"ഡീ.... ആരോട് ചോദിച്ചിട്ടാ ഡീ നീ എൻ്റെ റൂമിൽ കയറിയത്." റൂമിൽ ബാഗുമായി നിൽക്കുന്ന സംസ്കൃതിയെ കണ്ടതും എബി അലറി കൊണ്ട് ചോദിച്ചു.
"എൻ്റെ ഭർത്താവിൻ്റെ മുറിയിൽ കയറാൻ എനിക്ക് പ്രത്യേകിച്ച് ഓരാളോട് അനുവാദം ചോദിക്കേണ്ട ആവശ്യം ഒന്നും ഇല്ല". സംസ്കൃതിയും ഒട്ടും വിട്ടു കൊടുത്തില്ല.
"ഭർത്താവോ .ആരാടീ നിൻ്റെ ഭർത്താവ് .ഇറങ്ങി പോടീ പുല്ലേ എൻ്റെ മുറിയിൽ നിന്നും .
"ഭർത്താവാണ് എന്ന് കരുതി ഈ വക വാക്കുകൾ എന്നേ വിളിച്ചാൽ പൊന്നു മോനോ നീ എൻ്റെ ശരിക്കും ഉള്ള സ്വാഭാവം കാണും" സംസ്കൃതി എബിയെ നോക്കി അത്രയും പറഞ്ഞ് കൊണ്ട് ബാഗിൽ നിന്നും ഡ്രസ്സ് എടുത്ത് നേരെ ബാത്ത് റൂമിലേക്ക് കയറി.
ദേഷ്യം നിയന്ത്രിക്കാനാവാതെ അവൻ മേശപ്പുറത്തിരുന്ന ഫ്ളവർവെയ്സ് എറിഞ്ഞ് പൊട്ടിച്ചു.
ആ റൂമിനുള്ളിലുള്ള സർവ്വ സാധനങ്ങളും വലിച്ച് വാരിയിട്ട് അവൻ ജീപ്പിൻ്റെ കീയും എടുത്ത് പുറത്തേക്ക് പോയി.
***
ബാത്ത് റൂമിൽ കയറിയ കൃതി പൈപ്പ് തുറന്നിട്ടു. ശേഷം പൊട്ടിക്കരയാൻ കരയാൻ തുടങ്ങി.
എത്ര പെട്ടെന്നാണ് തൻ്റെ ജീവിതം മാറി മറിഞ്ഞത്. അവൾക്ക് പഴയ കാര്യങ്ങൾ ഓർക്കുന്തോറും മനസിൽ എന്തോ ഭയം വന്ന് നിറഞ്ഞു.
" ഇല്ല സംസ്കൃതി നീ തളരാൻ പാടില്ല. കുറച്ച് കാലത്തേക്ക് ഈ വീട്ടിൽ എങ്ങനെയും പിടിച്ച് നിൽക്കണം
ആ ദുഷ്ടൻമാരുടെ മുൻപിൽ നിന്നും ഒളിച്ചിരിക്കാൻ ഇതിലും നല്ല ഒരിടം ഇനി വേറെ ഇല്ല." അവൾ കണ്ണുകൾ അമർത്തി തുടച്ചു.
"എൻ്റെ ആവശ്യങ്ങൾക്ക് വേണ്ടി മറ്റൊരാളുടെ ജീവൻ തകർക്കുന്നത് ശരിയല്ല എന്ന് അറിയാം. പക്ഷേ തൽക്കാലം എനിക്ക് ഈ താലിയുടെ പേര് പറഞ്ഞ് ഇവിടെ കഴിഞ്ഞേ മതിയാവു"
***
സംസ്ക്യതി വേഗം കുളിച്ച് റെഡിയായി ബാത്ത് റൂമിൽ നിന്നും ഇറങ്ങി. പുറത്തിറങ്ങിയ അവൾ നിലത്ത് ചിന്നി ചിതറി കിടക്കുന്ന സാധനങ്ങൾ ആണ് കണ്ടത്.
അവൾ ഒന്നിലും കാല് തട്ടാതെ ശ്രദ്ധയോടെ മുന്നോട്ട് നടന്നേങ്കിലും ഫ്ളവർ വെയ്സിൽ നിന്നും തെറിച്ച് വീണ ഒരു കഷ്ണം ചില്ല് അവളുടെ കാലിൽ തറഞ്ഞ് കയറി.
ചില്ല് ആഴത്തിൽ തന്നെ തറഞ്ഞു കയറിയിരുന്നു. അവൾ വേദന കൊണ്ട് നിലത്ത് ഊർന്നിരുന്നു.
അവൾ വേദന സഹിച്ച് ആ ചില്ല് കഷ്ണം വലിച്ച് എടുത്തതും കാലിൽ നിന്നും അനിയന്ത്രിതമായി രക്തം ഒഴുകാൻ തുടങ്ങി.
സംസ്ക്യതിക്കുള്ള ഡ്രസ്സുമായി മുറിയിലേക്ക് വന്ന അമ്മ കാലിൽ നിന്നും രക്തം ഒഴുകി തറയിൽ ഇരിക്കുന്ന അവളെ ആണ്.
"മോളേ എന്താ പറ്റിയെ. എങ്ങനെയാ കാലിൽ മുറിവായത് ." അമ്മ ടെൻഷനോടെ കൃതിക്കരികിൽ ഇരുന്നു .
