമ്മിൽ ഒരു നിമിഷത്തെ ബന്ധമേയുള്ളൂ... 

എന്നാലും ഒരു ജീവൻ ഇല്ലാതാക്കാണ്ടെ... 

അവൾ ചിന്താ ശകലങ്ങളുമായി കാട് കയറാൻ ഒരുങ്ങവേ മാളു വിന്റെ വായയിൽ നിന്നും ഇടിത്തീ പോലെ ആ വാക്കുകൾ കേട്ടത്... 

തിരുമേനി അതിനുള്ള പച്ച മരുന്നുകളും കൊടുത്തിട്ടുണ്ടത്ര... 

ഒരു മരുന്ന് കുടിപ്പിച്ചത് കൊണ്ടാണ് അവനിങ്ങനെ കുംഭകർണനെ പോലെ ഉറങ്ങുന്നത്... 

ഇനിയും രണ്ട് പൊതീടെ ബാക്കിയുണ്ട്... 

അതും കൂടെ കുടിപ്പിക്കുന്നതോടെ ജയന്റെ ആയുസ്സും തീർന്നു... 

വാസുകിക്ക് ഉള്ളിലെന്തോ കൊളുത്തി വലിക്കുന്ന പോലെ.. മാളു എടത്തി എത്ര നിസ്സാരത്തോടെ യാണ് ഇതെല്ലാം കാണുന്നത്.. 

എന്നാലും എനിക്ക് നിന്നെ ആലോചിക്കുമ്പഴാ ബാലേ വേവലാതി... 

ഇത്ര ചെറുപ്പത്തിലെ നീ വിധവയാവുമല്ലോ എന്നോർത്ത്... 

മാളു നിർത്തിയിടത്ത് നിന്നും വാസുകി ചിന്തിച്ചു തുടങ്ങി അല്ലേലും ഇപ്പോഴും ഒരു വിധവയെ പോലെയല്ലേ ഞാൻ ജീവിക്കുന്നത്... 
.

എന്തോ പിന്നവിടെ നിൽക്കാൻ അവൾക്ക് തോന്നിയില്ല... 

കുളത്തിൽ നിന്നും മാളുവിനെ കാക്കാതെ വാസുകി എണീച്ചു നടന്നു.. 

എന്തിനാ ശിവ ദേവാ എന്നെ ഇങ്ങനൊരു വേഷം കെട്ടിച്ചത്...

ആ നാല് കെട്ടിലെ അടുക്കളക്കാരിയായിരുന്നെങ്കിൽ മാനം പോവുമായിരുന്നു... രക്ഷപെട്ടന്ന് വിചാരിച്ചെത്തിയത് ഇവടെയും... 

എന്നാലും നീലാമ്പൽ എല്ലാ പരീക്ഷണങ്ങളും തരുന്ന ശിവ ദേവൻ സ്വീകരിച്ചതിൽ അവൾക്ക് അതിയായ സന്തോഷം തോന്നി.. 

ഇടവഴിയിൽ നിന്നും മനയിലേക്ക് കയറിയതെ ഉള്ളു.. 

അപ്പോഴേക്കും അമ്മ വിളി തുടങ്ങിയിരുന്നു.. 

"കുറെ നേരായല്ലോ കുട്ട്യേ പോയിട്ട്.. "
 
കുളി കഴിഞ്ഞപ്പോഴേക്ക് മാളു ഏടത്തി വന്നമ്മേ.

എടത്തിക്ക് കുറച്ചു നേരം കൂട്ടുനിന്നു... 

വാസുകി അമ്മേടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞൊപ്പിച്ചു. 

മുഖത്തേക്ക് നോക്കിയാ കള്ളത്തരം കണ്ട് പിടിച്ചാലോ... മുഖത്ത് നോക്കി കള്ളം പറയല്ലേ.. 

തുണിയാള് അയലിൽ തൂക്കി തിരിയുമ്പോഴും അമ്മ അകത്തേക്ക് പോവ്വാതെ നിൽക്കുന്നത് വാസുകി കണ്ടു...

ആ നിൽപ്പ് അത്ര പന്തിയല്ലല്ലോ..  

" ദേവാ... കാവിലേക്ക് കയറിയത് അമ്മ അറിഞ്ഞോ.. "

 വാസുകി നിമിഷ നേരം കൊണ്ടു വിയർത്തൊലിച്ചു.. 

തിരിഞ്ഞു നടക്കാൻ ധൈര്യമില്ലായിരുന്നു... 

വായിൽ ഉമിനീര് വറ്റി നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ചെറിയച്ഛന്റെ ശബ്ദം കേട്ടത്.. 

അമ്മയോട് എന്തോ ചോദിച്ചതും ശങ്കരാ.. എന്നും വിളിച്ചു അമ്മ അകത്തേക്ക് പോയി.. 

ഹൂ..... കൈച്ചിലായി.. 

 ശ്വാസം വിട്ട് വാസുകിയും ഞൊടിയിൽ സ്ഥലo കാലിയാക്കി.. 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

അന്ന് കുട്ട്യോളെയും കളിപ്പിച്ചു കളപ്പുര യുടെ മിറ്റത്ത് നിൽക്കുമ്പോഴാണ് കാൽ ചുവട്ടിലേക്ക് ഒരു കൊലതേങ്ങ വന്നു വീണത്.... 

