Aksharathalukal

പ്രണയാർദ്രം 7

ഏതോ ഒരോർമയുടെ നടുക്കത്തിൽ ഗൗതം ഞെട്ടിയെഴുന്നേറ്റു.
കണ്ടതെല്ലാം വെറും സ്വപ്നമാകണമെന്ന് മാത്രമേ അപ്പോൾ അവൻ പ്രാർത്ഥിച്ചുള്ളൂ.
പക്ഷെ........ബെഡിൽ ചിതറികിടക്കുന്ന കുപ്പിവളകഷ്ണങ്ങൾ അവന്റെ സംശയം ബലപ്പെടുത്താനുതകുന്നതായിരുന്നു .

ചിന്തകൾ തലദിവസത്തെ ഓർമകളിൽ കുടുങ്ങിക്കിടന്നു.
ഫ്രണ്ട്സിനോടൊപ്പം ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു. അവന്മാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അല്പം കഴിച്ചത്. ഓവർ ആകുമെന്ന് കരുതിയില്ല.
വീട്ടിൽ എത്തിയതും മറ്റും ഓർമയുണ്ട്.പിന്നെന്താണ് സംഭവിച്ചത്??
മുന്നിലെപ്പോഴോ ഋതുവിന്റെ മുഖം കണ്ടപ്പോൾ ഒരു കുസൃതിയോടെ വലിച്ചടുപ്പിച്ചതും പിന്നെ.................................
അത് ഋതുവായിരുന്നില്ലെങ്കിൽ പിന്നാര്???

ഒട്ടൊരു ചിന്തക്കു ശേഷം മുന്നിൽ തെളിഞ്ഞ ദേവുവിന്റെ മുഖം കാണെ അവനാകെ ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി.


ഓടിപിടഞ്ഞു താഴെയെത്തുമ്പോൾ ജാനമ്മ അടുക്കളയിലുണ്ട്,അവളെയെവിടെയും കാണാനുമില്ല.അവരുടെ കണ്ണ് വെട്ടിച്ചു സ്റ്റോറുമിന്റെ ഭാഗത്തുള്ള അവളുടെ മുറിയിലേക് നടക്കുമ്പോൾ എന്ത് പറയണമെന്നോ ചെയ്യണമെന്നോ അവനൊരൂഹവുമുണ്ടായിരുന്നില്ല.


കുറ്റബോധത്താൽ കുനിഞ്ഞുപോയ ശിരസുയർത്തി നോക്കുമ്പോൾ കരഞ്ഞുതളർന്നൊരുവാൾ കാൽമുട്ടിൽ മുഖമോളിപ്പിച്ചു കൂഞ്ഞിക്കൂടിയിരിക്കുന്നു.


ഒരു നിമിഷം തറഞ്ഞുനിന്നുപോയി.
ചെയ്ത തെറ്റിന്റെ ആഴത്തെക്കുറിചോർകുമ്പോൾ നെഞ്ചിൽ കനൽകോരിയിട്ട പ്രതീതി. അതിനേക്കാൾ തന്റെ പ്രാണന്റെ മുഖമോർക്കേ അവന് വല്ലാത്ത വീർപ്പുമുട്ടൽ തോന്നി.


തന്റെ അവസ്ഥ ഇതാണെങ്കിൽ മറുപുറത്തവളുടെ ദൈന്യതയെത്രമാത്രമെന്നൂഹിക്കെ നെഞ്ചിലാകെയൊരു നീറ്റൽ.

അവൾക്കടുത്തേക് നീങ്ങാൻ വെമ്പിയ കാല്പതങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് പുറത്തു നിന്നും കാറിന്റെ ശബ്ദം അവന്റെ കരണപുടത്തിൽ എത്തി നിന്നു.


"അവരൊക്കെ വന്നുന്നു തോന്നണു."

കൈ കഴുകി ഇട്ടിരുന്ന സരിതലപ്പിൽ തുടച്ചു കൊണ്ട് പുറത്തേക് പായുന്ന ജാനമ്മയുടെ ധൃതി കാണവേ മുന്നോട്ട് വെച്ച കാലുകൾ പിന്നോട്ടാക്കി തിരിഞ്ഞു നടന്നിരുന്നു അവൻ.


"ഗൗതം........
നീയെപ്പോ എത്തി???
ഒന്നും പറഞ്ഞുകൂടിയില്ലല്ലോ നീയ്?"

അത്ഭുതപൂർവ്വം രഘുവച്ചൻ അവനെ ചേർത്ത് നിർത്തി ആരായുമ്പോൾ അവന്റെ ചിന്തകൾ തലേദിനങ്ങളിലെ ഓർമകളിൽ വെന്തുരുകുകയായിരുന്നു.

അവനൊന്നും പറയാഞ്ഞിട്ടാവാം ചന്ദ്രേട്ടൻ ഇടക്ക് കയറി.


കുഞ്ഞു മിനിഞ്ഞാന്ന് എത്തി രഘു സാറെ.
സമയമോ സന്ദർഭവോ അയാൾ പറയാൻ തയ്യാറായില്ല.

"മ്മ്.ആ പിന്നെ ഋതുവിന്റെ പപ്പാ വിളിച്ചിരുന്നു.
ഞങ്ങൾക്കും സമ്മതാട്ടൊ . വരുന്ന വഴി അവിടെ കയറിയിരുന്നു. ഒക്കെയും ഒരു തീർപ്പാക്കിയിട്ടാ ഇങ്ങട് പൊന്നെ.നിന്റെ സന്തോഷമല്ലെടാ ഞങ്ങൾക്ക് വലുത്.
അത്രയും പറഞ്ഞയാൾ അകത്തേക്കു നടന്നു."

