Aksharathalukal

പ്രണയവർണ്ണങ്ങൾ - 1

"ഈ താലിയുടെ ബന്ധം പറഞ്ഞ് എൻ്റെ പിന്നാലെ വരാനാണ് നിൻ്റെ ഭാവമെങ്കിൽ എൻ്റെ തനി സ്വഭാവം നീ കാണും. മാത്രമല്ല ഒരു ദിവസത്തെ ബന്ധം മാത്രമേ തമ്മിൽ ഉളളൂ. 
 
അതും ഈ താലി കെട്ടി എന്ന ബന്ധം.അതിൽ കവിഞ്ഞ് ഒന്നും ഇല്ല. അതു കൊണ്ട് ഞാൻ കെട്ടിയ താലി ഞാൻ തന്നെ അഴിച്ചെടുത്തോളാം" 
 
 
 
അതും പറഞ്ഞ് അയാൾ അവളുടെ താലി അഴികാനായി കൈ ഉയർത്തിയതും അവൾ കത്തുന്ന കണ്ണുകളോടെ അവനെ നോക്കി.
 
 
"തൊട്ടു പോവരുത് " അവൾ  ദേഷ്യത്തോടെ അവനോട് അലറി.
 
 
" ദേ കുട്ടി എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്. നിൻ്റെ വീട് എവിടെയാ എന്ന് പറയ് .ഞാൻ തന്നെ അവിടെ കൊണ്ടുചെന്നാക്കി വീട്ടു ക്കാരോട് സംഭവിച്ച കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം." അവൻ ദേഷ്യം അടക്കി പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
 
"എനിക്ക് വിടും വീട്ടുകാരോന്നും ഇല്ല" അവൾ അകലേക്ക് നോക്കി ഭാവവ്യത്യാസമില്ലാതെ പറഞ്ഞു.
 
 
"വെറുതെ അല്ല. ചോദിക്കാനും പറയാനും ആരും ഇല്ലലോ .പിന്നെ എങ്ങനെ വഴിതെറ്റാതിരിക്കും." അവൻ അവളെ നോക്കി ഒന്ന് പുഛിച്ചു.
 
 
 
അവൾ വേഗം തൻ്റെ ബാഗുമായി ജീപ്പിൽ കേറി ഇരുന്നു.
 
 
 
"നീ ആരോട് ചോദിച്ചിട്ടാടി എൻ്റെ വണ്ടിയിൽ കയറിയത്. ഇറങ്ങടി  പുല്ലേ പുറത്ത്. " അവൻ ഉറക്കെ അലറിയെങ്കിലും അവൾ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ഇരുന്നു.
 
 
പെട്ടെന്ന് അവൻ്റെ ഫോൺ റിങ്ങ് ചെയ്യ്തതും ഡിസ്പ്ലേയിൽ കണ്ട പേര് കണ്ട് അവൻ്റെ മുഖഭാവം മാറി.അവളുടെ മുഖത്തേക്ക് നോക്കിയ ശേഷം അവൻ നേരെ ഡ്രെയ് വർ സീറ്റിൽ കയറി ജിപ്പ് മുന്നോട്ടേടുത്തു.
 
 
ആ ജീപ്പ് നേരെ ചെന്ന് നിന്നത് അത്യവശ്വം വലിപ്പമുള്ള ഒരു വീടിൻ്റെ മുന്നിലാണ്.
 
 
 
ജീപ്പ് നിർത്തി അയാൾ നേരെ പുറത്തിറങ്ങി.ആ വീടിൻ്റെ ഒരു സൈഡിൽ ഗാർഡൻ ആയിരുന്നു. അവിടെ ഓർക്കിഡ്, റോസ് പോലുള്ള കുറേ പൂക്കൾ ഉണ്ട്.
 
 
 
"എത്ര ദിവസായി എബി നീ ഇവിടെ നിന്നും പോയിട്ട്. നീ എവിടെയായിരുന്നു." ജീപ്പിൻ്റെ ശബ്ദം കേട്ടതും അമ്മ മുറ്റത്തേക്കിറങ്ങി വന്നു.
 
