Aksharathalukal

The Witch🖤 02

കോട്ടക്കകത്തേക്ക് കയറിയ ഫെഡറിക്കും സാമും  ചുറ്റും  കണ്ണോടിച്ചു . ഇരുട്ടാണ് എല്ലായിടത്തും . എങ്കിലും നിലാവിന്റെ വെട്ടത്തിൽ എല്ലാം നല്ല വ്യക്തമായിട്ട് കാണാൻ കഴിയുന്നുണ്ടായിരുന്നു . ഉയർന്നു നിക്കുന്ന സ്തൂപങ്ങൾ ..
അവക്കെല്ലാം പേടിപ്പെടുത്തുന്ന വന്യജീവികളുടെ രൂപമായിരുന്നു . തങ്ങളേക്കാൾ ഉയരത്തിൽ നിൽക്കുന്ന ഒരു ചെന്നായയുടെ പ്രതിമക്ക് മുൻപിൽ അവർ ഇരുവരും ചെന്ന് നിന്നു .
 

" അയോട്ടാ ...."
 

" റോസ് ..."
 

ഫെഡെറിക്ക് അലറിവിളിച്ചു . പക്ഷെ അവന്റെ ശബ്‌ദം പ്രതിധ്വനിച്ചു വന്നതേയുള്ളൂ . ആരുടേയും മറുപടിയുണ്ടായിരുന്നില്ല .
 

" ഫെഡറി ...അവർ മിക്കവാറും ആ മന്ത്രവാദിനിയുടെ കെണിയിലകപ്പെട്ടുകാണും . "
 

ഫെഡെറിക്കിന്റെ മുന്നിൽ നിന്നിരുന്ന സാം പെട്ടെന്ന് അവന്റെ അടുത്തേക്ക് , പിറകിലേക്ക് ഇറങ്ങികൊണ്ട് പറഞ്ഞു .
 

" അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്ന് എന്റെ മനസ്സ് പറയുന്നു സാം ...എന്തോ അവർ ഇപ്പോഴും സുരക്ഷിതരാണ് . ഒരുപക്ഷെ കുടുങ്ങിയത് നമ്മളാണെങ്കിലോ ? "
 

ഫെഡെറിക്ക് അവന്റെ കഴുത്തിലേക്ക് ആർത്തിയോടെ  നോക്കികൊണ്ട് പറഞ്ഞു .അത് ശ്രദ്ധിച്ചെങ്കിലും സാം പെട്ടെന്ന് ഫെഡറി പറഞ്ഞ കാര്യം ഓർത്തു .
 

" ഫെഡെറിക്ക് ...നീ നീയെന്താ ഈ പറയുന്നത് ? നമ്മളെങ്ങനെയാ കുടുങ്ങുന്നേ .. "
 

സാം ഭീതിയോടെ ചോദിച്ചു .
 

" സാം ...നീ ഒരു വിഡ്‌ഢി ആയിട്ട് അഭിനയം  ചെയ്യുകയാണോ ? ചുറ്റും ഒന്ന് നോക്കിയേ ..നാം നിൽക്കുന്നത് ആ മന്ത്രവാദിയുടെ കോട്ടക്കകത്താണ് . "
 

ഫെഡെറിക്ക് അവനെ കളിയാക്കി ചിരിച്ചു . സാം ചുറ്റും നോക്കി . മുന്നോട്ട് നോക്കിയപ്പോൾ ഉയർന്നു നിൽക്കുന്ന ഒരു കൊട്ടാരം കണ്ടു . കാട്ടിൽ നിന്നുള്ള ചെന്നായ്ക്കളുടെ ഓരിയിടലും വവ്വാലുകളുടെ ചിറകടിയുമെല്ലാം അവനെ കൂടുതൽ പേടിപ്പെടുത്തി . സാം ഉമിനീരിറക്കി ഫെഡെറിക്കിനെ നോക്കി . അവനിപ്പോഴും ആ കൂറ്റൻ ചെന്നായയെ നോക്കിനിൽക്കുകയാണ് . അത് കണ്ട് സാം അവനെ തോണ്ടിവിളിച്ചു .
 

" ഡാ ...നീയിവിടെ ഇതും നോക്കിനിന്നോ ? എനിക്ക് പേടിയായിട്ട് വയ്യ . "
 

ഫെഡെറിക്ക് അവനെ നോക്കിചിരിച്ചു . ഇപ്പോഴും അവന്റെ കണ്ണ് സാമിന്റെ കഴുത്തിലെ ഞരമ്പുകളിലേക്കാണ് . അത് ശ്രദ്ധിച്ചെങ്കിലും സാം അത് കാര്യമായി എടുത്തില്ല .
 

" നിനക്ക് ചിരി ...എനിക്കിത് കൊലച്ചിരിയായിട്ടാണ് തോന്നുന്നത് .  ഉടൻ തന്നെ ആ മന്ത്രവാദിനി നമ്മുടെ അരികിൽ എത്തും . "
 

സാം പേടിയോടെ വിരലുകൾ കൂട്ടിപിടിച്ചുകൊണ്ട് കണ്ണുകൾ കൊണ്ട് ചുറ്റും പരതി . തങ്ങളുടെ അടുത്ത് ആരെങ്കിലും ഉണ്ടോ എന്നറിയാൻ . ഇതേ സമയം സാമിന്റെ കഴുത്തിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പ് തുള്ളികളെ വന്യമായി നോക്കി നിൽക്കുകയായിരുന്നു ഫെഡെറിക്ക് .
 

"'നിന്റെ മുന്നിൽ അവൾ നേരെത്തെ തന്നെ എത്തിയിരുന്നു . "
 

"'എന്താ ? "
 

സാം തലതിരിച്ചു ഫെഡെറിക്കിനെ നോക്കി . അവനിപ്പോഴും തന്റെ കഴുത്തിലേക്ക് നോക്കിയിരിക്കുകയാണ് . അവന്റെ നോട്ടത്തിനു തീഷ്ണതയേറുന്നതിനനുസരിച്ചു സാമിന്റെ ഉടൽ വിറച്ചുകൊണ്ടിരുന്നു . ഇടക്ക് അവന്റെ  കണ്ണുകളിൽ പടരുന്ന കറുത്തപുകപടലങ്ങളിലൂടെ അവനു മനസിലായി തന്റെ മുന്നിൽ നിൽക്കുന്നത് ആത്മസുഹൃത് ഫെഡെറിക്ക് അല്ലെന്നു .
 

ഫെഡെറിക്കിന്റെ (സാമിന്റെ മുന്നിൽ ഇപ്പോൾ നിൽക്കുന്ന വ്യക്തി ) നോട്ടം മാറ്റാനായി സാം ചോദിച്ചു .
 

" ഫെഡെറിക്ക് ...നമ്മൾ ഇനീ എങ്ങനെയാ ഇവിടെനിന്നും രക്ഷപെടുന്നേ ? നീ എന്തിനാ എന്നെയും പിടിച്ചു വലിച്ചുകൊണ്ട് ഇവിടേക്ക് വന്നത് ? നിനക്ക് അപ്പോൾ അറിയാമായിരുന്നില്ലേ  അയോട്ടയും റോസും സുരക്ഷിതരാണെന്ന് ..."
 

ഉള്ളിലുള്ള ഭയം മറച്ചുപിടിച്ചുകൊണ്ട് സാം അവന്റെ മുഖത്തേക്ക് നോക്കി . ഫെഡെറിക്ക് മുന്നോട്ട് നോക്കി തന്നെ നിൽക്കുകയാണ് . ഈ നേരം കൊണ്ട് സാം തന്റെ ചങ്ങാതിയെ തപ്പി . എവിടെയാണ് വച്ചാണ് അവനെ തനിക് നഷ്ടപ്പെട്ടത് . കാട്ടിൽ അവരെയും തേടി  നടക്കുമ്പോൾ ഫെഡെറിക്ക് ആയിരുന്നു തന്റെ കൂടെ ...കൂടാതെ ആ വൃദ്ധനെ കാണുമ്പോഴും തന്റെയടുത്തു  അവനായിരുന്നു . തന്റെ കൈപിടിച്ച് ഈ കോട്ടക്ക് അകത്തേക്ക്  ഓടിയതും ഫെഡെറിക്ക് ആണ് . കാരണം വൃദ്ധൻ പറഞ്ഞത് അവർ ഇരുവരും കോട്ടക്കകത്ത് പെട്ടുപോയെന്നാണ് . സ്വതവേ എടുത്തുചാട്ടക്കാരനും മുൻകോപക്കാരനുമായ ഫെഡെറിക്കിന് എത്രയും പെട്ടെന്ന് അവരെ രക്ഷിക്കാനേ ആ നിമിഷം തോന്നത്തോളൂ . കൂടാതെ അയോട്ട അവന്റെ പ്രണയവും . അപ്പോൾ ഫെഡെറിക്കിനെ എനിക്ക് നഷ്ടപ്പെട്ടത് ഈ സ്ഥലത്തു വച്ചാണ് . പക്ഷെ എപ്പോൾ ? എങ്ങനെ ?
 

" നിനക്കറിയുവോ സാം നിന്റെ മുന്നിൽ വന്നുനിന്ന ആ വൃദ്ധനില്ലേ അത് ആ ദുര്മന്ത്രവാദിനിയായിരുന്നു . നിഷ്പ്രയാസം അവൾക്ക് ഒരുപാട് രൂപങ്ങൾ ഒരേ സമയം അവൾക്ക് സ്വീകരിക്കാൻ ആവും . നിന്നെ ഇവിടേക്ക് പറഞ്ഞയക്കാനുള്ള അവളുടെ തന്ത്രമായിരുന്നു അത്  "
 

സാം ഞെട്ടി . അവന്റെ ഞെട്ടൽ ആസ്വദിച്ചുകൊണ്ട് ഫെഡെറിക്ക് തുടർന്നു .
 

" അത് മാത്രമല്ല കൂടെ ഒരു ശ്വാസത്തിനപ്പുറം നില്കുന്ന ഒരുവന്റെ ഹൃദയം അറിയാനും ദുര്മന്ത്രവാദിക്ക് കഴിയും . "
 

അതും കൂടെ കേട്ടതോടെ സാം നിന്ന് വിറക്കാൻ തുടങ്ങി . താൻ ചിന്തിച്ചതെല്ലാം ഇയാൾക്ക് മനസിലായിരിക്കുന്നു .
 

" ഫെഡെറിക് ...അവനെയല്ലേ നീ തിരയുന്നത് . അവനിന്നു ബൈലക്കുള്ളതാണ് . അവളുടെ ബലിമൃഗം . അവനിപ്പോൾ അവളുടെ കാൽക്കീഴിൽ ആയിരിക്കും . ഇനി എനിക്ക് ഈ സയറോർക്ക് ഉള്ള ബലിമൃഗമാണ് നീ . അതികം താമസിയാതെ തന്നെ നിന്നെ ഞാൻ ബലികൊടുത്തു ശക്തിയാർജിക്കും . "
 

ഫെഡെറിക്ക് ഉറക്കെ പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിച്ചു . അവന്റെ അട്ടഹാസം കേട്ടുകൊണ്ട് സാം പുറകോട്ട് വേച്ച് നിന്നു . കൈകൾ വിടർത്തി മുകളിലേക്കു നോക്കി നിന്നുകൊണ്ട് അട്ടഹസിക്കുകയാണ് ഫെഡെറിക്ക് . സാം അവനെ നോക്കി . പെട്ടെന്ന് തന്നെ അവൻ വേഗത്തിൽ  മുന്നോട്ട് ഓടി . എത്രയും പെട്ടെന്ന് കോട്ടക്ക് പുറത്തു കടക്കണം . തന്നെ  മറികടന്നു സാം ഓടിയതറിഞ്ഞിട്ടും ഫെഡെറിക്ക്  അനങ്ങിയില്ല .
 

" വേട്ടമൃഗത്തിന്റെ അവസാനത്തെ ഓട്ടം . "
 

സാം ഓടിച്ചെന്നതേ തുറന്നുകിടന്ന കോട്ടവാതിൽ അടഞ്ഞുതുടങ്ങിയിരുന്നു . അവനതിനിടയിലൂടെ പുറത്തേക്ക് കടക്കാനൊരുങ്ങിയപ്പോഴേക്കും ഏതോ ഒരു ശക്തിവന്നു പുറകോട്ട് വലിച്ചിരുന്നു . നിലത്തേക്ക് വീണ സാം  മലർന്നുകിടന്നു . അവന്റെ ശരീത്തിനു നല്ലപോലെ വേദനയെടുക്കുന്നുണ്ടായിരുന്നു . മലർന്നു കിടന്നുകൊണ്ട് തന്നെ തന്റെ നേരെ നടന്നു വരുന്ന ഫെഡെറിക്കിനെ അവൻ നോക്കി . അവന്റെ രൂപം മാറുന്നുണ്ടായിരുന്നു . ഇപ്പോൾ അവന്റെ സ്ഥാനത്ത് കണ്ണുകൾ കുഴിഞ്ഞു ഞരമ്പുകൾ എഴുന്നുനിൽക്കുന്ന ഒരു വൃദ്ധനാണ് . കയ്യിൽ ഒരു വടിയും പിടിച്ചിട്ടുണ്ട് . അതിന്റെ അഗ്രത്തിൽ ഒരു ചെന്നായതല കൊത്തിവച്ചിരിക്കുന്നു . 
 

തന്റെ കയ്യിലുള്ള വടി നിലത്തു കിടന്ന സാമിന്റെ നേരെ അയാൾ ചൂണ്ടി . സാം വലിയൊരു അലർച്ചയോടെ അന്തരീക്ഷത്തിൽ പൊങ്ങി നിന്നു . അവന്റെ കരച്ചിൽ കേട്ടുകൊണ്ട് അയാൾ ഉറക്കെ പറഞ്ഞു .
 

" ഈ സയറോറിനെ പറ്റിച്ചിട്ട് പോകാമെന്നു നീ കരുതിയോ ? ഞാൻ ഇതുപോലുള്ള പരാക്രമങ്ങൾ ഒരുപാട് കണ്ടിട്ടുള്ളതാ ...പണ്ട് ഈ കോട്ടക്കകത്തേക്ക് ഒരുത്തൻ വന്നുകയറി . ഒരു വരത്തൻ . ഹും ...അവനെന്നെ തടങ്കലിലാക്കി . ഞങ്ങളുടെ വിഹാരം ഈ കോട്ടക്കുള്ളിലേക്ക് മാത്രമായിട്ട് ഒതുക്കി . എന്നിട്ടോ ? മൂന്നേ മൂന്നു ദിവസം ...അതിനുള്ളിൽ ഞാനിങ്ങു ഇറങ്ങിപ്പോന്നു . എന്റെ അടുത്താണ് അവന്റെ കളി ......."
 

അയാൾ പുച്ഛിച്ചുകൊണ്ട് സാമിനെ നോക്കി . അവനിപ്പോഴും അന്തരീക്ഷത്തിൽ നിന്നും അലറുകയാണ് .
 

"'ഹാ ...ഏതായാലും നീയിങ്ങു വന്നേ ...കഥകൾ ഒക്കെ പിന്നെ പറയാം .ഇന്നു നിന്നെ ബലികൊടുത്തു എനിക്ക് എന്റെ ജീവൻ നിലനിർത്താനുള്ളതാണ് . ഇല്ലായെങ്കിൽ ആ ബർണോൺ പണിത തടവറയിലേക്ക് എനിക്ക് തിരികെ പോകേണ്ടിവരും . അവന്റെ ഒടുക്കത്തെ ഒരു ശാപം ... "
 

ഓർക്കുന്തോറും തനിക്ക് ബൈലയെ കടിച്ചു കീറാൻ തോന്നും . അവള് കാരണം ആണല്ലോ തനിക്കീ ഗതി വന്നത് . അവളുടെ ദിവ്യപ്രണയം . ഞാൻ അപ്പോഴേ പറഞ്ഞതാ വേണ്ട വേണ്ടാന്നു . കേൾക്കണ്ടേ . അവൻ കാരണം ശക്തിയെല്ലാം ക്ഷയിച്ചു സാധാരണ മനുഷ്യനായി . എന്നിട്ട് അവനെ കിട്ടിയോ അതുമില്ല . ഇപ്പഴും ഇരിക്കുന്നുണ്ടല്ലോ നഷ്ടപ്രണയമെന്നും പറഞ്ഞു . കഷ്ടം .... പിന്നെ മകളായി പോയില്ലേ ...
 

പലതും പുലമ്പികൊണ്ട് നടന്നുപോകുന്ന സയറോറയെ സാം തല ചെരിച്ചു  നോക്കി . തന്നെ കെട്ടിവരിഞ്ഞിരിക്കുകയാണ് . കൈയൊന്നും ഉയർത്താൻ പോലും പറ്റുന്നില്ല .ഇയാൾ ഇപ്പോൾ തന്നെ എന്നെ കൊന്നു തിന്നും . ഈശ്വര ...രക്ഷക്കായുള്ള എന്തെങ്കിലും വഴി മുന്നിൽ തെളിയണേ ...
 

സാം കണ്ണുകളടച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു . ഇരുണ്ട വഴികളിലൂടെ സയറോറ സാമിനെയും വലിച്ചുകൊണ്ടു നടന്നു . അവരാ കൊട്ടാരത്തിനകത്തേക്ക് എത്തിയിരുന്നു . മുഴുവൻ മാറാലനിറഞ്ഞു വൃത്തിഹീനമായി കിടക്കുന്നു . പ്രകാശമില്ല . ഒരു വലിയ ഹാളിനു നടുവിൽ എത്തിയ സയറോറ സാമിനെ അവിടെക്കിട്ടു . അവനവിടെ കിടന്നുകൊണ്ട് അയാളെ നോക്കി . അയാൾ അടുത്ത് കണ്ട ഒരു മുറിയിലേക്ക് കയറിപ്പോയി . പെട്ടെന്ന് തന്നെ തിരിച്ചിറങ്ങിയിട്ട് നിലത്തു കിടന്ന സാമിനെയും കൊണ്ട് നടന്നു . നടന്നു നടന്നു അവർ എത്തിയത് ഒരു അഴിക്ക് മുന്നിലാണ് . കയ്യിലിരുന്ന താക്കോൽ ഉപയോഗിച്ച് അയാൾ അഴിയുടെ വാതിൽ തുറന്നു . സാമിനെ വലിച്ചു അതിലേക്കിട്ടിട്ട് വാതില് പുറത്തുനിന്നും പൂട്ടി .
 