ഇത് പ്പോ എവിടെന്നു ചാടി എന്നറിയാതെ പകച്ചു പോയ വാസുകി മോളിലേക്ക് നോക്കിയതും മണ്ഡ യില്ലാത്ത തെങ്ങിലൂടെ ഒരാൾ കീഞ്ഞിറങ്ങി വരുന്നു... 

"മണ്ടയില്ലാത്ത തെങ്ങിന്നു തേങ്ങയോ."..?? 

തനിക്ക് തോന്നിയ അതേകാര്യം മാളുവേടത്തി ചോദിച്ചപ്പോ വാസുകിയും അതേ ഭാവത്തിൽ എടത്തിയെ നോക്കി.. 

അപ്പോഴേക്കും ചാടിയിറങ്ങി ഒരാൾ അവരുടെ അടുത്തേക്ക് എത്തിയിരുന്നു... 

 " രണ്ടാളും മോളിക്ക് നോക്കി കാറ്റ് വിഴുങ്ങണ്ട.. ഇതാ തെങ്ങിലെ തേങ്ങയാ... ഒരുമിച്ചു നിലത്തിടാൻ വിചാരിച്ചു ഈ തെങ്ങിലേക്ക് ചാടിയപ്പോഴാണ് മണ്ട പോയത് കണ്ടത് .. "പിന്നെ ഇത് പിടിച്ചു നിൽക്കാൻ ഞാൻ ഗന്ധർവ്വനൊന്നും അല്ലല്ലോ... 

അതും പറഞ്ഞു അവനൊന്ന് ചിരിച്ചു... 

അവസാനം പറഞ്ഞു നിർത്തിയത് വാസുകിയുടെ മുഖത്തേക്ക് നോക്കിയാണ്... 

ഗന്ധർവ്വൻ എന്ന് കേട്ടപ്പോൾ വാസുകിയുടെ മുഖത്തെ ഭാവ മാറ്റം കണ്ട് അവൻ ഉള്ളാലെ ചിരിച്ചു... 

 " ന്റെ അനന്താ ആ കുട്ട്യോളെ മേത്ത് തട്ടാഞ്ഞത് എന്തോ ഭാഗ്യത്തിനാണ്.. "

"നീ എവിടെത്തെ തെങ്ങു കേറ്റക്കാരനാ "..
 

തെങ്ങിൽ നിന്നും ചാടിയിറങ്ങിയ ആ പണി ക്കാരനോട് ചൂടായി കൊണ്ടു കാര്യസ്ഥൻ എവടെന്നോ ഓടി വന്ന്... 

" ഓ... ഓരെ മേലൊന്നും തട്ടിയില്യ... 

ഇല്ല്യല്ലോ തമ്പുരാട്ടിയെ... 

ഇറയത്ത് ഇരിക്കുന്ന മാളു വിനെ നോക്കാതെ അനന്തൻ വാസുകിയോട് മാത്രം ചോദിച്ചു... 

 അതിനവളൊന്നു അവളൊന്ന് ചൂളി നിന്നതേയുള്ളു. .. 

"ആരാ ദിവാകരാ അത്... 

ശബ്ദം കേട്ടാണെന്ന് തോന്നുന്നു അമ്മ പുറത്തേക്കിറങ്ങി 
യത്.."

" ആത്തോലമ്മേ... 

 തേങ്ങ ഇടാൻ ശങ്കരൻ പറഞ്ഞിട്ടുണ്ടായിനയ്യ്... എന്നും വരുന്നോന് ചൊള്ള പിടിച്ചു കിടപ്പാത്ര.. 

പുത്യേ തെങ്ങു കയറ്റക്കാരനാണന്നും പറഞ്ഞു ഈ ചെറുക്കൻ വന്നപ്പോ കയറ്റി നോക്ക്യേതാ.".. 

"ഒന്നില് കേറാനല്ലേ ഞാമ്പറഞ്ഞുള്ളു.. ഇതിപ്പോ നല്ല പണിയാ കാട്ട്യേത്.. "

ദിവാകരേട്ടൻ ഉറഞ്ഞു തുള്ളുന്നത് കണ്ട് വാസുകിയുടെ കണ്ണുകൾ തേങ്ങയിൽ ആകമാനം ചുറ്റികറങ്ങി.. 

കാര്യസ്ഥൻ പറയുന്നതിൽ തെറ്റൊന്നുല്ല. 
എല്ലാ തേങ്ങയും വെട്ടി ചാടിച്ചിട്ടുണ്ട്.. 

കരിക്കും ഇളനീനും എന്തിനേറെ പറയുന്നു മച്ചിങ്ങ വരെ ആള് തള്ളി താഴെയിട്ട്ണ്ട്... 

അനന്തന്റെ കണ്ണ് അപ്പോഴും വാസുകിയുടെ നേർക്കാണ്... 

ദിവാകരന്റെ വായിൽ നിന്നും പച്ച മലയാളത്തിൽ തെറി കേട്ടിട്ടും അവൻ പുഞ്ചിരിച്ചു നിന്നെയുള്ളൂ.. 

തന്റെ പ്രണയിനിയുടെ സൗന്ദര്യം മിഴി കൾ നിറച്ചുo കണ്ട് കൊണ്ട്.. 

 അവന്റെ തെറ്റി വരുന്ന നോട്ടം അവൾ മനപ്പൂർവ്വം കണ്ടില്ലന്നു നടിച്ചു... 

