Aksharathalukal

പ്രണയാർദ്രം 18

മുന്നിലെ പാത്രത്തിൽ നിന്നൊരു വറ്റു പോലും കഴിക്കാതെ എഴുന്നേറ്റ് പോയ ഗൗരിയെ മറ്റാരും ശ്രദ്ധിച്ചില്ലെങ്കിലും ഹേമ കണ്ടിരുന്നു.
ഗൗതം ദേവുവിനെ ഊട്ടുന്നതൊന്നും അവൾക്കിഷ്ടമായില്ലെന്ന് അവർക്കു മനസിലായിരുന്നു.

അതു കൊണ്ടു തന്നെ ഒരു പാത്രത്തിൽ കുറച്ചു ഭക്ഷണമെടുത്തു അവർ അവളുടെ മുറിയിൽ ചെല്ലുമ്പോൾ കട്ടിലിൽ കമന്നു കിടക്കുന്ന ഗൗരിയെ ആണ് കണ്ടത്.

മോളെ ഗൗരി....
എഴുന്നേൽക്. എന്നിട്ടിതങ് കഴിച്ചേ.
അത്താഴപട്ടിണി കിടക്കണത് നല്ലതല്ല മോളെ.

എന്നിട്ടും അനക്കമൊന്നുമില്ലാത്തതിനാൽ അവർ ഭക്ഷണം അടുത്ത് കിടന്ന ടീ പോയില് വെച്ച് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു.

മുഖമാകെ വല്ലാതെ ഇരിക്കുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളിൽ അപ്പോഴും ആരോടോ ഉള്ള പകയാലുള്ള നേരിപോടുകൾ തങ്ങി നിന്നിരുന്നു.

ഗൗരി ........ എന്തായിത്?? എന്താ പറ്റിയെ?

വീണ്ടും കണ്ണുകൾ നിറഞ്ഞു.


ഒന്നുമില്ല ചെറിയമ്മേ. ഞാൻ വെറുതെ....
വിശക്കുന്നില്ല. നല്ല തലവേദന.


നല്ല വേദനയുണ്ടോ. ഞാൻ ബാം പുരട്ടി തരാം.

വേണ്ട ചെറിയമ്മേ.. ഞാൻ ഒന്ന് കിടക്കട്ടെ. ഒന്ന് കിടന്നാൽ ok ആകും. എന്തായാലും ചെറിയമ്മ എങ്കിലും വന്നല്ലോ

അത്രയും പറഞ്ഞു തിരിഞ്ഞു കിടക്കുന്ന ഗൗരിയിൽ തന്നെയായിരുന്നു ഹേമയുടെ കണ്ണുകൾ.... അവളെന്തോ മറക്കുന്നുണ്ട്...

 ഒന്ന് മിണ്ടാതവിടുന്നിറങ്ങുമ്പോൾ പേരറിയാത്തൊരസ്വസ്ഥത അവരിൽ നിറയുന്നുണ്ടായിരുന്നു.



ഇതേ സമയം ഗൗരിയുടെ ചിന്തകൾ ദേവുവിൽ ആയിരുന്നു......

ഒരിക്കലും നിന്നെ ഞാൻ വെറുതെ വിടില്ല.....
എന്റെ എല്ലാം തട്ടിപ്പറിച്ചാ നിനക്ക് ശീലം.....
എല്ലാവരേം മയക്കിയ പോലെ ഞാൻ നിന്നു തരില്ല നിനക്ക്.
എന്റേട്ടന്റെ കുഞ്ഞിനെ ചുമക്കുന്നതിന്റെ പേരിൽ മാത്രാ ഏട്ടൻ നിന്നെ സ്നേഹിക്കാൻ നോക്കുന്നത്.
അല്ലേൽ ആ മനസിൽ ഋതികേടത്തി മാത്രേ കാണൂ......
എനിക്കറിയാം....ഇനിയെന്താ ചെയ്യേണ്ടതെന്ന്...... ഏതു വിദേനയും നിന്നെ ഞാൻ ഇവിടന്ന് കടത്തും..... അതിനി പരലോകത്തേക്കാണെങ്കിലും.....

ക്രൂരമായ ചിരിയോടവൾ കിടക്കയിലേക് ചായുമ്പോൾ......
ഇതൊന്നുനറിയാതൊരുവൾ തന്റെ ജീവിതം സ്വപ്നം കാണുകയായിരുന്നു.........

