Aksharathalukal

മയിൽ പീലി - Part 5

                    മയിൽ‌പീലി
           $$$$$$$$$$$$$$$$$
                  Part -5

അവൾ അകത്തേക്ക് ഓടാനാഞ്ഞു.... പിന്നാലെ നനഞ്ഞു കുതിർന്ന ഞാൻ അതെല്ലാം മറന്നു കൊണ്ട് ഓടി...

"നിക്കെടി അവിടെ എല്ലാം നശിപ്പിച്ചു... മര്യാദക്ക് ഒക്കെ വൃത്തിയാക്കി തന്നിട്ട് പൊക്കോ... അല്ലേൽ നിന്റെ അമ്മയോട് ഞാൻ എല്ലാം പറയും.... നോക്കിക്കോ... "!!
     
      അത്‌ കേട്ടതും പെട്ടന്നവൾ നിന്നു എന്നെ തിരിഞ്ഞു നോക്കി...

"അപ്പൊ അമ്മയെ പേടിയുണ്ട് ലെ.... അങ്ങനെ വരട്ടെ.. അതും പറഞ്ഞു അവളെ അടുത്തേക്ക് വേഗത്തിൽ ചെന്നു...

    ഞാൻ അടുത്തെത്തിയതും... അവൾ കരയാൻ തുടങ്ങി....പെട്ടെന്നുള്ള അവളുടെ കരച്ചിലിൽ  ഞാൻ ഒന്ന് പതറിപോയി...  (അയ്യോ.... !!പണി പാളിയോ...?? സരളേടെ മോളെ പൊന്നിന്റെ കരളേ ഒന്ന് ഓടി വാ... ഹെല്പ് me......!!ഐ ആം ട്രാപ്.. 🤕 )

    ദൈവമേ.... ഇവളിനി ഒച്ച വെച്ച് ആളെ കൂട്ടുമോ...??

"എടോ താൻ കരയല്ലേ.. പ്ലീസ് ഇവിടുള്ളോർ കാണും... കണ്ണ് തുടക്ക്... ഞാൻ വെറുതെ പറഞ്ഞതാ അന്നേരത്തെ ദേഷ്യത്തിന്... പ്ലീസ് ഒന്ന് കണ്ണ് തുടക്കെടോ... ഞാൻ കാലു പിടിക്കാം... എന്ന് ഞാൻ പറഞ്ഞപ്പോൾ...,

   അവൾ വേഗം കണ്ണ് തുടച്.. "ഐ ആം സോറി... എനിക്ക് പെട്ടെന്ന് ദേഷ്യം വരും അതു കൊണ്ടാണ്.. സോറി... സോറി.. ഒന്ന് ചിരിക്കേടോ.. എന്നോട് ക്ഷമിച്ചു എന്നെങ്കിലും പറയെടോ... ഛെ... !!അന്നേരം... നിക്ക് അങ്ങനെ തോന്നി.. തനിക്ക് അമ്മയെ പേടി കാണും എന്ന് വിചാരിച്ചു പറഞ്ഞതാ.. ഞാൻ തന്റെ അമ്മയോട് പറയാൻ പോകുന്നില്ലെടോ..

   "മം.. "അതിനി നടക്കുകയുമില്ല.... "അവൾ അർത്ഥഗർഭമായി മൂളികൊണ്ട് കണ്ണു നനച്ചു കൊണ്ട് പറഞ്ഞു...

എന്റെ മുഖത്തു നോക്കാതെ അവൾ "ഞാൻ പോവാ... ഡ്രെസ്സ് ഞാൻ അലക്കി തരാം...എന്ന് പറഞ്ഞു.. പിന്നെ  ഞാൻ നിങ്ങള് വരുന്നത് കണ്ടില്ല അതാണ് അങ്ങനെ ഒഴിച്ച് പോയത് ഞാൻ ആണ് ക്ഷമ ചോദിക്കേണ്ടത്... മാപ്പ്.....

   ആ കരിമഷിയാൽ വാലിട്ടെഴുതിയ ഉണ്ടക്കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടവൾ എന്റെ മുമ്പിൽ വിങ്ങി പൊട്ടി..

   "അയ്യേ... എന്താ കുട്ടി ഇത്.. ഞാൻ പറഞ്ഞില്ലേ വെറുതെ പറഞ്ഞതാണെന്ന്.. കണ്ണ് തുടക്ക്..ആരേലും വരുന്നതിന് മുമ്പ് താൻ പൊക്കോ... കണ്ണ് തുടച്ചിട്ട് പോയാൽ മതി. ഒക്കെ..

