Aksharathalukal

നാഗപരിണയം 💔 - Part 10-11

#നാഗപരിണയം 💔

പാർട്ട്‌.... 10__11

✍️ Adiz Abram

ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു..,
എഴുത്തുക്കാരനായ Adiz' abram (JASIR P BAVA)എന്ന എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്.
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

 നാഗ പരിണയം 💔

പാർട്ട്‌.. 10

Adiz Abram

"ഇങ്ങനെ പുറത്തു നിർത്താനാണോ ഭാവം . അകത്തേക്ക് ഇന്നെങ്ങാനും കയറ്റി വിടുമോ... "

പുഞ്ചിരി കൈവിടാതെ അനന്തൻ വാസുകിയോടായി ചോദിച്ചു... 

വാസുകി അനന്തന്റെ ചോദ്യം കേട്ടതെ ഉണ്ടായിരുന്നില്ല.. 

അവൾ മറ്റൊരു ലോകത്തായിരുന്നു.. 

അന്തരീക്ഷത്തിൽ പടർന്നു കൊണ്ടിരിക്കുന്ന നീല വെളിച്ചം അനന്തന്റെ കണ്ണുകളിൽ നിന്നാണോ പ്രവഹിക്കുന്നതെന്നു അവൾ ചിന്തിച്ചു പോയി .. 

ആ മിഴികൾക്ക് എന്തൊരു തേജസ്സ്.. 

ആ ചിരിക്ക് സൂര്യ ഭഗവാനെ തോൽപ്പിക്കുന്ന പ്രകാശമുണ്ട്... 

മറുപടിയേകാതെ... അനക്കമറ്റ് കൊണ്ടു ഒരു കൈ നീളം അപ്പുറത്ത് നിൽക്കുന്ന വാസുകിയെ അനന്തൻ കൈ മാടി വിളിച്ചു... 

"ഒന്നിങ്ങോട്ട് കയറ്റി വിടുമോ.. "
"അതോ വന്ന കാലിൽ നിർത്തി പകരം വീട്ടുകയാണോ.. "

പണ്ടെങ്ങോ വായിച്ചു തീർത്ത ഒരു പ്രണയ കഥ വാസുകിക്ക് അന്നേരം ഓർമ വന്നു... 

നിലാവുള്ള രാത്രിയിൽ ഒരു രാജകുമാരി അങ്ങകലെയുള്ള നാട്ടിലെ ഭിക്ഷ ക്കാരനോടപ്പം നാട് വിടുന്ന കഥ.. 

 പ്രണയത്തിന്റെ മൂർച്ചയിൽ എപ്പോഴോ കുമാരിക്ക് തോന്നിയ ഒരബദ്ധമായി എഴുത്തുകാരൻ അതിനെ ചിത്രികരീക്കുമ്പോൾ വാസുകി അതിനെ ന്യായീകരിക്കുകയാണ് ചെയ്തത് ..

പ്രണയം ആർക്കും ആരോടും എപ്പോൾ വേണമെങ്കിലും തോന്നാവുന്ന ഒന്നല്ലേ... 

ഇവിടെ വാസുകിക്കും അനന്ദനോടൊരു ചായവു തോന്നാൻ അധിക സമയമൊന്നും വേണ്ടി വന്നില്ല... 

അത്രമേൽ ഒറ്റപെട്ടു പോയ ആ ഹൃദയത്തിലേക്ക് അനന്തന്റെ ആ നറു പുഞ്ചിരി അവളറിയാതെ കയറി സ്ഥാനം പിടിക്കുകയായിരുന്നു..  

അല്ലങ്കിലും ആ ശക്തിയെ മോഹിക്കുന്നതിൽ തെറ്റ് എന്താണ് .. 

വാസുകിയുടെ മൗനം കണ്ടിട്ടാവാം അനന്തന്റെ മുഖത്തെ പുഞ്ചിരിക്ക് കോട്ടം പറ്റിയത്... 

"നാം വന്നത് ഇഷ്ടമായില്ലേ എന്നൊരു തോന്നൽ ഉടലെടുക്കാൻ തുടങ്ങിയതും വാസുകി ചിന്തയിൽ നിന്നും ഞെട്ടി ഉണരുകയാണ് .. 

" അങ്ങ് അകത്തേക്ക് വന്നാലും... പെട്ടെന്ന് പ്രതീക്ഷിച്ചില്ല "

പെട്ടെന്നൊരു ബുദ്ധിയിൽ അങ്ങനെ പറഞ്ഞെങ്കിലും എന്തോ ഓർത്തിട്ടന്നോണം അവൾ കതകിനടുത്തേക്ക് ഓടി.. 

ഈ സംഗമം കാണാൻ പാടില്ല ആരും.. 
 
ആ ഓട്ടത്തിന് അങ്ങനൊരു ദുരുദ്ദേശമുണ്ടായിരുന്നു.. 

കതകടച്ചു തിരിയുമ്പോൾ ജനലിൽ ചാരി നിൽക്കുന്ന അനന്തനെ അവൾ കണ്ടു.. 

എന്ത് പറയണമെന്നറിയാതെ ഉഴലുന്ന വാസുകിയെ കണ്ട് അനന്ദന് ചിരി ഊറി വന്നു... 

" നമ്മുടെ നാണക്കാരി പെണ്ണ്" എന്നവൻ മനസ്സിൽ ചിന്തിക്കുകയും ചെയ്തു... 

ഒടുവിൽ അനന്തൻ തന്നെയാണ് മൗന സംസാരത്തിനു ഭംഗം വരുത്തിയത്... 

" എന്താ പെണ്ണെ... വല്ലാതങ്ങു ചിന്തിച്ചു കൂട്ടുന്നുണ്ടല്ലോ... "

ആ ചോദ്യത്തിനു മറുപടി എന്നോണം അവളൊന്ന് പുഞ്ചിരിച്ചു.. പിന്നെ പതിയെ ചോദിച്ചു .. 

" കാവിൽ വെച്ചുണ്ടായതിനു പ്രതികാരം വീട്ടാൻ വന്നതാണോ.. "

കരിമിഴികളിൽ ഭയം നിറച്ചു കൊണ്ടു നിൽക്കുന്ന വാസുകിക്ക് അവന്റെ വരവ് എന്തിനാണെന്ന് കൃത്യമായി മനസ്സിലായിരുന്നില്ല.. 

അവളുടെ ചോദ്യം കേട്ട് അനന്തൻ വാ പൊത്തി ചിരിച്ചു നിന്നതേയുള്ളൂ... 

"ഇത്തിരിയില്ലാത്ത ഈ കുഞ്ഞൻ പെണ്ണിനോട് ഞാൻ ഏങ്ങനെ പ്രതികാരം തീർക്കാനാ.. "

അനന്തൻ കളിയാക്കൽ കേട്ട് വാസുകി അവനെ നോക്കി പരിഭവത്തോടെ നിന്നു... 

"ഞാൻ കുഞ്ഞൻ പെണ്ണോ..".

അവളുടെ കുസൃതിത്തരങ്ങൾ അവന് നല്ലോണം പിടിച്ചു... 

ആ വശ്യ പുഞ്ചിരിയുടെ തെളിച്ചം കൂടി വരികയായിരുന്നു . 

" നീ എന്തിനാ ആ കാവിലേക്ക് വന്നത്.. "

അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് അനന്തനത് ചോദിച്ചത്.. 

എന്തോ അവള് ഒളിപ്പിക്കുന്ന പോലെ അവന് തോന്നുകയും ചെയ്തു... 

" ഗന്ധർവ്വനെ കാണാനെന്ന് പറഞ്ഞാ ന്നെ ഇനിം കളിയാക്കോ.. "

 അവൾക്കുള്ളിലെ ചിന്ത കൃത്യമായി അനന്തന് മനസ്സിലായെങ്കിലും അവനൊന്നും മറിച്ചു ചോദിച്ചില്ല... 

കള്ളം പറഞ്ഞു ശീലമില്ലാത്തൊണ്ട് വാസുകി സത്യം തന്നെ ഒടുവിൽ പറഞ്ഞു.. 

"മാളു വേച്ചി പറഞ്ഞു.. പാലയിൽ ഗന്ധർവ്വൻ ഉണ്ടന്ന്... 

അപ്പോ വെറുതെ കാണാൻ വന്നതാ... "

ഒരോ വാക്കും അവളുടെ വായിൽ ഉതിർന്നു വീഴുമ്പോഴും അവളുടെ ചുവന്ന അധരങ്ങൾ കണ്ട് അനന്ദന് ക്ഷമ നശിക്കാൻ തുടങ്ങിയിരുന്നു... 

അവനിലെ പ്രണയം വാസുകിയുടെ ശരീരത്തിലേക്ക് പെയ്തൊഴിയുമോ എന്നവന് സംശയമായി... 

തല താഴ്ത്തി കൊണ്ടവൻ നെറ്റിയിൽ കരങ്ങൾ കൊണ്ടു അമർത്തി പിടിച്ചു.. 

"ശിവ ഭഗവാനെ... ക്ഷമ തരണേ.. 

ഇരുന്നൂറ്റി മൂപ്പത് വർഷ കാലമായി അങ്ങയുടെ നാഗമാണിക്യം സംരക്ഷിക്കുന്ന എനിക്ക് ഒരു നാഗത്തോടും അതിര് കവിഞ്ഞ ബന്ധം തോന്നിയിട്ടില്ല..

ഈ സമയമെനിക്ക് അങ്ങനെയല്ല.. 

കേവലമൊരു മനുഷ്യ സ്ത്രീയോട് മാത്രം എന്താ എനിക്ക് ഇങ്ങനൊരു വികാരം തോന്നാൻ കാരണം ... 

എത്ര ശ്രമിച്ചിട്ടും എന്നിലെ വികാരങ്ങൾ അടക്കി നിർത്താൻ കഴിയുന്നില്ലല്ലോ.. 

ഇവളെ കാണുന്ന ഓരോ നിമിഷവും ഞാൻ എന്റെ ധൗത്യം മറന്നു പോവുന്നു".. 

".. എന്നിട്ട് വാസുകി ഗന്ധർവ്വനെ കണ്ടോ "..

പെട്ടെന്ന് തലയുയർത്തി കൊണ്ടു അനന്തൻ അവളോട് ചോദിച്ചു.. 

"ഇല്ല"

"പിന്നെ ".. (അനന്തൻ )

'ആൽ ചുവട്ടിൽ നാഗ ദേവനെ കണ്ടു.'.. 

കൊച്ചു കുട്ടികളുടെ പോലെയുള്ള അവളുടെ സംസാരംകേട്ട് അനന്ദന് അവളോട് വാത്സല്യം തോന്നി... അധരങ്ങളിൽ പുഞ്ചിരി വീണ്ടും സ്ഥാനം പിടിച്ചു.. 

തന്നിലേക്ക് ചേർത്ത് പിടിച്ചു കവിളിലൊന്ന് ചുംബിച്ചാലോ എന്ന് വരെ ആ നിമിഷം അനന്ദന് തോന്നി.. 

പക്ഷെ അനന്തൻ സംയമനം പാലിച്ചു നിന്നു.. 

"ആട്ടെ... വാസുകി എന്തിനാ ഗന്ധർവ്വനെ കാണുന്നത് "

"പ്രണയിക്കാനാണോ.". 

നെറ്റി ചുളിച്ചു കൊണ്ടുള്ള അനന്തന്റെ ചോദ്യത്തിനു മറുപടി പറയാൻ വാസുകി ഒന്ന് മടിച്ചു. 

എന്നാലും പറഞ്ഞു... 

" തമ്പ്രാൻറെ രോഗം മാറ്റി തരാൻ പ്രാർഥിക്കാൻ "

" അതിനു തമ്പ്രാൻറെ രോഗം എന്താ "( അനന്തൻ )

"പ്രാന്ത്".. 

വാസുകി പറഞ്ഞതും അനന്തനൊന്നു ചിരിച്ചു... 

എന്തോ ഓർത്തിട്ടാന്നോണം അനന്തനങ്ങനെ കുറെ നേരം 
 ചിരിച്ചു .. 

എന്നിട്ട് അവൾക്ക് അഭിമുഖമായി നിന്നു ... 

" അവന് പ്രാന്തൊന്നുമില്ല വാസുകി... 
അവന് ഒരു മായാ ലോകത്താണ്.. അവിടെ അവൻ സന്തോഷ ജീവിതം നയിച്ചു കൊണ്ടിരിക്കാണ്.. ഞാൻ പറയുന്നതിൽ വിശ്വാസമില്ലെങ്കിൽ ഈ സമയം ഒന്നവിടം വരെ ചെന്നു നോക്ക്.. അവൻ അവിടെ ഇരിക്കുന്നത് കാണാം.. "

"ഭ്രാന്തില്ലാത്ത ഒരാളെ കുറിച്ച് ഭ്രാന്തനെന്നു പറയുന്നത് ശുദ്ധ മടയത്തരമാണ്.". 

അനന്തന്റെ വാക്കുകൾ കേട്ട് വാസുകി ആകെ സംശയത്തിലായിരുന്നു.. 

ഇവിടെ ഉള്ളവർ ഭ്രാന്തനെന്നു പറയുന്നു.. അനന്തൻ പറയുന്നു ഇല്ലന്ന്... 

"അപ്പോ ശരിക്കും തമ്പ്രാനു സംഭവിച്ചത് എന്താ.. "

ഉള്ളിലുയർന്നു വന്നത് ചോദ്യമായി പുറത്തേക്ക് വരാൻ അധിക സമയമെടുത്തില്ല...

അമ്മയെ എന്തിനാ ദ്രോഹിക്കുന്നത്.. എന്തിനാ ഇടയ്ക്കിടെ അലമുറയിടുന്നത്.. 

ചോദ്യങ്ങൾ ഓരോന്നായി വന്നപ്പോൾ ആ വലിയ കഥ അവൾക്കായി പറഞ്ഞു കൊടുക്കാൻ അനന്തൻ തീരുമാനിക്കുകയാണ്... 

ഒരു പക്ഷെ ഒരു മനുഷ്യനും കാണാൻ കഴിയാത്ത രഹസ്യമാണ് ഇത്.. 

പ്രത്യക്ഷത്തിൽ ഭ്രാന്താണെന്ന് കാണുന്നവർക്ക് തോന്നുമെങ്കിലും അവൻ സന്തോഷത്തോടെയാണ് ഓരോ നിമിഷവും ജീവിക്കുന്നത്.. 

" അവനൊരു നാഗ യക്ഷി പരിണയത്തിലാണ് വാസുകി.. പരിണയം തടസ്സപ്പെടുത്തുമ്പോഴാണ് അവൻ നിങ്ങളെ ഉപദ്രവിക്കുന്നത്... 
ഇടക്കിടെ അലമുറയിട്ട് വിളിക്കുന്നത് അവളെയാണ്.. രതി ക്രീഡയുടെ മൂർധന്യ അവസ്ഥയിലാണ് അവൻ പരിപൂർണ നഗ്നനായി നടക്കുന്നത്... 

അത് കഴിഞ്ഞുള്ള നീണ്ട ഉറക്കം.. അതാണവന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.. 

കണ്മുന്നിൽ കാണാത്തത് കൊണ്ടു നിങ്ങൾ മനുഷ്യർക്കിത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും.. പക്ഷെ അതാണ്‌ സത്യം... "

" ഇനി പറ വാസുകി... അവനെ മരണത്തിനു വിടണോ.. അതോ ജീവിക്കാൻ വിടണോ.. "

അനന്ദന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നില്ല വാസുകി അവന് നൽകിയത് .. 

