Aksharathalukal

The Witch🖤 01

" Federic....നമ്മൾ അവരെ എവിടെപ്പോയി അന്വേഷിക്കും ?"
 

കാട്ടിലൂടെ നടക്കുന്നതിനിടയിൽ  സാം ചോദിച്ചു.
 

"എനിക്കറിയില്ല സാം ...രാത്രിയിൽ നമ്മൾ അവരെ എവിടെപ്പോയി അന്വേഷിക്കാനാ ....നിങ്ങളോട് ഞാൻ പറഞ്ഞതല്ലേ ഇവിടേക്ക് വരേണ്ടതില്ലെന്നു . എന്നിട്ട് കേട്ടോ ?"
 

ഫെഡെറിക്ക് ദേഷ്യപ്പെട്ടു . സാം തലതാഴ്ത്തി torch light മുന്നിലേക്ക് നീട്ടിയടിച്ചു .
 

സാം , ഫെഡെറിക് , അയോട്ട , റോസ് ....ഇവർ നാല് പേരുകൂടി വെക്കേഷന് ഒന്നിച്ചെത്തിയതാണ് . ലക്‌ഷ്യം മാച്ചു പിച്ചു തന്നെ . പോകുന്ന വഴിയിൽ അവർ ഒരു കാട്ടിൽ അകപ്പെട്ടു . അയോട്ടായെയും റോസിനെയും കാണാതെയായി . അവരെ അന്വേഷിച്ചു നടക്കുകയാണ് ഫെഡറിക്കും സാമും .
 

"നീ വിഷമിക്കാതെ federick....അവരെ നമ്മുക്ക് കണ്ടെത്താൻ കഴിയും ..."
 

സാം അവനു ധൈര്യം നൽകി . പക്ഷെ അതൊന്നും ഫെഡെറിക്കിനെ തൃപ്തനാക്കിയില്ല .
 

"എന്താടാ നീ ഇങ്ങനെ പറയുന്നേ .അവർ രണ്ടും പെണ്കുട്ടികളല്ലേ . എന്തെങ്കിലും ആപത്തു സംഭവിച്ചാൽ ....ഈ രാത്രിയിൽ ഒറ്റക്ക് കഴിയാനുള്ള ധൈര്യം പോലും കാണില്ല ."
 

ഫെഡെറിക്കിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് സാം പിന്നെയൊന്നും പറയാൻ പോയില്ല . ഇരുവരും തിരച്ചില് തുടർന്നു .
 

രാത്രി അതിന്റെ മൂന്നാം യാമത്തിലേക്ക് പ്രയാണം ആരംഭിച്ചു . ഇരുവരും തളർന്നു ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു . യാത്രയുടെ ക്ഷീണം ശരീരത്തെ ബാധിച്ചു സാം കണ്ണുകൾ അടച്ചു മരത്തിന്റെ പോടിലേക്ക് തലവച്ചു .
 

അകലെയൊരിടത്തു പ്രകാശം കണ്ടു ഫെഡെറിക്ക് സാമിനെ വിളിച്ചെഴുന്നേല്പിച്ചു .
 

" സാം ...ദേ നോക്ക് ...അവിടെയൊരു ചെറിയ വെളിച്ചമുണ്ട് .ഒരുപക്ഷെ അവർ അവിടെ അഭയം തേടിയിട്ടുണ്ടായിരിക്കുമെങ്കിലോ ? വരൂ നമുക്കൊന്നു പോയി നോക്കാം ...."
 

