Aksharathalukal

അരികിൽ 💓part 12

അപ്പോഴാണ് അച്ചുന്റെ ഫോൺ ലേക്ക് ആ വീഡിയോ ക്ലിപ്പ് വന്നത്.. !അവൾ അതെടുത്തു പ്ലേ ചെയ്തു 

ഇപ്പോൾ കിട്ടിയ വാർത്ത !.. പന്തളത്തു നിന്ന് അനാശാസത്തിന് യുവാക്കളെ പിടികൂടി... MLA വിശ്വനാഥന്റെ ആൺ മക്കൾ ആണ് പ്രതികൾ... ഇവർ ഒരു പാട് പെണ്കുട്ടികളെ ഇവരുടെ ഇര ആക്കിയിട്ടുണ്ട്... പോലീസ് ന് വിവരം കൊടുത്ത വ്യക്തിയെ പോലീസ് പുറത്ത് വിട്ടിട്ടില്ല... എന്നു പറഞ്ഞു തോട് ആ വീഡിയോ ക്ലിപ്പ് കഴിഞ്ഞു... അപ്പോയെക്കും സ്വാതി അവിടെ എത്തിയിരുന്നു....

എടി നീ നമ്മടെ ഗ്രൂപ്പിൽ ഇട്ട വീഡിയോ കണ്ടോ

മ്മ്...

അത് സിദ്ധു അല്ലെ...

മ്മ്...

അഖിൽ അവന്റെ ഏട്ടൻ ആണോ...

മ്മ്...

നീ എന്താ എല്ലാത്തിനും ഇങ്ങനെ മൂളുന്നത്? നിന്റെ നാക്ക് എന്താ ആരെങ്കിലും വാടകക്ക് കൊണ്ടു പോയോ? ഈ കാര്യങ്ങൾ എല്ലാം നിനക്ക് പണ്ടേ അറിയാമായിരുന്നോ?

എടി നീ ഒന്ന് സമാദാനം പെട് ഞാൻ ഒന്നു പറയട്ടെ.... അവൾ എല്ലാം സ്വതിയോട് പറഞ്ഞു...

പോട്ടെ ഡീ സാരമില്ല എല്ലാ നല്ലതിന് ആണെന്ന് വിചാരിച്ച മതി... അതിനെ കുറച്ചു നീ വെറുതെ കണ്ണീർ ഒഴുക്കി സമയം വേണ്ട... നമ്മളെ വേണ്ട തവരെ നമ്മുക്കും വേണ്ട... പഴയ സാധനം നമ്മള് ആക്രി കടക്കാർക് കൊടുകുലേ അത് പോലെ കരുതിയ മതി...

സ്വാതിയുടെ വാക്കുകൾ അച്ചു വിൽ തെല്ലു ഉന്മേഷം പരത്തി... എന്നാലും സിദ്ധു ന്റെ വാക്കുകൾ അവളിൽ അലയടിച്ചു കൊണ്ടിരിന്നു...

ഇല പൊഴിയും വേഗത്തിൽ കാലചക്രം ഉരുണ്ടു കൊണ്ടരിന്നു...

💟💟💟💟💟💟💟💟

എടി നീ ഒന്ന് വേഗം ഇറങ് ഇല്ലെങ്കിൽ ബസ് ഇപ്പൊ പോവുo....

അച്ചു ബാഗിൽ ഇടാനുള്ള ഡ്രസ്സ്‌ കുത്തിക്കയറ്റി കൊണ്ട് പറഞ്ഞു...

ആ ഞാൻ ഇതാ വരുന്നു...

അവർ ഒരുങ്ങി ഇറങ്ങി ചാവി വാർഡന്റെ കയ്യിൽ കൊടുത്തു യാത്ര പറഞ്ഞു പോന്നു....

എടി മറ്റന്നാൾ അല്ലെ കല്യാണം...

മ്മ്...

അവൾക്കു എന്തെകിലും ഗിഫ്റ്റ് വാങ്ങണ്ടേ...

അത് നീ പറഞ്ഞത് നേർ ആണല്ലോ...

എന്നാ നീ വാ നാട്ടിൽ എത്തിയ പിന്നെ ഒന്നിനും ടൈം ഉണ്ടാവില്ല...

ഹാ.. ഡീ എന്നാ നമ്മുക്ക് ആ കടയിൽ കയറാം..

ok...

അങ്ങനെ അവർ ഗിഫ്റ്റ് വാങ്ങി ബസും പിടിച്ചു ഇങ് പോന്നു...

അങ്ങനെ ഹൽദിയും മൈലാഞ്ചി കല്യാണം കഴിഞ്ഞു കല്യാണ ദിവസം വന്നെത്തി

അച്ചു ആണ് ആദ്യം എണീറ്റത് അവൾ മെല്ലെ സ്വാതിയുടെ കയ്യ് മാറ്റി എഴുനേൽക്കാൻ നിൽകുമ്പോൾ അതാ വരുന്നു കിച്ചൂന്റെ കാൽ...

ഓ ഈ കുരിപ്പുകൾ.. എന്നു പറഞ്ഞു കാൽ തട്ടി മാറ്റി എണിറ്റു.. എന്നിട്ട് ബാക്കി എണ്ണത്തിനെയും വിളിച്ചു ഉണർത്തി...

എന്താടി നിനക്ക് ഈ രാവിലെ തന്നെ മനുഷ്യനെ വിളിച്ചു ഉണർത്തിട്ട് കിട്ടാൻ ഉള്ളത് അപ്പു ഉറക്ക ചടവടെ ചോദിച്ചു...

ആന മുടുക... അല്ല പിന്നെ ഇന്നത്തെ ദിവസം മണവാട്ടി മറന്നോ...

ഇന്ന്പെന്താ....

അപ്പോയെ അച്ചു മനസ്സിൽ ആക്കി പെണ്ണ് ഉറക്കത്തിൽ നിന്ന് എഴുനേറ്റു ഇല്ല... ബാക്കി രണ്ടണ്ണം വിളിച്ചു ഉണർത്തിട്ടും വീണ്ടും കിടന്നു ഉറങ്ങി...

ഇനി ജല വിദ്യ തന്നെ...

അപ്പൊ തന്നെ അവൾ പോയി ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്ന് ഒറ്റ ഒഴിക്കൽ ആയിരിന്നു... അപ്പൊ തന്നെ നാലും കൂടി പ്രളയം എന്നും പറഞ്ഞു എണിറ്റു...

ആ കുരിപികളെ പ്രളയം തന്നെയാ... എത്ര നേരമായി വിളിക്കാൻ തുടങ്ങിട്ട്... എന്നിട്ടോ അവളുമാരെ ഒടുക്കത്തെ ഒരു ഉറക്കവും.. അല്ല പിന്നെ.. മനുഷ്യന്റെ തൊണ്ടതെ വള്ളം വറ്റി...

അവർ എല്ലാരും കൂടി അവൾക്കു ഒരു അവിഞ്ഞ ഇളി പാസാക്കി...

ദേ അപ്പു ബ്യൂട്ടീഷ്യൻ ഇപ്പൊ ഇങ് എത്തും... നീ ഇങ്ങനെ ഇരുന്നോ ഹും.. എന്നു പറഞ്ഞു അച്ചു കുളിക്കാൻ കയറി...

അപ്പൊ തന്നെ ബാക്കി ഉള്ളോർ ബാത്രൂം തപ്പി പോയി....

അങ്ങനെ എല്ലാരും ഒരുങ്ങി ഇറങ്ങി അപ്പു ഒഴികെ ബാക്കി എല്ലാരും സാരി ആണ് ഉടുത്തത്...

അങ്ങനെ അവരെ താലി കെട്ട് കഴിഞ്ഞു സദ്യയും കഴിഞ്ഞു എല്ലാരും പോയി...

💌💌💌💌💌💌💌💌💌

രാവിലെ അമ്പലത്തിൽ പോയത് ആയിരിന്നു അച്ചു.... തിരികെ വന്നപോൾ മുറ്റത്തു പരിചയം ഇല്ലാത്ത കാർ കണ്ടു... അവൾ അത് മൈന്റ് ആകാതെ വേഗം അകത്തേക്കു കടന്നതു അറിയാത്ത കുറെ അഥിതികളെ കണ്ടതും... അവർക്ക് ഒക്കെ ഒരു ചിരി പാസാക്കി കൊണ്ട് അവൾ അടുക്കളയിലേക് വലിഞ്ഞു...

അപ്പൊ അവിടെ ഒരു ട്രേയിൽ ചായ ക്ലാസുകൾ സ്ഥാനം പിടിച്ചരിന്നു... കുറെ പലഹരങ്ങളും ഉണ്ടായിരിന്നു.... ഞാൻ എന്താ എന്നുള്ള അർത്ഥത്തിൽ അമ്മേയെ നോക്കി... അമ്മ ചിരിച്ചു കൊണ്ട്...

