CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:7
________________________
Written by :✍️salva✨
______________________
ഇനി അയാൾ എന്തിനാവോ വിളിച്ചത്🤔
അതും പറഞ്ഞു ഞാൻ collecter റെ ഓഫീസിൽക് വിട്ടു.
കളക്ടറേറ്റ് ന്റെ മുന്നിൽ ബൊലേറോ നിർത്തി. ഞാൻ കളക്ടറെ ഓഫീസിൽക് നടന്നു.അങ്ങോട്ട് കയറി.
അവിടെ ഇരിക്കുന്ന ആളെ കണ്ട് റിവേഴ്‌സ് എടുത്ത് ഓഫീസിന്റെ മുന്നിൽ എഴുതിയത് വായിച്ചു.
"District collector "
അപ്പൊ എനിക്ക് തെറ്റിയത് അല്ല.
ഞാൻ വീണ്ടും അതിനുള്ളിൽ കേറി. സാരിയുടുത്ത് സ്കാർഫ് ചെയ്ത ഓളെ ഒന്നുകൂടി നോക്കി.
ശേഷം അത് ഓൾ തന്നെ ആണോ എന്നറിയാൻ വേണ്ടി ഓളെ കണ്ണിൽക് നോക്കി.
അതെ ആ കണ്ണുകൾ കറുപ്പിൽ grey കളർന്നത് ആയിരുന്നു.
ഞാൻ നെട്ടി കൊണ്ട് table ൽ വെച്ച name board ലേക്ക് നോക്കി.
"Ahna Lailath IAS "
ഞാൻ വീണ്ടും നെട്ടി ഓളെ നോക്കി.
ഓൾ എന്തേയ് എന്ന ഭാവത്തിൽ ആണ് ഇരിക്കുന്നത്.
ഇവൾ എങ്ങനെ ഇവിടെ ഇവിടത്തെ collector മഹേഷ്വർ IAS എവിടെ പോയി. ഇവൾ izas ഹോട്ടലിലെ worker അല്ലായിരുന്നോ.
" ഇരിക്കു മിസ്റ്റർ Dilkhis aktar IPS" (ലെവൾ )
ഞാൻ ഷോക്കടിച്ച കാക്കനെ പോലെ ഓളെ opposite ഉള്ള chair ൽ ഇരുന്നു.
ഫസ്റ്റ് ഞാൻ തന്റെ doubt clear ചെയ്ത് തരാം ഞാൻ izaas hotel ലെ worker അല്ല. അതിന്റെ owner എന്റെ കസിൻ ആണ്. ഞാൻ ഫസ്റ്റ് serve ചെയ്ത് കൊടുത്തത് ന്റെ മാമനും മാമിക്കും ആണ്. അപ്പോഴാണ് താൻ വിളിച്ചത്. അവിടത്തെ workers busy ആയത് കൊണ്ട് തനിക്ക് ഞാൻ തന്നെ serve ചെയ്ത് തന്നു. അത്രെ ഉള്ളു. (ലെവൾ )
But മഹേഷ്വർ IAS എവിടെ പോയി (ഞാൻ മനസ്സിൽ ചോദിച്ചു )
തന്നെ ഞാൻ ഇപ്പോൾ വിളിപ്പിച്ചത് സെക്രട്ടറിയ്യെറ്റിൽ പതാക ഉയർത്തി കഴിഞ്ഞാൽ താൻ എന്റെ കൂടെ ഇവിടെ വരെ ഒന്ന് വരണം. എന്തിനാ എന്നുള്ളത് അപ്പോൾ പറയാം.
എന്നെയോ ഡിപ്പാർട്മെന്റിൽ ഏറ്റവും മോശം ഓഫീസർ ഞാൻ ആണ് എന്നാണ് ഇവിടത്തെ കമ്മിഷണറിന്റെ ഒക്കെ അഭിപ്രായം. ഞാൻ അന്വേഷിച്ച ഒരു കേസ് പോലും തെളിയിച്ചിട്ടില്ല. ഊരാൻ വേണ്ടി ഞാൻ പറഞ്ഞു.
