Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️25

❤️കലിപ്പന്റെ വായാടി❤️

          
                             Part - 25
 

ഡാഡി .......

എന്നെ വിളിക്കണ്ട എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ......നീ അവനെ മറന്നേക്ക് ....

അത്രയും പറഞ്ഞു അയാൾ പോയി ....

അവൾ എന്തൊക്കെയോ ആലോചിച്ചു പലതും കണക്ക് കൂട്ടി ആരുടെയോ നമ്പർ ഡയല് ചെയ്തു ബാൽക്കണിയിലോട്ടും വിട്ടു....****

തുടരുന്നു............

യാത്രയിൽ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ ഒരുമിച്ചു......

എല്ലാവരും എത്തി എന്ന് ഉറപ്പായതും ഉമ്മാമ എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു.......

എന്താ ഉമ്മാമ കാര്യം.....

ഈ വരുന്ന സൺ‌ഡേ മെഹ്ഫിടെയും ഫിദയുടെയും എൻഗേജ്മെന്റ് സെറിമണി നടത്താം എന്നാണ് ഞാനും അഹമ്മദും ആയിഷുവും കൂടെ തീരുമാനിച്ചിട്ടുള്ളത്....അതും നമ്മുടെ കൺവെൻഷൻ സെന്ററിൽ വെച്ച്.....എന്റെ കൊച്ചുമക്കളിൽ ആദ്യമായി നടക്കുന്നത് മെഹ്‌ഫി മോന്റെയാണ് അത് കൊണ്ട് അത് എല്ലാവരെയും വിളിച്ചു കൊണ്ട് വേണം എന്നുള്ളത് എനിക്ക് നിർബന്ധമുണ്ട് .....

ഇതിൽ ആർകെങ്കിലും അഭിപ്രായ വ്യതിയാസം ഉണ്ടെങ്കിൽ ഇപ്പോൾ പറയാം.....

മെഹ്‌ഫി എല്ലാം കേട്ടപ്പോൾ ഇത്രയും പെട്ടന്ന് തന്നെ ഇതൊക്കെ എന്തിനാ നടത്തുന്നത് എന്നായിരുന്നു.....

അവന്റെ മുഖത്തു നിന്നും അവൻ എന്താണ് ആലോചിക്കുന്നത് എന്ന് വ്യക്തമായി ഉമ്മാമക്ക് മനസ്സിലായത് കൊണ്ട് അവർ അവനെ നോക്കി പുഞ്ചിരിച്ചു പറയാൻ തുടങ്ങി

മോനെ മെഹ്‌ഫി നീ വിചാരിക്കുന്നുണ്ടാവും ഇതൊക്കെ എന്തിനാ ഇത്രയും പെട്ടന്ന് നടത്തുന്നത് എന്ന് എല്ലേ.....

താൻ മനസ്സിൽ കണ്ടത് ഉമ്മാമ പറയുന്നത് കേട്ട് അവൻ ഇമ ചിമ്മാതെ ഉമ്മാമയെ നോക്കി നിന്നു ...

മോനെ എനിക്ക് പ്രായമായി വരുകയാണ് .....നിന്റെ കല്യാണം എന്റെ വലിയ ആഗ്രഹമാണ് .....അത് കൊണ്ടാണ് മോൻ എതിർ അഭിപ്രായം ഉണ്ടോ...

അവൻ അപ്പോൾ തന്നെ ചിരിച്ചു കൊണ്ട് ഇല്ലെന്നു തലയാട്ടി .....

പിന്നെ എല്ലാവരും ഫുഡും കഴിച്ചു അവരുടേതായ ലോകത്തേക്ക് പോയി......***
 

തലേ യാത്രയിൽ ഉറങ്ങാൻ വഴികിയത് കൊണ്ട് രാവിലെ ഉണർന്നപ്പോൾ നല്ല പോലെ ലേറ്റ് ആയിരുന്നു.....

ഉണർന്നു ഫോൺ എടുത്തു നോക്കിയപ്പോൾ ആണ് അവൾ ആ നഗ്ന സത്യം മനസ്സിലാക്കുന്നത് .....സമയം 9 മണി ആയിട്ടുണ്ട് ....പോരാതെ ഹന്നയുടെ 20 മിസ്സ്ഡ് കോളും .....

സബാഷ് .....

അവൾ അതും പറഞ്ഞു വേഗം തന്നെ ബാത്റൂമിലോട്ട് ഓടി....വേഗത്തിൽ ഒരു കാക്ക കുളി കുളിച്ചു ...വേഗം തന്നെ എന്തൊക്കെയോ കാട്ടി റെഡി ആയി ബാഗും എടുത്തു തയെക്കൊടി.....

ഉമ്മാ ഞാൻ ഇറങ്ങുന്നേ ടൈമ് നല്ല ലേറ്റ് ആയി അത് കൊണ്ട് ഫുഡ്‌ വേണ്ട ക്യാന്റീനിൽ നിന്ന് കഴിച്ചോളാം .......

എന്നൊക്ക പുറത്തോട്ട് ഇറങ്ങുന്നതിനിടയിൽ ഫിദ ഉമ്മാനെ വിളിച്ചു കൂക്കി പറഞ്ഞു വേഗം തന്നെ സ്കൂട്ടി എടുത്തു ഹന്നയുടെ വീട്ടിലോട്ട് പറപ്പിച്ചു...

അവളെ വീടിന്റെ മുന്നിൽ തന്നെ ഹന്ന ദെയ്‌ഷത്തിൽ നിൽക്കുന്നത് ഫിദ കാണുണ്ടായിരുന്നു .....

ഫിദ അവൾക്കരികെ വണ്ടി നിർത്തി അവളെ നോക്കി അടാർ ചിരി ചിരിച്ചു....

ബട്ട്‌ അതൊന്നും ആള് നോക്കുന്നു പോലുമില്ല .....

അവൾ മുഖം വീർപ്പിച്ചു പുറകിലായി ഇരുന്നു....

എന്താ ഹന്ന രാവിലെ എഴുനേൽക്കാൻ നല്ലോണം ലേറ്റ് ആയി ....ഇന്നലെ തീരെ ഉറക്കം കടാക്ഷിച്ചില്ല .....അതാ പറ്റിയത് എല്ലാതെ മനഃപൂർവം എല്ലടാ .....എന്റെ മുത്തല്ലേ ഒന്ന് ചിരിക്കെന്നെ ....

നിനക്ക് ഇന്ന് ഫസ്റ്റ് പീരീഡ് ആരാണ് എന്ന് അറിയുമോ ......

ഫിദ ആലോചിച്ചു ഇല്ല എന്നതിൽ മിറർ ലൂടെ അവളെ നോക്കി ....

ഹാ എവിടെ ഓർക്കാൻ ....ആ ഗീത മം ആണ് ഇന്ന് ഫസ്റ്റ് ഹവർ....നി ഇല്ലാതെ അന്ന് ലേറ്റ് ആയി ഞാൻ പോയപ്പോൾ ആ പെണ്ണുമ്പിള്ള എന്നെ കൊന്നില്ലന്നെ ഉള്ളു....

പെട്ടന്ന് ഹന്ന പറഞ്ഞത് കേട്ട് കൊണ്ട് ഫിദ പെട്ടന്ന് ബ്രേക്ക്‌ കിട്ടാതെ എതിരെ വരുന്ന കാറിൽ തട്ടാൻ എന്ന വിധത്തിൽ ആയപ്പോൾ തന്നെ അവൾ ഹാൻഡിൽ തിരിച്ചു പെട്ടന്ന് തിരിച്ചപ്പോൾ വണ്ടിയുമായി രണ്ടാളും സൈഡ്ലോട്ട് വീണു.....

കാർ സൈഡ് ലോട്ട് ഒതുക്കി ഇട്ട് അതിൽ നിന്നും ഗെറ്റ് അപ്പ്‌ ലുക്കിൽ സൺ‌ ഗ്ലാസ് ഒക്കെ വെച്ച് ചുള്ളൻ ചെക്കൻ ഇറങ്ങി അവരുടെ അടുത്തോട്ടു നടന്നു വന്നു .....

അപ്പോയെക്കും അവർ രണ്ടാളും വീണടുത്ത് നിന്നും കെട്ടി പിടഞ്ഞു എഴുനേറ്റിരുന്നു.....

ഫിദയെ കണ്ടപ്പോൾ അവനിൽ ഒരു പുച്ഛം വന്നു....

