Aksharathalukal

പ്രണയാർദ്രം 12

ദേവൂട്ടി.......
ഇങ്ങനെ മിഴി നിറയ്ക്കാതെ മോളെ.

എനിക്കാവുന്നില്ല ഗായമ്മേ.
ഗൗതമിനൊരിക്കലും എന്നെ അംഗീകരിക്കാനാവില്ല. ഇപ്പോൾ രഘുവച്ചന്റെ വാക്കിന് പുറത്തു എന്നെ വിവാഹം കഴിച്ചാലും കഴിയില്ല എന്നേം എന്റെ കുഞ്ഞിനേം സ്നേഹിക്കാൻ.
എന്താ ആർക്കും മനസിലാവാത്ത.
എത്ര പറഞ്ഞു ഞാൻ ഋതുവിനോട് സംസാരിക്കുന്ന കാര്യം. സമ്മതിച്ചോ അമ്മ ഇല്ലാലോ. അവരാ ജീവിക്കേണ്ടത്.......
ഇനിയും സമയോണ്ട്. ഞാൻ.........

ദേവു..........
മതി നിർത്ത്. നീ പറഞ്ഞതൊക്കെ ശെരിയ. അവൻ അവളെ സ്നേഹിച്ചിരുന്നു.പക്ഷെ നിന്നോട് ചെയ്ത ചതിവിൽ ഈ ജന്മം അവന് സ്വസ്ഥമായി ജീവിക്കാൻ കഴിയോ??
ഇല്ല. കുറ്റബോധത്താൽ ഉരുകി തീരുമവൻ.

 അവൻ നിന്നോട് കാണിക്കുന്ന അകൽച്ച നിന്റെ വയറ്റിൽ അവന്റെ കുഞ്ഞുണ്ടെന്നറിയുമ്പോൾതീരാവുന്നതേ ഉള്ളൂ.നിന്നെ അവൻ സ്നേഹിക്കും. എനിക്കുറപ്പുണ്ട്.

നീ അവനെ സ്നേഹിച്ചത്രേം ഋതുവിന് പോലും കഴിഞ്ഞിട്ടുണ്ടാവില്ല.


എന്നാലും ഗായമ്മേ ഋതു എങ്ങനാ അറിഞ്ഞിട്ടുണ്ടാവാ???
ഗൗതം പറഞ്ഞില്ലെങ്കിൽ പിന്നെ???


ഞാനാ പറഞ്ഞെ. അതിൽ എനിക്ക് തരിമ്പും കുറ്റബോധമില്ല. എല്ലാം എത്ര നാൾ മൂടി വെയ്ക്കാനാവും??
ഈ കുഞ്ഞിനൊരച്ഛൻ വേണം. അവനീ വീട്ടിൽ എല്ലാവരുടേം സ്നേഹം നേടി വളരണം. മറ്റാരെ ക്കുറിച്ചും ഞാൻ ചിന്തിച്ചില്ല. നീ ഇപ്പോൾ വാശി പിടിച്ചോണ്ട് എന്താ നേടുക ദേവൂട്ടി, നിന്റെ കുഞ്ഞിനൊരച്ഛന്റെ സ്നേഹോം വാത്സല്യോം നിഷേധിക്കാ ചെയ്യണേ. ഒന്നുമറിയാത്ത കുഞ്ഞിനെ ശിക്ഷിക്കണോ മോളെ .ആലോചിക്ക് നീയ്.

ഇനിയിതിനെ കുറിച്ചൊന്നും പറയണ്ട. നിനക്കറിയേണ്ടതെല്ലാം അറിഞ്ഞില്ലേ.
വാ.....
മുഹൂർത്തമായി.

കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഗായത്രി മുന്നോട്ട് നീങ്ങി.

യാന്ദ്രികമായി അവർക്കൊപ്പം ചലിക്കുമ്പോൾ അവളുടെ ചിന്തകൾ ഗൗതമിൽ മാത്രമായിരുന്നു.
അവന്റെ അവസ്ഥ.......