മോൻ ആ അടവ് ചുരുട്ടി കൂട്ടി കൈയിൽ വെച്ചോ. താൻ ആരാണ് എന്താണ് എന്നൊക്ക എനിക്കറിയാം കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ തന്നെ നിരീക്ഷിക്കുന്നു. താൻ എന്നെ കാണുന്നതിന് മുൻപ് ഞാൻ തന്നെ കാണാൻ തുടങ്ങിയിട്ട് ഉണ്ട്. തന്റെ സ്ഥിരം അടവ് ഇവിടെ വേണ്ട. So aktar താൻ എന്റെ കൂടെ വന്നേ പറ്റു.
അവൾ അത് പറഞ്ഞതും ഞാൻ നെട്ടി ഓൾക് എന്നെ നേരത്തെ തന്നെ അറിയുമോ, എന്റെ ഉള്ളിലെ യഥാർത്ഥ സ്വഭാവത്തെ അറിയുമോ. ഞാൻ സ്വയം ചോദിച്ചു.
Mam may I come in
തിരിഞ്ഞു നോക്കിയപ്പോൾ navaal വാതിലിന്റെ അടുത്ത് നില്കുന്നുണ്ട്.
Yes come in.
ഓൾ അത് പറഞ്ഞു തീരും മുമ്പേ navaal അങ്ങോട്ട് കേറി എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
Lithiya ഇപ്പൊ time എത്ര ആയി🤨?
8.30 maam
തന്നോട് എത്ര മണിക്കാ വരാൻ വേണ്ടി പറഞ്ഞത്.
അത് maam 8.00 മണി.
30 minutes താൻ എവിടെ ആയിരുന്നു. ഒരു കൃത്യ നിഷ്ടയും തനിക്ക് ഇല്ലല്ലോ. ഇനി ഇത് ആവർത്തിക്കരുത്.
സോറി maam.
താൻ എന്ത നോക്കി നിൽക്കുകയാ you can go. ഓൾ ന്നെ നോക്കി പറഞ്ഞു.
Maam പ്രോഗ്രാം തുടങ്ങാറായി. navaal വാച്ചിൽ നോക്കി പറഞ്ഞു.
Ahna അവിടന്ന് എണീറ്റു ഞാനും നവാലും പിന്നാലെയും.
ഞ ഞ്ഞ ഞ ഞ്ഞ ഞ. നവാൽ ഓളെ നോക്കി കൊഞ്ഞനം കുത്തി.
പെട്ടന്ന് ഓൾ തിരിഞ്ഞു.
പൊന്ന് മോളെ ലിതിയ താൻ ഇപ്പോൾ ചെയ്തത് ഞാൻ കണ്ടില്ലെന്ന് വിചാരിക്കണ്ട. (Ahna)
ഇവൾക്ക് എന്താ ബാക്കിലും കണ്ണുണ്ടോ.
ഞാൻ നവാലിനെ നോക്കി ചിരി കടിച്ചു പിടിച്ചു. ഓൾ nki വളിച്ച ഒരു ഇളി സമ്മാനിച്ചു.
സെക്രട്ടറിയേറ്റിൽക് വിട്ടു.
ഇവിടത്തെ collecter എപ്പഴാ മാറിയത്. ഞാൻ നിഹാലിനോടും അഭിജിത്നോടും ചോദിച്ചു.
