Aksharathalukal

അരികിൽ 💓part 13

അരുൺ പറയുന്നത് കേട്ട് അച്ചു ഞെട്ടി...

സീ... എനിക്ക് ഈ കല്യാണത്തിന് യാതൊരു താല്പര്യം വും ഇല്ല.. എന്റെ അമ്മ ആണ് നിന്നെ കണ്ട് ഇഷ്ടപെട്ടത്... അല്ലാതെ ഞാൻ അല്ല.. പിന്നെ എനിക്ക് ഈ കല്യാണത്തിന് താല്പര്യമില്ല എന്നു പറയാൻ ആവില്ല... താൻ അങ്ങനെ പറഞ്ഞോണം... കേട്ടാലോ അവൻ ഇച്ചിരി കടുപ്പത്തിൽ പറഞ്ഞു... അവൻ പോകൻ നിന്നപോ അച്ചു...

അതെ അങ്ങനെ അങ്ങ് പോയാലോ... താൻ പറഞ്ഞ പോലെ തന്നെയാണ എന്റെ അവസ്ഥയും എനിക്ക് പഠിച്ചു സ്വന്തo കാലിൽ നിൽക്കണം.. പക്ഷെ എന്റെ അച്ഛൻ ഇത് ഏതാണ്ട് ഉറപ്പിച്ച മട്ട.. അതോണ്ട് എനിക്കുo തന്നെ പോലെ താല്പര്യമില്ല എന്നു പറയാൻ ആവില്ല...

പക്ഷെ ഒന്നും പറയാതെ അവൻ പോയി.... ഇനി ഒരു പക്ഷെ അവൻ പറയും ആയിരിക്കും... അച്ചു കരുതി

ഇവൾ ക് അങ്ങ് പറഞ്ഞ പോരെ ഇഷ്ടമില്ല എന്ന്... ചെലപ്പോ എന്നെ വട്ടാകാൻ പറഞ്ഞത് ആയിരിക്കും.. അവൾ പറയും ആയിരിക്കും എന്ന് അവനും കരുതി...

അങ്ങനെ പരസ്പരം പറയില്ല എന്നു തീരുമാനിച്ചു അവർ ആ രാത്രി ക്ക് വിട പറഞ്ഞു....

💘💘💘💘💘💘💘

അമ്മേ അച്ഛൻ എവിടെ പോയി... രാവിലെ അച്ഛനെ കാണാഞ്ഞപ്പോ അച്ചു തിരക്കി അമ്മയുടെ അടുതെത്തി...

അച്ഛൻ ആ കൃഷ്ണ ജ്യോത്സ്യന്റെ അടുത്തേക് പോയി അവർ ഗോതമ്പ് മാവ് കുയാകുന്നതിൽ ശ്രദിച്ചു കൊണ്ട് പറഞ്ഞു...

എന്തിന്...

നീ എന്താ ഒന്നും അറിയാത്ത മാതിരി ചോദിക്കുന്നത്... ഇന്നലെ വന്ന കൂട്ടർ
നിന്നെ ഇഷ്ടമാണ് എന്നു പറഞ്ഞു വിളിച്ചരിന്നു നിനക്കും സമ്മതം എന്നു അച്ഛനും പറഞ്ഞു... അവരുടെ ജാതകവും നിന്റെ ജാതകവും നോക്കിക്കാൻ ആണ് അച്ഛൻ പോയത് നല്ല പയ്യൻ ആണെന്ന് അച്ഛൻ അന്വേഷിച്ചപ്പോ പറഞ്ഞത്...

ഓഹ് അവിടെ വരെ എത്തിയോ കാര്യങ്ങൾ എന്നാണ് അച്ചു ചിന്തിച്ചത്... തനിക് ഇവിടെ വോയിസ്‌ ഇല്ലെന്നും അവൾ മനസിലാക്കി...

അവൾ ഒരു വിളറിയ ചിരി പാസാക്കി മെല്ലെ അവിടെന്ന് മുങ്ങി...

എന്താണ് ഇവിടെ നടക്കുന്നത്.... എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ... എല്ലാരും കൂടി എല്ലാ തീരുമാനികാ.. ആഹ് ഒന്നുല്ലെലും ഞാൻ അയാളുടെ കൂടെ ജീവിക്കേണ്ടത്... ഇവർ ആരു അല്ലാലോ... അയാൾക് പറഞ്ഞു ഉടായിരുന്നോ എന്നെ ഇഷ്ടം അല്ലെന്ന്... അല്ലാന്ന്... എന്തായാലും തനിക് ഒന്നും ചെയ്യാൻ കയില്ല എല്ലാം വരുന്നു ഡത് വച്ചു കാണാം.. എന്നു പറഞ്ഞു ദീർഘ നിശാസം എടുത്ത മുഖത്തു സ്ഥാനം പിടിച്ച കണ്ണീർ ചാലുകൾ തുടച്ചു നീക്കി...

അവൾ പ്രാതൽ കഴിക്കാൻ പോയപ്പോൾ അച്ഛനും എത്തിയിരുന്നു...

അമ്മ ഭക്ഷണം എടുത്തു വച്ചു... കഴിക്കുന്നതിനിടയിൽ...

കൃഷ്ണ ജ്യോത്സൻ പറഞ്ഞത് പത്തിൽ പത്തു പൊരുത്തം ആണെന്ന... നല്ലൊരു മുഹൂർത്തം കുറിച്ച് തരുകയും ചെയ്തു... ഈ വരുന്ന 25 ന ഇനി പ്പോ രണ്ട് ആഴ്ച കൂടി ഒള്ളു...

ഹോ... ജാതകം ചേർന്നാലോ അത് മതി... പിന്നെ നിങ്ങൾ ടെൻഷൻ അടിക്കണ്ട ന്നു എന്റെ അടുത്ത് കുറച്ചു പൈസ ഉണ്ട്‌... ഇവൾക്ക് വേണ്ടി മാറ്റി വച്ചതാ..

അയാൾ ഭാര്യയെ നോക്കി ഹിർദ്ദയമായി ചിരിച്ചു...

പിന്നെ എന്റെ അടുത്തും ഉണ്ട്‌ അച്ഛാ ആദിയും അമ്മയെ പിന്താങ്ങി...

എന്താ മോളെ നീ ഒന്നും മിണ്ടാത്തത്.. ഹേ.. സമ്മതം അല്ലെ ഈ വിവാഹത്തിന്...

ആ എന്നു പറഞ്ഞു അവൾ ഒരു പുഞ്ചിരി അയാൾക് സമ്മാനിച്ചു....

ഹാ... എന്നാ കഴിക്ക്...

അല്ല ഏട്ടാ അവരോട് പറഞ്ഞോ...

ആ ഡീ അവർക്ക് സമ്മതം ആണെന്ന് അവർ പറഞ്ഞു...

മ്മ് അപ്പൊ ആ ഭാഗം ക്ലിയർ ആയി അല്ലെ ..

മ്മ്...

അച്ചുന്റെ മനസ്സിൽ അതൊന്നും അല്ലായിരുന്നു.. തന്റെ വീട്ടിൽ താൻ ഇനി എണ്ണ പെട്ട ദിവസ്സങ്ങൾ മാത്രെ ഉണ്ടാവു... താൻ വേറെ എവിടേക്കോ പറിച്ചു നടന്നു... ഇവരെയൊക്കെ വിട്ടു നില്കാൻ തനിക് കഴിയ്യോ... ഇല്ല കയില്ല... ഹോസ്റ്റലിൽ നിന്നട്ട് ഉണ്ടങ്കിലും ഓരോ ആഴ്ചയും ഇങ്ങട്ട് വരാലോ... എന്നൊരു ആശ്വാസം ഉണ്ടായിരിന്നു... ഇത് ഇപ്പൊ അതും അതും ഇല്ലല്ലോ... ഒരു വിർന്നുകാരി ആയി മാത്രം... അപ്പോയെക്കും അച്ചുന്റെ മിഴി കോണിൽ കണ്ണീർ ഉരുണ്ടു കൂടിയരിന്നു... അവൾ ആരും കാണാതെ കണ്ണ് തുടച്ചു.. വേഗം എണിറ്റു....

