Aksharathalukal

❤ലൈഫ് ലൈൻ ❤ part-3

"അമലേ... നീ പറാ.. ഇവിടെ എല്ലാരും ഫോഴ്സ് ചെയ്തത് കൊണ്ടാ.. വേറെ വഴി ഇല്ലായിരുന്നു"
സാധരണ ഇട്ടിട്ടു പോകുമ്പോ എല്ലാരും പറയുന്നത് തന്നെ അവളും പറഞ്ഞു.. പ്രതേകിച്ചുഒന്നും പറയാൻ തോന്നില്ല എങ്കിലും പറഞ്ഞൊപ്പിച്ചു.
"ഹാപ്പി മാരീഡ് ലൈഫ് "

💔💔💔💔💔💔💔💔💔💔💔💔



        ചെന്നൈയിൽ ജോലി ശെരിയായി കഴിഞ്ഞാണ് കാവ്യയുമായിട്ടുള്ള കല്യാണം ഉറപ്പിച്ചത്. പെണ്ണുകാണലിനു ശേഷം അവളോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല. അവളും എന്നെ call ചെയ്തിട്ടില്ല. പക്ഷേ അപ്പോഴും ഞാൻ note ചെയ്തൊരു കാര്യമുണ്ട്. അവളുടെ മൂക്കിലെ വെള്ളകല്ലുവെച്ച മൂക്കുത്തിയും കാലിലെ വെള്ളികൊലുസും. അത് കാണുമ്പോഴൊക്കെ അലീനയെ ഓർമ്മവരും.
കല്യാണം കഴിഞ്ഞു ഇതുവരെ കാവ്യായോട് സംസാരിക്കാറില്ല. കാരണം അലീനയെ അത്രപെട്ടെന്ന് മറക്കാൻ പറ്റില്ലായിരുന്നു. അവൾ സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്നാലും കൂടെ ഉണ്ടായ ചിലർ പാതിവഴിയിൽ തനിച്ചാക്കി പോവുമ്പോ എന്തോ... Accept ചെയ്യാൻ പറ്റില്ല. വീട്ടിൽ അമ്മക്ക് കൂട്ടായി ചേട്ടനും ഏട്ടത്തിയും ഉള്ളത്കൊണ്ട് അവളെയും കൊണ്ട് നേരെ ചെന്നൈക്ക് വന്നത്. വീണ്ടും ബിസി ലൈഫ്. കാവ്യ വീട്ടിൽ ഒറ്റക്ക്.
      വീട്ടിൽ ഇരുന്ന് ബോറടിച്ചപ്പോൾ അവൾ ചോദിച്ചു
"അമലേട്ടാ.. ഒരു job വേക്കൻസി ഉണ്ട് ഞാൻ പൊയ്ക്കോട്ടേ? ഇവിടെ വെറുതെ ഇരിക്കുന്നതിലും നല്ലതല്ലേ?"
വേണ്ടെന്ന് പറയാൻ തോന്നിയില്ല ഇന്റർവ്യൂ ഒക്കെ കഴിഞ്ഞ് ജോലി കിട്ടി അവൾ പോവാൻ തുടങ്ങി.ഇപ്പോ 3 മാസം കഴിഞ്ഞു രാവിലെ ഓഫീസ്, വൈകുന്നേരം വീട്, ഫോൺ, ഫുഡ്‌, ഉറക്കം,... സൺ‌ഡേ വീട്ടിലെ ജോലി അങ്ങനെ ഏതോ ഗ്രഹത്തിൽ ജീവിക്കുന്ന രണ്ടുപേർ.






