❤️കലിപ്പന്റെ വായാടി❤️
Part - 19
മിനുന്റെ ഈ യാത്രക്ക് ശേഷം തന്റെ ജീവിതത്തിൽ പലതും നടക്കാൻ പോവുകയാണെന്ന് അറിയാതെ ഫിദ റൂമിലെ ബാൽക്കണി യിൽ ആകാശത്തുള്ള കുഞ്ഞു നക്ഷത്രങ്ങളെയും നോക്കി ഇരുന്നു എപ്പോഴാ ഉറങ്ങി പോയി......****
തുടരുന്നു...........
മിനു
എന്താടാ മെഹ്ഫി പെട്ടന്നൊരു യാത്ര ......
അത് നമ്മുടെ ഇള്ള കുട്ടിക്ക് ട്രിപ്പ് പോണം എന്ന് വല്ലാത്ത ആഗ്രഹം ....അക്കാര്യം ഇവനോട് പറഞ്ഞപ്പോൾ ഇത്ര പെട്ടന്ന് സമ്മതിക്കും എന്ന് തോന്നില്ല .....വീട്ടിലുള്ളവരോട് ചോദിച്ചപ്പോൾ അവർ രണ്ടാളും ഇല്ല ....പിന്നെ എന്റെ വീട്ടിലുള്ള ആ മുത്തലിനെ കൂട്ടിയാൽ എനിക്ക് നല്ല എട്ടിന്റെ പണി ആവും കിട്ട അത് കൊണ്ട് അവളെ ഒഴിവാക്കി....പിന്നെ നിന്നെ വിളിച്ചു നീ kk ആണെന്ന് കേട്ടപ്പോൾ വേഗം റെഡി ആയി ഇറങ്ങി .....
മിനു മെഹ്ഫിയോടാണ് ചോദിച്ചതെങ്കിലും മറുപടി പറഞ്ഞത് അജു ആയിരുന്നു .....മെഹ്‌ഫി അതെല്ലാം കേട്ട് കൊണ്ട് ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തു....
എന്നാൽ തന്നെ ഇള്ള കുട്ടി എന്ന് വിശേഷിപിച്ച അജുവിനെ കൊല്ലാനുള്ള ദേഷ്യത്തിലാണ് ഇഷു ഉള്ളത് .....
അത് അറിയാവുന്നത് കൊണ്ട് തന്നെ അറിയാതെ പോലും അജു ഇഷുവിനെ നോക്കിയില്ല .....***
കുറച്ചു സമയത്തെ യാത്രക്കൊടുവിൽ ഒരു കുന്നിൻ ചെരുവിലായി മെഹ്‌ഫി കാർ നിർത്തി വെച്ചു......ബാക്കിയുള്ളവരോട് ഇറങ്ങാൻ പറഞ്ഞു കൊണ്ട് മെഹ്ഫി ഡോർ തുറന്നു പുറത്തോട്ടു ഇറങ്ങി ......
അവൻ പിറകെയായി ഇഷുവും മിനുവും അജുവും ഇറങ്ങി .....***
അവർ എല്ലാവരും കൂടെ ആ കുഞ്ഞു മല കേറി മുകളിൽ എത്തി ......ഇഷു അവിടെ എത്തിയപ്പോൾ തന്നെ കാൽ കടച്ചിൽ എടുത്തത് കാരണം അവിടെ കണ്ട കല്ലിൽ ഇരുന്നു ഷീണം തീർത്തു .....
മെഹ്‌ഫി ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് ചെന്നിരുന്നു ......എന്ത് പറ്റി ഷീണിച്ചു പോയോ .....
ഹ്മ്മ് ചെറുതായിട്ട് .....കാക്കു ഈ കുന്ന് കേറീട്ട് ഇങ്ങോട്ട് വന്നത് എന്ത് കാണാനാ ......
മുന്നിൽ വലിയ കാഴ്ച കാണാത്തതു കൊണ്ട് ഇഷു മെഹ്‌ഫിയോട് ചോദിച്ചു .....
അപ്പോയെക്കും അജുവും മിനുവും അങ്ങോട്ട് വന്നു....
നീ ഇവിടെ കാലും പിടിച്ചിരുന്നാൽ എന്തേലും കാണാൻ പറ്റുമോ ....അജു അവളോടായ് ചോദിച്ചു ....