പിന്നെ പരിസരം മറന്നു അവൻ അവരെ രണ്ടു പേരെയും ചെവി പൊട്ടും വിധം ചീത്ത പറഞ്ഞു.....

ഹന്ന പേടി കാരണം ഫിദയുടെ കയ്യിൽ മുറുകെ പിടിച്ചു....

കുറെ നേരം കേട്ട് നിന്നിട്ടും അവൻ നിറുത്താൻ ഉദ്ദേശമില്ല എന്ന് കണ്ടപ്പോൾ അത്രയും നേരം തന്റെ ഭാഗത്തു തന്നെയാണ് തെറ്റ് എന്ന് ഉറപ്പുള്ളത് കൊണ്ട് ഒന്നും മിണ്ടാതെ അവൻ അത്രയും നേരം പറഞ്ഞത് മുഴുവൻ കേട്ട് നിന്നത് ...

ഡോ മതിയെടോ നിറുത്ത്‌.....
സോറി തെറ്റ് പറ്റി .....തന്റെ വണ്ടിക്ക് ഒന്നും സംഭവിച്ചില്ലലോ പിന്നെന്തിനാ ഇങ്ങനെ ചാടി കടിക്കുന്നെ .....

അവൾ ദെയ്ഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു .....

മെഹ്‌ഫി യും അവൾക്ക് നേരെ എന്തൊക്കെയോ പറഞ്ഞു.....അവസാനം അടി കൂടുതൽ അവസ്ഥയിൽ ആവും എന്ന് ആയപ്പോൾ ഹന്ന രണ്ടിന്റെയും ഇടയിൽ കയറി ഫിദയെ വലിച്ചു ......മെഹ്‌ഫിയോട് കുറെ സോറി പറഞ്ഞു ...

അതിനു അവൻ ഒന്ന് പുച്ഛിച്ചു എന്നിട്ട് ഇടിയേറ്റ് എന്നും പറഞ്ഞു ദെയ്ഷ്യത്തിൽ കാറിൽ കയറി സ്പീഡിൽ അതും പറപ്പിച്ചു വിട്ടു.....

ഫിദ ഹന്നയെ ഒന്നിരുത്തി നോക്കി പോയി സ്കൂട്ടി എടുത്തു ....ഹന്ന ഒന്നും പറയാതെ ചെന്നു പിറകെ കയറി....

കോളേജ്ൽ എത്തുമ്പോയേക്കും സമയം 10:30ആയിരുന്നു ......

പിന്നെ ക്ലാസ്സിൽ കയറാതെ നേരെ ക്യാന്റീനിൽ പോയി .....മെഹ്‌ഫിയോടുള്ള ദെയ്‌ശ്യം മുഴുവൻ അവൾ ഫുഡിൽ തീർത്തു .....

മെഹ്ഫി ആണേൽ ഓഫീസിൽ ചെന്നു അജുവിന്റെ മേലേക്ക് ചാടി കടിക്കാൻ തുടങ്ങിയതാണ് എന്താ ഏതാ എന്നൊന്നും ഇല്ലാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ അവനെയും ബാക്കി ഉള്ളവരെയും ചെവി പൊട്ടും വിധത്തിൽ ചീത്തയും വിളിച്ചു ഇരുപ്പാണ് ......

കാന്റീൻൽ നിന്നും ആൽമര ചുവട്ടിൽ പോയി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അങ്ങോട്ട്‌ റയാനും നിഹാലും വന്നു ......

അവരെ കണ്ടപ്പോൾ ഫിദ ഒരു പുഞ്ചിരി സമ്മാനിച്ചു....
റയാനെ നോക്കാൻ അവൾക്ക് പ്രയാസം ഉണ്ടായിരുന്നിട്ടും നോക്കാതിരുന്നാൽ അത് ശെരിയാവില്ല എന്ന് തോന്നിയത് കൊണ്ട് അവൾ അവനെ നോക്കി ചിരിച്ചു ....

അവനും തിരിച്ചു അവൾക്കൊരു ചിരി സമ്മാനിച്ചു....