ഫെഡെറിക്ക് പറഞ്ഞതനുസരിച്ചു സാം എഴുന്നേറ്റ് അവന്റെ പിറകെ നടന്നു . ദൂരെ കോട്ടക്കകത്തു നിന്നും നരികൾ ഓരിയിട്ടു . കോട്ടവാതിലിനപ്പുറം വിശ്രമിച്ചിരുന്ന കടവവ്വാലുകൾ തങ്ങളുടെ സമയം എത്തിയതറിഞ്ഞു പുറത്തേക്ക് ചിറകടിച്ചു പറന്നു . പ്രകാശത്തിനു നേരെ നടന്നടുത്തുകൊണ്ടിരുന്ന സാമും ഫെഡറിക്കും രാത്രിയുടെ മൂന്നാം യാമത്തിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ആ കോട്ടവാതിൽ കണ്ടിരുന്നില്ല .
 

ഇരുവരും പ്രകാശത്തിന്റെ ഉത്ഭവസ്ഥാനം അന്വേഷിച്ചു എത്തിച്ചേർന്നിരിക്കുന്നത് ഒരു ചെറിയ കുടിലിനു മുന്നിലാണ് . പുറത്തു നിന്ന് അവർ നീട്ടി വിളിച്ചു .
 

" അയോട്ട ...റോസ് ..."
 

അതിനു മറുപടിയായി തലവഴി പുതപ്പ് പുതച്ചുകൊണ്ട് ഒരു വൃദ്ധൻ കുടിലിനു പുറത്തേക്കിറങ്ങി വന്നു . അയാൾക്ക് ഇരുട്ടിന്റെ നിറമായിരുന്നു . കണ്ണുകളിൽ പക്ഷെ വെളിച്ചം ഉണ്ടായിരുന്നു .
 

"നിങ്ങൾ ....?"
 

അയാൾ എന്തോ ആലോചിച്ചു പറയാൻ തുടങ്ങി .
 

" ഞങ്ങൾ സഞ്ചാരികളാണ് . കാട്ടിൽ വച് ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരികളെ കാണാതെപോയി .അവർ ഇവിടെയുണ്ടെന്ന് കരുതി തിരക്കിയിറങ്ങിയതാണ് . അങ്ങ് അവരെ കണ്ടിട്ടുണ്ടോ ? "
 

ഫെഡെറിക്ക് ചോദിച്ചു .അയാൾ ഒന്ന് പുഞ്ചിരിച്ചു .പുശ്ചം കലർന്ന ചിരി .
 

" അവരെ നിങ്ങൾ തേടേണ്ടതില്ല .വേഗം തന്നെ മടങ്ങിപോയ്കോളൂ .ഇവിടെ നിൽക്കുന്നത് നിങ്ങൾക്കാപത്താണ് . "
 

അയാൾ അത്രയും പറഞ്ഞു . വേഗം അകത്തേക്ക് പോകാൻ ഒരുങ്ങി .
 

"അങ്ങനെ പറഞ്ഞാൽ ഞങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത് . അവരെ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ എവിടെയാണെന്ന് പറയൂ .ഞങ്ങൾക്ക് അവരില്ലാതെ ഇവിടെ നിന്നും പോകാൻ കഴിയില്ല ."
 

ഫെഡെറിക്ക് വാശി പിടിച്ചു . അയാൾ തിരിഞ്ഞു വന്നു അവനെ തുറിച്ചു നോക്കി .
 

" ഞാൻ പറഞ്ഞു നിന്നോട് ഇവിടെ നിന്നും പോകാൻ . അവരെ നിങ്ങൾക്ക് ഇനി കിട്ടില്ല . അവരിനി ഇവിടെയാണ് കഴിയേണ്ടത് . മന്ത്രവാദിനിയുടെ കോട്ടയിൽ അവർ ബന്ധനസ്ഥരാണ് ..."
 

