Aksharathalukal

സഖി 💕 Part 1

Part 1

 

"എടിയേ.." 

"മ്മ്

"ആമിയേ …."

"ആഹ്.."

"എടി അമ്മിക്കുട്ടീ….."

"എന്നതാ മനുഷ്യാ…."
 
"നിന്റെ വായേൽ ഈ സാധനം കിടക്കണ്ടയിട്ടാണോ കുരിപ്പേ നീ തേനീച്ച മൂളനെപ്പോലെ മൂളിക്കൊണ്ടിരുന്നേ…."
 
 
"എന്റെ വായിൽ നാക്കുണ്ടോന്നറിയാനാണോ നിങ്ങൾ എന്റെ പേര് വിളിച്ചു കളിച്ചോണ്ടിരുന്നേ…"
 
 
തീരത്തെ പുൽകികൊണ്ടിരുന്ന തിരയിൽ നിന്നും കണ്ണുകൾ ഉയർത്തി അവൾ ചോദിച്ചു. അസ്‌തമയ സൂര്യനേക്കാൾ ചുവപ്പുണ്ടായിരുന്നു അവളുടെ മൂക്കിൽ സ്ഥാനം പിടിച്ച ആ ചുവന്ന കല്ലുള്ള മൂക്കുത്തിക്ക്. ആ സായം സന്ധ്യയിൽ വീശിയ കാറ്റിൽ അവളുടെ നീളൻ മുടിയിഴകൾ ദിശയിറിയാതെ ഒഴുകിനടക്കുമ്പോഴും ചുറ്റിലുമുള്ള ബഹളത്തിൽ അന്തരീക്ഷം ശബ്ദമുഖരിതമാകുമ്പോഴും അവന്റെ കാപ്പിക്കണ്ണുകൾ ആ ചുവന്ന കല്ലിൽ ദൃഷ്ടിയുറപ്പിച്ചിരുന്നു.. 
 
 
"ഇച്ചായ…"
 
 
സ്വപ്നലോകത്തിൽനിന്നെന്ന പോലെ അവൻ ഞെട്ടിയുണർന്നപ്പോൾ അവൾ അവനെ നോക്കിയിരിക്കുന്നു .
 
 
"ഇതാപ്പോ നന്നായെ. നിങ്ങളോടല്ലേ മനുഷ്യ ഞാൻ ഇത്രേം നേരം ഞാൻ സംസാരിച്ചോണ്ടിരുന്നേ… നിങ്ങൾ ഇത് എന്ന്താ എന്നെ ഇങ്ങനെ നോക്കിയിരിക്കണേ …"
 
 
ഒരു പുരികം പൊക്കി സംശയഭാവത്തോടെ അവന്റെ പെണ്ണ് ചോദിക്കുമ്പോ ആ കണ്ണുകളിൽ കുസൃതി നിറച്ചുകൊണ്ട് ഒന്നുമില്ലായെന്ന ഭാവത്തോടെ അവൻ തല കുലുക്കി കാണിച്ചു.
 
 
മൗനത്തെ കൂട്ടുപിടിച്ചുകൊണ്ട് സമുദ്രത്തിലേക്ക് അലിഞ്ഞുചേരാൻ വെമ്പുന്ന ആദിത്യനിലേക്ക് അവർ നോട്ടമെറിഞ്ഞു.
 
 
"ഞാൻ മരിച്ചാ നീ കരയുവോടി പെണ്ണേ…"
 
 
"എയ്… പടക്കം പൊട്ടിച്ചു ആഘോഷിക്കാം. എന്തേ.."
 
 
മറുപടിയിൽ കുസൃതി നിറഞ്ഞിരുന്നെങ്കിലും ആ പെണ്ണിന്റെ ഉള്ളൊന്നു വിങ്ങിയിരുന്നു. എങ്കിലും അത് മറച്ചുപിടിച്ചു അവനെ നോക്കി ഇളിച്ചുകാണിക്കുമ്പോൾ ഒരു രൂക്ഷനോട്ടമായിരുന്നു അവനിൽ.
 
 
" ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ… "
 
 
" ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ… "
 
 
" ഇവളെ ഞാൻ ഇന്ന്… എടി അമ്മിക്കുട്ടീ…."
 
 
" ദേ കാമുകനാണ് കെട്ടാൻ പോണെ ചെറുക്കാണെന്ന് ഒന്നും ഞാൻ നോക്കുല. നല്ല ഇടി വച്ചു തരും. ഞാൻ നിങ്ങളോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്നെ അമ്മിക്കുട്ടീന്ന് വിളിക്കരുതെന്ന്… "
 
 
അല്പം കേറുവോടെ അവൾ മുഖം തിരിച്ചു. ഒരു കള്ളചിരിയോടെ അവൻ ആ മുഖത്തെ തന്റെ നേരെ അടുപ്പിച്ചു പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
 
 
"ആമി…"
 
 
അത്രയും നേരം ഒളിച്ചിരുന്ന മിഴിനീർ അതിരുകൾ ലംഖിച്ചു പുറത്തേക്കൊഴുകി.
 