"അപ്പോ ഇത് ജീവിത കാലം മുഴുവൻ നിലനിൽക്കുമോ.".?? 

അവളുടെ വാക്കുകളില്ദുഃഖം നിഴലിക്കുന്നുണ്ടായിരുന്നു.. 

അത് മനസ്സിലായിട്ടാന്നോണം അനന്തൻ അവളോട് ചോദിച്ചു.. 

" അത്രക്ക് ജീവനാണോ തമ്പ്രാനെ.. "
 
അത് ചോദിക്കുമ്പോ അവനുള്ളിലും ഒരു നീറ്റൽ ഉണ്ടായിരുന്നു.. 
ഒരു പക്ഷെ ഇഷ്ടമാണങ്കിലോ. "

അതിനവൾ മറുപടി പറയാതെ തലയാട്ടുക മാത്രമേ ചെയ്തൊളളു .. 

ഉണ്ടന്നോ ഇല്ലന്നോ.. അർത്ഥമില്ലാത്ത തലയാട്ടൽ. 

അനന്തൻ പിന്നെ ആ കാര്യത്തെ പറ്റി സംസാരിച്ചതേയില്ല.. 

വാസുകിക്കും ആ കാര്യത്തിൽ അത്ര ഉന്മേഷം പോരാന്നു അനന്തനും തോന്നി... 

"നവനാഗങ്ങളിൽ ഏതൊന്നിന്റെ ദ്വാoസനo എൽക്കുന്നുവോ ആ നിമിഷം അവൻ പഴയ പടിയാകും".. പക്ഷെ അങ്ങനെ സംഭവിക്കുമോ എന്നുള്ള കാര്യം അസാധ്യം.."

ഞാനൊഴികെയുള്ള അഷ്ട നാഗങ്ങൾ നാഗ ലോകത്താണ്.. അവിടെന്നൊരിക്കലും അവർ എന്റെയോ ശിവ ഭഗവാന്റെയോ കല്പനിയില്ലാതെ പുറത്തിറങ്ങില്ല.. 

 പിന്നെയുള്ളത് നാഗമാണിക്യത്തിന്റെ സംരക്ഷണം എല്പിച്ച നാമാണ്.. നാമാരെയും ദ്വoസിക്കാറില്ല.. അത് നാഗ മാണിക്യത്തിന്റെ സംരക്ഷണത്തിന് മാത്രമേ ഉപയോഗിക്കാവൂ.. അല്ലങ്കിൽ സ്വയം രക്ഷക്ക് വേണ്ടിയും.. അതിനപ്പുറം ഞാൻ പ്രവർത്തിച്ചാൽ എന്റെ ദേവന്റെ ശാപം നൂറ്റാണ്ട് കളായി ഞാൻ അനുഭവിക്കേണ്ടി വരും... 

അത് കൊണ്ടു ആ വഴിയും സാധ്യമല്ല വാസുകി.. 

വാസുകിയുടെ മുഖം മങ്ങുന്നത് കണ്ട് അനന്തൻ വിഷയം മാറ്റാൻ ഒരുശ്രമം നടത്തി . 

അവളുടെ നെറ്റി തടത്തിലേക്ക് കൈ ചേർത്തു വെച്ചതായിരുന്നു അവൻ . 

പക്ഷെ പെടുന്നനെ കൈ പിൻ വലിച്ചു... 

വാസുകി യും അനന്തന്റെ കൈ വലി കണ്ട് സംശയത്തോടെ നോക്കുമ്പോ അനന്തൻ ചൂളി നിൽക്കാണ്.. 

"ഈ പെണ്ണിന്റെ കവിളുകൾക്ക് എന്തൊരു തുടിപ്പെന്റ ശിവ ഭഗവാനെ"... 

മനസ്സിൽ പറഞ്ഞു കൊണ്ടവൻ വാസുകി യെ നോക്കി.. 

" ന്ദര് ഉഷ്ണം ല്ലെ.. "

വാസുകിയും സംശയത്തോടെ തലയാട്ടി... 

ആ.. നല്ല ഉഷ്ണം തന്നെയാ.. 

അവളുടെ മുഖം തന്റെ സകലമാന വികാരങ്ങളും പുറത്ത് ചാടിക്കുമെന്ന് ഉറപ്പായതോടെ അനന്തൻ മെല്ലെ തിരിഞ്ഞു നിന്നു.. 

"വാസുകിക്ക് പച്ചില മരുന്നു കൊണ്ടു വരാമെന്നു പറഞ്ഞവൻ പുറത്തേക്ക് കടക്കുമ്പോൾ അവൻ അവനെ തന്നെ എന്തൊരു കഷ്ട്ടാടോ എന്ന മട്ടിൽ നോക്കുന്നുണ്ടായിരുന്നു... 

" തൊടാൻ മുട്ടിയിട്ടും തൊട്ടിട്ടില്ലാട്ടോ "

മുറിയിൽ നിന്നും പുറത്തേക്കിറങ്ങുമ്പോ ആൽ മരത്തെ നോക്കി അവൻ വ്യസനത്തോടെ പറഞ്ഞു.. 

നാഗ പരിണയം 💔

പാർട്ട്‌ ==11

Adiz Abram

മരുന്നുമായി അനന്തൻ വരുമ്പോൾ വാസുകി കട്ടിലിൽ കിടക്കുകയായിരുന്നു.. 