"ആദി .മോനേ ആദി " അമ്മ ഉറക്കെ വിളിച്ചതും അവൻ റൂമിലേക്ക് ഓടി വന്നു.
"അയ്യോ ചേച്ചി ഇത് എന്താ പറ്റിയെ."ആദി സംസ്ക്യതി യേ നോക്കി ചോദിച്ചു.
" നീ ഇങ്ങനെ മിഴിച്ച് നിൽക്കാതെ പോയി ഫസ്റ്റേഡ് എടുത്തിട്ട് വാ ആദി " അമ്മ വെപ്രാളത്തോടെ പറഞ്ഞതും ആദി താഴേക്ക് ഓടി വേഗം തന്നെ ഒരു ഫസ്റ്റഡ് ബോക്സുമായി വന്നു.
അമ്മ വേഗം അവളുടെ കാലിലെ മുറിവ് വച്ച് കെട്ടി കൊടുത്തു.
" ഇത് എന്താ ചേച്ചി ഇവിടെ ഉണ്ടായേ.ഈ മുറി എന്താ ഇങ്ങനെ അലങ്കോലമായി കിടക്കുന്നേ "ആദി ആ മുറി മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു.
" അത്... അത് പിന്നെ " എന്ത് പറയണം എന്നറിയാതെ കൃതി ഒന്ന് പരുങ്ങി .
" ആദി..." അമ്മ നീട്ടി വിളിച്ചു.
"ഓഹ്.. ശരി" അവൻ മിണ്ടാതെ വായ അടച്ച് നിന്നു.
" മോള് ഇവിടെ ഇരിക്കണ്ട. വാ അമ്മ അപ്പുറത്തെ മുറിയിലേക്ക് ആക്കി തരാം" അമ്മ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.
അവൾ അമ്മയേയും ആ മുറിയിൽ വലിച്ച് വാരി ഇട്ടിരിക്കുന്ന സാധനങ്ങളിലേക്കും മാറി മാറി നോക്കി.
" മോള് വാ. അതൊക്കെ അവിടെ തന്നെ കിടന്നോട്ടെ. വലിച്ചിട്ട ആൾ തന്നെ അതൊക്കെ ഒതുക്കി വച്ചോളും" അവളുടെ മുഖഭാവം കണ്ട് അമ്മ പറഞ്ഞു.
അമ്മയും ആദിയും കൂടി അവളെ തൊട്ടപ്പുറത്തെ മുറിയിൽ കൊണ്ടുപോയി ഇരുത്തി.
***
" ചേച്ചി ഫുഡ് വന്നു." ആദി നേരെ ക്യതി ഇരിക്കുന്ന റൂമിലേക്ക് ഭക്ഷണവുമായി വന്നു കൊണ്ട് പറഞ്ഞു.
"അയ്യോ ആദി എന്തിനാ ഫുഡുമായി ഇങ്ങോട്ട് വന്നേ. ഞാൻ താഴേക്ക് വരുമായിരുന്നു ലോ"
" അത് സാരി ല്യാ ചേച്ചി. അല്ല എട്ടത്തി. ഇതൊക്കെ എൻ്റെ കടമ അല്ലേ." ആദിയുടെ ആ എട്ടത്തി വിളി കേട്ട് സംസ്കൃതി അവനെ തന്നെ നോക്കി ഇരുന്നു.
" അത് പിന്നെ എട്ടൻ്റെ ഭാര്യയെ എട്ടത്തി എന്നാണല്ലോ വിളിക്കുക. അതു കൊണ്ടാ അങ്ങനെ വിളിച്ചേ. എട്ടത്തി ഫുഡ് കഴിക്ക് "ആദി ഫുഡ് സംസ്കൃതിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു.
കൃതി ഒരു ചിരിയോടെ ഫുഡ് വാങ്ങി കഴിച്ചു.
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ആദി തന്നെയാണ് അവളെ ബാത്ത് റൂമിൽ കൊണ്ടുപോയി കൈ കഴുകിച്ചതും.
" ചേച്ചി കിടന്നോ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നേ വിളിച്ചാൽ മതി ട്ടോ "
ആദി നേരെ താഴേക്ക് പോയി. വൈകുന്നേരം വരെ അവൾ ഉറങ്ങിയും വെറുതെ ഇരുന്നും സമയം കളഞ്ഞു.
രാത്രിയിലെ ഭക്ഷണം അമ്മയാണ് കൊണ്ടുവന്നത്.
***
രാത്രി ഒരു പാട് നേരം വൈകിയാണ് എബി വീട്ടിൽ എത്തിയത്. അവൻ ബെഡ് റൂമിൻ്റെ വാതിൽ തുറന്നതും മുൻപിൽ മറിഞ്ഞു കിടന്ന ചെയർ തട്ടി മുൻപോട്ട് വീഴാൻ പോയി
മുന്നിൽ കിടന്ന ബോക്സ് അവൻ ദേഷ്യം കൊണ്ട് മുന്നോട്ട് ചവിട്ടി എറിഞ്ഞു.
ശേഷം ഷൂ അഴിച്ച് നേരെ ബെഡിൽ വന്നു കിടന്നു.
(തുടരും)
★APARNA ARAVIND ★