ഹാ മോളെ ഇച്ചിരി കൂടി കഴിക്ക് കല്യാണം ആവുമ്പോയേക്കും ഷീണിക്കും...

എനിക്ക് വേണ്ട അമ്മേ വയർ നിറഞ്ഞു.. എന്നു പറഞ്ഞു പത്രം കഴുകി കയ് കഴുകി തന്റെ മുറിയിലേക്കു പോയി

അവിടെ എത്തിയപ്പോയേക്കും അവൾ തലയണ കെട്ടിപിടിച്ചു കരഞ്ഞിരുന്നു.. തനിക് ഇഷ്ട്ട പെടാത്ത ഒരാളുടെ കൂടെ ജീവിക്കേണ്ടി വരുന്നതിൽ വേറെ ബുദ്ധിമുട്ട് വേറെ ഇല്ല... കാരണം അവളിൽ സിദ്ധു ഏല്പിച്ച അഗാധം അവളിൽ നിന്ന് തെല്ലും പോയിലായിരിന്നു...

എപ്പോയോ കരഞ്ഞു കരഞ്ഞു തളർന്നു ഉറങ്ങി...

പിന്നെ വൈകിട്ട് ആണ് ഉണർന്നത്... ചായ കുടിച്ചു വായന ശാലയിലേക് പോയി....എത്രയെന്ന വച്ച ഫോണിൽ കളിക്കുന്നത് അപ്പൊ നോവൽ തന്നെ ശമനം...

ഒരു വെറൈറ്റി ആരാണ് ആഗ്രിഹിക്കാത്തത്... വെറൈറ്റി മുഗ്യം ബിഗിലെ...

അവൾ പുനർജനി എന്നാ നോവൽ എടുത്തു.. അത് രജിസ്റ്റർ ഇൽ പകർത്തി ഇറങ്ങി....കോലുമുട്ടായി ഈമ്പി നടക്കുന്നതിന് ഇടയിൽ.. അതാ വരുന്നു ഫിലോമിന ചേച്ചി... അവൾ മൈന്റ് ആക്കിയില്ല പിന്നെ ചെവിക്കു ഒഴിവ് ഉണ്ടാവില്ല എന്നു അവൾക്കു അറിയാം..

കല്യാണം ആയി... എന്നിട് അവൾ കോലുമുട്ടായി ഈമ്പി നടക്ക.. ഹും.. ഈപത്തെ കുട്ടികളക് കല്യാണം ഒക്കെ കുട്ടി കളിയാ... ഹാ.. കാലം പോയ പോക്കേ... അവളെ കടന്നു പോകവേ അവർ പറഞ്ഞു...

ഓഹോ അപ്പോയെക്കും ഇത് ഇവരുടെ ചെവിയിൽ എത്തിയോ... ഇനി ഇപ്പൊ നോക്കണ്ട നാട് മുഴുവൻ അറിഞോള്ളും.. അല്ല ഞാൻ മുട്ടായി തിന്നുന്നതിന് ഇവർക്ക് എന്താ അല്ല പിന്നെ.. മുട്ടായിക് പ്രായം ഇല്ലെന്ന് ഈ തള്ളക്കു അറിയിലെ... ഹാ എന്തേലും ആവട്ടെ...

വീട്ടിൽ ചെന്നപ്പോ അമ്മയും അച്ഛനും നല്ല കല്യാണ ചർച്ചയിൽ ആണ് എന്നെ കണ്ടതും....

ഹാ മോളെ ഡ്രെസും ആഭരണങ്ങളും എടുക്കാൻ പോണുണ്ട്ടോ....

മ്മ്... എന്നു മൂളി കൊണ്ട് അവൾ മുറിയിലേക് പോയി...

