Aksharathalukal

❤ലൈഫ് ലൈൻ❤ part -1

"സന്ധ്യാസൂര്യന്റെ കിരണങ്ങളേറ്റ് തിളങ്ങുന്ന അവളുടെ കണ്ണുകൾ, ഒരു കുഞ്ഞുസൂര്യനെപോലെ ആ മൂക്കുത്തിയും.ആ കൈകൾ കോർത്തുപിടിച്ച് കടൽത്തീരത്തിരിക്കുമ്പോൾ.. എന്തോ വല്ലാത്ത സന്തോഷം തോന്നി. പെട്ടെന്ന് അവൾ എഴുന്നേറ്റു കടലിനുനേരെ നടന്നു. ഒന്നും മനസിലാവാതെ അവൻ അവളെ നോക്കിയിരുന്നു, തിരകൾക്കടുത്തേക്ക് ഒരു പുഞ്ചിരിയോടെ അവൾ നടന്നു. തിരകൾക്കിടയിലേക്ക് മറയുന്ന അവളെ നോക്കി ഞെട്ടലോടെ അവനിരുന്നു"
                   ഉറക്കത്തിൽനിന്ന് ഞെട്ടിഴുന്നേറ്റ അവൻ ചുറ്റുംനോക്കി. പുറത്ത് നല്ലമഴ, എങ്കിലും വെളിച്ചം പരന്നുതുടങ്ങി.. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി. ജനചില്ലിൽ മഴത്തുള്ളികൾ ചിന്നിതിരിക്കുന്നു.
വല്ലാതെ വിയർത്തിട്ടുണ്ട്, അവൻ മുഖംപുറംകയ്യ്കൊണ്ട് തുടച്ചു.പെട്ടെന്നാണ് ജനൽചില്ല് തകർക്കുംപോലെ ഇടിവെട്ടിയത്. കൊലുസിന്റെ കൂട്ടകിലുക്കം കേട്ട് അവൻ നോക്കി.. പേടിച്ചുവിറച്ചു അവൾ കട്ടിലിൽ എഴുന്നേറ്റിരിക്കുന്നു. ആ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ശ്രദ്ധിച്ചുനോക്കിയപ്പോൾ മനസിലായി കണ്ണു നിറഞ്ഞിട്ടുണ്ട്.

        "എടോ.. എന്ത്പറ്റി ?.."

അവൻ ചോദിച്ചത്കേട്ട് അവൾ തലതാഴ്ത്തി.ചെറിയൊരു ചിരിയോടെ അവൻ ചോദിച്ചു

         "ഇടിമിന്നൽ പേടിയാണല്ലേ?.."

അതിന് മറുപടി ഒന്നും പറയാതെ അവൾ വീണ്ടും മൂടിപ്പുതച്ചു കിടന്നു. കുറച്ച്നേരം പുറത്തേക്ക് നോക്കിയിരുന്നിട്ട് അവൻ പയ്യെഎഴുനേറ്റ് ഹാളിലേക്ക് നടന്നു.ഫോണിലെ ലോക്ക് സ്ക്രീനിൽ അവളുടെ മുഖം നോക്കിയിരുന്നപ്പോൾ കണ്ണുനിറയാൻ തുടങ്ങി. അറിഞ്ഞുകൊണ്ടല്ലെങ്കിലും അവൻ ആ പേരുവിളിച്ചു.
                  "അലീന..."

                
        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഇതൊരു തുടർ കഥയാണ് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് വേണം.. അപ്പൊ തുടങ്ങാം ന്റെ കൂടെ ഉള്ള കഥയാത്ര.. അതിന് മുന്നേ ന്റെ first കഥ         🍂🌼🍃Lasting effect of a single word🍃🌼🍂      എല്ലാരും ഒന്നു വായിക്കണേ.. So..എന്നെ പരിചയപെടുത്താം.. ഒർജിനൽ പേര് പറയുന്നില്ല തല്ക്കാലം എന്നെ കോക്കാച്ചു എന്ന് തന്നെ വിളിച്ചോളൂ 😁 ഞാൻ ഡിഗ്രി 3rd year പഠിക്കുവാണ്.. വീട് എറണാകുളം.. പ്രതിലിപിയിൽ ഉള്ളവർ ചിലപ്പോ എന്നെ അവിടെ കണ്ടിട്ടുണ്ടാവും 😌എല്ലാരും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തിൽ തുടങ്ങാം ❤
 


❤ലൈഫ് ലൈൻ ❤ പാർട്ട്‌ 2

❤ലൈഫ് ലൈൻ ❤ പാർട്ട്‌ 2

5
2085

ഫോണിലെ ലോക്ക് സ്ക്രീനിൽ അവളുടെ മുഖം നോക്കിയിരുന്നപ്പോൾ കണ്ണുനിറയാൻ തുടങ്ങി. അറിഞ്ഞുകൊണ്ടല്ലെങ്കിലും അവൻ ആ പേരുവിളിച്ചു.                   "അലീന"   ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️   "അത്യാവശ്യം പഠിപ്പും കൂടെ ഉഴപ്പും ഒക്കെയായിട്ട് nice കോളേജ് ലൈഫ്..അതിനിടയിലാണ് അലീനയെ ഇഷ്ട്ടപെട്ടുതുടങ്ങിയത്.. ക്ലാസ്സിൽ പോകുന്നതുതന്നെ അവളെക്കാണാനായിരുന്നു..പണവും പ്രതാപവും ഒക്കെ ഉള്ള ഓർത്തഡോക്സ് ക്രിസ്ത്യൻ ഫാമിലിയിലെ കുട്ടിയായിരുന്നു അവൾ.. ഒറ്റമകൾ ആയത്കൊണ്ട് അതിന്റെതായവാശിയും.. അവളുടെ ആ സ്വഭാവത്തിന്റെ കൂടെ എന്റെ പൊസ്സസ്സീവ്നെസ്സ് കൂടെചേരുമ