" മന്ത്രവാദിനിയോ ? ഹ്ഹ്ഹ് ...നല്ല കഥ .നിങ്ങൾ എന്താ ആൾക്കാരെ വിഡ്ഢികൾ ആക്കുകയാണോ ? വേഗം പറയൂ .അവർ എവിടെയാണുള്ളത് ? നിങ്ങൾ അവരെ കണ്ടിട്ടുണ്ട് . എനിക്കറിയാം . "
 

ഫെഡെറിക്ക് പരിഹാസത്തോടെ ചിരിച്ചു . ആ വൃദ്ധന്റെ കോപത്തോടെയുള്ള നോട്ടം കണ്ട് സാം മുന്നോട്ട് വന്നു ഫെഡെറിക്കിന്റെ കൈപിടിച്ച് വലിച്ചു .
 

" Federick...നമ്മുക്ക് പോകാം ..നീ ചുറ്റുമൊന്നു നോക്കിയേ ...ഇവിടെ ഈ ഇരുട്ടിൽ നാം അറിയാത്തതെന്തോ നടക്കുന്നുണ്ട് .വേഗം വരൂ .ഇയാൾ പറയുന്നത് സത്യമാണെന്നു എനിക്ക് തോന്നുന്നു ..."
 

" നിനക്ക് എങ്ങനെ ഇതുപോലെ ചിന്തിക്കാൻ കഴിയുന്നു സാം . അവരെകൂടാതെ ഞാൻ ഇവിടെനിന്നും പോകില്ല . ഇയാൾ പറയുന്നതിൽ എന്തെങ്കിലും ശരികൾ ഉണ്ടെങ്കിൽ ഞാൻ അവരെ കണ്ടെത്തും ...."
 

ഫെഡെറിക്ക് തറപ്പിച്ചു പറഞ്ഞു .
 

"നീനക്ക്  അവരെ വേണമെങ്കിൽ കണ്ടെത്താൻ കഴിയും . എങ്കിലും ആ കോട്ടയ്ക്കുള്ളിൽ നിന്നും മോചിപ്പിക്കാൻ കഴിയില്ല .മന്ത്രങ്ങൾ കാവൽ നിൽക്കുന്ന കോട്ടയാണത് . അവിടേക്ക് പ്രവേശിച്ചാൽ പിന്നെ പുറത്തിറങ്ങണം എങ്കിൽ അവളുടെ അനുവാദം വേണം ..."
 

അവരുടെ സംസാരം കേട്ട് നിന്ന വൃദ്ധൻ പറഞ്ഞു .
 

"ആരുടെ ?"
 

ഫെഡെറിക്ക് പിരികം വളച്ചു .
 

"ഞാൻ പറഞ്ഞില്ലേ .....ആ മന്ത്രവാദിനിയുടെ ...."
 

"ആരാണവൾ ...?"
 

സാം ചോദിച്ചു .
 

" അവളെ പറ്റി അധികം ഒന്നും എനിക്കറിയില്ല . എന്റെ മുത്തശ്ശൻ പറഞ്ഞു തന്നിട്ടുള്ള ഒരു കഥയുണ്ട് . ഞങ്ങൾ പണ്ടുമുതലേ ഈ ഗ്രാമത്തിലാണ് ജീവിച്ചിരുന്നത് . ആയിടക്ക് അകലെയെവിടെനിന്നോ ഒരു മന്ത്രവാദി ഇവിടെവന്നു താമസിച്ചു .അയാളുടെ കൂടെ അയാളുടെ മകളുമുണ്ടായിരുന്നു . അതീവശക്തിശാലിയായ ഒരു ദുര്മന്ത്രവാദിനി . അവർ ഇരുവരും ചേർന്ന് ഈ നാടിനെ അടക്കിവാണു . മന്ത്രപൂട്ടിട്ട് ഗ്രാമത്തിന്റെ അതിർത്തികൾ അവർ കൊട്ടിയടച്ചു .പുറത്തു നിന്നും ആർക്കും ഇവിടേക്ക് പ്രവേശനമില്ലായിരുന്നു . ഗ്രാമത്തിലെ ആളുകളെ കൊന്നു തിന്നു അവർ ജീവിച്ചു .
 