മോളെ ആ വന്നവർ നിന്നെ പെണ്ണ് കാണാൻ വന്നവരാണ്... നല്ല കൂട്ടർ ആണ്... അവർ മോളെ എവിടെയോ വച്ചു കണ്ടരിന്നു... അപ്പൊ തന്നെ അവർക്ക് ഇഷ്ട്ടായി... ചെക്കൻ എഞ്ചിനീയർ ആണ്... നീ ഈ ചായ കൊണ്ട് അവർക്ക് കൊടുക്...

എന്താ അമ്മേ ഇത്... എന്നോട് ഒരു വാക്കു പോലും പറയാതെ... എനിക്ക് ഇപ്പൊ കല്യാണം വേണ്ട... എനിക്ക് പഠിക്കണം... പ്ലീസ്...

അതിന് അവർ നിന്നെ പഠിപ്പിച്ചോളാം എന്നു പറഞ്ഞു... ഇല്ലെങ്കിൽ അച്ഛൻ ഇതിന് സമ്മധികുമോ.... എന്തായാലും എന്നോട് ഒന്നും പറയണ്ട...

നീ ചായ കൊണ്ട് കൊടുക് അച്ചു... സ്വാതി അച്ചുനോട് പറഞ്ഞു...

അലെങ്കിലും എത്രെയൊക്കെ സ്വാതന്ത്ര്യം ഉണ്ടന്ന് പറഞ്ഞാലും വിവാഹ കാര്യം വന്ന എല്ലാരും ഇങ്ങനെ തന്നയാ... അലെങ്കിലും ഇതൊക്കെ ഉണ്ടാക്കിയ കാരണവന്മാർ പറഞ്ഞ മതിയല്ലോ....

അവൾ ചായ അവർക്ക് കൊടുത്തു... ഇതാണ് ചെക്കൻ എന്നു പറഞ്ഞപ്പോ അച്ചു അയാളുടെ മുഗം കണ്ടതും പിറകിലേക് വേച്ചു പോയി...

അരുൺ....

പക്ഷെ അവൻ യാതൊരു കൂസലും ഇല്ലായിരുന്നു... അവൻ എല്ലാം അറിഞ്ഞു ട്ട് ആണല്ലോ വന്നിട്ട് ഉണ്ടാകുവാ എന്നു അവൾ ചിന്തിച്ചു...

ചെക്കനും പെണ്ണിനും എന്തെകിലും സംസാരിക്കാൻ ഉണ്ടെകിൽ ആ മുറിലേക് പൊയ്ക്കോളൂ...

അവൻ മുന്നിലും ഞാൻ പിന്നലും ആയി ആ റൂമിലേക്കു കടന്നു...

തുടർന്ന് അവൻ പറയുന്ന കാര്യങ്ങൾ അച്ചു ഞെട്ടി പോയി.... !

(തുടരും)

✍️Name___Less💕

അരികിൽ 💓part 13

അരികിൽ 💓part 13

4.8
11885

അരുൺ പറയുന്നത് കേട്ട് അച്ചു ഞെട്ടി... സീ... എനിക്ക് ഈ കല്യാണത്തിന് യാതൊരു താല്പര്യം വും ഇല്ല.. എന്റെ അമ്മ ആണ് നിന്നെ കണ്ട് ഇഷ്ടപെട്ടത്... അല്ലാതെ ഞാൻ അല്ല.. പിന്നെ എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല എന്നു പറയാൻ ആവില്ല... താൻ അങ്ങനെ പറഞ്ഞോണം... കേട്ടാലോ അവൻ ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു... അവൻ പോകൻ നിന്നപോ അച്ചു... അതെ അങ്ങനെ അങ്ങ് പോയാലോ... താൻ പറഞ്ഞ പോലെ തന്നെയാണ എന്റെ അവസ്ഥയും എനിക്ക് പഠിച്ചു സ്വന്തo കാലിൽ നിൽക്കണം.. പക്ഷെ എന്റെ അച്ഛൻ ഇത് ഏതാണ്ട് ഉറപ്പിച്ച മട്ട.. അതോണ്ട് എനിക്കുo തന്നെ പോലെ താല്പര്യമില്ല എന്നു പറയാൻ ആവില്ല... പക്ഷെ ഒന്നും പറയാതെ അവൻ പോയി.... ഇനി ഒരു പക്