പുറകെ വന്നവരും അവനെ കണ്ട അമ്പരപ്പിൽ ഓരോന്നും ചോദിക്കുകയും അവിടത്തെ വിശേഷങ്ങൾ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അതിലൊന്നുമായിരുന്നില്ല അവന്റെ ശ്രെദ്ധ എന്നതായിരുന്നു യാഥാർഥ്യം.


ഗൗതമിൽ നിന്നും തിരിഞ്ഞുടനെ ഗായത്രിയുടെ കണ്ണുകൾ ആർക്കോ വേണ്ടി പരതി.

ദേവൂട്ടിക്ക് തലവേദനയാ.
കിടന്നോളാൻ ഞാൻ പറഞ്ഞു.

മറുപടി ജാനമ്മയിൽ നിന്നായിരുന്നു.

അത് കേൾക്കേ ഗൗതമിന്റേം ഗായത്രിയുടേം നോട്ടം ഒരുവേള അവർക്കു നേരെയായി.

കേട്ടപാതി വെപ്രാളപ്പെട്ടവൾകരികിലേക് നീങ്ങുന്ന ഗായത്രിയുടെ മാതൃവാത്സല്യത്തിൽ കുശുമ്പ്കുത്തിപരിഭവിച്ചു നിൽക്കുന്ന അനിയത്തിയെ ചേർത്തുനിർത്തി സ്റ്റേർ കയറുമ്പോഴും അവനാപ്പെണ്ണിന്റെ ഓർമ്മകളിലായിരുന്നു.



--------------------------------------



എന്തു പറ്റി നിനക്ക്??????

ഇരുകൈകളാലും അവളുടെ മുഖമുയർത്തവെ അവർ പരിഭ്രാന്തിപ്പെട്ടു.

"എന്താ എന്റെ മോൾക്???
ഏഹ്??
ഇങ്ങട് നോക്കിയേ.
എനിക്കറിയില്ലാരുന്നു ഒന്നും. അവനെന്നോട് ഒന്നും പറഞ്ഞില്ല. എങ്കിൽ നിനക്കീ പാഴ്മോഹങ്ങളൊന്നും അമ്മ നൽകുമായിരുന്നില്ല."


അവൾ പകപ്പോടെ അവരെ ഉറ്റുനോക്കി.
എന്താണ് പറയുന്നതെന്ന് വ്യക്തമല്ലെങ്കിൽ കൂടി തന്റെ ഹൃദയത്തെ ഒന്നുകൂടി മുറിപ്പെടുത്താനുതകുന്ന ഒന്നാണതെന്നവൾക്കുറപ്പായിരുന്നു.


"ഗൗതമിനൊരു ഇഷ്ടമുണ്ടായിരുന്നെന്ന് രഘുവചൻ പറഞ്ഞപ്പഴാ ഞാനറിയുന്നത് .
അമേരികയിൽ ഒപ്പമുണ്ടായിരുന്നതാ.എല്ലാം ഉറപ്പിച്ച മട്ടാ.വരും വഴി അവിടെ കയറിയിരുന്നു നാളെ അവർ വരുന്നുണ്ടത്രേ.
ധൃതിപ്പെട്ടവനോടി വന്നതും വിവാഹത്തിനാ. ആകെയുള്ള മകന്റെ വിവാഹം......... പക്ഷെ മനസറിഞ്ഞൊന്ന് സന്തോഷിക്കാനാവണില്ല അമ്മക്. നിന്നെക്കുറിച്ചോർക്കുമ്പം ചങ്ക് നീറാ.........."

കരഞ്ഞുപോയിരുന്നവർ.


ഇത്രമേൽ വേദനിപ്പിക്കേണ്ടിയിരുന്നില്ല.
അവളുടെ ഹൃദയം അലമുറയിടുന്നുണ്ട്.സഹിക്കാൻ കഴിയുന്നില്ല.ഒന്നും തന്റെതായിരുന്നില്ല.തനിക് സ്വന്തമല്ല....
എന്തൊക്കെയോ പുലമ്പി ആ കട്ടിലിലേക് ചായുന്ന അവളെകാണുമ്പോൾ ഗായത്രിയുടേം കണ്ണ് നിറഞ്ഞപോയി.


---------------------------------------
(തുടരും)

 

 

 


പ്രണയാർദ്രം 8

പ്രണയാർദ്രം 8

4.7
5183

( Present)  ദിവസങ്ങൾ പിന്നെയും നീണ്ടു. തന്റെ മുറിക്കകത്തും അടുക്കളഭാഗത്തുമായി ദേവു തന്റെ സമയം തളച്ചിട്ടു. ഒരിക്കലും ഗൗതമിനെ കാണുവാനോ മിണ്ടുവാനോ അവൾ ശ്രെമിച്ചില്ല. അവനിൽ നിന്നകലുവാൻ മനസിനെ പാകപ്പെടുത്താൻ ഇങ്ങനൊരു ഒളിച്ചുകളി അനിവാര്യമാണെന്നവൾക് തോന്നി. ഗൗതം അവളെകാണാനുള്ള വിഭലമായ ശ്രെമം തുടർന്ന്പോയിക്കൊണ്ടിരുന്നു. എല്ലാം ഋതുവിനെ അറിയിക്കാൻ ആഗ്രഹിച്ചെങ്കിലും എന്തോ ഒന്ന് പുറകിലേക്ക് വലിക്കുന്ന പോലെ. എങ്കിലും അവളുടെ സ്വരം അവന് നൽകുന്ന ആശ്വാസം വളരെ വലുതായിരുന്നു. ---------------------------------------- വിവാഹത്തിന് ഇനി കഷ്ടിച്ച് ഒരാഴ്ച മാത്രം. രാവിലെ ഉണർന്നപാടെ ദേവു അട