വെപ്രാളപ്പെട്ട് മാളുവേടത്തിക്കരികിലേക്ക് അവൾ നീങ്ങി നിന്നു.. 

നടക്കടാ ചെക്കാന്നും പറഞ്ഞു ദിവാകരൻ അവനെ വലിച്ചു കൊണ്ടു പോയപ്പോഴാണ് അവനൊന്ന് മുന്നോട്ട് നടന്നത്.. 

കണ്ടാലൊരു തമ്പ്രാൻ ചെക്കൻ തന്നെ... 

അനന്തനെ കണ്ട് മാളുവിന്റെ മൂത്ത കുട്ടിയായ വൈഷ്ണവി വാസുകിയെ തോണ്ടി വിളിച്ചു.. 

"ചിറ്റേ... അതേതാ ആ വാനരൻ "

അവളുടെ വലിയ വായിലെ ചോദ്യം കേട്ട് വാസുകി പൊട്ടി ചിരിച്ചു... 

കുറെ കാലത്തിനു ശേഷം വാസുകി മനസ്സ് തുറന്നു ചിരിച്ചത് അന്നായിരുന്നു.. 

ആ ചോദ്യം അനന്തനും കേട്ടതായിരുന്നു... 

രക്ത വർണമാവേണ്ടിരുന്ന ആ മുഖം വാസുകിയുടെ കൊലുന്നനെ യുള്ള ചിരിയിൽ മയങ്ങി പോവുകയാണ് ചെയ്തത്. 

അവളുടെ കുഞ്ഞു വദനം കാണുമ്പോഴെല്ലാം അനന്തന്റെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു.. 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

 സന്ധ്യ സമയത്തെ കാവിന് പ്രത്യേക ഭംഗിയാണ്.. 

ഇളം ചുവപ്പ് നിറത്തിൽ അതങ്ങനെ പ്രഭ യില് നിൽക്കും.. 

കാവിന്റെ ഉൾ ഭാഗത്തു നിന്നും പല പുഷ്പങ്ങളുടെ മനം മയക്കുന്ന ഗന്ധങ്ങളും കിളി കൂട്ടങ്ങളുടെ കിന്നാരം പറച്ചിലും ഇങ്ങു മനയിലെ വാസുകി യുടെ മുറിക്കുള്ളിലേക്ക് ഒഴുകി വരികയാണ്.. 

ശുദ്ധി യായിട്ടും അമ്മ അവളോട് മുറി മാറാനൊന്നും പറഞ്ഞില്ല.. 

സന്ധ്യ നേരത്തെ നാമം ജപിക്കലിനോടുവിൽ പതിവ് പോലെ അവൾ കാവിലേക്ക് കണ്ണും നട്ടിരുന്നു..

ഇന്നവൾ പാല മരത്തെ നോക്കിയില്ല... 

വൈന്നേരം കണ്ട അനന്തനെ ഓർത്തില്ല.. 

മനസ്സ് അവിടെ യായിരുന്നു... 

ആ ആൽ മരത്തിന് ചുവട്ടിൽ.. 

ദേവനായി സമർപ്പിച്ച നീലാമ്പലിൽ.. 

എന്ത് അത്ഭുതമാണ് അതെന്നു അവൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല... 

ജനാലഴികളിൽ മുഖം ചേർത്ത് സന്ധ്യ കാറ്റെറ്റ് നിൽക്കുമ്പോഴാണ് അങ്ങകലെ ആൽമരത്തിലൊരു ഇളക്കം പോലെ തോന്നിയത്...... 

നിമിഷങ്ങൾക്കുള്ളിൽ അവിടെ നിന്നെന്തോ പാറി പോവുന്ന പോലെ അവൾക്ക് തോന്നി... 

 കാവ് പതിയെ ഇരുട്ടിലാണത് കാരണം സൂക്ഷ്മമായി നോക്കാനവൾക്ക് കഴിഞ്ഞില്ല.. 

................................................

അന്ന് മോന്തിക്കാണ് ജയനുണർന്നത്.. 

അത് വരെ മനയിൽ ഒരു മൂകത ഉണ്ടായിരുന്നു... 

അവനുണർന്നത് കാരണം പിന്നെയവിടെ ബഹളമായി.. 

ആരയോ അവനുച്ചത്തിൽ വിളിക്കുന്ന പോലെയാണ് വാസുകിക്ക് തോന്നിയത്.. 

ചെറിയച്ഛന്റെ ഒച്ചയിൽ കുട്ടികൾ ചെവി പൊത്തി നടക്കുന്നത് കണ്ട് മാളു ദയനീയത യോടെ വാസുകിയെ നോക്കി .. 

അവളാണെങ്കിൽ അതൊന്നും കേൾക്കാത്ത പോലെ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.. 

ഇങ്ങനെ പോയാ രണ്ടാമത്തെ പൊതി ഇന്നെന്നെ കൊടുക്കേണ്ടി വരും... 
മാളു ആരോടെന്നില്ലാതെ പറയുകയാണ്.. 

ദൈവo തന്ന ജീവൻ എടുക്കാൻ ആർക്കുമില്ലല്ലോ അവകാശം.. 

മാളുവിന്റ പറച്ചിലിനുള്ള മറുപടിയായി ചിന്തിച്ചതാ നെങ്കിലും ഒന്നും പറയാൻ തോന്നിയില്ല.. 

അവിടെനിന്നും എഴുന്നേറ്റ് മുറിയിലേക്ക് വരാൻ നിൽക്കുമ്പോഴാണ് ചെറിയച്ഛൻ ജയന്റെ മുറിയിലേക്ക് പോയത്.. 

പിറകെ കയറി പൊയ്നോക്കാൻ മനസ്സ് വെമ്പി... 

ആദ്യം പോവേണ്ടാന്ന് വെച്ചെങ്കിലും രണ്ടും കല്പിച്ചവൾ കയറി പോയി... 

ഒന്നുങ്കിൽ തന്റെ ഭർത്താവ് അല്ലെ.. ഭർത്താവ് എന്നാൽ ദൈവമാണന്നാണ് വെപ്പ് .. 

പക്ഷെ മുകളിലേക്കുള്ള കുത്തനെയുള്ള മരക്കോണിയിൽ പതിയെ കയറുമ്പോളാണ് ജയന്റെ ആക്രോശവും ചെറിയച്ഛന്റെ ശബ്ദവും വാസുകിയെ ഞെട്ടിച്ചു കളഞ്ഞത്.. ... 

അതോടെ അടി പതറിയ വാസുകി കോണിയിൽ നിന്നും തെന്നി വീഴാനാഞ്ഞതും ഭാഗ്യത്തിനു പിടുത്തം കിട്ടിയതോണ്ട് ഉരുണ്ട് താഴെ വീണില്ല .. 

നെഞ്ചിൽ കൈവെച്ചു ഓടി വന്നു മുറിയിൽ കയറിയപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്... 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

പിറ്റേന്ന് കാലത്തും അവൾ കാവിലേക്ക് പോയി..... 

 കുളത്തിനരികിൽ നിന്നും അനന്തൻ വാസുകി കാണാതെ പൊത്തിലേക്ക് കയറി കൂടി... 

ആ ദിവസവും അവളൊരു നീലാമ്പൽ ശിവ ദേവന് കാഴ്ച വെച്ചു.. 

വാസുകി കണ്ണുകളടച്ചതും അനന്തൻ വീണ്ടും കുസൃതി കാണിച്ചു.. 

വാസുകി കണ്ണുകൾ തുറന്നപ്പോ ആമ്പൽ നിന്നിടം ശൂന്യമായിരുന്നു... 

അവളുടെ കണ്ണുകളിൽ മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് അനന്തൻ പുഞ്ചിരിയോടെ നിന്നു.. 

"എന്നിലൊരു വസന്തമുണ്ടങ്കിൽ അത് നീയെത്തുന്ന നേരമാണ് പെണ്ണെ"..... 

"എന്നിടങ്ങളിൽ പൂക്കുന്ന പ്രണയ വർണങ്ങൾ ഞാൻ നിന്നിലും പകുത്തു തരട്ടെ പ്രിയേ."... 

"അനന്തനെന്ന നാഗ രാജാവിന് വാസുകിയെ പ്രാണ സഖിയായി കിട്ടുന്നതിൽ പരം ആനന്ദം വേറെ എന്തിനാണുള്ളത് ".. 

തുടരും.. 

നാഗങ്ങൾ മനുഷ്യ രൂപം, ദൈവിക രൂപം, മൂർത്തി രൂപം, ഉരഗ രൂപം ..ഇവയെല്ലാം സ്വീകരിക്കും. പക്ഷേ അവർ മയിൽ ആകാറില്ല എന്നാണ് കേൾവി..

സർപ്പ വും നാഗവും ഒന്നല്ല.. രണ്ടും രണ്ടാണ്..

നാഗ പരിണയം 💔

പാർട്ട്‌ =9

രണ്ടാം ദിനവും വാസുകി അനന്തനെ തിരിഞ്ഞു നോക്കാതെ കാവിൽ നിന്നും നടന്നകന്നു..... 

മൂന്നാം ദിനം വാസുകി എത്തിയത് മറ്റൊരു ആവശ്യവുമായിട്ടായിരുന്നു.. 

ഇന്നെങ്കിലും നീലാമ്പൽ എടുത്തു പോവുന്നത് ആരാണെന്ന് അറിയാനുള്ള ആകാംഷ അവളിൽ ശക്തിയായി രുന്നു.. 

പതിവ് പോലെ ആമ്പൽ വെച്ചവൾ പ്രാർത്ഥിച്ചു നിന്നു.. 

പക്ഷെ കണ്ണടച്ചില്ല.. ആരായാലും ഇന്ന് കണ്ടിട്ടേ മടങ്ങൂ എന്നവൾ ഉറച്ച തീരുമാനം അവളെടുത്തിരുന്നു... 

പ്രാർത്ഥിക്കവേ അവൾ ശിവദേവനോട് ആ ആവശ്യവും മനസ്സാലെ മൊഴിഞ്ഞു... 

എന്നാൽ അനന്തൻ അത് കണ്ട് ചിരിച്ചു നിന്നേയുള്ളു..

ഈ പെണ്ണ് ആള് കൊള്ളാലോ.. 

എന്തായാലും ഒന്ന് പ്രത്യക്ഷപെട്ട് നോക്കാലെ.. 

അനന്തൻ ഒരു നിമിഷം ചിന്തിച്ചു... 

എന്നെ കണ്ടാ അവൾ ഭയപ്പെടുമോ എന്ന ശങ്ക അവന് വേണ്ടുവോളം ഉണ്ടായിരുന്നു... 

ശരീര ഭംഗി വേണ്ടുവോളമുള്ള അനന്തനെ കണ്ടാൽ ആരുമൊന്നു നോക്കി നിന്ന് പോവും .. 

വാസുകിയുടെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.. 

കൺ മുന്നിലേക്കൊരു നാഗം ഇഴഞ്ഞു വന്നു നീലാംബൽ വായിലാക്കുന്നത് കണ്ട വാസുകി ആദ്യമൊന്നു പകച്ചു നിന്നു.. 

"വെളുത്ത നാഗമോ".. 

ശരീരത്തിലാകമാനം ഒരു വിറയൽ പടർന്നു കയറുന്നത് അവളറിഞ്ഞു.. 

 "ശിവ ദേവാ അങ്ങയുടെ ശ്രേഷ്ഠ നാഗമാണോ ഇത്.. "

ഭയം അത്ഭുതത്തിലേക്കും സന്തോഷത്തിലേക്കും വഴിമാറുന്ന കാഴ്ച കണ്ട് അനന്തന്റെ ഉള്ളിലും ഒരായിരം പൂത്തിരികൾ ഒരുമിച്ചു കത്തി. 

" ഈ ശ്രേഷ്ഠ നാഗം എന്റെ മുന്നിൽ പ്രത്യക്ഷപെടാൻ ഞാൻ ഒന്നും ചെയ്തില്ലല്ലോ ശിവദേവാ.. അങ്ങയെ മനസ്സറിഞ്ഞു ആരാധിക്കുക മാത്രമേ ചെയ്തിട്ടുള്ളു... 

ഇരു മിഴികളിൽ സന്തോഷം കൊണ്ടു മിഴിനീർ പ്രവഹിക്കുകയാണ്..

കൺ തുറന്നു നിൽക്കുന്ന അവളുടെ മുന്നിൽ നിന്നും അനന്തൻ ദിവ്യ ശക്തിയാൽ അപ്രത്യക്ഷനായി... 

ജീവിതത്തിൽ ഇന്നേ വരെ കാണാത്ത നല്ല നിമിഷങ്ങൾക്ക് ശിവ ദേവനോട് നന്ദി പറയാൻ മിഴികളടച്ചു നിന്നതും അനന്തൻ നാഗ രൂപത്തിൽ നിന്നും മനുഷ്യ രൂപത്തിലേക്ക് വഴി മാറി.. 

കയ്യിൽ മൂന്ന് നീലാമ്പലും പിടിച്ചവൻ ആലിൻ ചുവട്ടിൽ വാസുകിയെ നോക്കി ഇരുന്നു.. 

നിറ കണ്ണുകൾ തുറന്നു ആൽ ചുവട്ടിലേക്ക് നോക്കിയ വാസുകി അനന്തനെ കണ്ട് പരിഭ്രമിച്ചു.. 

"നാഗമായപ്പോൾ ഇല്ലാത്ത ഭയമാണല്ലോ മനുഷ്യ രൂപം കണ്ടപ്പോ നമ്മുടെ പ്രിയതമക്ക്...

മനുഷ്യനെ പേടിയാണോ ഇനി"... 

  പെട്ടെന്ന് മനുഷ്യ രൂപം പ്രാപിച്ച അനന്തനെ കണ്ട് വാസുകി ഞെട്ടിയെങ്കിലും അവളത് പ്രകടിപ്പിച്ചില്ല.. 

ശിവ ദേവാ... പെട്ട് പോയീന്നാ തോന്നുന്നത്... 

ഇയാള് ഏങ്ങനെ ഈ കാവിലെത്തി.. 

അല്ലേലെ അനന്തന്റെ വെളുക്കനെ യുള്ള ചിരി അവൾക്കിഷ്ടപെട്ടിട്ടുണ്ടായിരുന്നില്ല.. 

കള്ളത്തരം മനയിൽ പാട്ടാക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു വാസുകിക്ക്.. 

എന്തെങ്കിലും പറഞ്ഞു ഓടിച്ചില്ലെങ്കിൽ മാളു ഏടത്തി ശബ്ദം കേട്ടോണ്ട് വരും...

മനസ്സിൽ ചിന്തിക്കുന്നതെന്തോ അതിനനുസരിച്ചു വാസുകിയുടെ മുഖഭാവം മാറി തുടങ്ങി.. 

തനിക്കെതിരെയുള്ള ആയുധം തിരയുകയാണെന്നു മനസ്സിലായതും അനന്തൻ ചിരിയുടെ തെളിച്ച ഒന്നൂടെ കൂട്ടി... 

" തെങ്ങു കയറ്റകാരന് കാവിലെന്ത് കാര്യം.. "

വാസുകി ഒത്തിരി ദേഷ്യത്തോടെ തന്നെയാണ് അവനോട് ചോദിച്ചത്... 

എന്നാൽ അവന്റെ ഉരുളക്കുപ്പേരി പോലുള്ള മറുപടി കേട്ട് അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞിരുന്നു...  

" മനക്കലെ തമ്പ്രാൻറെ പെണ്ണിന് അനന്തന്റെ സാമ്രാജ്യത്തിലെന്ത് കാര്യം.. "

അവള് ചോദിച്ച അതേ ഭാവത്തോടെ അവനും തിരിച്ചടിച്ചു.... 