മഹേഷ്വർ ias ന് എന്തോ കാരണത്താൽ transfer കിട്ടി. പിന്നെയാണ് ഇവൾ വന്നത്. വന്ന day തന്നെ എല്ലാരേയും വരച്ച വരയിൽ നിർത്തി.2 ദിവസത്തെ ലീവിന് ഓൾ പോയി ഇന്നലെയാ ലാൻഡ് ആയത്. നിഹാൽ ഇന്നാ കണ്ടേ (അഭിജിത് )
എന്ത് മൊഞ്ചാ ഓളെ കാണാൻ (നിഹാൽ )
മോനെ നിഹാലെ, അയിന്റെ അടുത്ത് കോഴിത്തരം എടുത്താ ഓൾ ചുരുട്ടി കൂട്ടും (me)
മഹാരാഷ്ട്രയിലെ main സിറ്റി ആയതോണ്ട് CM ആയിരുന്നു പതാക ഉയർത്തിയത്. ഇന്ത്യയുടെ ത്രിവർണ പതാക ആകാശത്തു പാറി കളിച്ചു. എല്ലാവരും സല്യൂട്ട് ചെയ്തു.
പിന്നെ CM ന്റെയും IG ന്റെയും പ്രസംഗം ആയിരുന്നു.
പിന്നെ ഓളെ ഊയം ആയിരുന്നു. ഓൾ മൈക്ക് വാങ്ങി.
"Firstly happy independence day everyone,"
ഇന്ത്യയിലെ ജനങ്ങളുടെ ക്രമസമാധാനത്തിന് പിന്നിൽ indian army യുടെ പവർ കൊണ്ടാണ് എന്നാണ് പൊതു സംസാരം. അവർ രാജ്യത്തിന്റെ പുറത്തുള്ള ആക്രമികളെ തടയുന്നു.0 പക്ഷെ ജനങ്ങളുടെ ക്രമസമാധാനത്തിന്0 പിന്നിൽ അവർ മാത്രമല്ല. രാജ്യത്തിന്റെ ഉള്ളിലെ അക്രമങ്ങൾക്കെതിരി0 നിന്ന് പൊരുതി ജനങ്ങൾക് ക്രമ സമാധാനത്തിന് വേണ്ടി പ്രയത്നിക്കുന്ന കാക്കിയുടുത്ത മാലാഖമാർ, yes police's,
I'm salute every police officers around me (ഓൾ ഇംഗ്ലീഷിൽ അതും പറഞ്ഞു ഒരു സല്യൂട്ട് ചെയ്തു )
ശേഷം മൈക്ക് അവിടെ വെച്ച് IG നോട് എന്തോ പറഞ്ഞു. എന്നോട് കണ്ണുകൊണ്ട് വരാൻ പറഞ്ഞു. ഞാൻ പുറത്തിറങ്ങി ഓളെ wait ചെയ്തു. ഓൾ വന്ന ശേഷം വണ്ടി എടുത്തു.
ഇവിടെ നിർത്ത്. ഓളെ ഗസ്റ്റ് ഹൗസിന് മുന്നിൽ എത്തിയപ്പോൾ ഓൾ പറഞ്ഞു.
ഞാൻ അവിടെ നിർത്തി ഓൾ ഇറങ്ങി പോയി.
0
കുറച്ച് കഴിഞ്ഞു തിരിച്ചു വന്നു. ഓളെ കോലം കണ്ട് ഞാൻ ഞെട്ടി. ഇപ്പൊ ഓൾ സാരി അല്ല. First കണ്ട കോലം ജീനും ടോപ്പും ഇട്ട് ബ്രൗൺ മുടി പറപ്പിച്ചു. ഓളെ കണ്ണിൽ നിന്ന് ഗ്ലാസ് എടുത്ത് മാറ്റി. ഓളെ കണ്ണുകൾ കറുപ്പ് നിറമായിരുന്നു ഒറ്റയ്യടിക്ക് കണ്ടാൽ മനസ്സിലാവും ലെൻസ് ആണെന്ന്.
ഇതെന്താ ഈ കോലം.? (ഞാൻ )
എടോ പൊട്ടാ ആ കോലത്തിൽ ഞാൻ അങ്ങോട്ട് പോയാൽ അവിടത്തെ പിച്ചക്കാരന് വരെ എന്നെ മനസ്സിലാവും (ലെവൾ )
വണ്ടി എടുക്ക്.
ഞാൻ വണ്ടി എടുത്തു.