   "എടി..... മീനാക്ഷി.... നീ എവിടെയാ....??

"അയ്യോ... ചെറിയമ്മ.... !!ആ വിളി കേട്ടതും എന്തോ പേടിച്ചരണ്ട പൊലെ അവൾ ഓടി പോയി...

      അല്ല അവളെന്താ അമ്മയെ ചെറിയമ്മ എന്ന് വിളിക്കുന്നെ...?? ഇനി അവൾക് അമ്മയില്ലേ...? 🤔(താൻ വേണ്ടാത്തതൊന്നും ചിന്തിച്ചു കാട് കേറണ്ട... നല്ല അസ്സൽ കഞ്ഞിവെള്ളത്തിലാണ് കുളിച് നില്കുന്നെ... ആരെ കാണാനാ ഇനി ഇവിടെ നിക്കുന്നെ...?? പൂരവും കഴിഞ്ഞു പൂരപ്പറമ്പും ഒഴിഞ്ഞു... ഇനിയെങ്കിലും പൊക്കൂടെ...??😜മനസ്സേ ഒന്നടങ്ങി ഇരി മനിഷ്യനിവിടെ പ്രാന്ത് എടുത്തു നിക്കാ... ).

     വേഗം... ഗസ്റ്റ് ഹൗസ് ലേക്ക് നടന്നു...ഇനി ഇന്ന് ഒന്നും നടക്കൂല.. മൈൻഡൊക്കെ പോയി... അവൾക് അപ്പോൾ അമ്മയെ അത്രക് പേടിയാണോ...?? വാതിൽ തുറന്ന് ബാത്റൂമിലേക്ക് പോകുമ്പഴും അവളുടെ ആ കരഞ്ഞ മുഖം എന്നെ വല്ലാതെ ചിന്തയിൽ ആഴ്ത്തി... 😞.

   &&&&&&&&&&&&&&&&&&&&&&&&&&

"ശകുനം പിടിച്ച ദിവസം എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ഇന്നത് എനിക്ക് അനുഭവിക്കാനും യോഗണ്ടായി..... !!ആരെയും പറഞ്ഞിട്ട് കാര്യല്യാ... ന്റെ തല വിധി അല്ലാതെന്ത്... 🤕

    ഉച്ചക്കുള്ള ഭക്ഷണം റെഡി ആക്കി കൊണ്ടിരിക്കെ ആണ് ഇന്നലത്തെ കഞ്ഞിവെള്ളം മറിച്ചില്ലല്ലോ എന്നോർത്തത്... !!ചെറിയമ്മ കണ്ടാൽ ഇനി അത്‌ മതി... വേഗം പോയി പുറത്തെ അടുക്കള ഭാഗത്തേക്ക്‌ നടന്നു... സാധാരണ കുളത്തിലേക്ക് അങ്ങനെ ആരും പോകാത്തത് കൊണ്ടും, കാട് പിടിച്ച ഇടമായതോണ്ടും... അവിടേക്കാണ് എന്നും കഞ്ഞിവെള്ളം കളയാറു....

       ചക്കിനു വെച്ചത് കൊക്കിനു കൊണ്ട് എന്ന് പറഞ്ഞ പൊലെ... ഞാൻ ഒഴിച്ച കഞ്ഞി വെള്ളം ചെന്നു പതിച്ചത്... ആ ഫോട്ടോകാരന്റെ മേത്തേക്ക് ആണ്....
  
    കുളിച്ചു എന്തിനോ ഉള്ള വരവായിരുന്നു അതെന്ന് തോന്നുന്നു...ആദ്യം മനസ്സിലാവാഞ്ഞിട്ട്.. ശരീരത്തിൽ തൊട്ട് ടെസ്റ്റ് ആകിയതിനു ശേഷം എന്നെ ഒരൊറ്റ നോട്ടം നോക്കുന്നത് കണ്ടു... ദേവിയേ... അത്‌ പോലൊരു മുഖം ഞാൻ കണ്ടിട്ടില്ല..