" ആരുടെ.... "

വാസുകി കേൾക്കാത്ത മട്ടിൽ അവനോട് ചോദിച്ചു... 

ശിവ ദേവന്റെ ശ്രേഷ്ഠ നാഗവും നാഗ മാണിക്യത്തിന്റെ കാവൽക്കാരനുമായ അനന്തന്റെ സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെച്ച നീയല്ലേ ദ്രോഹം ചെയ്തത്... 

വാസുകിക്ക് അവന്റെ ചിരി ഒട്ടും ഇഷ്ടപ്പെട്ടില്ല..... 

തന്നെ കളിയാക്കി ചിരിക്കുക തന്നെയാണെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു... 

" ഞാൻ അനന്തന്റെ ദേവന്റെ ആരാധികയാണ്... 

ഇതൊന്നും എനിക്ക് നിങ്ങളോട് പറയേണ്ട കാര്യല്ലല്ലോ... 

വാസുകി അവനെ ദേഷ്യത്തിൽ നോക്കി.. 

"ഉണ്ടല്ലോ.. എന്റെ അനുവാദാമില്ലാതെ ഇവിടെ കയറുന്നവരെ ഓടിക്കാനുള്ള അനുവാദം എനിക്കുണ്ട് .". 

അനന്തനും വിട്ട് കൊടുത്തില്ല... 

" അത് പറയാൻ നിങ്ങളാരാ ശിവ ദേവന്റെ.. "

അവളുടെ ചോദ്യം കേട്ട് അനന്തന്റെ മട്ട് മാറി.. 

അവളുടെ ആ ചോദ്യം മാത്രം അവന് എന്തോ ദഹിച്ചില്ല.. 

"ഞാൻ അനന്തൻ.. നവനാഗങ്ങളിലെ അത്യുത്തമൻ.. ശിവ ഭഗവാന്റെ ശേഷ നാഗം..നാഗ മാണിക്യത്തിന്റെ സംരക്ഷകൻ... 

നിന്നാനിൽപ്പിൽ അനന്തന്റെ രൂപം മാറി.. അഞ്ചു തലയുള്ള പടുകൂറ്റൻ നാഗമായി.. ഞൊടിയിൽ അവൻ രൂപം പ്രാപിച്ചു... 
.
ഞെട്ടിപ്പോയ വാസുകി പിറകിലേക്ക് മറിഞ്ഞു വീഴാനാഞ്ഞു... 

അഞ്ചു തലയുള്ള നാഗ ദേവൻ.. 

ശിവ ദേവാ... ഞാനീക്കാര്യം അറിയാതെ പോയല്ലോ.. 

ശേഷ നാഗം അനന്തനോടാണോ ഇത്ര മുഷിഞ്ഞ വാക്കുകൾ താൻ പ്രയോഗിച്ചത്.. 

തന്റെ വാക്കുകൾ അദ്ദേഹത്തെ വ്രണ പെടുത്തിയത് കൊണ്ടല്ലെ അദ്ദേഹം സ്വരൂപം പുറത്തെടുത്തത്... 

വാസുകി യുടെ കണ്ണുകൾ തോരുന്നില്ല... 

നാഗ ദേവാ... ഈ പൊട്ടി പെണ്ണ് അറിയാതെ പറഞ്ഞു പോയതാ... 

അങ്ങായിരുന്നു അതെന്നു ഞാൻ ഓർത്തില്ല ദേവാ... 

എന്ത്‌ പ്രായശ്ചിതം വേണമെങ്കിലും ചെയ്യാൻ ഞാനൊരുക്കമാണ്... 

ഇരു കണ്ണുകളും നിറച്ചു തൊഴു കൈകളോടെ നിൽക്കുന്ന വാസുകിയെ കണ്ട് അനന്ദന് ദയ തോന്നി .. 

പൊട്ടി പെണ്ണ് തന്നെ... 

എന്നാലും അവൻ തിരിഞ്ഞു നോക്കാതെ ശര വേഗത്തിൽ പൊത്തിലേക്ക് കയറി പോവുകയാണ് ചെയ്തത്... 

 അത് കണ്ടിട്ടണോണം വാസുകിയുടെ ഹൃദയം പിടഞ്ഞു.... 

" തനിക്ക് മാപ്പ് തരില്ലേ നാഗ ദേവൻ... " 

 പാപം പെരുത്തൊരു ജന്മം ആണ് വാസുകിയുടേത്... അങ്ങന്നെ ശപിക്കല്ലേ..." 

ആൽ ചുവട്ടിൽ മുട്ട് കുത്തിയിരുന്നവൾ തേങ്ങി കൊണ്ടിരുന്നു... 

അവളുടെ കണ്ണീർ കണ്ട് അനന്ദന് സഹിക്കുന്നില്ല... 

ധിക്കാരമായി പെരുമാറിയത് കൊണ്ടാണോ അവളോട് ഈ ശിക്ഷ .. 

അനന്തൻ സ്വയം ചോദിച്ചു... 

നാഗ രാജാവിന്റെ പത്നിക്ക് അഹങ്കാരം ഒരലങ്കാരമല്ലേ... 

അനന്തൻ പുറത്തേക്ക് എത്തുമ്പോൾ കരഞ്ഞു കൊണ്ടോടി പോവുന്ന വാസുകിയെ യാണ് അവൻ കാണുന്നത്... 

