ഗൗതം വാതിലിനരികിലേക് നീങ്ങിയതും ദേവുവിൽ വല്ലാത്ത പേടി നിറഞ്ഞു. അറിയാതെ അവളുടെ കൈകൾ അവനിൽ പിടി മുറുക്കി.
അവളുടെ അവസ്ഥ മനസിലാക്കിഎന്നവണ്ണം അവനവളെ കണ്ണുചിമ്മി കാണിച്ചു.
"നീയിവിടെ ഇരിക്ക്.
ഞാൻ പോയിട്ടിപ്പോൾ വരാം."
വളരെ സൗമ്യമായ അവന്റെ വാക്കുകൾ.
അവളൊരു മാത്ര അവന്റെ കണ്ണുകളിലേക് നോക്കി.
കോപം കെട്ടടങ്ങി അവിടെ ശാന്തത കൈവരിച്ചിരിക്കുന്നു.
ഒന്നുകൂടി അവളെ നോക്കി അവൻ വാതിൽ തുറക്കാൻ ഭാവിച്ചു.
ഗൗരിയാണ്.
"ഏട്ടാ......
ഋതുവേടത്തി വിളിച്ചിരുന്നു. എയർപോർട്ടിൽ എത്തി. പിക് ചെയ്യാൻ ചെല്ലുമ്മോന്ന്.
ഏട്ടൻറെ ഫോണെവിടെ???
വിളിച്ചിട്ട് കിട്ടണില്ലരുന്നെന്ന് പറഞ്ഞു."
"മ്മ്മ്.
ഞാൻ വിളിച്ചോളാം അവളെ.
നീ പൊയ്ക്കോ ."
"ഏട്ടനെന്തു പറ്റി???"
"എന്തു പറ്റാൻ???"
"എന്നോടെന്തെങ്കിലും പറയാനുണ്ടോ??"
"എന്ത്?
"ഏയ് ഒന്നുമില്ല. എനിക്ക് തോന്നിയതാവും."
അവൾ താഴേക്കു നടന്നു.
ഒരു ദീർഘനിശ്വാസത്തോടെ ഗൗതം വാതിൽ അടച്ചു. ബെഡിലേക്ക് നോക്കവേ അവിടം ശൂന്യം.
"ഈ പെണ്ണിതെവിടെ പോയി.???"
ഞാനിവിടുണ്ട്.
കബോർഡ്ന്റെ അരികിൽ നിന്നും പതുങ്ങിയിറങ്ങുന്നവളെ കണ്ട് അവൻ തലയിൽ കൈ വെച്ചുപോയി.
"നീയെന്തിനാപ്പൊ അങ്ങോട്ട് പോയെ??
ഇവിടിരിക്കാനല്ലേ ഞാൻ പറഞ്ഞെ."
"അത്.... അത്.... ഗൗ... ഗൗരി കണ്ടാൽ......."
"ഓ അതിനാണോ. ബെസ്റ്റ്. അതിനു ഞാനല്ലേ ഇവിടെ നില്കുന്നെ. അവളെ അകത്തോട്ടു കേറ്റുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.???'"
"അത്........."
"മ്മ്. മതി മതി.
നിന്നോട് സംസാരിക്കാനാ വന്നത്. ബട്ട് time ഇല്ല. ഋതുവിനെ കൂട്ടാൻ പോണം. നമുക്ക് വന്നിട്ട് സംസാരിക്കാം. Ok biii."
"ഞാൻ പോയി കുറച്ചു കഴിഞ്ഞിറങ്ങിയാൽ മതി. കേട്ടല്ലോ."
അവൾ ഒന്ന് മൂളി.
അവൻ കീയുമെടുത്ത പുറത്തേക് നടന്നു.
അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. വീണ്ടും മോഹിച്ചു പോകുന്നു.....
പക്ഷെ പാടില്ല......
കണ്ണുകൾ അമർത്തിതുടച്ചു പുറത്തേക്കിറങ്ങുമ്പോഴാണ് ആരുമായോ കൂട്ടിമുട്ടിയത്.
മുന്നിൽ നിൽക്കുന്ന ഗൗരിയുടെ കണ്ണുകളിലെ അനിഷ്ടത്തിന് പിന്നിലെ കാരണം അവൾക് മനസിലായില്ല.
"നീയെന്തെടുക്കുവാ ഏട്ടന്റെ മുറിയിൽ??
എന്താ കക്കാൻ കയറിയതാണോ??
നിനക്കതല്ലേ ശീലം.
അതോണ്ട് ചോദിച്ചതാ."
അർത്ഥം വെച്ചുള്ള അവളുടെ സംസാരങ്ങളിൽ അസ്വസ്ഥത തോന്നിയെങ്കിലും ദേവു മൗനം പാലിച്ചു.
"നിന്നെയെന്തിനാ ഏട്ടൻ വലിച്ചോണ്ട് പോയെ??
ചോദിച്ചത് കേട്ടില്ലേ???"
ദേവുവോന്നമ്പരന്ന്.
എന്തു പറയണമെന്നറിയില്ല.
ഗൗരി വിടുന്ന ലക്ഷണമില്ല.
ഒടുവിൽ ധൈര്യം സംഭരിച്ചവൾക് നേരെ സംസാരിച്ചു തുടങ്ങി.
"എന്നോടാണോ ചോദിക്കുന്നത്. നിന്റെ ഏട്ടനോട് ചോദിച്ചു നോക്ക്.
എന്തെ അതിനു പറ്റില്ലേ..???
പിന്നെ ഞാനാരുടേം ഒന്നും കട്ടിട്ടും മോഷ്ടിച്ചിട്ടുമില്ല. അതെനിക്കൊട്ട് ശീലവുമില്ല.
നീയിതൊക്കെ കൊണ്ട് എന്താണർത്തമാക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഗൗരി......
വാക്കുകൾ ഇടറിയിരുന്നു.
അപ്പോഴും പുച്ഛഭാവത്തോടെ തന്നെ ചിറഞ്ഞു നോക്കി നിൽക്കുന്ന ഗൗരി അവളിലൊരു നോവുണർത്തിയിരുന്നു.
"എന്റെ ഋതുവേടതിക്ക് പകരക്കാരിയാവാൻ വല്ല മോഹമുണ്ടേൽ
അതങ്ങ് കളഞ്ഞേക്ക്. ഈ ഗൗരിയുള്ളിടത്തോളം അത് നടക്കില്ല. നടത്തിക്കില്ല ഞാൻ..... ""
ഗൗരി............
(തുടരും)