        ബാൽക്കണിയിൽ മഴ നോക്കിനിന്നു സമയംപോയതറിഞ്ഞില്ല. അവൻ ചായ കപ്പും കൊണ്ട് അകത്തേക്ക് പോയി അവൾ അപ്പോൾ അടുക്കളയിൽനിന്ന് പുറത്തേക്ക് വരുകയായിരുന്നു. താഴേക്കുനോക്കി നടന്നുവന്ന അവൾ പെട്ടെന്ന് ആണ് എതിരെ വന്ന അവനെ കണ്ടത്. ഞെട്ടലോടെ അവന്റെ മുഖത്തേക്ക് അവൾ നോക്കി. എന്തോ അറിയാതെ അവൾ ചിരിച്ചു. ആ ചിരിയിൽ ഒരു കള്ളത്തരം ഒളിച്ചുകിടപ്പുണ്ടായിരുന്നു.


T.V ഓൺ ചെയ്തു ഫോണിൽ നോക്കിയിരിക്കുമ്പോ അവൾ ഓഫീസലേക്ക് പോവാൻ ഇറങ്ങി.
   "അമലേട്ടാ.. ഞാൻ പോവാണേ.. പിന്നെ... വയ്യ്കിട്ടു വരാൻ late ആവും...ഫ്രണ്ടിന്റെ ബർത്തഡേ ആണ് അയിന്റെ ചിലവുണ്ട്"
     "ഞാൻ വരണോ പിക്പ്പ് ചെയ്യാൻ"
"ഇല്ലാ.. വേണ്ട വന്നോളാം"
      വാതിലടച്ചു അവൾ പോകുന്നതും നോക്കി അവൻ ഇരുന്നു. കൊറേ നേരം അങ്ങനെ ഇരുന്നുറങ്ങിപ്പോയി. മഴയുടെ തണുപ്പകൂടി ചേർന്നപ്പോൾ സ്വർഗം കിട്ടിയ പോലെ തോന്നിയവന്.


ഇടിവെട്ടുന്ന ശബ്ദംകെട്ടാണ് എഴുന്നേറ്റത്. സമയംനോക്കിയപ്പോൾ 11:37 കുറച്ച്നേരം എഴുന്നേറ്റ് സോഫയിലിരുന്നു, എന്തോ ആകെയൊരു മൂഡ് ഓഫ്‌.സിഗരറ്റ് വലിക്കാൻ ലൈറ്റർ നോക്കിയിട്ട് കിട്ടിയില്ല. എഴുന്നേറ്റ് റൂമിൽപോയി ടേബിളിൽ നോക്കിയപ്പോൾ അവിടെ ഒരു ഡയറിയുടെ മുകളിൽ ഉണ്ട്. കാവ്യയുടെ ഡയറിയാണ്. ഇടയ്ക്ക് രാത്രിയിൽ അവൾ എഴുതുന്നത് കാണാം. ഒരു ഭർത്താവിന് ഭാര്യയോട് തോന്നുന്ന ചെറിയൊരു സംശയം അവനും പയ്യെ തോന്നി. ഇത്രയും നാൾ കൂടെയുണ്ടായിട്ടും. മിണ്ടാതെ ഒഴിവാക്കുന്നതിന് പരാതിപോലും പറഞ്ഞിട്ടില്ല കാവ്യ. അപ്പോ അതിലെന്തോ ഉണ്ട്.
അവൻ കസേര വലിച്ചു ടേബിളിന് അടുത്തേക്ക് ഇട്ട് ഇരുന്നു. സിഗരറ്റ് വിരലുകൾക്കിടയിൽവെച് അവൻ ആ ഡയറി തുറന്നുവായിക്കാതുടങ്ങി.






" എടോ..താൻ എന്ത് ക്യൂട്ട് ആണ്... തന്റെ ആ ചിരിയും, ആ നോട്ടവും ഒക്കെ കാണുമ്പോ നെഞ്ചിൽ ഒരുപെ ടപ്പാണ്.. പക്ഷെ ഇങ്ങനെ നോക്കി ഇരിക്കാനല്ലെപറ്റുള്ളൂ..😩"

അത്രയും വായിച്ചപ്പോൾ അവൻ ഞെട്ടി.
"ഏഹ് 🙄.. കാവ്യക്ക് relation ഉണ്ടായിരുന്നോ 😰"
ഡേറ്റ് നോക്കിയപ്പോൾ 1വർഷംമുൻപ് എഴുതിയതായിരുന്നു. ഞെട്ടലോടെ അവൻ അടുത്ത പേജ് നോക്കി.