----------------------------------


കഴിഞ്ഞുപോയ നാളുകളൊക്കെയും ദേവു തീർത്തും സന്തോഷവതിയായിരുന്നു.
ഗൗതത്തിന്റെ സ്നേഹവും കരുതലും അവളിലെ പെണ്ണിനെ തൃപ്‍തയാക്കിയിരുന്നു.
അവന്റെ ചെറിയ ചെറിയ കുസൃതികൾ അവളും ആസ്വദിച്ചു തുടങ്ങി.
പഴയ കുറുമ്പ് കാരിയായ ദേവു ഇടയ്ക്കിടെ തലപൊക്കി..
കണ്ണുകളിൽ തന്റെ പ്രിയനോടുള്ള സ്നേഹം ഒളിപ്പിച്ചു അവനായി ഓരോന്നും ചെയ്തു കൊടുക്കാൻ അവളിലെ ഭാര്യ ആഗ്രഹിച്ചു.
പലപ്പോഴും ഗൗതവും അതൊക്കെ അംഗീകരിച്ചു കൊടുത്തു.

എന്നാലും ഗൗരിയുടെ സ്വഭാവത്തിൽ മാത്രം മാറ്റമൊന്നുമുണ്ടായില്ല. പഴയതിനേക്കാൾ വൈരാഗ്യബുദ്ധിയോടെ അവൾ കരുക്കൾ നീക്കി.

തന്നോടെന്തിനവൾ ദേഷ്യം കാട്ടുന്നെന്ന് പോലുമറിയാതെ ദേവു അവളെ അനുനായിപ്പിക്കാൻ നോക്കിയെങ്കിലും കൂടുതൽ കുത്തി നോവിപ്പിച്ചവൾ രസിക്കുകയാണ് ഉണ്ടായത്.


രാവിലെ എന്തോ ആലോചിച്ചു നടന്നു വരുകയായിരുന്നു ദേവു.
അറിയാതെ കാലുകൾ തെന്നി വീഴാൻ ആഞ്ഞതും ആരുടെയൊ കൈകൾ അവളെ
ചേർത്ത് നിർത്തിയിരുന്നു.

ആ മുഖത്തേക് നോക്കിയതും ആശ്ചര്യത്താൽ അവളുടേ കണ്ണുകൾ തിളങ്ങി.....

"ദീപുവേട്ടൻ.........."



---------------------------------



Exam ആയതു കൊണ്ടാണ് കുഞ്ഞു പാർട്ട്‌.
അഡ്ജസ്റ്റ് കരോ 😜
 


പ്രണയാർദ്രം 19

പ്രണയാർദ്രം 19

4.8
5083

ഏട്ടൻ...... ഏട്ടൻ എപ്പോൾ വന്നു???? ഇപ്പോ വന്നതേ ഉള്ളടി.. കൊഴപ്പൊന്നുമില്ലല്ലോ?? ഇല്ലേട്ടാ ശ്രെദ്ധിക്കണ്ടടി??? അറിഞ്ഞോണ്ടല്ല ... തെന്നിയതാ...... മ്മ്. അല്ല എവിടെ നിന്റെ ഗൗതം ?? അതും ചോദിച്ചു തിരിഞ്ഞതും വീട്ടിലെ സകലമാന ആളുകളും ശബ്ദം കേട്ടവിടെ ഹാജർ വെച്ചിരുന്നു. അവളുടെ കണ്ണുകൾ സ്റ്റേയർ ഇറങ്ങി വരുന്ന ഗൗതമിൽ തങ്ങി നിന്നു. പെട്ടെന്ന് കാൽ സ്ലിപ് ആയതും അവൻ ഒരു വിധം ബാലൻസ് ചെയ്ത് നിന്നു. ഗൗതം..... Are യൂ ok?? യാ.... മാൻ... ഇങ്ങോട്ട് വരണ്ട. ഇവിടെ നല്ല എണ്ണ മെഴുക്കു ഉണ്ട്.... അങ്ങോട്ടേക് നടക്കാൻ തുടങ്ങിയ ദീപുവിനെ തടഞ്ഞു കൊണ്ടു ഗൗതം പറഞ്ഞു. ആരാ ഇപ്പൊ എണ്ണ ഇവിടെ ഒഴിക്കാൻ.... കയ്യിന