Aksharathalukal

പ്രണയാർദ്രം 16

ഗൗതം.....
ഞാൻ കോഫി എടുക്കാം. മോനെയൊന്നു നോക്കിക്കോണേ.
ഗൗതമിന്റെ കയ്യിൽ കുഞ്ഞിനെ കൊടുത്ത് ഋതു കിച്ചണിലേക്കു പോയി.

തിരികെ വരുമ്പോഴും അവൻ അതെ ഇരിപ്പിരിക്കുന്നു. ദേവൂട്ടൻ എന്തൊക്കെയോ വാ തോരാതെ പറയുന്നുണ്ട്.
അതിലൊന്നുമല്ല ഗൗതമിന്റെ ശ്രെദ്ധഎന്നവൾക് മനസിലായി.
ഗൗതം.. കോഫി..

അവനത് വാങ്ങി കുടിച്ചു.

ഞാനൊന്ന് കിടക്കട്ടെ.. നല്ല ക്ഷീണം. നൈറ്റ്‌ ഡ്രൈവ് ചെയ്തതോണ്ടാവും. അത്രയും പറഞ്ഞു പോകുന്നവനെ ഋതു നോവോടെ നോക്കി നിന്നു.
അതല്ല കാരണമെന്ന് അവൾക്കറിയാമായിരുന്നു.

കണ്ണടച്ചപ്പോൾ അന്നത്തെ ഓർമ്മകൾ ഗൗതമിന്റെ മനസിലേക്കിരച്ചെത്തി.


--------------------------------


ദേവൂട്ടി.....

മ്മ്..

വാ. നമുക്ക് ഹോസ്പിറ്റലിൽ പോകാം.
ഞാൻ അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ട്.

മറുതൊന്നും പറയാതിരുന്നതിനാൽ മൗനം സമ്മതമാക്കി അവളെയും കൂട്ടി അവൻ പുറത്തേക് നടന്നു.
ഹാളിൽ എല്ലാവരുമുണ്ടായിരുന്നു.

ഇരുവരേം ഒരുമിച്ചു കണ്ടപ്പോൾ ചിലരുടെ മുഖങ്ങളിൽ അനിഷ്ടം പ്രകടമായി.

അതൊന്നും കാര്യമാക്കാതെ ഗൗതം തന്നെ അവളെ പിടിച്ചിരുത്തി. പ്ലേറ്റിൽ ദോശ എടുത്ത് കൊടുത്ത്.
അത്ഭുതപൂർവ്വം അവന്റെ ചെയ്തികൾ വീക്ഷിക്കുകയായിരുന്നു അവൾ.
തന്നെ നോക്കിയിരിക്കുന്ന അവളെ കണ്ടപ്പോൾ ഒരു കഷ്ണം ദോശ കിള്ളി അവൻ അവൾക് നേരെ നീട്ടി.
ആർത്തിയോടത് വായിലാക്കുമ്പോൾ ഇന്നേ വരെ തിന്നതിലേറെ രുചിയുള്ള ഭക്ഷണമെന്നവൾ ഓർത്തു.

അവരുടെ ചെയ്തികൾ കാണെ രഘുനാഥിന്റേം ഗായത്രീടേം മനസ്സ് ഒരുപോലെ നിറഞ്ഞു.

പക്ഷെ പകയോടൊരു ജോഡി കണ്ണുകൾ ഇതൊക്കെ വീക്ഷിക്കുന്നതവർ കണ്ടില്ല.

ഭക്ഷണം മതിയാക്കി എഴുന്നേൽക്കുമ്പോൾ ഒരു കുപ്പി വെള്ളവുമായി ഗായമ്മ വന്നിരുന്നു.

ഗൗതം. പുറത്തിന്നൊന്നും കഴിക്കേണ്ട.
ഇതാ വെള്ളം. ഇടക്കിടക്കു കൊടുക്കണം.
ഇത് നാരങ്ങയാണ്. വോമിറ്റ് ചെയ്യാൻ തോന്നുമ്പോൾ ഒന്ന് സ്മെല് ചെയ്താൽ മതി.
അവരുടെ കരുതലോർക്കേ അവളുടെ കണ്ണ് നിറഞ്ഞു.

ശ്രീയച്ഛൻ മിണ്ടാതെ നിൽക്കുന്നുണ്ട്.

അടുത്തേക് ചെന്നാ കയ്യിൽ പിടിച്ചപ്പോൾ പരിഭവം മറന്നയാൾ അവളെ ചേർത്ത് പിടിച്ചു.
പിണക്കമില്ല. കണ്ണാ.
നീയിന്നു ഏറെ സുരക്ഷിതമായ കൈകളിലാണ്.
അത്രമാത്രം പറഞ്ഞു.
ഗൗതം അവളെ കുട്ടീ പുറത്തേക്ക് നടന്നു
കാറിൽ ഇരിക്കുമ്പോൾ രഘുവച്ചനും ശ്രീയച്ഛനും ഗായമ്മയും സിറ്റ്ഔട്ടിലേക് ഇറങ്ങി നിന്നു.