 
പ്രതീക്ഷിക്കാതെ എബിയുടെ ഒപ്പം ഒരു പെൺകുട്ടിയെ കൂടി കണ്ടപ്പോൾ അമ്മ ഞെട്ടി പോയി
 
 
"മോനേ ഈ പെൺകുട്ടി." അമ്മ ആ പെൺകുട്ടിയെ  കണ്ടതും എബിയോടായി ചോദിച്ചു.
 
 
എബി ദേഷ്യത്താൽ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.
 
 
അവൾ എന്തു ചെയ്യണം എന്നറിയാതെ അമ്മയേയും എബി പോയ വഴിയും നോക്കി നിന്നു.
 
 
" മോള് വാ " അവളുടെ കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും കണ്ട് വയനാട്ടിൽ വച്ച് എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട് എന്ന് അമ്മക്ക് മനസിലായിരുന്നു.
 
 
"മോൾ ഇവിടെ ഇരിക്ക് അമ്മ ഇപ്പോ വരാം" അമ്മ ടേബിളിൽ ഇരിക്കുന്ന ഫോൺ എടുത്ത് അടുക്കള ഭാഗത്തേക്ക് നടന്നു.
 
 
 
കുറച്ച് കഴിഞ്ഞ് ഒരു ഗ്ലാസ് ജൂസുമായി അവളുടെ അരികിലേക്ക് വന്നു.അമ്മ ജൂസ് നീട്ടിയതും അവൾ അത് മടിയോടെ വാങ്ങിച്ചു.
 
 
 
"അമ്മേ എവിടെ ആള്. അമ്മ വിളിച്ചു പറയുമ്പോൾ ഓഫീസിൽ പപ്പടെ അടുത്ത് ഞാനും ഉണ്ടായിരുന്നു .വിവരങ്ങൾ അറിഞ്ഞതും ഞാൻ ഇങ്ങ് പോന്നു. പപ്പക്ക്  ഒരു കോൺഫറസ് ഉണ്ട് അതോണ്ട് വന്നില്ല." അപ്പോഴാണ് അമ്മക്ക് പിന്നിൽ ഇരിക്കുന്ന അവളെ ആദി കണ്ടത്.
 
 
അവൻ നേരെ അവളുടെ അരികിലേക്ക് നടന്നു.
 
 
 
"ഹായ് ഞാൻ ആദി .എബി ചേട്ടൻ്റെ ബ്രദർ ആണ്. ശരിക്കും എന്താ ഉണ്ടായേ.നിങ്ങളെ മാര്യേജ് കഴിഞ്ഞോ " അവൻ സംശയത്തോടെ ചോദിച്ചു.
 
 
 
" ഉം.കഴിഞ്ഞു "അവൾ വിറച്ച് കൊണ്ട് പറഞ്ഞു.
 
 
 
" അപ്പോ എല്ലാ സത്യങ്ങളും അറിഞ്ഞു കൊണ്ടാണോ ചേച്ചി എട്ടനെ കല്യാണം കഴിച്ചേ. എങ്ങനെയാ ആ IPS ക്കാരനെ ചേച്ചി കെട്ടിയെ "
 
 
"ഐ പി എസോ " അവൾ ഇരുന്നിടത്തു നിന്നും ചാടി എണീറ്റു.
 
 
 
" ഇത് നല്ല കൂത്ത്.അപ്പോ എട്ടൻ്റെ ജോലി അറിയാതെ ആണോ കല്യാണം കഴിച്ചേ " അവൻ മനസിലാവാതെ ചോദിച്ചു .
 
 
"ജോലി പോയിട്ട് അയാളുടെ പേര് പോലും അറിയില്ല." അവൾ പറയുന്നത് കേട്ട് ആദിയും, അമ്മയും ഒരുമിച്ച് ഞെട്ടി.
 
 
 
''അവിടെ വച്ച് എന്താ ഉണ്ടായേ. അപ്പോ നിങ്ങളുടെ കല്യാണം എങ്ങനേ യാ കഴിഞ്ഞേ " ആദി ആകാംഷയോടെ ചോദിച്ചു.
 
 
 
"ഡാ ആദി ഒന്ന് മിണ്ടാതെ ഇരുന്നേ. മോള് പോയി റസ്റ്റ് എടുത്തോ .മോളിൽ ആണ് എബിയുടെ മുറി " അമ്മ അവളോടായി പറഞ്ഞതും അവൾ ബിഗ് എടുത്ത് മുകളിലേക്ക് നടന്നു.
 