    "ഞാൻ അറിഞ്ഞു കൊണ്ടല്ലലോ...?? പറ്റിപോയതല്ലേ... ദേഷ്യം കൊണ്ട് ആ മുഖമാകെ മാറിയിട്ടുണ്ട്... എനിക്ക് നേരെ ശരം കണക്കെ വരുന്നത് കണ്ടപ്പോൾ തന്നെ ഞാൻ ഓടാൻ തുടങ്ങി.... നിക്കടി അവിടെ എന്ന് പറഞ്ഞു അവനും... ഞാൻ ആണേൽ ചെറിയമ്മ ഇതറിഞ്ഞാലുള്ള പൊല്ലാപ്പ് ഓർത്തിട്ട... ഓടിയെ.. ☹️☹️

"ഓടുന്നതിനിടയിൽ പെട്ടെന്ന് ആണ് അവനത് പറഞ്ഞത്...ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കുമെന്ന്... അന്നേരം കാലൊക്കെ കുഴഞ്ഞു പോകുന്ന പൊലെ തോന്നി...

         അമ്മയില്ലാത്ത എന്റെ ദുഃഖം ആരോട് പറയാൻ..?? പെട്ടെന്ന് അവനടുത്തേക്ക് വരുന്നത് കണ്ടപ്പോൾ ആ വാക്കും കൂടെ കേട്ടപ്പോൾ ഞാൻ ആകെ ഇല്ലാണ്ടായി പോയി...

കണ്ണിൽ നിന്ന്  ഒരു തുള്ളി കണ്ണീർ പോലും.. വീഴാറുത്തരുതെന്ന് വിജാരിച്ചതാ പക്ഷെ.... !!
നിയന്ത്രണം വിട്ടു പോയി പൊട്ടികരഞ്ഞു...

     എന്റെ കരച്ചിൽ കൊണ്ടാവണം അവനാകെ പരിഭ്രമിച്ചു... എന്നെ കുറെ സമാധാനിപ്പിക്കാൻ നോക്കി... അന്നേരം എനിക്ക് നിർത്താനും പറ്റുന്നില്ല.... അന്നേരം ചെറിയമ്മ വിളിച്ചതും..

" അവനോടൊന്നും പറയുന്നത് അത്ര ഉചിതമല്ല...ചെറിയമ്മ എന്റെ സ്വന്തം അമ്മയാണെന്ന് വിചാരിച്ചു നിൽക്ക... അല്ലേലും എന്റെ സങ്കടങ്ങൾ എന്റെ മാത്രം സ്വകാര്യതയാണ്... എന്നിട്ടാണല്ലോ അച്ഛൻ പോലും അറിയാത്തെ... !!

      "എടി.... നീയെന്തെടുക്കുവാ....?? ഭക്ഷണം ആയോ..?

   എന്ന് ചോദിച്ചു വന്ന ചെറിയമ്മ എന്റെ അരികിൽ എത്തി.. "ഓഹ് തംബുരാട്ടി... ദിവാസ്വപ്നം കണ്ടു നില്ക്കാണോ....??

    പെട്ടെന്ന് ഉള്ള ചെറിയമ്മയുടെ ചോദ്യത്തിൽ ഞാൻ ഞെട്ടിത്തിരിഞ്ഞു പോയി....

        തുടരും....

          Nbz✍️


മയിൽ‌പീലി -6

മയിൽ‌പീലി -6

4
1944

          മയിൽ‌പീലി -6   വേഗം കണ്ണ് തുടച്ചു അടുക്കളയിലേക്ക് നടന്നു. ഉച്ചക്കുള്ള ഒരുക്കങ്ങൾ കഴിഞ്ഞതും ഒരു വിധമായി, അടിച്ചു വാരി തുടച്ചതാണേലും ഒന്നുടെ അടിച്ചു വാരിയിട്ടു, ചെറിയമ്മയുടെയും മക്കളുടെയും അലക്കിയിട്ടു. ഇന്നലെ ആറാൻ ഇട്ടത് എടുത്തു മടക്കി വെച്ചു.   "എന്റെ ഗുരുവായൂരപ്പ.... കൃഷ്ണ... എല്ലാവരും ഇതൊക്കെ കാണുന്നുണ്ടല്ലോ.. 🥺ലെ... എനിക്ക് മാത്രമാണോ ഈ പരീക്ഷണങ്ങളൊക്കെ.... 😔       മടക്കി വെക്കുന്നതിനിടയിൽ ഓരോന്ന് ചിന്തിച്ചു കൂട്ടി. പെട്ടെന്ന് ആണ് ബോധോദയം വന്നത്. ഇനി ആ മരമാക്രി പോകുന്നത് വരെ അവനെ കൂടെ തീറ്റിപ്പോറ്റണം😤. മിക്കവാറും കഴിഞ്ഞ ജന്