"ഇന്ന് സാരിയൊക്കെ ഉടുത്തു മൂക്കുത്തിയും ഇട്ടു വന്ന എന്നെ താൻ ഒന്ന് നോക്കിയതിനു അവൾ അവിടെ എന്തൊക്കെയാ പറഞ്ഞേ 😏 ഓണം സെലിബ്രേഷൻ ആയിപോയി ഇല്ലെങ്കി അവളെ ഞാൻ 😡അല്ലാ ഞാൻ ആരോടാ പറയണേ 🤦‍♀️..24മണിക്കൂറും അവളുടെകൂടെ അല്ലേ 😤തന്റെ ലൈൻ ആണല്ലോ 😞ഞാൻ ആരാല്ലേ 🙂തന്റെ ജൂനിയർ വെറുതെ കാര്യമില്ലാതെ പുറകെ ഇങ്ങനെ നടക്കുവാ 😏"

അവനു ചിരിവന്നു

"ഇന്ന് valantains ഡേ ആണ്.. Prapose ചെയ്യാൻ ഒന്നും എനിക്ക് പറ്റില്ല 😞ആ മറുത 🤬എന്നെ കൊല്ലും എന്നറിയാം.. പക്ഷേ ചേട്ടനെ ആരും അറിയാതെ follow ചെയുന്നത് നല്ല രസവാ 🤗ഇന്ന് ആ റെഡ് ഷർട്ടും ഇട്ട് ഡ്യൂക്ക്ൽ ഉള്ള വരവ് 🔥ന്റെ ചേട്ടായി.. കിളിപോയി.... അമലേട്ടാ..... I love you😘"


             ട്വിസ്റ്റ്.....😁



💃🕺💃🕺💃🕺💃🕺💃🕺💃

അങ്ങനെ അത് സംഭവിച്ചു 😌ഒരു
മ്യാരക ട്വിസ്റ്റ്‌ കൊണ്ട്
അടുത്ത പാർട്ടിൽ ബര 🚶‍♀️തത്കാലം ബൈതെബൈ 👋🏻
 


❤ലൈഫ് ലൈൻ❤ part-4

❤ലൈഫ് ലൈൻ❤ part-4

4.7
1971

"ഇന്ന് valantains ഡേ ആണ്.. Prapose ചെയ്യാൻ ഒന്നും എനിക്ക് പറ്റില്ല 😞ആ മറുത 🤬എന്നെ കൊല്ലും എന്നറിയാം.. പക്ഷേ ചേട്ടനെ ആരും അറിയാതെ follow ചെയുന്നത് നല്ല രസവാ 🤗ഇന്ന് ആ റെഡ് ഷർട്ടും ഇട്ട് ഡ്യൂക്ക്ൽ ഉള്ള വരവ് 🔥ന്റെ ചേട്ടായി.. കിളിപോയി.... അമലേട്ടാ..... I love you😘"                ട്വിസ്റ്റ്.....😁 💃🕺💃🕺💃🕺💃🕺💃🕺💃🕺 "അമലേട്ടാ... I love youuu😘" പെട്ടെന്ന് അവൻ ഞെട്ടി. "അമലാ..🙄🤔😳യേത്അമൽ" "എടോ അമലേ... എനിക്ക് ദേഷ്യം വരുന്നുണ്ട്...😡ഇന്ന് ന്തായിരുന്നു അവളുടെകൂടെ? ഗ്രൗണ്ടിൽ കെട്ടിപിടിച്ച് സെൽഫി എടുക്കുന്നു... മടിയിലിരിക്കുന്നു... ഞാൻ ഒന്നുംകണ്ടില്ലെന്ന് വിചാരിക്കണ്ട... പിന്നെ ഞാൻ തന്ന