Aksharathalukal

കിനാതീരം - Part 1

കിനാതീരം
****************
Part -1

"സുബ്ഹി നിസ്കാരം കഴിഞ്ഞു കിടന്നതാ... ഒച്ചപ്പാട് കേട്ട് എഴുനേറ്റു നോക്കിയപ്പോൾ മുറ്റത്തെ മാവിൻ ചുവട്ടിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്.... ജനൽ വഴി നല്ലൊണം നോക്കാനും പറ്റുന്നില്ല. മൻഷന്റെ ഒറക്കം മെനക്കെടുത്താനായിട്ട്..
     "മോനേ... റോഷാ... നീ എണീറ്റില്ലേ ഇതു വരെ..?? ഉമ്മച്ചി താഴെ നിന്ന് കൊണ്ട് ഒച്ചയെടുക്കുന്നുണ്ട്.. ഹൗ..

"അല്ല ഇതാണ് നമ്മുടെ കഥാ നായകൻ റോഷൻ റഹ്മാൻ, മാളികപ്പുറത്തു തറവാട്ടിൽ അബ്ദു റഹ്മാന്റേയും റസിയയുടെയും ഏക ആൺതരി. പിന്നെ ഉള്ളത് ഒരു പെൺകുട്ടി, നദ റഹ്മാൻ, അവൾ ബാംഗ്ലൂരിൽ എംബിഎ ക്ക് പഠിക്കുകയാണ്. ഹോസ്റ്റലിൽ ലീവ് ആണ്. അതു കൊണ്ട് അവളെ കൊണ്ടു വരാൻ ഏല്പിച്ചാണ് ഉപ്പച്ചി കടയിൽ പോയത്..
      "പിന്നെ... കഥ നമുക്ക് പിന്നേ പറയാം..
ഞാൻ ഒന്ന് ഫ്രഷാവട്ടെ.. "റോഷാ.... ആഹ്,ഉമ്മി..  ഞാൻ റെഡി ആയി ഫുഡ് എടുത്ത് വെച്ചോ..? മാറ്റി താഴേക്ക് ഇറങ്ങാൻ നിക്കുമ്പോൾ ആണ് ഉമ്മച്ചി പിന്നെയും വിളിക്കുന്നത്. അവൾ വരുന്ന സന്തോഷത്തിലാ... ഞാൻ ആണേൽ ഉറക്കം പോയ ദേഷ്യവും ഉണ്ട്..
     "പിന്നെ അവൾ വിളിച്ചിരുന്നു 10മണി ആവുമ്പഴേക്ക് എത്താൻ. "അതൊന്നും പറ്റില്ല ട്രാഫിക് ബ്ലോക്കും എല്ലാം കഴിഞ്ഞ് അവിടെ എത്തുമ്പോ തന്നെ 12 കണക്കാകും.. എന്നാ അവൾക് ഒറ്റക്ക് പോന്നാൽ പോരെ...? അല്ല നിന്റെ പെങ്ങളല്ലേ അവള് നിനക്കെന്താ പോയി കൊണ്ടു വന്നാൽ?? വേറെ പണിയൊന്നുമില്ലല്ലോ ഇന്ന്....??
       "അതല്ല ഉമ്മി ഇന്നവളെ കൂട്ടികൊണ്ടൊരാൻ പോയി ആകെ ക്ഷീണം പിടിച്ചാൽ നാളത്തെ ഓഫിസിൽ പോകുന്നത് മുടങ്ങും.. 'അതാണ്‌. "ന്റെ പടച്ചോനെ... !!ന്റെ ചെറുക്കന് എപ്പോ നോക്കിയാലും ഓഫീസ്. സ്വന്തം പൊരക്കാരെ പോലും ഓർമയില്ല..
"ഞാൻ പൊക്കോളാം പോരെ?.. ഡ്യൂട്ടി അത് ന്റെ മാത്രം സ്വകാര്യതയാണ്. "Dont questions me mom ".
             'റോഷാ ഇപ്പൊ മണി 9ആയി, നിന്നോട് ഇന്ന് വർത്താനം പറയാൻ ഞാൻ ഇല്ല. അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട്, ആ പെണ്ണിന് കൊറേ കാലം കഴിഞ്ഞ് വരികയല്ലേ.. വായ്ക്ക് രുചിയുള്ള ഒന്നും കിട്ടലുണ്ടാകില്ല ന്റെ കുട്ടിക്ക്.. "ന്റെ ഉമ്മി ഇങ്ങള് ഏത് ലോകത്താണ് അവൾക്കവിടെ ഉമ്മച്ചീന്റെ കയ്യൊണ്ടുള്ള ഫുഡ് മാത്രമേ കിട്ടാത്തതുള്ളൂ.. ബാക്കി ഒക്കെ അവർ എത്തിച്ചു കൊടുക്കും. ഈ റോഷന്റെ പെങ്ങളെന്ന് പറഞ്ഞാൽ ആരാ..?? അവൾക് അവിടെ ഒരു കുറവും വരുത്താതെ നിൽക്കാനുള്ള എല്ലാ ചിലവും എണ്ണി വാങ്ങിയിട്ടുണ്ട് അവരവിടുന്ന്..
    "ഭക്ഷണം കഴിച് വേഗം കൈ കഴുകി, ഉമ്മാനോട് യാത്ര പറഞ്ഞ് ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി. ടൈം 9.15എങ്ങനെ നോക്കിയാലും 10മണിക്ക് എത്തില്ല.. നോക്കാം. "മോനെ.. നോക്കി പോകണേ..
    'അതികം നിന്നാൽ അവൾ വിളിച്ചു തെറി പറയും, പെങ്ങളൊക്കെ തന്നെ കണ്ടാൽ മഹാ കച്ചറ ആണ്. ഉമ്മി പറഞ്ഞത് പോലെ അവളില്ലാഞ്ഞാൽ സത്യത്തിൽ വീട് ഉറങ്ങിയ പോലെ ആണ്. വീട്ടിൽ നിന്ന് ഇറങ്ങിയതും വിളി വന്നു, "ഡാ.. നീ ഇതു വരെ പോന്നില്ലേ..?? വേഗം വാ... ഞാൻ ഹോസ്റ്റലിന് മുന്നിലുള്ള കോഫി ഷോപ്പിൽ കാണും, ഫ്രണ്ട്‌സ് ചെറിയൊരു പാർട്ടി ണ്ട്. "ഞാൻ ഇതാ ഇപ്പൊ എത്തും, അപ്പോഴേക്കും റെഡി ആയിക്കോ..
    അവളുടെ ഫോൺ വെച്ച്, ആക്സിലേറ്റർ നല്ലോണം സ്പീഡ് അങ്ങ് കൂട്ടി.. എന്തൊക്ക പറഞ്ഞാലും, അവളെ കാത്തിരുന്ന് മുഷിയാൻ ഇതു വരെ അവസരം ഉണ്ടാക്കിയിട്ടില്ല..
  "പെട്ടെന്നാണ് അത് സംഭവിച്ചത്.....
                തുടരും...
                        Nbz✍️