ഏതു വിദേനയാവും ഇതിന്റെ പ്രേത്യാഘാധങ്ങൾ താനേൽക്കേണ്ടി വരുക.
എന്തും നേരിട്ടെ മതിയാകു.
തനിച്ചല്ല. ഒരു കുഞ്ഞുണ്ട്....
അതോർക്കുമ്പോൾ മാത്രം.............


-------------------------------



കഴുത്തിൽ വീണ താലിയും നെറ്റിയിലെ സിന്ദൂരവും അവളിലെ അമ്മക്ക് പൂർണതയേകിയപോലെ തോന്നി.
ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നെനെ താൻ തനിക്ക് അവകാശപ്പെട്ടതായിരുന്നെങ്കിൽ.
പക്ഷെ........


ചിന്തകൾ ഒതുക്കി ഗൗതമിന്റെ മുറിയിലേക് ചെല്ലുമ്പോൾ അവനവിടെ ഉണ്ടായിരുന്നില്ല.
പതിയെ ബാൽക്കണിയിലേക് കടന്നു.
നിലത്തിരുന്ന് വായിലേക്ക് മദ്യം കമത്തുന്ന ഗൗതമിനെ കാണെ അന്നത്തെ രാത്രിയുടെ ഓർമ്മകൾ അവളിലേക്കോടിയെത്തി.


സാരിതലപ്പിനാൽ വാ പൊത്തി കരച്ചിൽ ചീളുകൾ പുറത്തേക് വരാതിരിക്കാൻ അവളാവുന്നത്ര ശ്രെമിച്ചു.


തിരിഞ്ഞു നടന്നു ബെഡിലേക്ക് തല ചായ്ച്ചു. അപ്പോഴും ആ കാഴ്ച മനസിനെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

എനിക്കാവില്ല ഗൗതം...
നിന്നെയിങ്ങനെ കാണാൻ...
ഞാൻ മൂലം നിന്റെ സന്തോഷങ്ങൾ ഇല്ലാതെയാക്കാൻ.
ഞാൻ നിന്നെ സ്നേഹിച്ചു. പക്ഷെ എന്റെ സ്വാർത്ഥതയുടെ പേരിൽ നിന്റെ സന്തോഷങ്ങൾ ഒരിക്കലും ഞാൻ ഇല്ലാതാക്കില്ല.........
അടഞ്ഞ കൺപോളകൾക്കിടയിലൂടെ ഊർന്നിറങ്ങിയ മിഴിനീർ തുടച്ചു നീക്കുമ്പോൾ ഇനിയൊരിക്കലും ഒന്നിന്റെ പേരിലും കരയില്ലെന്നവൾ ദൃഢനിശ്ചയമെടുത്തിരുന്നു.



(തുടരും)

 

 

 


പ്രണയാർദ്രം 13

പ്രണയാർദ്രം 13

4.7
5576

കാലിക്കുപ്പി വലിച്ചെറിഞ്ഞു കൊണ്ട് ഗൗതം ബാൽക്കണിയിൽ നിന്നെഴുന്നേറ്റു. ബാലൻസ് കിട്ടാതെ വീഴാൻ പോയതും അവൻ റൈലിംഗിൽ ചാരി നിന്നു. എത്ര വേണ്ടെന്ന് വെച്ചിട്ടും പിടിച്ചു നിൽക്കാനായില്ല. അതാണ് മദ്യപിച്ചത്. പണ്ടെന്നോ തുടങ്ങിയ ദുശീലം ഒരു പരിധി വരെ ഒഴുവാക്കിയതാണ്. പക്ഷെ....... ഇന്ന് അത്രയും തകർന്നു പോയതിനാൽ വീണ്ടും......... ഋതുവിന്റെ വാക്കുകൾ ഹൃദയത്തെ ഏൽപ്പിച്ച പ്രഹരത്തേ മറക്കുവാനാണ് ഇന്നിതിൽ അഭയം തേടിയത്. എന്നാലൊക്കെയും വീണ്ടും കണ്മുന്നിൽ തെളിഞ്ഞു വരുന്നു...... ആടിയാടി മുറിയിലേക് കയറിയപ്പോൾ കണ്ടു കരഞ്ഞു കണ്ണീർ വറ്റിയ മുഖവുമായി മയങ്ങുന്ന പെണ്ണൊരുത്തി. ഒരു മാത്ര