😒😏😏😏അതിനു അവൾ അവനെ നോക്കി നല്ലവണ്ണം പുച്ഛിച്ചു....
എന്നെ നോക്കി പുച്ഛിക്കാതെ നല്ല വ്യൂ കാണണമെങ്കിൽ മടി പിടിച്ചു ഇരിക്കാതെ എണീറ്റ് വാ .....അജു
ഞാൻ വന്നോളാം ഇഞ് അതികം കളിയാക്കണ്ട .....😏 ഇഷു
ഹ്മ്മ് എന്ന തമ്പുരാട്ടി വായോ .....അതും പറഞ്ഞു അജു മുന്നിലായി മിനുവിനെയും കൂട്ടി നടന്നു .....
എന്നാൽ ഇഷു മെഹ്‌ഫിയോട് ചേർന്ന് കൊണ്ട് അവരുട പിറകിലായി നടന്നു....കുറച്ചു മുന്നോട്ടു കൂടെ നടന്നപ്പോൾ അവർ അതിന്റെ ഏറ്റവും മുകളിൽ എത്തി ....അവിടെ നിന്നും നോക്കിയാൽ സൂര്യാസ്തമയം വ്യക്തമായി കാണാൻ പറ്റുനുണ്ടായിരുന്നു......
അത് കണ്ടപ്പോൾ ഇഷുവിന്റെ കണ്ണുകൾ വിടർന്നു....അത് കണ്ടപ്പോൾ അജുവിനും മെഹ്‌ഫിക്കും ഒരുപാട് സന്തോഷമായി.....
അവരുടെ രണ്ടാളുടെയും ഒരുപാട് നാളായിട്ടുള്ള ആഗ്രഹമായിരുന്നു അവളെയും കൂട്ടി ഇങ്ങോട്ട് വരണം എന്നുള്ളത് എന്നാൽ പലപ്പോഴും ഓഫീസ് തിരക്കുകൾ കാരണം അവരിക്ക് രണ്ടാൾക്കും അതിനു കഴിഞിരുന്നില്ല .....
ഇഷു വളരെ സന്തോഷത്തോടെ അതെല്ലാം നോക്കി കണ്ടു പിന്നെ നേരെ ചെന്നു അജുനെയും മെഹ്‌ഫിയെയും ഹഗ്ഗ് ചെയ്തു .....
മിനു അവിടെ നിന്ന് അവരുടെ സ്നേഹപ്രകടനങ്ങൾ എല്ലാം നോക്കി കണ്ടു ...അവനിക്ക് ഫിദയെ വല്ലാതെ മിസ്സ് ചെയുന്ന പോലെ തോന്നി .....
കുറച്ചു സമയം കൂടെ അവിടെ ചിലവയിച്ചിട്ട് അവർ അവിടെ നിന്നും വീണ്ടും യാത്ര തിരിച്ചു .....യാത്രി പതിനൊന്നു മണിയോട് കൂടെ കൊടൈക്കനാലിൽ അവർ എത്തി ചേർന്നു.....
മെഹ്‌ഫിക്ക് അവിടെ എസ്റ്റേറ്റ് ഉള്ളത് കൊണ്ട് അവർ അങ്ങോട്ടേക്ക് വിട്ടു.....അവിടെ അവരെ കാത്ത് എന്നോണം മധ്യവയസ് പ്രായമുള്ള രണ്ടു പേര് അവിടെ ഉണ്ടായിരുന്നു ....അവിടെ അടുത്തുള്ള ഒരു വൃദ്ധനും അയാളുടെ ഭാര്യയുമാണ് അവിടെ അവർ ഇല്ലാത്തപ്പോൾ വന്നു വൃത്തിയാക്കുന്നതും മറ്റുമൊക്ക ....
ഇന്ന് അവർ വരുമെന്ന് വിളിച്ചു പറഞ്ഞതനുസരിച്ചു അവരിക്കുള്ള ഫുഡും ആയി വന്നതാണവർ .....
മെഹ്‌ഫി വണ്ടി അകത്തു കാർ പോർച്ചിൽ കയറ്റി ഇട്ടു .....
അജുവും ഇഷുവും യാത്രയുടെ പകുതിയിൽ വെച്ച് തന്നെ ഉറക്കത്തിലോട്ട് എത്തിയിരിന്നു .....മെഹ്ഫി രണ്ടിനെയും വിളിച്ചുണർത്തി രണ്ടിനെയും പുറത്തിറക്കി ....