കിനാതീരം 2

കിനാതീരം 2

5
2524

    കിനാതീരം ***************   part -2 "പെട്ടെന്നാണ് അത്‌ സംഭവിച്ചത്........ എന്റെ ബുള്ളെറ്റിനു മുന്നിലേക്ക് ഒരുത്തി ചാടി വീണത്... . അവളെ വരവ് കണ്ടതും ഞാൻ വണ്ടി ഒന്ന് തിരിച്ചതാ.... ആ തിരച്ചിലിൽ പോയി അടുത്തുള്ള ഒരു മരത്തിലിടിച്ചു. "അല്ലാഹ് റബ്ബി ഞാൻ വണ്ടി വരുന്നത് കണ്ടില്ലായിരുന്നു സോറി ..   "ആരെ കെട്ടിക്കനാടി ഇത്രക്ക് തിരക്കിട്ട് ഓടുന്നെ?? അന്റെ മുഖത്തു കണ്ണില്ലേ പിന്നെ എങ്ങനെ കാണാതിരിക്യാ 🤬... "അത്‌ പിന്നെ ഞാൻ..., പറഞ്ഞില്ലേ കാക്കു. "ആരെടി നിന്റെ കാക്കു?? മര്യാദക്ക് എന്റെ വണ്ടിടെ ഹെഡ് ലൈറ്റ് പൊട്ടിച്ചതിനു 1000തന്നിട്ട് പൊക്കോ ... രാവിലെ തന്നെ ആരെയാ ഞാൻ കണികണ്ടത് കണ