Aksharathalukal

പ്രണയാർദ്രം 11

കല്യാണത്തിന്റെ അവസാനഘട്ട മിനുക്കു പണികൾ നടക്കുകയാണ്. എല്ലാവരിലും സന്തോഷം മാത്രം. എല്ലാവർക്കുമൊപ്പം ഇരിക്കുമ്പോഴും ഗായത്രിയുടെ മനസ്സിൽ വല്ലാത്തൊരാശങ്കയുണ്ടായിരുന്നു.

പുറത്തു വന്നു നിന്ന കാറിൽ നിന്നിറങ്ങിയ ഋതുവിനെ കണ്ട് സന്തോഷത്തോടെ ഗൗരി പുറത്തേക്കൊടി. എന്നാൽ അപ്രതീക്ഷിതമായുള്ള അവളുടെ വരവിൽ ഗൗതമിനെന്തോ പന്തികേട് തോന്നി.


"അല്ല ആരിത്? ഋതുമോളോ വാ..... അകത്തേക്കു വാ മോളെ."

ഹേമയവളെ സ്വീകരിച്ചിരുത്തുമ്പോഴും ആ മുഖത്തു പതിവായി കാണാറുള്ള തെളിച്ചമില്ലെന്ന് ഒരു നോവോടെ ഗൗതം തിരിച്ചറിഞ്ഞു.

"അങ്കിൾ......
എനിക്ക്....... ഒരു കാര്യം പറയാനുണ്ട്."

"എന്താ മോളെ????"

"എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല."

ഒട്ടൊരു ഞെട്ടലോടെ മറ്റുള്ളവരിത് കേൾക്കുമ്പോൾ ഗൗതമിൽ തീർത്തും നിർവികരതയായിരുന്നു.

"മോളെ.....
എന്തായിത്??? ഇപ്പോ എന്താ ഇങ്ങനെ????
ചോദിക്കുമ്പോഴേക്കും ഹേമയുടെ സ്വരം തളർന്നിരുന്നു."

"ഹേമന്റി..... അതെന്നോടല്ല ചോദിക്കേണ്ടത്. ഇവനോടാ....
ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ടോടുവിൽ മറ്റൊരുത്തിക്ക് താലി ചാർത്താൻ നിൽക്കുന്ന ഇവനോട് ."


"ഋതു.......
നീയാരെ കുറിച്ചാ പറയുന്നതെന്നറിയോ??"

ശ്രീനാദിനും തന്റെ കാതുകളെ വിശ്വസിക്കാനായില്ല.


"ഞാൻ പറഞ്ഞത് സത്യമാണ് അങ്കിൾ.
വിശ്വസിക്കണം. ഇവൻ കാരണം ജീവിതം ഇല്ലാതായി പോകുന്നത് നിങ്ങൾ സ്വന്തം പോലെ കരുതി വളർത്തുന്ന നിങ്ങളുടെ മകൾക്ക് തന്നെയായിരിക്കും, ദേവാൻഷിക്ക്".


ഹാളിന്റെ ഒരു കോണിൽ നിന്നിതെല്ലാം കേൾക്കുമ്പോൾ ദേവുവിന്റെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകുകയായിരുന്നു.
എല്ലാം ഋതു അറിഞ്ഞെന്നുള്ളത് ആ കണ്ണീരിനാക്കം കൂട്ടി.
ഒരു ഞെട്ടലോടെ എല്ലാവരുടെയും മിഴികൾ അവൾക്കു നേരെയായി.

ദേവൂട്ടി.......
ഇവൾ പറയുന്നത് നുണയല്ലേ.

ശ്രീയച്ഛന്റെ ചോദ്യത്തിനു എന്ത് ഉത്തരം നൽകണമെന്നറിയാതെ അവൾ മൗനം പാലിച്ചു.
നോവോടെ അയാൾ ഗൗതമിന് നേരെ തിരിഞ്ഞു.

മോനെ........

അവന്റെ മൗനവും അയാളുടെ സംശയങ്ങൾക് ബലം നൽകി.

കേട്ടതൊന്നും വിശ്വസിക്കാനാവാതെ എല്ലാവരും തറഞ്ഞു നിന്നു.


 ഋതു ഗൗതമിന് നേരെ തിരിഞ്ഞു.


"ഒരിക്കലും നിന്നോട് ഞാൻ ക്ഷേമിക്കില്ല ഗൗതം . ഒരു തവണ ഒരേ ഒരു തവണ നിനക്കെന്നോടെല്ലാം തുറന്നു പറയാമായിരുന്നു. പക്ഷെ നീ......
അന്നെന്നെ പിക് ചെയ്ത് ഫ്ലാറ്റിൽ വിട്ടപ്പോൾ എത്ര തവണ ഞാൻ നിന്നോട് ചോദിച്ചതാ. നീയെന്തെങ്കിലും എന്നിൽ നിന്നും മറക്കുന്നുണ്ടോന്ന്. അപ്പോൾ പോലും നീ മൗനം പാലിച്ചു. അതിൽ നിന്ന് ഞാനെന്താ മനസിലാക്കേണ്ടത്?????
ഏഹ്????
  I lost my faith in our relationship. So let's break up this friendship now onwards.