 
" അയ്യേ ഇച്ചായന്റെ ആമിക്കൊച്ചു കരയുവാ… "
 
 
അവൾ ഒന്ന് മുഖമുയർത്തി.
 
 
" ഒരു പട്ടാളക്കാരന്റെ പെൻപെറന്നോരു ഇങ്ങനെ കിടന്ന് കരയോ… അയ്യേ… മോശം മോശം… മൂന്നുകൊല്ലം എന്റെ പിറകെ നടന്നു ഇഷ്ടം പറയിപ്പിച്ച പുലിക്കുട്ടിയാണോ ഈ കിടന്ന് മോങ്ങുന്നേ..."
 
 
" അപ്പൊ എന്നെ കളിയാക്കാൻ പറഞ്ഞതാല്ലെ ദുഷ്ട…. നിങ്ങളെ ഇന്ന് ഞാൻ… "
 
 
പരിഭവവും സങ്കടവും എല്ലാം അവൾ ആ നെഞ്ചിൽ ഇടിച്ചു തീർത്തു. കുറെ കഴിഞ്ഞപ്പോൾ അവൻ ആ കൈകളെ പിടിച്ചുനിർത്തി കണ്ണുകൾ തുടച്ചു.അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു കടലിലേക്ക് ദൃഷ്ടിയുന്നി അവൻ പറഞ്ഞു തുടങ്ങി.
 
 
" ഇച്ചായൻ പറയുന്ന കാര്യം കൊച്ച് ശ്രെദ്ധിച്ചു കേൾക്കണം. അടുത്ത അവധിക്ക് വരുമ്പോൾ ഈ ദേവയാമി മഹാദേവൻ ദേവയാമി ആൽവിൻ ജോൺ ആവും . ഒരു പട്ടാളക്കാരന്റെ ഭാര്യ ആവും എന്റെ ആമി. വല്യ ഗ്യാരണ്ടി ഒന്നുമില്ലാത്ത ജീവിതാ ഞങ്ങളുടെത്. രാജ്യത്തിനു വേണ്ടി ജീവിക്കുമ്പോൾ നിന്നെ എപ്പോഴും ശ്രെദ്ധിക്കാണോ എപ്പോഴും നിന്റെ കൂടെ ഉണ്ടാവാനൊന്നും എനിക്ക് പറ്റൂല്ല… അതിനിടെ എനിക്കെന്തെങ്കിലും സംഭവിച്ചാൽ….
 
 
" നീ കരയരുത്. ഒരു രൂപത്തിൽ അല്ലെങ്കിൽ വേറൊരു രൂപത്തിൽ ഞാൻ നിന്റെ കൂടെ ഉണ്ടാവും. അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നീ ഒരിക്കലും തളരരുത്. രാജ്യത്തിനു വേണ്ടി ജീവൻ കൊടുത്ത ഒരു പട്ടാളക്കാരന്റെ ഭാര്യ ആയതിൽ അഭിമാനിക്കുത്കയാണ് വേണ്ടത്… "
 
 
" ഇതല്ലേ പറയാൻ വന്നേ..." 
 
 
മനസ്സിൽ ഉള്ള കാര്യം അതുപോല അറിഞ്ഞ തന്റെ പാതിയെ അവൻ അത്ഭുതത്തോടെ അതിലുപരി അഭിമാനത്തോടെ നോക്കി.
 
 
" നീ എങ്ങനെ…."
 
 
" മനസിലാക്കിയെന്നല്ലേ… കാരണം ഞാൻ ആൽവിൻ തെരെസ്സ ജോണിന്റെ കെട്ടിയോളാ… ന്റെ പട്ടാളക്കാരന്റെ പെണ്ണ്..."
 
 
ഒറ്റക്കണ്ണിറുക്കി അവൾ പറഞ്ഞപ്പോൾ അവന്റെ ഹൃദയം സന്തോഷം കൊണ്ട് ഉച്ചത്തിൽ മിടിക്കുകയായിരുന്നു. അതിനെ മറച്ചു പിടിച്ചുകൊണ്ടു ദേഷ്യത്തിന്റെ മുഖംമൂടി അണിഞ്ഞു അവളുടെ ചെവിയിൽ പിടുത്തമിട്ടു.
 
 
" എന്നിട്ടാണോടി മരപ്പട്ടി നീ ഇവിടെ കിടന്ന് കാറിപ്പൊളിച്ചുകൊണ്ട് എന്റെ നെഞ്ചുംകൂട് തകർത്തേ… "
 
 
" അത് ഇച്ചായൻ എന്നെ കളിയാക്കിയിട്ടല്ലേ…."
 