ആഹാ രവിയേട്ടനും ഗീതേച്ചിയും നേരത്തെ തന്നെ പൊന്നോ .....ഒരു ചെറു ചിരിയാലെ മെഹ്‌ഫി അവരോഡായി ചോദിച്ചു ...
മോൻ വരുന്നു എന്ന് കേട്ടപ്പോൾ വേഗം തന്നെ അത്തായത്തിനുള്ളത് ഉണ്ടാക്കി ഞങ്ങൾ ഇങ് പോന്നു....പുറത്തു നല്ല തണുപ്പാണ് കുഞ്ഞേ അകത്തു കേറിയിട്ടാവാം ബാക്കി സംസാരം ....
അതും പറഞ്ഞു അയാൾ ഡോർ തുറന്നു ഉള്ളിലോട്ടു കയറി.....
മക്കൾ കുറെ ദൂരം യാത്ര ചെയ്ത് ഷീണിച്ചു വന്നതെല്ലേ ഒന്ന് പോയി ഫ്രഷ് ആയിട്ട് വാ ...അപ്പോയെക്കും ഞാൻ കഴിക്കാനുള്ളത് എടുത്തു വെക്കാം ....
എന്ന അങ്ങനെ ആവട്ടെ ഗീതേച്ചി ...ഞങ്ങൾ ഒന്ന് ഫ്രഷ് ആവട്ടെ ...അതും പറഞ്ഞു മെഹ്ഫി മുകളിലോട്ട് പോയി ...അവൻ പിറകെ തന്നെ അജുവും മിനുവും സ്റ്റെയർ കയറി ....
ഇഷു പിന്നെ ഗീതേച്ചിയോട് വിശേഷങ്ങൾ ഒക്കെ ചോദിച്ചു തായെ മുറിയിൽ നിന്ന് തന്നെ ഫ്രഷ് ആയി ....
അതിനു ശേഷം ഫുഡും കഴിച്ചു എല്ലാവരും ഉറങ്ങാൻ വേണ്ടി പോയി .....****
രാവിലെ നിറുത്താതെ ഉള്ള അലാറം കേട്ട് കൊണ്ടാണ് ഫിദ ഉറക്കമുണർന്നത്......താൻ ഇന്നലെ ഇവിടെയാണോ ഉറങ്ങിയത് ....അവൾ സ്വയം തലക്കടിച്ചു കൊണ്ട് ഫോണും എടുത്തു റൂമിലോട്ടു വിട്ടു .....വേഗം തന്നെ ഫ്രഷ് ആയി തായതോട്ട് വിട്ടു .....അവൾ ഉമ്മനെയും നോക്കി അടുക്കളയിൽ ചെന്നപ്പോൾ സുമയ്യ ചായ ഉണ്ടാക്കുകയായിരുന്നു .....
എന്റെ ഫിദ നിനക്ക് ഒന്ന് എന്നെ വന്നു സഹായിച്ചൂടെ ....ഞാൻ ഒറ്റക്ക് ഇതൊക്കെ ഉണ്ടാക്കി എന്റെ നടുവൊക്കെ ഒരു വിധമായി ....ഒന്നുമില്ലെങ്കിലു നീ നാളെ വേറൊരു വീട്ടിൽ ചെന്നു കേറണ്ട പെണ്ണെല്ലേ .......ആ ഒരു ബോധം എങ്കിലും നിനക്ക് ഉണ്ടോ ....എവിടെ ഇപ്പോഴും കുട്ടി കളി മാറീട്ടില്ലല്ലോ .......
ഉപ്പ ഇങ്ങട് വരട്ടെ നിന്നെ ഇങ്ങനെ വിട്ടാൽ ശെരിയാവില്ല പിടിച്ചു കെട്ടിച്ചേ പറ്റുള്ളൂ ....