അതോടെ അവനുള്ളിലും നോവ് പൊടിഞ്ഞിറങ്ങി... 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

മുറിയിൽ വന്നവൾ തളർന്നു കിടന്നു .. 

ആരോടും ഒന്നും മിണ്ടാൻ പോലും അവൾക്ക് തോന്നുന്നില്ല... 

അങ്ങനെ പറഞ്ഞത് വലിയ തെറ്റായി പോയന്നവൾക്ക് ഒരുപാട് തവണ തോന്നി.. 
ഉച്ചക്ക് ഉണ്ണാൻ ഏടത്തി വിളിച്ചപ്പോ വിശപ്പില്ലെന്നും പറഞ്ഞു ഒഴിഞ്ഞു മാറി .. 

അമ്മ ഇടക്ക് കയറി വന്നു നെറ്റിയിലൊന്നു തൊട്ട് നോക്കും.. 

"പനികോളുണ്ടന്ന് തോന്നുന്നു"..

പുറത്തു നിന്നും അമ്മ ആരോടൊക്കെ പറയുന്നതും കേട്ടു... 
 

ചെറിയമ്മയും ചെറിയച്ഛനും അല്പം വേവലാതിയോടെ തന്നെയാണ് മുറിയിലേക്ക് വന്നത്... 

" വെളുപ്പിന് മുങ്ങി കുളിച്ചിട്ടാ പനി പിടിച്ചത് . "

ഇനി വെയില് ഉളിച്ചിട്ട് ഇറങ്ങിയാമതി.. "

ചെറിയമ്മ ശാസന സ്വരത്തിൽ പറഞ്ഞപ്പോ വാസുകിയുടെ മനസ്സിൽ പല വേവലാതികൾ ആയിരുന്നു... 

ഇനിയിപ്പോ എന്നെ കാവിലേക്ക് നാഗ ദേവൻ കടത്തി വിടുമോ എന്നൊരു ശങ്ക അവളിൽ ഉയർന്നു.. 

അങ്ങനെ സംഭവിച്ചാ വാസുകി പിന്നെ ജീവിച്ചിരിക്കില്ല. ... 

വാക്ക് കൊണ്ടു ഇത് വരെ ഒരാളെയും നോവിച്ചിട്ടില്ലായിരുന്നു.. പക്ഷെ ഇന്ന്... 

തിരിഞ്ഞുo മറിഞ്ഞും കിടന്നു സന്ധ്യ ക്കാണ് ഒന്നെണീച്ചത്.. 

കയ്യും മുഖവും കഴുകി മുറിയിലേക്ക് വീണ്ടും വന്നു കാവിലേക്ക് ഒന്ന് നോക്കി.. 

ഇരുൾ പടർന്നു തുടങ്ങിയ കാവിലേക്ക് നിരാശയോടെ നോക്കുമ്പോഴാണ് ചിരിച്ചു നിൽക്കുന്ന അനന്തന്റെ മുഖം അവളുടെ ഓർമയിലേക്ക് വരുന്നത് .. 

"ഈ പൊട്ടി പെണ്ണിനെ കബളിപ്പിച്ചിട്ടല്ലേ ദേവാ മുഷിഞ്ഞ വാക്കുകൾ കേൾക്കേണ്ടി വന്നത്.." 

അവ്ടെന്നു കതകിനടുത്തേക്ക് തിരിഞ്ഞതെയുള്ളൂ..... 

പിറകിൽ നിന്നുമൊരു ചൂളം വിളിക്കേട്ടവൾ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു .. 

പിറകിൽ ജനലഴികളിൽ പിടിച്ചു അനന്തൻ നിൽക്കുന്നു.. 

സന്ധ്യ കാറ്റിൽ അനന്തന്റെ മുടി പാറി കളിക്കുന്നുണ്ട് ..... 

ചുണ്ടുകളിൽ വശ്യമായ ചിരി അപ്പോഴുമുണ്ട്... 

കണ്ട കാഴ്ച്ചയിൽ വിശ്വാസം വരാത്ത പോലെ വാസുകി നിൽക്കുകയാണ്.. 

മിഴിയിൽ പറ്റിപ്പിടിച്ച നനുത്ത മുത്തുകൾ മഴവില്ല് കണക്കെ ഒന്ന് തിളങ്ങി ... 

ജനാലഴികൾ ക്കപ്പുറം വിളക്കിൻ വെട്ടത്തിൽ നിൽക്കുന്ന വാസുകി അവനെ ഇമ വെട്ടാതെ നോക്കി നിന്നു . 
ആ കണ്ണുകളിലും അതി തീവ്ര പ്രണയം കാണാമായിരുന്നു അവൾക്ക് ... 

ചൂട് പിടിച്ച മണ്ണിലേക്ക് നനുത്ത മഴ പെയ്തിറങ്ങുന്ന സുഖം അവളുടെ മുഖത്ത് പ്രകടമായി... 

തുടരും .. 

.ഇന്ന് കുറച്ചുള്ളു.. പഞ്ഞിക്കിടരുത്

(കഴിഞ്ഞ പാർട്ടിൽ പലരും സർപ്പവും നാഗവും തമ്മിലുള്ള വിത്യാസം ചോദിച്ചിരുന്നു

ഞാൻ വായിച്ച അറിവ് വെച്ച് പറഞ്ഞു തരാം

*നാഗം* എന്നത് ഒരു ജാതി സർപ്പമാണ്. *നാഗം, *സർപ്പം* എന്നിവ ഉരഗവർഗ്ഗത്തിലെ ശ്രേഷ്ഠസൃഷ്ടികളായി കരുതുന്നു. 