"'കുറച്ചു നേരം നീയവിടെ കിടക്ക് ...എനിക്കുള്ള സമയം ആയിട്ടില്ല . "
 

പുശ്ചിച്ചു ചിരിച്ചുകൊണ്ട് അയാൾ പടികൾ കയറി ഇരുട്ടിലേക്ക് പോയ്‌ . സാം നിലത്തേക്ക് കിടന്നു നിസഹായനായി ചുറ്റും നോക്കി .
 

ഇതേ സമയം മറ്റൊരിടത്ത് ....
 

നിറയെ കറുത്ത മെഴുകുതിരികൾ കത്തിച്ചുവച്ചിരിക്കുന്ന ഒരു മുറി . കറുത്ത നിറത്തിലുള്ള തിരശീലകൾ കാറ്റത്തു പാറിക്കളിക്കുന്നു . നിലത്തു മയങ്ങിക്കിടക്കുകയാണ് ഫെഡെറിക്ക് . അവന്റെ അടുത്തൊരു ഭീമൻ ചെന്നായ കാവൽ ഇരിക്കുന്നുണ്ട് . അവിടേക്ക് ബൈല കടന്നുവന്നു . അവളുടെ കയ്യിൽ തന്റെ മന്ത്രികദണ്ഡുണ്ടായിരുന്നു . അവളതു കൊണ്ട് ഫെഡെറിക്കിനെ ഉഴിഞ്ഞു . കണ്ണുകളടച്ചു. മനസ്സിൽ ഒരുപാട് ദൃശ്യങ്ങൾ മിന്നിത്തെളിഞ്ഞു .  അടുത്ത് നിന്നിരുന്ന ചെന്നായ അവളുടെ അടുത്ത്  വന്നുനിന്നു . അവളതിനെ പിടിച്ചുകൊണ്ട് ആ മുറിക്ക് പുറത്തേക്കിറങ്ങി .
 

" അത് ബർണോൻ ആണോ പോക്‌സ് ? അതോ എന്റെ മതിഭ്രമമോ ? "
 

തന്റെ അടുത്ത് നിന്ന ചെന്നായയുടെ രോമങ്ങൾക്കിടയിലൂടെ വിരലൊടിച്ചുകൊണ്ട് അവൾ ചോദിച്ചു . ബൈലയുടെ കണ്ണുകൾ അപ്പോഴും ആകാശത്തായിരുന്നു . ദിക്കറിയാതെ കാർമേഘങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ചന്ദ്രനെ തിരയുകയായിരുന്നു അവളുടെ അർധമനസ്സ് .

 

                                       തുടരും ...🖤

 

 

The Witch🖤 03

The Witch🖤 03

4
2335

തലക്ക് നല്ല കനം തോന്നി , ഫെഡെറിക്ക് തലക്ക് കൈകൊടുത്തു എണീറ്റിരുന്നു . താനിപ്പോൾ എവിടെയാണ് ? അവൻ അവിടെനിന്നും എഴുന്നേറ്റ് നടന്നു . ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല .   " സാം ...? അവനെവിടെ ? ഞാനെങ്ങനെ ഇവിടെ വന്നു ? "   മുകളിൽ കെട്ടിതൂക്കിയിരിക്കുന്ന വലിയൊരു വിളക്കിലേക്ക് നോക്കി അവൻ ചോദിച്ചു . തലക്ക് കൈകൊടുത്തു ആലോചിച്ചുനോക്കി . താഴെ സാമിനൊപ്പം സംസാരിച്ചു നിന്നതാണ് .   '' ഹാ ..."   തലപൊട്ടിപിളർക്കുന്ന വേദനയിൽ അവൻ അലറി . നിലത്തു മുട്ടുമടക്കി ഇരുന്നു . ആരോ നടന്നു വരുന്ന ശബ്‌ദം കേട്ട് അവൻ ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കി .   &q