രാവിലെ പതിവ് പോലെ ചായ കുടിക്കാൻ പോയ ഫിദക്ക് സുമയ്യയുടെ സംസാരം കേട്ടപ്പോൾ വേരണ്ടീർന്നില്ല എന്ന് തോന്നി ......അവരുടെ വഴക്ക് കേട്ടപ്പോൾ തന്നെ വയർ ഫുൾ ആയെങ്കിലും ഫുഡ് വേസ്റ്റ് ചെയ്യരുത് എന്നുള്ളത് കൊണ്ട് അവൾ പതിവിലും അതികം ദോശ എടുത്തു കിച്ചണിൽ ഉള്ള ടേബിളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി .....
ഇത് എന്താണാവോ ഇങ്ങനെ എന്നും ചിന്തിച്ചു പിന്നെ ഇതിനൊഡൊക്കെ പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി സുമയ്യ ബാക്കി പണികളിൽ ഏർപ്പെട്ടു......
ഫിദ വയർ നിറച്ചു ഫുഡ് കഴിച്ചു ശേഷം സുമയ്യയുടെ അടുത്തോട്ടു ചെന്നു .....
ഉമ്മി പിന്നില്ലേ ഞാൻ നന്നാവൂലാന്ന് ഇങ്ങക്ക് തന്നെ നന്നായിട്ട് അറിയുന്നതെല്ലേ പിന്നെ പോത്തിന്റെ ചെവിയിൽ വേദം ഓതീട്ടു കാര്യമില്ലലോ അത് പോലെ എന്നോട് പറഞ്ഞിട്ടും വല്യ കാര്യം ഉണ്ടാവാൻ പോണില്ല ......പിന്നെ ഇങ്ങളെ നടു ഒരു വക ആയേൽ മോൻ കണ്ടു വെച്ച പെണ്ണിനെ എത്രയും പെട്ടന്ന് അവനെ കൊണ്ട് കെട്ടിക്ക് അപ്പൊ പിന്നെ ആ പ്രശ്നം തീരും പിന്നെ എന്നെ കെട്ടിക്കൊണ്ട് പോവുമ്പോ ഉള്ള കാര്യം അത് അപ്പൊ പറയാംട്ടോ ......എന്റെ പൊന്നു സുമിക്കുട്ടി ഇപ്പോയെ ഇതൊക്കെ ആലോചിച്ചു തല ചൂടാക്കണ്ടട്ടോ 😁😁😁
😇😇😇നിന്നെ ഉണ്ടെല്ലോ ഞാൻ .....അതും പറഞ്ഞു സുമയ്യ അവളെ തല്ലാൻ എന്ന് പോലെ കൈ പൊക്കിയതും ഫിദന്റെ ഫോൺ റിങ് ചെയ്തതും ഒന്നിച്ചായിരിന്നു നോക്കുമ്പോൾ മിനു ആയിരുന്നു അവനോടു കുറെ കലപില കൂടി പിന്നെ അവൾ ഫോൺ ഉമ്മാക്ക് കൊടുത്തു റെഡി ആവാൻ വേണ്ടി പോയി .....
മെഹ്‌ഫിയും ടീമും രാവിലെ തന്നെ കറങ്ങാൻ വേണ്ടി പോയി പിന്നെ തിരിച്ചു എത്തിയപ്പോൾ ഇരുട്ട് ആവാറായിരുന്നു .....
പിറ്റേ ദിവസം രാവിലെ തന്നെ നാട്ടിലിലേക് തിരികെ വരാൻ തീരുമാനിച്ചു കാരണം മിനുന്റെ ഉപ്പ വരുന്നതും പിന്നെ മെഹ്‌ഫിക്ക് ഓഫീസിൽ അത്യവശ്യമായി എത്തുകയും വേണം ....
യാത്രി മുറ്റത്തുള്ള ഊനാലിൽ ഇരുന്നു പലതും ആലോചിക്കുകയായിരുന്നു മിനു ....അപ്പോഴാണ് അങ്ങോട്ടേക്ക് മെഹ്‌ഫി വന്നത് ....
എന്താണ് മോനുസേ തനിച്ചിരുന്നു പണി ....മെഹ്‌ഫി
ഒന്നുമില്ലെടാ വെറുതെ ഓരോ കാര്യങ്ങളും ആലോചിച്ചു ഇരുന്നതാ .....മിനു
ഹോ അങ്ങനെ ...എല്ല ചോദിക്കണമെന്ന് കുറെയായി വിചാരിക്കുന്ന് എപ്പോഴും മറന്നു പോവും ....മെഹ്‌ഫി
എന്താണ് ഇപ്പോ ചോദിച്ചോ ....മിനു
അത് നീ ഏതോ കുട്ടിയെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നില്ലേ അതെന്തായി അവൾ തിരിച്ചു ഇഷ്ടം പറഞ്ഞോ ......മെഹ്‌ഫി
ഹോ അതാണോ ....ഹാ അവളെ കൊണ്ട് പറയിപ്പിച്ചു 😁😁മിനു
ഓഹോ അപ്പൊ എപ്പളാണ് മാര്യേജ് ....ഉടനെ ബിരിയാണി കഴിക്കാനുള്ള വെല്ല ചാൻസും കിട്ടുമോ .....അജു
അവരുടെ സംഭാഷണം കേട്ട് കൊണ്ട് അങ്ങോട്ട് വന്ന അജു ഇളിച്ചു കൊണ്ട് ചോദിച്ചു ....
നിനക്ക് ഒരു മാറ്റവും ഇല്ലല്ലോ എന്റെ പൊന്നെ .....എപ്പോ നോക്കിയാലും ഫുഡ് എന്ന ഒരു ഇത് മാത്രല്ലേ ഉള്ളു നന്നായിക്കൂടെടാ ......മിനു
ഞാൻ കുറെ ട്രൈ ചെയ്തതാടാ പക്ഷെ ഒന്നും അങ്ങോട്ട് നടക്കുന്നില്ല എന്താണാവോ ......അജു
😂😂😂 മിനു
എല്ല അജു ചോദിച്ച പോലെ അടുത്തെങ്ങാനും ഉണ്ടാവുമോ കല്യാണം .....മെഹ്‌ഫി
ചാൻസ് ഇല്ലാതില്ല ......ഉപ്പ വന്നിട്ട് ഉപ്പാനോട് എല്ലാ കാര്യവും സംസാരിക്കണം എന്നിട്ട് അവളെ വീട്ടിൽ പോയി ചോദിക്കണം ....മിനു
ഓഹോ അപ്പൊ വീട്ടിൽ ഉമ്മാക്ക് അറിയുമോ ....മെഹ്‌ഫി
ഓ എന്റെ പുന്നാര പെങ്ങൾ പൊക്കിയതാ .......മിനു
എങ്ങനെ .....മെഹ്‌ഫി & അജു
മിനു അവരിക്ക് ആ കഥയൊക്ക പറഞ്ഞു കൊടുത്തു ....
ആഹാ എന്ത് നല്ല പെങ്ങൾ 😅🤣😂അജു
ഹാ അവളെ കൊണ്ട് ആകെ കൂടെ ഉണ്ടായ ഒരു ഉപകാരം ഇതാണ് ....😌😌മിനു
അവൾ കേൾക്കണ്ട ....🤭🤭അജു
😁😁മിനു
എല്ല നിങ്ങൾ രണ്ടും കെട്ടാനുള്ള പ്ലാൻ ഒന്നുമില്ലേ ....
മെഹ്ഫി
എന്റെ വീട്ടുകാർക്ക് അങ്ങനെ ഒരു വിചാരം ഇല്ലടാ 😤😤😤😤😤അജു
😂😂😂😂😂മിനു
എല്ല ഇവനിക്കോ ....മിനു
ഹാ അത് ഈയിടെ ഒന്ന് വന്നതായിരുന്നു പിന്നെ അവളുടെ ഉദ്ദേശം ഇവന്റെ സ്വാത്തുക്കൾ ആയിരുന്നു പിന്നെ അവൾക്ക് വേറെ ആളും ഉണ്ട് അതോണ്ട് അത് പോയി .....അജു
ഓ ....മിനു
എല്ല മെഹ്‌ഫി ഞാൻ ഒരു കാര്യം ചോദിക്കട്ടെ .....നീ ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി ......
നീ കാര്യം പറയ് .....മെഹ്‌ഫി
അത് ...................................................................................................................................................................
മിനു
മിനു പറഞ്ഞ കാര്യം കേട്ട് ഒരു നിമിഷം മെഹ്‌ഫി ഇവൻ ഇത് എന്ത് കണ്ടിട്ടാ ഇങ്ങനെ ഒക്കെ പറയുന്നത് എന്ന പോലെ അവനെ മിഴിച്ചു നോക്കി .....
തുടരും.............
✍️Mufi