ഗ്രാമത്തിലെ ദുരവസ്ഥകളെ കുറിച്ച് കേട്ടറിഞ്ഞ അയൽരാജ്യത്തെ രാജകുമാരൻ ഇവിടേക്കെത്തി . അയാൾ മന്ത്രവാദിയുടെ കൂടെ യുദ്ധം ചെയ്തു അയാളെ പരാജയപ്പെടുത്തി .തന്റെ ശക്തിയാൽ അയാളെ ബന്ധിച്ചു തടവറയിലാക്കി . അച്ഛനെ ബന്ധിച്ചതറിഞ്ഞു ഓടിയെത്തിയ ദുര്മന്ത്രവാദിയെ ഗ്രാമത്തിനു ചുറ്റും ഒരുകോട്ട അവൾക്കായി മാത്രം നിർമ്മിച്ച് അതിലേക്ക് ബന്ധിച്ചിട്ടു . അവളുടെ ശക്തികളിലാണ് ഈ ഗ്രാമം നിലനിന്നിരുന്നത് . അതുകൊണ്ട് അവളെ ഗ്രാമത്തിനു പുറത്തേക്ക് കൊണ്ടുവരുകയെന്നത് രാജകുമാരനു വലിയ പ്രയാസമുള്ളൊരു ജോലിയായിരുന്നു . അയാൾ അതിനു തുനിഞ്ഞില്ല . ഗ്രാമത്തിലുള്ളവരെ മാറ്റി താമസിപ്പിച്ചു . അവരെ ഉപദ്രവിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല . അവളുടെ കോട്ടക്കകത്തു പ്രവേശിക്കുന്നവരെ അവൾ അടിമകളാക്കും . അവരെ ബലി നൽകി തന്റെ ശക്തി വർധിപ്പിക്കും . ആ കോട്ടക്കകത്തു കയറിയാൽ പിന്നെ തിരിച്ചിറങ്ങാൻ കഴിയില്ല . നിങ്ങളുടെ സുഹൃത്തുക്കൾ അവിടേക്കാണ് പോയിരിക്കുന്നത് . ഓരോ രാത്രിയും അവൾ കാത്തിരിക്കും തന്റെ ഇരക്കായി . രാത്രിയുടെ മൂനാം യാമം വരെയും ആ കോട്ട നഗ്നദൃഷിയാൽ കാണാൻ സാധിക്കും . അവളുടെ ഇന്ദ്രജാലത്താൽ  പരദേശികൾ ആരെങ്കിലും ഈ ഗ്രാമത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അവർ ആ കോട്ടക്കകത്തു കയറിയിരിക്കും ഏതു വിധേനയും . "
 

അയാൾ പറഞ്ഞത് കേട്ട് അവർ പരസ്പരം നോക്കി .
 

" നിങ്ങൾ പറഞ്ഞതനുസരിച്ചു നോക്കിയാൽ അയോട്ടയും റോസും ...."
 

സാം തലപുകച്ചു .
 

" എവിടെയാണാ കോട്ടവാതിൽ ...ഞങ്ങൾക്കുടനെ അവിടേക്ക് ചെല്ലണം ..."
 

ഫെഡെറിക്ക് ആവേശപ്പെട്ടു ചോദിച്ചു .
 

" ഞാൻ പറഞ്ഞില്ലേ നിങ്ങളോട് ...അവിടേക്ക് പോകരുത് ...പോകരുത് ....പോകരുത് "
 

" അതൊന്നും പറഞ്ഞാൽ ശരിയാവില്ല . ഞങ്ങളുടെ സുഹൃത്തുക്കൾ ആപത്തിൽ പെട്ട് കിടക്കുമ്പോൾ അവരെ അതിൽ നിന്നും രക്ഷിക്കാതിരിക്കാൻ ഞങ്ങളെ കൊണ്ട് കഴിയില്ല .നന്ദിയുണ്ട് നിങ്ങളോട് .. "
 

