Aksharathalukal

ആ മുഖം

അന്നും അയാൾ പതിവ് പോലെ നടക്കാനിറങ്ങി.... വെളിച്ചം തീരെ 
വീണിട്ടില്ല എന്നാലും ഡോക്ടർ പറഞ്ഞിട്ടുണ്ട്..രാവിലെ എന്നും നടക്കണം എന്ന്.ഇതാണ് പതിവ് ഇപ്പോൾ ഒരു മാസത്തോളം ആയി.. രണ്ട് കിലോമീറ്റർ നടക്കും. ഒരു ആർമി ഓഫീസർക്ക് ഇതൊക്കെ എന്ത്...വര്ഷങ്ങളുടെ ശീലമാ എന്നാലും പ്രായം കുറച്ചു തളർത്തി ശരീരത്തെ മാത്രം.....
 
തോമാച്ചൻ വരും...... പിന്നെ ഒരുമിച്ച് ഒരു വർക്ഔട്... അവൻ ക്ഷീണിക്കുന്പോൾ നിർത്തും.. 
 
എന്നിട്ട്.... 
 
ആരുമറിയാതെ അവിടുത്തെ തമിഴ് ടീ സ്റ്റാളിൽ നിന്ന് ചായ കുടിക്കും നല്ല ചായ ആണ്. എപ്പോഴും പഠിച്ചുകൊണ്ടിക്കുന്ന ആ പെൺകുട്ടി എന്നെ നോക്കി ചിരിക്കും... 
 
അവളുടെ അമ്മ പറയും..   
 
കുഴന്തയ് നല്ലാ പടിക്കിത് അയ്യാ..അപ്പാ ഇല്ലാത പാപ്പാ.  കടവുൾ തുണ ഇരുന്താൽ അവളെ  ഒരു ഡോക്ടർ ആയി പാക്കണം.. 
(മോൾ നന്നായി പഠിക്കും.അച്ഛൻ ഇല്ലാത്ത കുഞ്ഞാ സാറെ ഈശ്വരൻ അനുഗ്രഹിച്ചാൽ  അവളെ ഒരു ഡോക്ടർ ആയി കാണണം )
 
24hours ഉള്ള കടയാണ്..... 
 
കഠിനമായി വിശ്രമമില്ലാതെ അദ്ധ്യാനിക്കുന്ന ആ സ്ത്രീയോട് പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ട് .. 
 
തോമാച്ചൻ ഇതെവിടെ... 
പാർക്കിലെ ആ ബെഞ്ചിൽ ഇരുന്നപ്പോൾ എന്നും കാണുന്ന ആ തെരുവ് നായ പതിവില്ലാതെ നോക്കി കുരക്കുന്നു.. ആ മങ്ങിയ വെട്ടത്തിൽ അവ്യതമായി കണ്ടതാ ഒരു നിഴൽ ഉണ്ടോ കൂടെ... ഇന്നലെ രാത്രി കണ്ട ഹൊറർ ഫിലിമിന്റെ ഹാങ്ങ് ഓവർ ആയിരിക്കും.ആ നായയെ ഒരുവിധം ഓടിച്ചു വിട്ടിട്ട്. തോമാച്ചനെ വിളിച്ചു നോക്കി നോട്ട് റീച്ചബിൾ ആണ്.... 
 
ഇവനിതെവിടെ....   
 
അന്ന് തോമാച്ചൻ വന്നില്ല. വർക്ക് ഔട്ടും നടന്നില്ല. ചായ മുടക്കണ്ട ചെറിയ കടിയും ആകാം. അവർക്കത് ഒരു ഉപകാരവും ആകും.. അങ്ങനെ.. അവിടെ ആ കടയുടെ അടുത്തു  എത്തിയപ്പോൾ ഒരു ആൾകൂട്ടം.. പോലീസും ഉണ്ട്...... 
 
കടയുടെ മുന്നിൽ ആ സ്ത്രീ മരിച്ചു കിടക്കുന്നു നെറ്റിയിൽ ഉള്ള വലിയ മുറിപ്പാടിൽ നിന്ന് ഒഴുകിയ രക്തം അവിടെ കട്ട പിടിച്ചു കിടക്കുന്നു  .... 
 
അകത്തേക്ക് പോകും മുൻപ് ആ മുഖവും കണ്ടു... കൂടെ ഒരു പുസ്തകവും... 
 
പ്രതീക്ഷയുടെ കഷ്ടപ്പാടിന്റെ സ്വപ്നങ്ങളുടെ മുഖം..... 
 
ആ പെൺകുട്ടിയുടെ മുഖം... ചേരപ്പാടുള്ള... നഖപ്പാടുള്ള.. ആ മുഖം...
 
ഏതോ സാമൂഹ്യവിരുദ്ധരുടെ അന്നത്തെ വെറും ഇരകളായി  അവർ..... അവരുടെ പ്രതീക്ഷകൾ സ്വപ്‌നങ്ങൾ അദ്ധ്യാനം ഇതൊക്കെ......? 
 
തിരിച്ചു വീട്ടിലെത്തിയപ്പോൾ മകന്റെ മോൾ അപ്പൂപ്പാ എന്ന് പറഞ്ഞു ഓടിയെത്തി... 
 
Tv ഓൺ ചെയ്ത് വാർത്ത കാണുമ്പോൾ.. ആ മൂന്ന് പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.. എന്ന ന്യൂസ് ആണ്.... 
 
ഒരുപാട് ശത്രക്കളെ കൊന്നൊടുക്കിയ ആ തോക്ക് കയ്യിലെടുത്തു ഇറങ്ങുമ്പോൾ.. മകന്റെ മോളെ അയാൾ ഒന്ന് ചേർത്തുപിടിച്ചു.... 
 
മൂന്ന് യുവാക്കൾ ആ ടി സ്റ്റാളിനു മുൻപിൽ പിറ്റേ ദിവസം മരിച്ചു കിടന്നു....... 
 
അപ്പോഴും വാർത്തകൾ മകന്റെ മോളെ മടിയിലിരുത്തി അയാൾ കണ്ടു....... 
 
ചർച്ചകൾ, വാദങ്ങൾ, പ്രതിവാദങ്ങൾ.. പോലീസ് അന്വേഷണം..  അപ്പോഴും ചാനലിൽ.. 
 
ഫോറൻസിക് സർജൻ പറയുന്നു.. വെടി ഏറ്റ ലക്ഷണങ്ങൾ ഉണ്ട് എന്നാലും..... വെടിയുണ്ട അല്ല മരണകാരണം....? 
 
എ മിസ്റ്റീരിയസ് കേസ്.... 
 
ആ തോക്ക് തുടച്ചു വെക്കുന്പോൾ.. 
 
ജനലിലൂടെ ഒഴുകി വന്ന കാറ്റിൽ അവിടെ ഉണ്ടായിരുന്ന ഒരു പുസ്തകതാളു മറിഞ്ഞു. അതിൽ അയാൾ വായിച്ചു... 
 
മരണം ഒരു അവസാനം അല്ല. അത് ഒരു തുടക്കം മാത്രം....? 
 
അയാൾ മനസ്സിൽ കണ്ടു.... 
 
എപ്പോഴും പുസ്തകവുമായി ഇരിക്കുന്ന തന്നെ നോക്കി ചിരിക്കുന്ന ആ മുഖം.... 
 
ആരോ ഇപ്പോഴും ചിരിച്ചോ.. "
 
അവസാനിച്ചു. 
 
✍️ Sreejith. Kg