നീയെനിക്കാരുമല്ല.......
ഈ നിമിഷം മുതൽ......"
I am ashamed of being ur friend goutham.


അങ്കിൾ.....
I am sorry. I can't.....
രഘുനാദിന്റെ കൈകൾ ചേർത്ത് പിടിച്ചു നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൾ പറഞ്ഞു.

തിരിച്ചിറങ്ങുമ്പോൾ ഒരു നോട്ടം പോലും ഗൗതമിലേക്കു പാറിയില്ല.




"ഇനിയെന്താ ഏട്ടാ വേണ്ടത്???"

ശ്രീനാഥ്‌ രഘുവിനോടായി ചോദിച്ചു.

"നിശ്ചയിച്ച മുഹൂർത്വത്തിൽ തന്നെ ഗൗതമിന്റെ വിവാഹം നടക്കും. , വധു ദേവാൻഷി."

അയാളുടെ ഉറച്ച വാക്കുകളിൽ പലരിലും അനിഷ്ടം ഉടലെടുത്തു.

ഗൗരിയുടെ കണ്ണുകളിൽ ദേവുവിനെ ചുട്ടെരിക്കാനുള്ള ദേഷ്യം തിളച്ചു പൊന്തി .
അവളുടെ തീ പാറുന്ന കണ്ണുകൾ തന്റെ നേരയാണെന്നറിഞ്ഞുകൊണ്ട് ദേവൂട്ടി മിഴികൾ താഴ്ത്തി.
തങ്ങളുടെ അതൃപ്‌തി അറിയിക്കാനെന്നോണം ഗൗരിയും ഹേമയും അവിടെനിന്നും അവരവരുടെ മുറിയിലേക് വലിഞ്ഞു.

നിന്ന നിൽപ്പിൽ നിന്നൊരടി അനങ്ങാനാവാതെ നിൽക്കുകയാണ് ഗൗതം. കാതുകളിൽ അവളുടെ വാക്കുകൾ വീണ്ടും വീണ്ടും പ്രതിധ്വാനിക്കുന്നു.
ചുവന്നു കലങ്ങിയ കണ്ണുകളോടെ പുറത്തേക്കു പായുന്ന അവനെ കാൻകെ ദേവുവിന്റെ മിഴികൾ പിന്നെയും നിറഞ്ഞു.
വേണ്ടിയിരുന്നില്ല ഒന്നും...
ഗൗതമിനൊരിക്കലും ഇതു താങ്ങാനാവില്ല. അവന്റെ ജീവനാണവൾ.
ഒരിക്കലും ഈ വിവാഹം നടക്കരുത്.
തന്റെ സ്വാർത്ഥതക്ക് വേണ്ടി അവരുടെ ജീവിതം ഹോമിക്കാനാവില്ല.
ഋതുവിനെ കണ്ട് എല്ലാം ബോധ്യപ്പെടുത്തി തിരിച്ചു നൽകണം അവനവളെ..

ഉദരത്തിൽ ഉരുവായ തന്റെ കുഞ്ഞിനെ തഴുകുമ്പോൾ അവളറിയുകയായിരുന്നു തനിക്കിനി സ്വന്തം ആ കുഞ്ഞു മാത്രമാണെന്ന്.


(തുടരും)

 

 

 


പ്രണയാർദ്രം 12

പ്രണയാർദ്രം 12

4.8
5298

ദേവൂട്ടി....... ഇങ്ങനെ മിഴി നിറയ്ക്കാതെ മോളെ. എനിക്കാവുന്നില്ല ഗായമ്മേ. ഗൗതമിനൊരിക്കലും എന്നെ അംഗീകരിക്കാനാവില്ല. ഇപ്പോൾ രഘുവച്ചന്റെ വാക്കിന് പുറത്തു എന്നെ വിവാഹം കഴിച്ചാലും കഴിയില്ല എന്നേം എന്റെ കുഞ്ഞിനേം സ്നേഹിക്കാൻ. എന്താ ആർക്കും മനസിലാവാത്ത. എത്ര പറഞ്ഞു ഞാൻ ഋതുവിനോട് സംസാരിക്കുന്ന കാര്യം. സമ്മതിച്ചോ അമ്മ ഇല്ലാലോ. അവരാ ജീവിക്കേണ്ടത്....... ഇനിയും സമയോണ്ട്. ഞാൻ......... ദേവു.......... മതി നിർത്ത്. നീ പറഞ്ഞതൊക്കെ ശെരിയ. അവൻ അവളെ സ്നേഹിച്ചിരുന്നു.പക്ഷെ നിന്നോട് ചെയ്ത ചതിവിൽ ഈ ജന്മം അവന് സ്വസ്ഥമായി ജീവിക്കാൻ കഴിയോ?? ഇല്ല. കുറ്റബോധത്താൽ ഉരുകി തീരുമവൻ.  അവൻ നിന്നോ