അത്രയും പറഞ്ഞിട്ട് ...തന്റെ വാക്കുകൾ കേട്ട് പേടിച്ചു വിറച്ചുനിന്ന സാമിന്റെ കയ്യും പിടിച്ചു ഫെഡെറിക്ക് അവിടെനിന്നും ഓടി . തങ്ങളുടെ തൊട്ടുമുന്നിൽ കോട്ടയിലേക്കുള്ള വാതിൽ മലർക്കെ തുറക്കപ്പെട്ടു . അത് കണ്ടയുടനെ ഞൊടിയിട ആലോചിക്കാതെ ഫെഡെറിക്ക് സാമിനെയും വലിച്ചുകൊണ്ട് അകത്തേക്ക് കടന്നു . കോട്ടവാതിൽ വലിയൊരു ശബ്ദത്തോടെ അടഞ്ഞു . അത് കണ്ടു നിന്ന വൃദ്ധൻ പറഞ്ഞു .
 

" ഞാൻ പറഞ്ഞില്ലേ നിങ്ങളോട് ...അവിടേക്ക് പോകരുത് ....പോകരുത് ....പോകരുത് "
 

വൃദ്ധൻ വശ്യമായി ചിരിച്ചുകൊണ്ട് തന്റെ യാഥാർത്ഥരൂപം ധരിച്ചു . ഇരുട്ടിൽ ആ കറുത്തമേലാട കാറ്റിൽ പാറികളിച്ചു . തന്റെ നീണ്ടമുടിയിഴകളിൽ കൈചുറ്റി  കോട്ട ലക്ഷ്യമാക്കി പറന്നു .അവൾ തന്റെ ഇരയെ കണ്ടെത്തിയിരിക്കുന്നു . ഇനിയാ മാത്രജാലത്തിന്റെ ലോകത്തു നിന്നും അവർക്ക് മോചനമില്ല . അന്നത്തെ രാത്രിയുടെ ലക്‌ഷ്യം സാധിച്ചെടുത്തു ആ മാന്ത്രികകോട്ട മൂന്നാം യാമം തീരും മുന്നേ മറഞ്ഞുപോയി . ഇതേ സമയം ഫെഡെറിക്കിനെയും സാമിനെയും അന്വേഷിച്ചു കാട്ടിലൂടെ നടക്കുകയായിരുന്നു അയോട്ടയും റോസും .....

 

                                               തുടരും ...🖤

The Witch🖤 02

The Witch🖤 02

4.4
3603

കോട്ടക്കകത്തേക്ക് കയറിയ ഫെഡറിക്കും സാമും  ചുറ്റും  കണ്ണോടിച്ചു . ഇരുട്ടാണ് എല്ലായിടത്തും . എങ്കിലും നിലാവിന്റെ വെട്ടത്തിൽ എല്ലാം നല്ല വ്യക്തമായിട്ട് കാണാൻ കഴിയുന്നുണ്ടായിരുന്നു . ഉയർന്നു നിക്കുന്ന സ്തൂപങ്ങൾ .. അവക്കെല്ലാം പേടിപ്പെടുത്തുന്ന വന്യജീവികളുടെ രൂപമായിരുന്നു . തങ്ങളേക്കാൾ ഉയരത്തിൽ നിൽക്കുന്ന ഒരു ചെന്നായയുടെ പ്രതിമക്ക് മുൻപിൽ അവർ ഇരുവരും ചെന്ന് നിന്നു .   " അയോട്ടാ ...."   " റോസ് ..."   ഫെഡെറിക്ക് അലറിവിളിച്ചു . പക്ഷെ അവന്റെ ശബ്‌ദം പ്രതിധ്വനിച്ചു വന്നതേയുള്ളൂ . ആരുടേയും മറുപടിയുണ്ടായിരുന്നില്ല .   " ഫെഡറി ...അവർ മിക്കവാറും ആ