അവിടെ ഇരുന്നു ഓരോന്ന് ആലോചിച്ചു ഇരുന്നു പ്പോയാണ് ഓർത്തത് നമ്മളെ ചങ്ക്‌സിനോട് പറഞ്ഞില്ലല്ലോ എന്നു സ്വാതിക് മാത്രെ അറിയുക ഉള്ളു... നമ്മള് അപ്പൊ തന്നെ ഗ്രൂപിലേക് വോയിസ്‌ ഇട്ടു...

അപ്പൊ തന്നെ എല്ലാരും കൂടി പൊഗല ഇടാൻ തുടങ്ങി... ചെക്കൻ എങ്ങനെ ഉണ്ട്‌? ജോലി എന്താ? എവിടെ? ലുക്ക്‌ ഉണ്ടോ.... അങ്ങനെ നീളുന്നു ചോദ്യങ്ങൾ...

അച്ചു എല്ലാത്തിനും റിപ്ലേ കൊടുത്തു ഇരുന്നു.... എല്ലാം അവരോട് പറയണം എന്നുണ്ട്... പിന്നെ വേണ്ട എന്നു കരുതി... ഇതാവുമ്പോൾ ഞാൻ മാത്രം തീ തിന്ന മതിയല്ലോ.... ബാക്കി എല്ലാരും സന്തോഷിച്ചോട്ടെ...

ഇതുവരെ അരുൺ വിളിച്ചില്ല എന്നത് അച്ചുനെ തെല്ല് ആശ്ചര്യ പെടുത്തി... ഇഷ്ടമില്ലാത്തത് കൊണ്ടാവും

അങ്ങനെ ഓരോന്ന് ആലോചിച്ചു കൂട്ടി അന്നത്തെ ദിവസവും ഗുഡ് ബൈ പറഞ്ഞുപോയി...

💝💝💝💝💝💝💝💝💝💝

ഇന്നാണ് ഡ്രസ്സ്‌ ഉം ആഭരണം ങ്ങളും എടുക്കാൻ പോണത്....

അല്ലേലും എന്ത് ഡ്രസ്സ്... എന്ത് ആഭരണം... എന്നു അച്ചു വെറുതെ ആലോചിച്ചു ഇരുന്നു പോയി...

അല്ല പെണ്ണെ എന്ത് ഇരിപ്പ ഇത് ഹേ... നിനക്ക് പോണം യാതൊരു ചിന്ത ഇല്ലെ... വേഗം ചെന്ന് ഡ്രസ്സ്‌ മാറാൻ നോക്ക്.... പോരാളിയുടെ ശകാരം ആണ് അവളെ ഉണർത്തിയത്....

വേഗം ചെന്ന് ഒന്ന് മേൽ കഴുകി ഡ്രസ്സ്‌ മാറി... പാലാസയും ടോപ്പും ആയിരിന്നു അവൾ ഇട്ടത്.. വേറെ ഒന്നും വാരി തേക്കാൻ നിന്നില്ല... ഇഷ്ടമില്ലാത്ത കാര്യത്തിന് അല്ലെ... പിന്നെ എന്തിനാ വെറുതെ എന്നു അവൾ ചിന്തിച്ചു...

തായേ എത്തിയപ്പോ എല്ലാരും അവളെ വെയിറ്റ് ചെയ്യുക ആയിരിന്നു..

എല്ലാരും കൂടി വാതിൽ പൂട്ടി ഇറങ്ങി....

മഹാലഷ്മി സിൽക്സിന് മുന്നിൽ ആ മാരുതി കാർ ബ്രേക്ക്‌ ഇട്ടു... അത്യാവശ്യം വലിയ കട ആയിരിന്നു അത്... അപ്പോയെ അച്ചൂന് മനസിലായി എല്ലാരും അടിച്ചു പൊളിക്കാൻ പോവുക ആണ് എന്ന്... പൊട്ടി പോകാവുന്ന ബന്ധത്തിന് എന്ത് ആർഭാടം...