അവൻ തന്നെയാണ് നെറ്റിയിലത് പുരട്ടിയത്.. 

പക്ഷെ അവളുടെ ശരീരത്തിൽ തന്റെ സ്പർശനം എൽക്കാതിരിക്കാൻ അവൻ പരമാവാതി ശ്രമിച്ചിരുന്നു.. 

രാവോളം അവർ കളി തമാശകൾ പറഞ്ഞിരുന്നു.. 

ചിരിക്കുന്ന അവളുടെ മുഖം കണ്ട് അവന് പോവാനെ തോന്നിയില്ല ..

എനിക്കൊരു കഥ പറഞ്ഞു തരോ എന്നവൾ ചോദിച്ചപ്പോൾ നളൻ ദമയന്തി സ്വയം വര കഥ അനന്തനവൾക്ക് പറഞ്ഞു കൊടുത്തു... 

കഥ കേട്ട് അവളുടെ കണ്ണുകൾ വിടരുന്നതും കുറുകുന്നതും അവനാശ്ചര്യത്തോടെ നോക്കി നിന്നു .. 

കലി ബാധിതനായ നളൻ ദമയന്തിയെ ഉപേക്ഷിച്ചു കാട്ടിലേക്ക് പോയ ഭാഗമെത്തിയപ്പോൾ വാസുകി അനന്തനെ നിരാശയോടെ നോക്കി... 

"അപ്പൊ ദമയന്തിയെ ഒറ്റക്കാക്കി പോയോ.." 

തനിച്ചുള്ള ജീവിതം വാസുകിയെ എല്ലാ അർത്ഥത്തിലും തളർത്തിയിട്ടുണ്ടെന്നു ആ ചോദ്യത്തിലൂടെ അനന്ദന് തോന്നി.... 

അവൻ കഥ തുടർന്ന് കൊണ്ടിരുന്നു... 

രാത്രിയുടെ അഞ്ചാം യാമം പിന്നിട്ടതോടെ വാസുകി യുടെ കണ്ണുകൾ നിദ്രയെ പുൽകുന്നത്കണ്ട് അനന്ദൻ കഥ പറച്ചിൽ നിർത്തി.. 

ഇരവിന്റെ രാത്താരകങ്ങൾ മിന്നി തെളിഞ്ഞു അപ്രത്യക്ഷമായി കൊണ്ടിരുന്നു...

കൊച്ച് കുഞ്ഞിനെ പോലെ ഉറങ്ങുന്ന അവളുടെ മുഖത്തേക്ക് നയനങ്ങൾ ഉറപ്പിച്ചു കൊണ്ടു അനന്തനും മുറിയുടെ മൂലയിൽ ചുരുണ്ട് കിടന്നു..

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

നേരം പുലരും മുന്നേ അനന്തൻ മുറിവിട്ടിറങ്ങിയിരുന്നു.. 

പതിവിന് വിപരീതമായി വാസുകി വൈകിയാണ് അന്നേണീറ്റത്.. 

പുലരി പ്രഭാതത്തിന് നെൽ കതിരുകളുടെ സ്വർണ നിറം.

 മുറ്റത്തെ ഇലഞ്ഞി മരത്തിൽ നിന്നും കിളികളുടെ ആരവങ്ങൾ കേൾക്കുന്നു ... 

കണ്ണ് തുറന്നു എണീക്കാതെ കിടക്കുമ്പോഴാണ് വാതിൽക്കൽ നിന്നും മുട്ട് കേൾക്കുന്നത്..... 

ശരിക്കും വാതിലടച്ചു കുറ്റിയിട്ടിരിക്കുന്നകാര്യം അപ്പോഴാണ് അവൾക്ക് ഓർമ വരുന്നത്.... 

തട്ടിന്റെ ശക്തി കൂടുകയാണെന്ന് കണ്ടതോടെ വാസുകി എഴുന്നേറ്റ് വാതിൽ തുറന്നു .. 

വാതിൽ തുറക്കുമ്പോ എടത്തിയുണ്ട് മുന്നിൽ നിൽക്കുന്നു.. 

മുഖത്തു എന്തോ ദേഷ്യമുള്ള പോലെ.. 

"എന്തൊരു ഉറക്കാ ബാലേ ഇത്.. ഇന്നലെ മുതലേ പട്ടിണിയല്ലേ.. 
വല്ലതും കഴിച്ചേച്ചും വന്നിരുന്നോ".. 

ഓ ഇതായിരുന്നോ... ആ കുറഞ്ഞ സമയം കൊണ്ടു വാസുകി വേറെ എന്തൊക്കയോ ചിന്തിച്ചു കൂട്ടിയിരുന്നു .. 

നേരെത്തെ എണീക്കാത്തോണ്ട് എടത്തിക്ക് ദേഷ്യം വന്നുന്നാണ് അവള് വിചാരിച്ചത് .. 

എടത്തി നടന്നോളു.. ഞാൻ വന്നോളാം.. 

മാളു വിനെ തിരിച്ചയച്ചു മുറി യിലേക്ക് തിരിഞ്ഞു കണ്ണോടിക്കുമ്പോ വാസുകിക്ക് അനന്തനെ ഓർമ വന്നു.. 

ഇന്നലെ എപ്പഴാ മുറിയിൽ നിന്നും പോയതെന്ന് പോലും നിശ്ചയല്ല്യ.. 

ഓർക്കുന്തോറും അവൾക്കുള്ളിലൊരു മൊഴി മുത്തുകൾ രൂപ പെട്ടു തുടങ്ങി.. 

ആ ചിരി എന്തോ അവളെ വല്ലാതെ ആകർഷിച്ചിരുന്നു.. 

പ്രക്ഷുബ്ധമായി കിടക്കുന്ന മനസ്സിനെ സാന്ത്വനിപ്പിക്കാൻ ആ ചിരി തന്നെ ധാരാളം.. 

കൂടുതലവനെ ചിന്തിച്ചു നിന്നില്ല.. അതിനിടെ ജനലിനപ്പുറം ഒരു തലയിളക്കം അവൾ കണ്ടു..... 

ആകാംഷയോടെ നോക്കുമ്പോ അനന്തനുണ്ട് അപ്പുറം കൈ നെഞ്ചിൽ പിണച്ചു നിൽക്കുന്നു.. 

ഇങ്ങനെ സ്തുതിച്ചാ ഞാനിവിടെ അങ്ങ് കൂടും... 

വിഷണ്ണ നായികൊണ്ടുള്ള അനന്തന്റെ വാക്കുകൾക്ക് വാസുകി മറുപടി ചെറു പുഞ്ചിരി യിലൊതുക്കി... 

'ഞാൻ നിക്കണോ അതോ പോണോ... "

അനന്തൻ വീണ്ടും ചോദ്യങ്ങളുമായി അവളെ നേരിട്ടു.. 

"ബുദ്ധിമുട്ടില്ല്യാച്ചാ ഇവിടെ നിന്നൂടെ.. "

"എനിക്ക് മാത്രം കാണുന്ന രൂപത്തിൽ നിന്നാ മതി.. "

ശരിക്കും വാസുകിയുടെ നാവിൽ നിന്നും അങ്ങനൊരു വാക്കുകൾ കേൾക്കാൻ അനന്തനും കൊതിച്ചിരുന്നു.. 

അത് കൊണ്ടു തന്നെ അവന് വളരെ സന്തോഷമായി.. 

പക്ഷെ വാസുകിക്ക് അത് പിന്നെ വേണ്ടിയിരുന്നില്ല എന്ന് വരെ തോന്നിപോയി.. 

അനന്തൻ ഓരോ കാരണം പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചതായിരുന്നു.. വാസുകിയാണെങ്കിൽ അനന്തനെ പോവാൻ സമ്മതിച്ചതുമില്ല... 

"ന്നെ നോക്കാണ്ട് പോയാ ഞാൻ പിന്നെ മിണ്ടേ ഇല്ല.. "
പോവൂലാന്ന് അനന്തനെ കൊണ്ടവൾ സത്യം ചെയ്യിപ്പിച്ചു ... 

കേട്ട പാതി കേൾക്കാത്ത പാതി അനന്തൻ പോവൂലാന്ന് ശപഥം ചെയ്യുകയും ചെയ്തു.. 

അനന്തനോട് കിന്നാരം പറഞ്ഞിരിക്കുമ്പോഴാണ് അമ്മ യും ചെറിയമ്മയും കൂടെ മുറിയിലേക്ക് വന്നത്... 

അനന്ദനവൾക്കാ സമയം കഥ ബാക്കി പറഞ്ഞു കൊടുക്കായിരുന്നു... 

കഥ യില് മുഴുകി നിൽക്കുമ്പോഴാണ് അവര് വരുന്നത് .. 

കുളിക്കാതെ... പള്ളേം പയ്ച്ചു മൂലക്കൽ ഉറക്കം തൂങ്ങിയിരിക്കുന്ന അവളെ പിടിച്ചു ചെറിയമ്മ തൂക്കി വെളിയിൽ കൊണ്ടൊവുമ്പോ വാസുകി അനന്തനെ യും വലിച്ചു കൂടെ കൂട്ടി... 

എവടെക്കാ കൊണ്ടു പോവുന്നതെന്നു അവൾ ചോദിച്ചതുമില്ല.. അവര് പറഞ്ഞതുമില്ല..... 

കഥ നിർത്തിയാൽ വാസുകി പിണങ്ങുമെന്ന് ഭയപ്പെട്ട് അനന്തൻ കഥ പറഞ്ഞു കൊണ്ടേയിരുന്നു.. 

അടുക്കള യോട് ചാരിയുള്ള മറപുര യിലെ പലകയിൽ കൊണ്ടു പോയി അവളെ ഇരുത്തുമ്പോഴെല്ലാം അനന്തൻ അവളെ വെപ്രാളത്തോടെ നോക്കുന്നുണ്ട്.. 

പെണ്ണ് ആണെങ്കിൽ കഥയിൽ ലയിച്ചിരുന്നു ചുറ്റുമുള്ളതൊന്നും അറിയുന്നുമില്ല... 

അമ്മയും ചെറിയമ്മയും വാസുകിയെ മഞ്ഞൾ തേച്ചു കുളിപ്പിക്കാനുള്ള പരിപാടിയിലാണ്.. 

തലമുടി കയ്യിലെടുത്തു എണ്ണ പുരട്ടുന്ന സുഖത്തിൽ വാസുകി കണ്ണുകളടച്ചപ്പോൾ അനന്തൻ കഥ പറച്ചിൽ മെല്ലെ നിർത്തി.. 

കഴുത്തിലും മുഖത്തും മഞ്ഞള് തേച്ചു ഉഴിയുമ്പോൾ ആണ് വാസുകിക്ക് സ്വബോധം വന്നതെന്ന് തോന്നുന്നു... 

അനന്തൻ അത് കണ്ടപ്പഴേ വിയർക്കാൻ തുടങ്ങിയിരുന്നു.. ഇവിടെ നിന്നും ഒന്ന് പുറത്തേക്ക് കടന്നെങ്കിലെന്നു അവൻ അതിയായി ആഗ്രഹിച്ചു.. 

മുന്നിലെ തൂണിന്റെ മറവിൽ പുറം തിരിഞ്ഞു നിൽക്കുന്ന അനന്തനെ കണ്ട് വാസുകി എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു.. 

വേണ്ടാ.. ഞാൻ കുളിച്ചോളാമെന്നു പറഞ്ഞു വാസുകി വിളിച്ചു കൂവിയെങ്കിലും അമ്മമാരത് ചെവി കൊണ്ടതേയില്ല... 

അനന്തനെ കണ്ട് വാസുകിക്ക് നാണവും കരച്ചിലും ഒരുപോലെ വന്നു.. 

അർദ്ധ നഗ്നയായ അവളിൽ മഞ്ഞൾ പുരട്ടി ഇരുത്തുമ്പോൾ അനന്തൻ അങ്ങോട്ട് നോക്കിയി ഇല്ല.. 

പുറത്തേക്ക് പോ എന്ന് പറയാൻ വാസുകിക്ക് നാവ് പൊങ്ങിയതുമില്ല.. 

അനന്തൻ നേരും നേരിവുമുള്ളവനായിരുന്നു.. 

അവളുടെ വടിവൊത്ത ശരീരത്തിലേക്ക് തന്റെ കണ്ണുകൾ സഞ്ചരിക്കാതെ ഇരിക്കാൻ അവൻ പരമാവധി ശ്രമിച്ചിരുന്നു.. 

എന്നാലും അവൻ കണ്ടു... 

"തന്റെ സാന്നിധ്യം കാരണം നാണത്താൽ പൂത്തുലഞ്ഞു നിൽക്കുന്ന വാസുകി പെണ്ണിനെ "

ഓരോ തുള്ളികളും അവളുടെ ശരീരത്തെ ചുംബിക്കുമ്പോ അനന്തൻ വിദൂരതയിലേക്ക് നോക്കി പുഞ്ചിരിക്കുകയായിരുന്നു.. 

ആ ജല തുള്ളികൾ അവന്റെ ഹൃദയവും തണുപ്പിച്ചിരുന്നു.. 

രോമ കൂപങ്ങളെ ഒന്നൊന്നായി തഴുകി കൊണ്ടു അവസാന തുള്ളിയും അവളിൽ നിന്നും അടർന്നു മാറുമ്പോൾ അനന്തൻ ആ തുള്ളിക്കായി കൈകൾ നീട്ടി.. 

തന്റെ പെണ്ണിന്റെ ശരീരം കണ്ട കഥ ഈ വെള്ള തുള്ളികളിൽ നിറഞ്ഞു നിൽപ്പുണ്ട്.. 

വാസുകി കാണെ അവൻ ആ തുള്ളി അവന്റെ വായിലേക്ക് ഒഴുക്കി കളഞ്ഞു... 
.
നിന്നിൽ നിന്നും അടർന്നു മാറുന്നെന്തും അനന്ദന് പ്രിയമാണെന്നു അവളെ ഓർമിപ്പിക്കുകയായിരുന്നു അവൻ.. 

കുളിച്ചു വന്നിരുന്നിട്ടും അനന്തനും വാസുകിയും മുഖത്തോട് മുഖം നോക്കാതിരുന്നു..

തന്റെ നഗ്നത അനന്തൻ കണ്ടെന്ന വിഷമത്തിലാണ് വാസുകി.. അതവളിൽ ദേഷ്യവും സങ്കടവും ഉണ്ടാക്കി.. 

അനന്തൻ ഇതിനു മുമ്പും വാസുകിയെ നോക്കി ഇരുന്നിട്ടുണ്ട്.. ഒരു പരിധി വരെ മാത്രം.. 

നിമിഷ നേരങ്ങക്കൊടുവിൽ വാസുകി അവനോട് പറഞ്ഞു... 

പുറത്തേക്ക് പോകൂ.. എന്ന്... 

ആ വാക്കുകളിൽ എന്തോ കഠിനമായത് അനന്തൻ കണ്ടു.. 

അവളിൽ നിന്നകന്നു പോവുന്തോറും അവനിൽ വേദന നിറഞ്ഞു.. 

ആലിൻ ചുവട്ടിൽ എത്തിയ സമയം അനന്തൻ ഏതോ സ്വപ്ന ലോകത്തായിരുന്നു.. 

അവിടെ അനന്തനും വാസുകിയും പിന്നെ .. 
അവൻ താലോലിക്കുന്ന സ്വപ്നങ്ങളും മാത്രം.. 

അവനിലെ കാമുകനെ തൊട്ടുണർത്തിയത് വാസുകി യാണ്..

സ്വപ്‌നങ്ങൾ ചേർത്ത് വെക്കാൻ പഠിപ്പിച്ചത് അവളാണ്.. 

അവനിലിപ്പോൾ സൗഹൃദത്തിന്റെ കരുതലുണ്ട്..പ്രണയ വർണങ്ങളുണ്ട്.. ഭോഗ മോഹങ്ങളുണ്ട്.. 

ഇഷ്ടപ്പെടാൻ പാടില്ലെന്നു അറിയുമായിരുന്നിട്ടും അവന്റെ ഹൃദയം അവൾക്കായ് തേടി കൊണ്ടിരിക്കുന്നു.. 

.കാലത്തെ കരളുറപ്പ് കൊണ്ടു അണച്ചു കളഞ്ഞ പ്രണയമായിരുന്നു ആനന്ദന്റെയും വാസുകിയുടേതും.. 

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

പിറ്റേന്ന് അനന്തൻ വന്നില്ല... വാസുകി അവനെ സ്മരിച്ചിട്ടും അനന്തനെ കണ്ടില്ല . 

അവനെ കാണാതെ അവളാകെ ധർമ സങ്കടത്തിലായി.. 

പകൽ മുഴുവൻ അവളവനെ അന്വേഷിച്ചു കാവിലേക്ക് നോക്കിയിരുന്നു.. രാത്രിയിലും ഈ സ്ഥിതി തന്നെ.. പഴുതാരയെ കണ്ടാൽ പോലും അവൾ അനന്താ എന്ന് വിളിക്കും.. 

വിരഹ വേദന അവളെയും പിടികൂടാൻ തുടങ്ങിയിരിക്കുന്നു.. 

അവളുടെ മൂകമായുള്ള ഇരിപ്പിൽ അമ്മയും വിഷമിച്ചു.. 

" ആ കുട്ടിക്ക് എന്തോ പറ്റിക്ണ്" എന്ന് അവർ ചെറിയച്ഛനോടും മാളുവിനോടുമെല്ലാം പറഞ്ഞു.. 

 എന്ത് പറയാൻ അനന്ദന് വാസുകിയെ കാണാതിരിക്കാനാവില്ലായിരുന്നു..
അവൾ തിരിച്ചറിയാത്ത രൂപത്തിൽ അവനവളെ കാണാൻ വന്നു..... 

അന്ന് രാത്രി വെളുക്കുവോളം അനന്ദനുണ്ടായിരുന്നു അവളുടെ ചാരെ .. 

പക്ഷെ വാസുകിക്ക് അവനെ കാണാൻ കഴിഞ്ഞില്ല... 

"അനന്താ .... എനിക്ക് നിന്നെയൊന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.. "

എന്നവൾ ഉറക്കത്തിൽ പുലമ്പി കൊണ്ടിരിക്കുന്നത് അനന്തൻ കേട്ടു... 

വീണ്ടും വീണ്ടും അനന്തനെ അവൾ വിളിച്ചപ്പോൾ അവന്റെ ഹൃദയം നൊന്തു.. 

പതിയെ അവന്റെ നീളൻ നാക്ക് കൊണ്ടു അവളുടെ നെറ്റിയിൽ തലോടെണ്ട താമസം.. 

വാസുകി ഞെട്ടി എഴുന്നേറ്റു.. 

ഉരഗരൂപം സ്വീകരിച്ചു നിൽക്കുന്ന അനന്തന്റെ രൂപം അവളെ ഞെട്ടിച്ചില്ല... 

പൊട്ടികരഞ്ഞു കൊണ്ടു അവളവന്റെ മുന്നിലേക്ക് മുട്ട് കുത്തി ഇരുന്നു... 

തുടരും..

നാഗപരിണയം Season 1 - Last part

നാഗപരിണയം Season 1 - Last part

4.9
8949

#നാഗപരിണയം 💔 അവസാന ഭാഗങ്ങൾ ✍️ Adiz Abram ഈ സൃഷ്ടി കോപ്പിറൈറ്റ് ആക്ട് 1957(14 of 1957)സെക്ഷൻ പ്രകാരം സംരക്ഷിക്കപ്പെട്ടതാകുന്നു.., എഴുത്തുക്കാരനായ Adiz' abram (JASIR P BAVA)എന്ന എന്റെ അനുവാദമില്ലാതെ ഇത് പകർത്തുക, പരിഷ്ക്കരിക്കുക, അനുകരിക്കുക, വിപണനം ചെയ്യുക, മറ്റിടങ്ങളിൽ ഉപയോഗിക്കുക എന്നിവയൊക്കെ നിയമ വിരുദ്ധമാണ്. 🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀   "പറഞ്ഞത് തെറ്റാണന്നറിയാം... ഒരു പൊട്ടി പെണ്ണിന്റെ വികൃതിയായി അങ്ങേക്കത് കണ്ട് കൂടെ...  എന്നെ വിട്ട് പോവാതിരുന്നൂടെ... " വാസുകിയുടെ കണ്ണുനീർ കണ്ട് അനന്തന്റെ മിഴികളും സജ്ജലമായിരിക്കുന്നു..  " ഇല്ല പെണ്ണെ... ഇനി നിന്നെ വിട്ട് അനന്തൻ പോവ