----------------------------------

ആദ്യമായാണ് ഗൗതമിനൊപ്പം ഒരു യാത്ര.
അതിന്റെതായ പകപ് അവൾക്കുണ്ടായിരുന്നു.
ഇടയ്ക്കിടെ തന്നെ ഒളിക്കണ്ണിട്ട് നോക്കുന്ന പെണ്ണിന്റ കണ്ണിലെ പിടപ്പ് അവനും ആസ്വദിച്ചു.

ഡോക്ടരുടെ മുന്നിലിരിക്കുമ്പോൾ അവളുടെ പേടിയും വെപ്രാളംവും കണ്ടവന് ചിരി വന്നു.
ഒന്നുമില്ലെന്ന രീതിയിൽ ആശ്വസിപ്പിക്കുമ്പോൾ ആ മുഖം കുറച്ചു നേരത്തേക്ക് ശാന്തമാവും. വീണ്ടും അവനെ നോക്കും.

തന്റെ കൈകളാൽ അവളുടെ കൈകളെ ചേർത്ത് പിടിച്ചവൻ.
ഒരു ധൈര്യം വന്നപോലെ തോന്നി അവൾക്.

കുഞ്ഞിന് കുഴപ്പമില്ലെന്ന് അറിഞ്ഞപ്പോഴാണ് ദേവുവിന് സമാദാനമായത്.
തിരിചുള്ള യാത്രയിൽ പലഹാര ക്കടയിലേക് കൊതിയോടെ നോക്കുന്നവളെ കാൻകെ ഗൗതം വണ്ടി സൈഡ് ആക്കി ഒതുക്കി.

നിനക്കെന്താ കഴിക്കാൻ വാങ്ങണ്ടേ??
അവളൊന്നും മിണ്ടിയില്ല..

അവൻ തന്നെ കടയിലേക് പോയി. കണ്ണിൽ കണ്ടതെല്ലാം വാങ്ങി കൂട്ടി പോയതിലും വേഗം തിരിച്ചു വന്നു.

ഇതൊക്കെ തിന്നോളണം.
അല്ലാതെ എന്നെ ദേഷ്യം പിടിപ്പിച്ചാൽ വയറ്റിലെന്റെ കൊച്ചോണ്ടെന്ന് ഞാനങ്ങു മറക്കും.

കുറുമ്പോടെ പറഞ്ഞവനെ നിറ ചിരിയോടവൾ നോക്കി.

പറയാതെ മനസ്സറിയാൻ എങ്ങെനെ കഴിയുന്നോ ആവോ??

മുഖത്തു കളഞ്ഞു പോയ പഴയ പ്രെസരിപ് വന്നു.
ഇടയ്ക്കിടെ വയറിൽ തലോടുന്നുണ്ട്.
അമ്മയും മകനും മൗനമായി സംസാരിക്കുവാണ്.

അവളുടെ ചെയ്തികളെ അവൻ സാകൂതം വീക്ഷിച്ചു.
മനസാകെ ഒരു സന്തോഷം നിറഞ്ഞു നിൽക്കുന്നു.അതെന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നതിനൊപ്പം 
ഇടയ്ക്കിടെ കണ്ണുകൾ തന്റെ പ്രാണനെയും 
അവളുടെ വയറ്റിലെ തന്റെ പ്രാണന്റെ പ്രണനെയും തേടി പോകുന്നു..



(തുടരും)


ലെങ്ത് കുറവാ. അഡ്ജസ്റ്റ് കരോ.
കമന്റ്സ് പോന്നോളൂ 😌

 


പ്രണയാർദ്രം 17

പ്രണയാർദ്രം 17

4.6
5322

ഹോസ്പിറ്റലിൽ പോയി വന്നതിനു ശേഷം തളർച്ച തോന്നിയതിനാലാണ് ദേവു വന്നു കിടന്നത്. എഴുന്നേൽക്കുമ്പോൾ നേരം വൈകിയിരുന്നു. ധൃതിയിൽ മുഖംഒന്ന് കഴുകി പുറത്തേക്ക് പായുമ്പോഴാണ് ഗൗതം റൂം തുറന്നു അകത്തേക്കു വന്നത്. എങ്ങോട്ടാടി നീ കിടന്നോടുന്നത്? അത്... അത് പിന്നെ.... കിച്ചൻ.... അവിടെ ഇനി നിന്റെ സഹായം വേണ്ട. മര്യാദക്ക് അവിടെ ഇരുന്നോളണം. പിന്നെയിങ്ങനെ ഓടി നടക്കാനൊന്നും പാടില്ല. എന്റെ മോനത് കേടാ കേട്ടല്ലോ??? മ്മ്. എന്നാലിവിടെ വന്നിരിക്ക്. കട്ടിലിലേക് ചൂണ്ടിയവൻ പറഞ്ഞു. മടിച്ചു മടിച്ചവൾ അവനരികിൽ ഇരുന്നു. ഒട്ടും പ്രേതീക്ഷിക്കാതെ ഗൗതം അവളുടെ മടിയിലേക് കിടന്നു. അവളുടെ ക