അവനെ നോക്കിയപ്പോൾ അവൾക്ക് അവന്റെ കോലം കണ്ട് ഇത് റയാൻ തന്നെയാണോന്ന് വരെ തോന്നി പോയി അത്രയും അവൻ മാറിയിരുന്നു ഈ ചെറിയ ദിവസം കൊണ്ട് തന്നെ .....

താടിയും മുടിയുമൊക്കെ വളർന്നു കണ്ണുകളിൽ ആദ്യത്തെ ആ തിളക്കമൊന്നും ഇല്ലാത്തതു കണ്ടു അവൾക്ക് അവനെ പിന്നെ നോക്കാൻ തോന്നിയില്ല .....

കുറച്ചു സമയം അവർക്കിടയിൽ മൗനം ആയിരുന്നു ...പിന്നെ റയാൻ തന്നെ സംസാരത്തിനു തുടക്കം കുറിച്ചു .....

എന്തെല്ല ഫിദ സുഖമെല്ലെ ......എപ്പോഴാ നിന്റെ മാര്യേജ് ഉടനെ വല്ലതും ഉണ്ടാവുമോ .....ഒരു കല്യാണം കൂടിയിട്ട് കുറെ ആയെ .....നിന്റെ ആവുമ്പോൾ ഒരു രണ്ടു മൂന്നു പ്ലേറ്റ് ഫ്രീ ആയി തിന്നാമെല്ലോ...

അതും പറഞ്ഞു അവൻ ഉഷാറില്ലാത്ത ചിരി ചിരിച്ചപ്പോൾ എല്ലാവരും അതിൽ പങ്കു ചേർന്നു ...

കുറച്ചു സമയം അവനോടു സംസാരിച്ചു അവന്റെ മൈൻഡ് ശെരിയാക്കി ......പിന്നെ സെക്കന്റ്‌ ഹവർ ബെൽ അടിച്ചപ്പോൾ അവർ അവരോടു യാത്ര പറഞ്ഞു ക്ലാസിലോട്ട് വിട്ടു.....

പിന്നെ എന്നത്തേയും പോലെ തന്നെ ആ ദിവസവും കടന്നു പോയി ......

വയികുന്നേരം വീട്ടിൽ എത്തി ഫ്രഷ് ആയി ഫിദ തായെ ചെന്നു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഉമ്മ അവളോട് മെഹ്ഫിടെ വീട്ടിൽ നിന്നും വിളിച്ച കാര്യവും എൻഗേജ്മെന്റ് ഈ വരുന്ന സൺ‌ഡേ ആണെന്നും അവൾക്ക് വേണ്ടപെട്ട ഫ്രണ്ട്‌സ്നെ ക്ഷണിക്കാനും പറഞ്ഞു അവർ ഹാള്ളിലോട്ട് പോയി ....അതു ആലോചിച്ചു ഫിദയും അങ്ങോട്ട്‌ പോയി ...

പിന്നെ കുറെ നേരം മിനുനേ ഇട്ട് വട്ടാക്കി .....റൂമിൽ ചെന്നു ഹന്നയെ വിളിച്ചു എൻഗേജ്മെന്റ് കാര്യം ഒക്കെ പറഞ്ഞു ....കുറച്ചു സമയം അവളോട് സംസാരിച്ചു പിന്നെ ബെഡിൽ പോയി കിടന്നു എപ്പോയോ ഉറക്കത്തിലോട്ട് വീണു .....

        ****************************************

റയാൻ വഴികുന്നേരം ബൈക്ക് എടുക്കാൻ പോകുമ്പോഴാണ് പിറകിൽ നിന്നും നിഹാൽ അവനെ വിളിച്ചത്....

എന്തെന്നതിൽ അവൻ തിരിഞ്ഞു നോക്കി എന്താണെന്നു പുരികം പൊക്കി കാണിച്ചപ്പോൾ അവൻ അവന്റെ അടുത്ത് എത്തിയിരുന്നു ....

ഡാ നമ്മുക്ക് ഒന്ന് ബീച് വരെ പോയാലോ ......നമ്മുക്ക് ഒരാളെ മീറ്റ് ചെയ്യാൻ ഉണ്ട് ...

ആരെ .....🤨🤔

അതൊക്കെ ആളെ കണ്ടാൽ അറിയാം നി വാ കയർ ....