എന്നാൽ വാസ്തവത്തിൽ നാഗം വേറെ സർപ്പം വേറെ. 

നാഗത്തെ അപേക്ഷിച്ചു സർപ്പത്തിന്‌ ദൈവികത കുറവാണ്‌. നാഗത്തിനു ചൈതന്യം ഏറിയിരിക്കുന്നു മാത്രവുമല്ലാ അതീവ ശക്തരുമാണ്‌ അവർ എന്നാൽ ആരെയും ദംശിക്കാറില്ല.

 വിഷമുണ്ടെങ്കിലും നാഗം അത് ഉപയോഗിക്കാറില്ല. നാഗത്തിനു ഭയപ്പെടുത്തുന്ന രൂപമില്ല. അവ സർപ്പങ്ങളെപ്പോലെ ഭൂമിയിൽ ഇഴയുന്നവയല്ല.

 പകരം തന്റെ ദിവ്യശക്തികൊണ്ടു അത് അന്തരീക്ഷത്തിലൂടെ സഞ്ചരിക്കും. രാത്രിയിൽ ഒരു കുന്നിന്റെ നെറുകയിൽ നിന്നും മറ്റൊന്നിലേക്കു അത് പറന്നു പോകുന്നതായി നമ്മുടെ പൂർവ്വികർ വായ്മൊഴിയായി പറഞ്ഞു വരുന്നു. 

എന്നാൽ ഇതിനു ശാസ്ത്രീയമായ തെളിവുകളില്ല. എന്നിരിക്കിലും നാഗം ദൈവികത കൊണ്ട് ദേവന്മാരെക്കാളും ശ്രേഷ്ഠരായതിനാൽ അതിനെ വിഗ്രഹത്തിൽ ആവാഹിച്ചു പൂജിക്കാറുണ്ട്. നാഗപൂജ അതീവ നിഷ്ഠയോടെ ചെയ്യേണ്ടതാണ്. അതിൽ തെറ്റ് പറ്റിയാൽ ആപത്താണ്.

 മറ്റു ദേവന്മാരെ വിഗ്രഹത്തിൽ ആവാഹിക്കുമ്പോൾ നാഗത്തെ പൂജിക്കുന്ന സാധകൻ, അതിനെ തന്റെ ശരീരത്തിലാണ് ആവാഹിക്കേണ്ടത്. നാഗങ്ങളുടെ രാജാവും നാഥനുമായ അനന്തന്റെ(ആദിശേഷൻ,ശേഷനാഗം) പുറത്ത്‌ സാക്ഷാൽ ആദിനാരായണനായ മഹാവിഷ്ണു ശയിക്കുന്നുവെന്നാണ് വിശ്വാസം. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായിട്ടാണ് അനന്തനെ കണക്കാക്കുന്നത്. എന്നാൽ നേരെ മറിച്ച് സർപ്പങ്ങളുടെ രാജാവും നാഥനും സാക്ഷാൽ പരമശിവന്റെ കണ്ഠഭൂഷണമായ വാസുകിയാണ്. എന്നാൽ നാഗങ്ങളെപ്പോലെ ശാന്തരല്ല സർപ്പങ്ങൾ. അവ അതീവ ശക്തരും നീണ്ടു ചുരുണ്ട ദേഹമുള്ളവരും , ഭയങ്കര കോപികളും , വേണ്ടി വന്നാൽ സകലതിനെയും ദംശിച്ചു തങ്ങളുടെ വിഷവീര്യത്താൽ ഭസ്മമാക്കുന്നവയുമാണ് . നാഗങ്ങളെക്കാൾ വിഷം അവയ്ക്കുണ്ട് . ഇവ ഭൂമിയിലൂടെ ഇഴയുന്നു . സർപ്പിണം ചെയ്യുക എന്നാൽ ഇഴയുക എന്നർത്ഥം . അതിനാൽ ഇവയ്ക്കു സർപ്പം എന്ന് പേരുണ്ടായി . നാഗങ്ങളും സർപ്പങ്ങളും കാശ്യപ പ്രജാപതിയുടെ ഭാര്യയായ കദ്രുവിന്റെ സന്താനങ്ങളാണ് .)

നാഗപരിണയം 💔 - Part 10-11

നാഗപരിണയം 💔 - Part 10-11

4.7
13795

#നാഗപരിണയം 💔 പാർട്ട്‌.... 10__11 ✍️ Adiz Abram ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു.., എഴുത്തുക്കാരനായ Adiz' abram (JASIR P BAVA)എന്ന എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀  നാഗ പരിണയം 💔 പാർട്ട്‌.. 10 Adiz Abram "ഇങ്ങനെ പുറത്തു നിർത്താനാണോ ഭാവം . അകത്തേക്ക് ഇന്നെങ്ങാനും കയറ്റി വിടുമോ... " പുഞ്ചിരി കൈവിടാതെ അനന്തൻ വാസുകിയോടായി ചോദിച്ചു...  വാസുകി അനന്തന്റെ ചോദ്യം കേട്ടതെ ഉണ്ടായിരുന്നില്ല..  അവൾ മറ്റൊരു ലോകത്താ