 
ചെവിയിൽ നിന്ന് കൈ വിടുവിച്ചു അവൾ പറഞ്ഞു.
 
 
" ന്റെ ഇച്ചായൻ എന്നും എന്റെ കൂടെ ഇണ്ടാവും. ദെയ് ഈ നെഞ്ചു മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ഈ കള്ള നസ്രാണിയല്ലേ… "
 
 
ആ കടൽക്കരയിൽ ഇരുന്ന് അവന്റെ ബലിഷ്ടമായ കൈയ്യെ നെഞ്ചോട് ചേർത്തു അവൾ പറഞ്ഞു. സന്തോഷം കൊണ്ട് നിറഞ്ഞ ആ കണ്ണുകളിൽ പ്രണയത്തിന്റെ തിരമാല ആഞ്ഞു വീശി. അവളുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് എത്തിച്ചേർന്നു പുൽകാൻ അവനിലെ തിരകൾ ആഞ്ഞു ശ്രെമിച്ചു. കണ്ണുകൾ കൊരുത്തു അവളിലേക്ക് അടുപ്പിച്ച മുഖത്തെ ഒരു വശത്തേക്ക് തള്ളിനീക്കി അവൾ പൊട്ടിച്ചിരിച്ചു.
 
 
" മേജർ ആൽവിൻ തെരെസ്സ ജോണിന്റെ മിന്ന് ഈ ദേവയാമി മഹാദേവന്ന്റെ കഴുത്തിൽ വീണിട്ട് മതി ഉമ്മേം ബാപ്പയൊക്കെ…."
 
 
"അതെന്ന വർത്താനാടി നീ പറയണേ… നീ ഇങ്ങനെ ഒരു അൺറൊമാന്റിക് മൂരാച്ചി ആവരുത്…"
 
 
" ഇതാരപ്പാ ഈ പറയണേ. ബാക്കിയുള്ളവൻ കഷ്ടപ്പെട്ട് ചെരുപ്പും തേച് നടന്നിട്ട് ഞാൻ unromatic മൂരാച്ചി അല്ലെ…
 
മോനെ അൽവിനെ കേട്ട് കഴിയട്ടെ… എന്നെ അത്രേം നാൾ നടത്തിച്ചേന്റെ പണിഷ്മെന്റ് ഞാൻ തരനുണ്ട്. കേട്ടൊടോ പട്ടാളക്കാരാ.. "
 
 
പുഞ്ചിരിയെ ഒളിപ്പിച്ചു വച്ച ആ കൊമ്പൻ മീശയെ പിരിച്ചു വച്ചു അവൾ പറഞ്ഞു.
 
 
കൈകൾ കോർത്തുകൊണ്ട് അവർ ചുവപ്പുപ്പരവതാനി വിരിച്ച കടലിനെ നോക്കി പുതിയ പ്രഭാതത്തിനെ എതിരേറ്റു….
 
 
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
 
 
ഒരു കുഞ്ഞികഥ ആണേ... ഇച്ചായനേം ആമിയെയും കുറിച്ച് ബാക്കി അറിയാൻ കൂടെ ഉണ്ടാവാണേ.... തുടക്കക്കാരിയാണ്.... സപ്പോർട്ട് പ്രതീക്ഷിക്കുന്നു.... ❤
 
സ്നേഹത്തോടെ....💕
 
മയിൽ‌പീലി 🍁 ലക്ഷ്യ 
 

സഖി 💕 Part 2

സഖി 💕 Part 2

4.7
22183

Part 2 " ചക്കിമോളെ ഓടല്ലേ വീഴും… " കിന്നാരിപ്പല്ല് കാണിച്ചു ആ രണ്ടര വയസ്സുകാരി മണൽപ്പരപ്പിലൂടെ ഓടിനടന്നു. ആ കുരുന്നിന്റെ കാലിൽ കിടന്ന നിറയെ മണികളുള്ള പാദസരത്തെ അസ്‌തമയ സൂര്യന്റെ പ്രഭാവലയത്തിൽ കിടന്ന മണൽതരികൾ ചുംബനം കൊണ്ട് മൂടി. തീരത്തെ പുണർന്നു പിറകോട്ടു വലിഞ്ഞ തീരത്തിനൊപ്പം ആ കുഞ്ഞുകാലിനടിയിലെ മണലും തിരികെ പോയപ്പോൾ ആ കുഞ്ഞു ശരീരവും ഒന്ന് വേച്ചുപോയിരുന്നു. എങ്കിലും വീഴാതെ ഉറപ്പുള്ള കൈകൾ അവളെ ചേർത്ത് പിടിച്ചിരുന്നു. ഒരു പാല്പുഞ്ചിരി പൊഴിച്ചു തന്നെ എടുത്തുയർത്താൻ ആ കൈകളുടെ ഉടമസ്തയോട് ആവശ്യപ്പെടുമ്പോൾ ആ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു.