Aksharathalukal

സഖി 💕 Part 2

Part 2


" ചക്കിമോളെ ഓടല്ലേ വീഴും… "

കിന്നാരിപ്പല്ല് കാണിച്ചു ആ രണ്ടര വയസ്സുകാരി മണൽപ്പരപ്പിലൂടെ ഓടിനടന്നു. ആ കുരുന്നിന്റെ കാലിൽ കിടന്ന നിറയെ മണികളുള്ള പാദസരത്തെ അസ്‌തമയ സൂര്യന്റെ പ്രഭാവലയത്തിൽ കിടന്ന മണൽതരികൾ ചുംബനം കൊണ്ട് മൂടി. തീരത്തെ പുണർന്നു പിറകോട്ടു വലിഞ്ഞ തീരത്തിനൊപ്പം ആ കുഞ്ഞുകാലിനടിയിലെ മണലും തിരികെ പോയപ്പോൾ ആ കുഞ്ഞു ശരീരവും ഒന്ന് വേച്ചുപോയിരുന്നു. എങ്കിലും വീഴാതെ ഉറപ്പുള്ള കൈകൾ അവളെ ചേർത്ത് പിടിച്ചിരുന്നു. ഒരു പാല്പുഞ്ചിരി പൊഴിച്ചു തന്നെ എടുത്തുയർത്താൻ ആ കൈകളുടെ ഉടമസ്തയോട് ആവശ്യപ്പെടുമ്പോൾ ആ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു.

"ദേവുമ്മേ… ദേ അങ്ങട് നോക്കിയേ… നല്ല രേസോല്ല…. "

ആഴിയിലേക്ക് ഊളിയിടുന്ന സൂര്യനെ ചൂണ്ടി ആ കുഞ്ഞ് ചൂണ്ടിക്കാണിക്കുമ്പോൾ ആമിയുടെ ഓർമ്മകളും മൂന്നുവർഷം പിന്നോട്ട് സഞ്ചരിച്ചു.


💫💫💫💫💫💫💫💫💫💫💫💫💫💫💫

കോരിച്ചൊരിയുന്ന മഴയത്തു ഒരു കപ്പ്‌ ചായയുമായി ബാൽക്കണിയിൽ ഇരിക്കുകയാണ് ആമി. ഭൂമിയാകുന്ന പ്രണയിനിയെ മഴ ഭ്രാന്തമായി പുല്കുമ്പോൾ തന്റെ മൂന്നു വർഷത്തെ പ്രണയ വസന്തം തീർത്ത മായിക ലോകത്തായിരുന്നു അവൾ. 

അധ്യാപകനായ മഹാദേവന്റെയും വീട്ടമ്മയായ കാർത്തികയുടെയും ഒരേഒരു മകളായ ദേവയാമി ഒരു ക്രിസ്ത്യാനി ചെക്കനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആദ്യം ഒരു ഭൂകമ്പമായിരുന്നു വീട്ടിൽ. പ്രത്യേകിച്ച് അമ്മ. എന്നാൽ

" നീ പ്രേമിച്ചത് പട്ടീനേം പൂച്ചെനേം ഒന്നുമല്ലല്ലോ… മനുഷ്യജാതിന്ന് തന്നെയല്ലേ… ആരെന്നുപറഞ്ഞാലും ന്റെ പുലിക്കുട്ടി കാര്യാക്കണ്ട… അച്ഛ ഇണ്ട് കൂടെ…. നീ ധൈര്യായിട്ട് പ്രേമിച്ചോടി…."

ശെരിക്കും അത്ഭുതമായിരുന്നു അച്ഛന്റെ മറുപടി. ആ ധൈര്യത്തിലാണ് അൽവിച്ചന്റെ പുറകെ നടന്നതും.അൽവിച്ചൻ ആണ് ആളെന്നറിയിച്ചപ്പോൾ 

"ഞാൻ പഠിപ്പിച്ച ചെക്കനാ അവൻ… ന്റെ കുട്ടി… നിക്കറിയാം അവനെ… മിടുക്കനാ…. ആൺകുട്ടി…"


ആ ഓർമ്മയിൽ അറിയാതെ അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു. അവനു വേണ്ടി മാത്രം….

ആദ്യമൊക്കെ സൗമ്യമായി സംസാരിച്ചു….പിന്നെ പിന്നെ ആട്ടിയോടിക്കലായി… അവസാനം അങ്ങേരെകൊണ്ടേ പോവു എന്ന് പറഞ്ഞപ്പോ വീണു… അല്ല വീഴ്ത്തി…

ജാതിയുടെയോ മതത്തിന്റെയോ അതിർവരമ്പുകൾ ഇല്ലാതെ… നോട്ടം കൊണ്ടുപോലും പ്രണയം കൈമാറി…. ആദ്യമൊക്കെ ഇരുവീട്ടുകാർക്കും ഉണ്ടായിരുന്ന എതിർപ്പുകൾ അവരുടെ പ്രണയത്തിന്റ തീവ്രതയിൽ ഇല്ലാതായി…
അങ്ങനെ അൽവിയുടെ മാത്രം ആമിയായി മാറാൻ ഒരു ആഴ്ച കൂടി…

"ദേവൂട്ടിയേ …"

താഴെനിന്ന് അച്ചയാണ്. തന്റെ ഏകമകളുടെ വിവാഹത്തിനായി നാടുമുഴുവൻ ഓടി നടക്കുകയാണ് ആ മനുഷ്യൻ. വിവാഹത്തിന്റെതായ ടെൻഷനുകളൊഴിച്ചു അവളെ സുരക്ഷിതമായ കൈകളിൽ ഏല്പിക്കുന്നതിന്റെ സന്തോഷവും ഒരച്ഛൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തങ്ങളും കടമകളും കൃത്യമായി നിർവഹിച്ചതിന്റെ ആത്‍മസംതൃപ്തിയും തന്റെ മകളെ പൂർണമായി മനസിലാക്കിയ പിതാവിന്റെ അഹങ്കാരവും ആ മുഖത്ത് പ്രതിഫലിച്ചിരുന്നു. 

"അച്ചേ…."

ഓടിച്ചെന്ന് അച്ഛന്റെ അടുത്തിരിക്കുമ്പോൾ അടുക്കളയിൽ നിന്ന് അമ്മയും വന്നു. വിവാഹം വിളിക്കാൻ പോയ വിശേഷങ്ങളും ചെക്കൻ അന്യജാതി ആയതിനാൽ അമ്പിനും വില്ലിനും അടുക്കാത്ത ബന്ധുക്കാരെ കുറിച്ച് പറയുമ്പോഴുമെല്ലാം അച്ഛൻ വാചലനവുകയായിരുന്നു.

"ന്റെ മോളെ മനസറിഞ്ഞു അനുഗ്രഹിക്കാൻ പറ്റുന്നവർ കല്യാണത്തിന് വന്നാൽ മതി"യെന്ന് പറയുമ്പോൾ അച്ഛനെന്ന പദവിക്ക് അദ്ദേഹം കൂടുതൽ അനുയോജ്യനാവുകയായിരുന്നു….

💫💫💫💫💫💫💫💫💫💫💫💫💫💫

ചുവന്ന മംഗല്യപ്പട്ടിൽ അവൾ സുന്ദരിയായിരുന്നു. അധികം ആഭരണങ്ങൾ ഒന്നുമില്ലെങ്കിക്കും കടുപ്പിച്ചെഴുതിയ കണ്ണും ആ ചുവന്ന മൂക്കുത്തിയും അവളെ അപ്സരതുല്യ ആക്കിയിരുന്നു. കല്യാണമണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ അവളുടെ ജീവന്റെ പാതി അവൾക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. ആ കാപ്പിക്കണ്ണുകൾ പതിവിൽ കൂടുതൽ തിളങ്ങിയിരുന്നു. നാദസ്വരം ആരംഭിച്ചു.
അവൻ ആൽവിൻ എന്ന് നാമധേയം ചെയ്ത താലി എടുത്തുയർത്തി. തന്റെ പ്രാണന്റെ പാതിയാവാൻ, പ്രണയത്തെ പൂർണ്ണമായും സ്വന്തമാക്കുന്ന ആ നിമിഷത്തിനായി കാത്തുകൊണ്ട് അവൾ കണ്ണുകൾ അടച്ചു കൈകൾ കൂപ്പി നിൽക്കുകയാണ്….
നിമിഷങ്ങൾ യുഗങ്ങളായി…. അടുത്ത നിമിഷം നാദസ്വരം പള്ളിമണിക്ക് സമാനമായ രീതിയിൽ വഴിമാറി… മരണമണിയുടെ താളത്തിൽ….
പൊടുന്നനെ മണ്ഡപത്തിന് ചുറ്റും കറുത്ത വസ്ത്രധാരികൾ വന്നുചേർന്നു. അവന്റെ വെളുത്ത വിവാഹവസ്ത്രത്തിൽ രക്തച്ചീളുകൾ രൂപംകൊണ്ടു. പതിയെ അത് ശരീരം മുഴുവൻ വ്യാപിച്ചു. അതിൽ ഒരു തുള്ളി അവളുടെ സീമന്ദരേഖയെ ചുംബിച്ചു മൃതിയടിഞ്ഞു. ചുടുചോര ഏൽപ്പിച്ച പൊള്ളലാൽ കണ്ണുകൾ തുറന്ന അവൾ ആ കറുത്ത വസ്ത്രധാരികൾ പങ്കുവയ്ക്കുന്ന ശരീരമാണ് കണ്ടത്. ഇനിയും ആക്രമിക്കപ്പെടാത്ത കൈകൾക്കുള്ളിൽ എടുത്തുയർത്തിയ ആ താലിയും ഒരുപിടി മണ്ണും സുരക്ഷിതമായിരുന്നു…. ആക്രമണത്തിനിടെ തെറിച്ചുവീണ ആ ഹൃദയം "ആമി…." എന്ന് മന്ത്രിച്ചുകൊണ്ടിരുന്നു…..

ഉറക്കത്തിൽ നിന്നു ഞെട്ടി എഴുന്നേൽക്കുമ്പോഴും അവളുടെ ചെവിയിൽ ആ ഹൃദയമന്ത്രണം നിറഞ്ഞുനിന്നിരുന്നു. വിയർത്തൊഴുകിയ നെറ്റിയിൽ അപ്പോഴും ആ ചോരത്തുള്ളിയുടെ താപം നിലകൊണ്ടു. സൂര്യൻ ഉദിക്കുന്നെ ഒള്ളു. ഉറക്കം നഷ്ടപ്പെട്ട ഈർഷയിൽ അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റു.
കുളിച്ചു ഈറനോടെ പൂജമുറിയിൽ വിളക്ക് വയ്ക്കുമ്പോഴും അവളുടെ ചിന്ത താൻ കണ്ട ആ സ്വപ്നമായിരുന്നു. ചിന്തധീനയായി അവിടെനിന്നും പിൻവാങ്ങുമ്പോൾ കത്തിച്ചുവച്ച തിരികളിൽ ഒന്ന് കാറ്റിൽ ആടി ലയിച്ചു ചേർന്നു. കരിന്തിരി കത്തിയ മണം അവിടെ വ്യാപിക്കും മുമ്പേ അവൾ മുൻവശത്തെത്തിയിരുന്നു.

"കാത്തു… ഞാൻ ഇന്ന് കുറച്ചു താമസിക്കും. അകലെന്നുള്ള ആളുകളെ വിളിക്കാനുള്ളതല്ലേ. പിന്നെ ആ ജ്വല്ലറിയിൽ ഒന്ന് കയറണം. ആ പഴയ സ്വർണ്ണം ഇരിക്കുന്നത് ഇന്ന് അങ്ങ് കൊടുത്തേച് പോവാം. നാളെ ഡ്രസ്സ്‌ എടുക്കാൻ പോവുമ്പോ സ്വർണ്ണം കൂടി എടുക്കാം. അത് പോരെ…."

" താലി അവൻ എടുക്കന്നല്ലേ ദേവേട്ടാ പറഞ്ഞെ… "

" ആഹ്മ്. അതുകൊണ്ട് അവന്റെ വരുന്നതിനു മുന്നേ ഡ്രെസ്സും സ്വർണ്ണോം എടുത്ത് വച്ച അത്രേം ആശ്വാസവുല്ലോ. പിന്നെ ബാക്കി ഉള്ള കാര്യങ്ങൾ നോക്കിയ പോരെ.. "

" മ്മ്. എന്നാ ശരി… ദാ കുട പിടിച്ചോ. നല്ല മഴക്കോള് കാണനിണ്ട്. പിന്നെ ഏട്ടനും ഏട്ടത്തിയും പിള്ളേരും ഇന്ന് വരും. "

"ആഹ്… അളിയനെ ഞാൻ ചില കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിരുന്നു. "

ആസ്വസ്തമായ മനസോടെ ചാവടിയിൽ ഇരിക്കുന്ന അവളിൽ അകാരണമായ ഒരു ഭയം വന്നു മൂടിയിരുന്നു. ചുറ്റിലും നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാത്ത ഒരവസ്ഥയിൽ ആയിരുന്നു അവൾ.

"ദേവൂട്ടിയെ… ഇരുന്ന് സ്വപ്നം കാണാണ്ട് പോയി ചായ കുടിക്ക് … മൂന്നു ദിവസം കഴിഞ്ഞ ന്വേറൊരു വീടിന്റെ മരുമോളാ നീയ്…. കാലത്തെഴുന്നേറ്റപ്പോ നിനക്ക് എന്നെ വന്നൊന്ന് സഹായിക്കാൻ പാടില്ലെർന്നോ….."

പരിഭവം നിറഞ്ഞ സ്വരത്തിൽ അമ്മ ദേഷ്യപ്പെടുമ്പോൾ ഇത്രയും കൊല്ലം പൊന്നുപോലെ നോക്കിയ തങ്ങളുടെ മകൾ ഇനി വീട്ടിൽ വെറുമൊരു അഥിതി ആയിമാറുമെന്ന ഓർമ്മയിൽ ആ അമ്മമനം വിങ്ങി. അത് മനസിലാക്കിയ അച്ഛൻ അമ്മയെയും അവളെയും ചേർത്തുപിടിച്ചു. ചിന്തകളുടെ നടുവിൽ നിന്ന് അവൾ മുക്തമാകുമ്പോഴും അച്ഛന്റെ കയ്യുടെ സംരക്ഷണം അവൾ അറിയുന്നുണ്ടായിരുന്നു.

പെട്ടന്ന് അച്ഛന്റെ പോക്കറ്റിൽ കിടന്ന ഫോൺ അടിച്ചപ്പോഴാണ് ഇരുവരും അകന്നുമാറിയത്. ആ മുഖഭാവം മാറുന്നതനുസരിച്ചു ആമിയുടെ നെഞ്ചിടിപ്പ്പ്പേറിവന്നു. അകാരണമായ ഭയം വന്നു മൂടുന്നതുപോലെ….

"ജോണാ വിളിച്ചേ… അത്യാവശ്യമായി അവിടംവരെ ഒന്ന് ചെല്ലാൻ … "

" എന്ത് പറ്റി ദേവേട്ടാ… "

"പ്രേത്യേകിച്ചൊന്നുമില്ലടോ … എന്തായാലും മോളും പോയി റെഡി ആയിട്ട് വാ…. അച്ചേനെ ഒന്ന് അവിടെ ഇറക്കിയെരെ…. ചെല്ല്…."

റെഡി ആവാൻ നേരം ആദ്യം കയ്യിൽ കിട്ടിയത് ഒരു കറുത്ത ചുരിദാർ ആയിരുന്നു. രാവിലത്തെ സ്വപ്നത്തിന്റെ ഓർമ്മ വീണ്ടും വേട്ടയടിയപ്പോൾ അത് മാറ്റി വച്ചു ഒരു ചുവന്ന ചുരിദാർ ധരിച്ചു. കാറിന്റെ കീ എടുത്ത് താഴേക്ക് വന്നപ്പോൾ അമ്മയുടെ മുഖം ആകെ മാറിയിരുന്നു. വിങ്ങിപൊട്ടാൻ നിൽക്കുന്ന മാനം പോലെ. വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ അച്ഛനും അമ്മയും കയറി. മനംമടുപ്പിക്കുന്ന മൂകത. ആ നിശബ്ദതത്തക്ക് താളമിടാൻ മാനം പെയ്തിരുന്നു. 



💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫


കഥ ബോർ ആവുന്നുണ്ടോ....
 ഇഷ്ടമായ സപ്പോർട്ട് ചെയ്യണേ....

സ്നേഹത്തോടെ.... ❤

മയിൽ‌പീലി 🍁ലക്ഷ്യ 

സഖി 💕 Part 3

സഖി 💕 Part 3

4.5
15122

ആൽവിച്ചന്റെ വീട്ടിലേക്ക് കാർ കയറിചെന്നപ്പോഴും ആ നിശബ്ദത ഞങ്ങളെ കാർന്നുതിന്നുകയായിരുന്നു. ഇച്ചായന്റെ 'ഏദൻ വില്ല 'യിൽ പതിവുള്ള കളിചിരികളും ബഹളങ്ങളും ഒരു പരിധി വരെ മൂടിക്കെട്ടിയ ആ അന്തരീക്ഷവും വീർപ്പുമുട്ടിക്കുന്ന നിശബ്ദതയേയുംപതിയെ തുടച്ചുമാറ്റി. വിശാലമായ മുറ്റത്തു ഒരു സ്റ്റേജിന്റെ പകുതിയോളം ഉയർന്നുനിൽക്കുന്നുണ്ട്. കല്യാണത്തിന്റെ റിസപ്ഷൻ വീട്ടിൽ വച്ചു തന്നെ മതിയെന്നുള്ള ഇച്ചായന്റെ കർശനനിർദേശമുള്ളതുകൊണ്ട് അതിന്റെ പാതിയോളം പൂർത്തിയായ അലങ്കാരങ്ങളിൽ മുങ്ങി കിടക്കുകയാണ് അവരുടെ ആ സ്വർഗം.   "ആഹാ ദേവുമോളും കൂടെ ഉണ്ടായിരുന്നോ… "