 
 
" ചേച്ചി " ആദി പിന്നിൽ നിന്നും വിളിച്ചതും അവൾ തിരിഞ്ഞ് അവനെ നോക്കി.
 
 
 
 
" ചേച്ചിടെ പേര് എന്താ "
 
 
 
"സംസ്കൃതി " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
 
 
"സംസ, സസ്, കൃതി. കൃതി അത് മതി .അത് കേൾക്കാൻ ഒരു രസം ഉണ്ട്.ഞാൻ ഇനി ചേച്ചിയെ കൃതി എന്ന് വിളിക്കാം" സംസ്ക്യതി അവനെ നോക്കി ഒന്ന് ചിരിച്ച് സ്റ്റയർ കയറാൻ നിന്നതും അവൻ വീണ്ടും പിന്നിൽ നിന്ന് വിളിച്ചു.
 
 
 
" ചേച്ചിക്ക് ചേട്ടൻ്റെ പേര് അറിയണ്ടേ. എട്ടൻ്റെ പേര് അമർനാഥ് എബ്രഹാം. എബി എന്ന് വിളിക്കും. എൻ്റെ പേര് ആദിത്യനാഥ് എബ്രഹാം " അത് കേട്ടതും അവൾ സംശയത്തോടെ ആദിയെ നോക്കി .
 
 
 
''ചേച്ചിടെ ഈ നോട്ടത്തിൻ്റെ അർത്ഥം എനിക്ക് മനസിലായി. എന്താ ഇങ്ങനെ ഉള്ള പേര് എന്ന് അല്ലേ. അമ്മയുടെയും, പപ്പയുടേയും ഇൻ്റർ റീലീജിയൻ മാരീജ് ആണ്. ഒരു കുഞ്ഞു ലൗ സ്റ്റോറി "
 
 
 
"ആദി" അമ്മ നീട്ടി വിളിച്ചതും ആദി നിർത്തി.
 
 
 
" ചേച്ചി പോയി റസ്റ്റ്  എടുക്ക്.ഞാൻ അത് പിന്നെ പറയാം" അവൻ കണ്ണിറുക്കി പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് മുകളിലേക്ക് നടന്നു.
 
 
 
മുകളിലേക്ക് പോകുന്തോറും അവളുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി.
 
 
 
(തുടരും)
 
 
 
★ APARNA ARAVIND★
 
 
 
********************************************
 
എത്രത്തോളം നന്നായി എന്ന് അറിയത്തില്ല  ട്ടോ .സസ്പെൻസുകൾ ഉണ്ട്.അത് വരും പാർട്ടുകളിൽ പറയുന്നതാണ്.
 
 
നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മാത്രമേ നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യൂ.
 

പ്രണയവർണ്ണങ്ങൾ - 2

പ്രണയവർണ്ണങ്ങൾ - 2

4.4
11462

"ഡീ.... ആരോട് ചോദിച്ചിട്ടാ ഡീ നീ എൻ്റെ റൂമിൽ കയറിയത്." റൂമിൽ ബാഗുമായി നിൽക്കുന്ന സംസ്കൃതിയെ കണ്ടതും എബി അലറി കൊണ്ട് ചോദിച്ചു.   "എൻ്റെ ഭർത്താവിൻ്റെ മുറിയിൽ കയറാൻ എനിക്ക് പ്രത്യേകിച്ച് ഓരാളോട് അനുവാദം ചോദിക്കേണ്ട ആവശ്യം ഒന്നും ഇല്ല". സംസ്കൃതിയും ഒട്ടും വിട്ടു കൊടുത്തില്ല.     "ഭർത്താവോ .ആരാടീ നിൻ്റെ ഭർത്താവ് .ഇറങ്ങി പോടീ പുല്ലേ എൻ്റെ മുറിയിൽ നിന്നും .     "ഭർത്താവാണ് എന്ന് കരുതി ഈ വക വാക്കുകൾ എന്നേ വിളിച്ചാൽ പൊന്നു മോനോ നീ എൻ്റെ ശരിക്കും ഉള്ള സ്വാഭാവം കാണും" സംസ്കൃതി എബിയെ നോക്കി അത്രയും പറഞ്ഞ് കൊണ്ട് ബാഗിൽ നിന്നും ഡ്രസ്സ് എടുത്ത് ന