മയിൽപീലി...
Part-1
***************************
"മീനു..... ഒന്നിങ്ങു വന്നേ.. ഇറയത്തു നിറച്ചും ഉറുമ്പാണല്ലോ ന്റെ മീനുട്ട്യേ... അല്ലേലും നിനക്കതൊന്നും വൃത്തിയാക്കാൻ നേരമില്ലല്ലോ, കണ്ട കച്ചറ പിള്ളേരുമൊത്ത് കൂട്ടു കൂടി നടന്നോ..
ന്റെ ദേവിയെ.. ഇതു പൊലെ ഒന്നിനെ ആണല്ലോ എനിക്ക് തന്നത്.. നീ വരുന്നുണ്ടോ അല്ലേൽ ഞാൻ കയറണോ?? അയ്യോ.....
ശബ്ദം കേട്ട് പോയി നോക്കുമ്പോൾ ചോരയിൽ കുളിച്ചു കിടക്കുന്ന അമ്മ.. അയ്യോ അമ്മാ... "അച്ഛാ... ഓടി വാ.. എന്ന് പറഞ്ഞു അമ്മയുടെ മേലേക്ക് ഒരൊറ്റ വീഴൽ അതേ ഓര്മയുള്ളു.. ബോധം വന്നു കണ്ണ് തുറന്ന് നോക്കുമ്പോൾ
ഒരു മരണവീടിന്റെ ഒരുക്കങ്ങൾ നടത്തി കൊണ്ടിരിക്കുന്നു.. അയ്യോ... അമ്മ !!എനിക്കെന്റെ അമ്മയെ കാണണം.. ആരോ പിടിച്ചെഴുന്നേല്പിച്ചു കത്തിച്ചു വെച്ച ചന്ദന തിരികൾക്കിടയിൽ പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ചുറങ്ങുന്ന അമ്മയെ കണ്ടതും...
സങ്കടം അടക്കാനായില്ല. അയ്യോ അമ്മേ എന്നെ വിട്ട് പോവല്ലേ.. "ഒരുപാട് വിളിച്ചിട്ട് ഞാൻ വരാഞ്ഞിട്ടല്ലേ അമ്മക്ക് ഈ ഗതി വന്നേ.... അയ്യോ അമ്മേ.... എണീക്കമ്മേ.. ഞാനാ പറയുന്നേ, അമ്മേടെ മീനുട്ടി പറയുന്നേ... അമ്മേ എണീക്കമ്മേ, ഞാൻ ഇനി ഒരിക്കലും അമ്മ വിളിച്ചാൽ വരാതിരിക്കില്ല, അമ്മേ എണീക്കമ്മേ, മീനുട്ടിയെ ഒറ്റക്കാക്കി പോവല്ലേ....
"അമ്മേ."........
ഠോ.... ശരീരത്തിൽ ചൂടുള്ള എന്തോ പതിച്ച പൊലെ,.. കണ്ണ് തുറന്ന് നോക്കിയതും അമ്മയും ആരുമില്ല. മുന്നിൽ ചെറിയമ്മ "അസത്തെ.. നിന്നോട് ഞാൻ പല വട്ടം പറഞ്ഞതാ.. ഇതു പൊലെ ഉറക്കത്തിൽ ഒച്ച വെച്ച് എന്റെ മക്കളെ ഉണർത്തരുതെന്ന്.. കലി തുള്ളി നിൽക്കുകയാണ് ചെറിയമ്മ.
"ചെറിയമ്മേ... അത് ഞാൻ അമ്മയെ ഉറക്കത്തിൽ കണ്ട്, അതാ ഞാൻ.. മറുപടി മുഴുവനാക്കാനാവാതെ കണ്ണുനീർ ധാര ധാരയായ് ഒളിച്ചു കൊണ്ടിരുന്നു...