എന്നും പറഞ്ഞു നിഹാൽ അവനെയും വലിച്ചു വണ്ടിയിൽ കയറ്റി ബീച്ചലോട്ട് വിട്ടു ....

അവിടെ അവരെ കാത്തെന്ന പോലെ നൂറ  ഉണ്ടായിരുന്നു....

നൂറ എന്താ ഇവിടെ ....

അവൻ തന്റെ മനസ്സിൽ തോന്നിയ സംശയം നിഹാലിനോട് ചോദിച്ചു ...

അവൾക്ക് എന്തൊക്കെയോ നിന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു നിങ്ങൾ സംസാരിക്ക് ഞാൻ ഇവിടെ നിന്നോളം

അവൻ അവളുടെ കൂടെ നടന്നു ....

പിന്നീട് അവൾ പറഞ്ഞതൊക്കെയും കേട്ട് അവൻ വിശ്വാസം വരാതെ അവളെ നോക്കി എന്നല്ലാതെ അവൻ ഒന്നും തന്നെ തിരിച്ചു പറഞ്ഞില്ല....

അപ്പോയെക്കും അങ്ങോട്ട് നിഹാലും വന്നിരുന്നു .. 

ഡാ ഇവൾ പറഞ്ഞതൊക്കെയും ......

സത്യമാണ് നീ വിശ്വസിച്ചേ പറ്റുള്ളൂ ......

തല വെട്ടിപ്‌ളരുന്നത് പോലെ തോന്നിയതും അവൻ മണൽ തരിയിൽ ഇരുന്നു കൈ കൊണ്ട് മുടിയിൽ കൊരുത്തു പിടിച്ചു...

കുറച്ചു സമയം അതെ ഇരുപ്പ് തുടർന്നു പിന്നെ എഴുനേറ്റ് ബൈക്ക് ലക്ഷ്യം വെച്ച് നടന്നു .....

പുറകെ തന്നെ നിഹാൽ വന്നെങ്കിലും അവൻ എത്തുന്നതിനു മുന്നേ തന്നെ അവൻ വണ്ടി എടുത്തു പോയിരുന്നു .......

        ****************************************

ഹന്നയുടെ നിറുത്താതെ ഉള്ള ഫോൺ കാൾ കേട്ട് കൊണ്ടാണ് ഫിദ ഉറക്കിൽ നിന്നും ഞെട്ടി ഉണർന്നത് ....

അവൾ സമയം നോക്കിയപ്പോൾ യാത്രി ഒമ്പത് മണി ആയിരുന്നു .....അവൾ ഫോൺ എടുത്തു കാതോട് വെച്ച് ഹലോ ചോദിച്ചു ....മറു തലക്കൽ നിന്നും ഹന്ന പറഞ്ഞത് കേട്ടപ്പോൾ തന്നെ കയ്യിൽ നിന്നും ഫോൺ തായെക്ക് എത്തിയിരുന്നു.....

അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു വരുനുണ്ടായിരുന്നു.....

തുടരും.............

✍️Mufi❣️

❤️കലിപ്പന്റെ വായാടി💕❣️26

❤️കലിപ്പന്റെ വായാടി💕❣️26

4.4
15893

❤️കലിപ്പന്റെ വായാടി❤️                                          Part-26     അവൾ ഫോൺ എടുത്തു കാതോട് വെച്ച് ഹലോ ചോദിച്ചു ....മറു തലക്കൽ നിന്നും ഹന്ന പറഞ്ഞത് കേട്ടപ്പോൾ തന്നെ കയ്യിൽ നിന്നും ഫോൺ തായെക്ക് എത്തിയിരുന്നു.....   അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു വരുനുണ്ടായിരുന്നു.....   തുടരുന്നു...............     എടാ ഫിദ റയാനിക്കാക് ഒരു ആക്‌സിഡന്റ് ഉണ്ടായി ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ് പോലും ഉള്ളത്...ഐസിയുവിൽ ആണെന്ന അറിഞ്ഞത് ....     ഹലോ ഫിദ നീ കേൾക്കുന്നില്ലേ .....ഡാ .....ഹലോ ....   ഫോണിൽ നിന്നുമുള്ള ശബ്ദം കേട്ടു കൊണ്ട് അവൾ ഞെട്ടി കൊണ്ട് ഫോൺ എ