അവര് കടയിൽ കടയിൽ കയറി എല്ലാർക്കും വസ്ത്രം എടുത്തു അച്ചൂന് മെറൂൺ ഇൽ സിംപിൾ വർക്ക്‌ ഉള്ള കാഞ്ചീപുരം സാരി ആയിരിന്നു എടുത്തത് സ്വാതിക് നീല ടോപ്പും അതിന് മാച്ച് ആയ പാന്റും ദുപ്പട്ട യും ആയിരിന്നു ആദി ഷർട്ടും പാന്റും അച്ഛൻ മുണ്ടും ഷർട്ടും അമ്മക്ക് നല്ല പച്ച പട്ടുസാരി ആയിരിന്നു എടുത്തത് ബില്ല് ഏകദേശം നല്ലൊരു തുക വന്നിരുന്നു... പിന്നെ സ്വർണം എടുക്കാൻ പോയി... ഞാൻ എല്ലാത്തിനും പുഞ്ചിരിച്ചു നിന്നു കൊടുത്തു... വിണ്ഡിയെ പോലെ... അങ്ങനെ അതും എടുത്തും നല്ല ഒരു തുക ചെലവായി...

പിന്നെ ഹോട്ടലിൽ നിന്ന് നല്ലൊരു ചിക്കൻ ബിരിയാണി അടിച്ചു... അല്ലെങ്കിലും ഭക്ഷണത്തിന് നോ കോംപ്രമൈസ്... പിന്നെ നേരെ വീട്ടിലേക് തിരിച്ചു.....

എത്തിയപാടെ ബെഡിനെ കൂട്ടുപിടിച്ചു നല്ല ഷീണം ഉള്ളത് കൊണ്ട് ഉറങ്ങി പോയി... ഉടുത്ത ഡ്രസ്സ്‌ പോലും മാറാതെ....

നല്ല ഉറക്കത്തിൽ ആയതോണ്ട് ഫോൺ റിങ് ചെയ്‍തത് ഒന്നും അറിഞ്ഞില്ല...

പിന്നീട് എണീറ്റത് സന്ധ്യ ക് ആയിരിന്നു.... ഫോൺ നോക്കിയപ്പോ സേവ് ചെയ്യാത്ത 5 മിസ്സ്‌ കാൾ കണ്ട് അവൾ തിരിച്ചു വിളിച്ചു....

അവൾ ഹെലോ പറഞ്ഞതും....

മറു പുറത്തേ ശബ്ദം കേട്ട് അവൾ ഞെട്ടി പോയി

(തുടരും)

✍️Name___Less💕


അരികിൽ 💓part 14

അരികിൽ 💓part 14

4.7
13358

മറുപുറത്തെ സംസാരം കേട്ടതും അച്ചു ഞെട്ടി പോയി... 😳 ഞാൻ അരുൺ ആണ്... തനിക് ഇനിയും ഈ കല്യാണത്തിന് പിന്മാറാൻ സമയം ഉണ്ട്‌... വെറുതെ എന്റെ ജീവിത്തിലോട് വന്നിട്ട് സങ്കട പെടാൻ നിക്കണ്ട... പിന്നെ വേണ്ട ആയിരിന്നു എന്നു തോന്നാരുത്... ഞാൻ നിന്റെ ജീവിതം നശിപ്പിച്ചു എന്നു പറയുകയും ചെയ്യരുത്.. കേട്ടല്ലോ.... ടോ.. താൻ എന്താ ഒന്നും മിണ്ടാത്തത്... താൻ കേൾകുന്നിലെ... ഞാൻ കേൾക്കുണ്ട്.... ഞാൻ അങ്ങനെ ഒന്നും പറയില്ല.... പോരെ... പക്ഷെ അപ്പുറത് മൗനം ആയിരിന്നു എന്റെ മറുപടി അവനെ ഞെട്ടിച്ച് ഉണ്ട്‌ എന്ന് ആ മൗനത്തിൽ നിന്നും ഞാൻ മനസിലാക്കി.... അപ്പൊ താൻ എല്ലാം ഉറപ്പിച്ചോ... മ്മ്... എനിക്ക് താല്പര്യം