"ഓഹ്.. പിന്നെ മരിച്ചു പോയ ആ തള്ളേടെ കൂടെ നീ കൂടെ പൊക്കൂടായിരുന്നോ, എന്നാൽ എനിക്കീ സോയ്‌ര്യക്കേട് കാണണ്ടല്ലോ !!
എന്ത് പറഞ്ഞാലും തൊടങ്ങും അവളൊരു കള്ള കണ്ണീർ, "എണീറ്റു വേഗം, അടുക്കളയിലേക്ക് നടക്ക് അവിടെ നൂറു കൂട്ടം പണിയുണ്ട്. മക്കളെഴുന്നേൽക്കുമ്പഴേക്ക് ഭക്ഷണം ആവണം,
ആഹ്.. !പിന്നെ ആ ചെമ്പിൽ നിറച്ചും വെള്ളം കോരി വെക്കണം, പെട്ടെന്ന് വേണം. കേട്ടല്ലോ.. തറപ്പിച്ചൊന്ന് നോക്കി ചെറിയമ്മ ചവിട്ടി തുള്ളി പോയി...
"നിങ്ങൾക്ക് ആളെ മനസ്സിലായി കാണില്ല ലെ, എല്ലാം ഞാൻ പറയാം.. അതിന് മുമ്പ് ഞാൻ ആരാണെന്നു അറിയണ്ടേ. ഞാൻ മീനാക്ഷി. തിരുമന ഇല്ലത്തെ വാസുദേവന്റെയും, കല്യാണി വാസുദേവന്റെയും ഏക മകൾ, ഞാൻ അവർക്ക് കിട്ടിയത് തന്നെ ഉരുളി കമിഴ്ത്തി ആണെന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്, പാവം രണ്ടാൾക്കും പിന്നേ ഒരാളെ കൂടി കൊടുക്കാൻ ദൈവം ഭാഗ്യം കനിഞ്ഞില്ല. അതിനു മുമ്പേ അമ്മയെ, അങ്ങേര് അങ്ങോട്ട് വിളിച്ചു..
"ഞാൻ കരയുന്നതൊന്നും കണ്ട് സങ്കടപെടണ്ടാട്ടോ, ഇതിവിടെ പതിവാണ്, പലതും നിങ്ങൾക്ക് കാണാം. നേരത്തെ എന്നെ ചീത്ത പറഞ്ഞു പോയതാണ് ചെറിയമ്മ, എന്റെ അമ്മയുടെ മരണത്തിനു ശേഷം അച്ഛൻ കുടുംബക്കാരുടെ നിർബന്ധം കൊണ്ട് കെട്ടിയതാ ചെറിയമ്മയെ. അവർക്ക് രണ്ട്‍ കുട്ടികൾ, കുട്ടനും മാളുവും.
"അവരും ഇപ്പൊ എന്നോട് ചെറിയമ്മ പറയുന്നത് കേട്ട് പലതും പറയും, സങ്കടപ്പെട്ട് കരയാനല്ലേ എനിക്ക് പറ്റു.. പിന്നെ ആകെ ഉള്ള ഒരാശ്വാസം അച്ഛനാണ്. അച്ഛൻ പാവമാ എന്നോട് നല്ല സ്നേഹത്തിലാ പെരുമാറ. ഇതൊന്നും അച്ഛനറിയില്ല, അച്ഛൻ ദൂരെ പണിക്ക് പോയതാ ആണ്ടിലൊരിക്കൽ വരും...
"ഡീ... മൂദേവി... നീ എന്തെടുക്കുവാ അവിടെ..
ഞാൻ അങ്ങോട്ട് വരണോ....??
അയ്യോ ചെറിയമ്മ.. !!ഞാൻ പോയിട്ടോ.. പണിയൊക്കെ കഴിഞ്ഞു വരാം.. അല്ലേൽ ഇന്ന് പട്ടിണിയാകും.
" ദാ വരുന്നു....
തുടരും...
Nb