ഇവിടെ നിർത്ത്. കളക്ടറേറ്റ് ഏകദേശം 300 മീറ്റർ മുമ്പുള്ള ഒരു സ്‌ഥലത്തു എത്തിയപ്പോൾ ഓൾ പറഞ്ഞു.
ഞാൻ വണ്ടി നിർത്തി.
ഇവിടെ വന്നത് എന്തിനാണെന്ന് വെച്ചാൽ MLA ജോസഫ് മാത്യു അന്തരിച്ചല്ലോ. So ഇവിടെ ഇലക്ഷന് ഉണ്ട് അതിൽ സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിക്കുന്ന "Jouhar ali" എന്ന ആൾ കുറച്ച് കഴിഞ്ഞാൽ നോമിനേഷൻ കൊടുക്കാൻ ഇവിടെ വരും അപ്പോൾ അയാളെ കൊല്ലാൻ വേണ്ടി അൽഫോൻസിന്റെ ആൾകാർ ഇവിടെ ഉണ്ട്.
തനിക്ക് ഇതെങ്ങനെ അറിയാം.(ഞാൻ )
That's non of your business. എന്നും പറഞ്ഞു ഓളൊരു building ന്റെ മുകളിൽ ഗൺ പിടിച്ചു നിൽക്കുന്ന ഒരാളെ ചൂണ്ടി കാണിച്ചു.
ഇതാണോ കൊല്ലാൻ വന്ന ആൾ (ഞാൻ )
അല്ല ഇത് എന്റെ ആൾ ആണ് കൊല്ലാൻ വന്ന ആൾ ദേ ആ building ന്റെ മുകളിൽ ആണ് ഓൾ വേറെ ഒരു building ൽ ഗൺ പിടിച്ചു നിൽക്കുന്ന ഒരാളെ ചൂണ്ടി.
Ohk..
ഞമ്മളെ പ്ലാൻ എന്താന്ന് വെച്ചാൽ. കൃത്യം 9.45 ന് jouhar ali ഇങ്ങോട്ട് വരും. അപ്പോൾ ന്റെ ആൾ മറ്റേ ആൾ നിൽക്കുന്ന building ന് നേരെ ഷൂട്ട് ചെയ്യും. ആ സമയം അയാളെ ശ്രദ്ധ തെറ്റും. ആ സമയം താൻ പോയി അയാളെ കീഴടക്കണം. ഞാൻ jouhar ali യെ സേഫ് ആകും.
ഫുൾ planed ആണല്ലേ (my ആത്മ.)
കൃത്യം 9.45 ന് jouhar ali വന്നു.
ക്ദക്. വലിയൊരു ശബ്ദത്തോടെ കൊല്ലാൻ വന്ന ആളുള്ള building ലെ ഗ്ലാസ് പൊട്ടി. മറ്റേ ആളെ ശ്രദ്ധ തെറ്റി. അപ്പോയെക്കും ഞാൻ ലിഫ്റ്റിൽ കയറി അവിടെ എത്തി അയാളെ ഗൺ ന് നേരെ ഷൂട്ട് ചെയ്തു. അയാൾ തിരിഞ്ഞതും അയാളെ കാലിന് ഷൂട്ട് ചെയ്തു. അയാൾ അവിടെ വീണു കിടന്നു. ഞാൻ അയാളെയും കൊണ്ട് തായേ ഇറങ്ങി.
ഇറങ്ങിയപ്പോൾ ഞാൻ കണ്ടത് ahna നെ തന്നെ നോക്കി നിൽക്കുന്ന ഒരു 55 വയസ്സ് തോന്നുന്ന ആളെ കണ്ടു. അതായിരിക്കും jouhar എന്ന് ഞാൻ ഊഹിച്ചു..
Aktar താൻ ഇയാളെയും കൊണ്ട് സ്റ്റേഷനിൽക് വിട്ടോ. ഞാൻ പിന്നെ വരാം (ahna)
ഞാൻ അയാളെയും കൊണ്ട് സ്റ്റേഷനിൽക് വിട്ടു.
_________________________
ഇതേ സമയം ikhlas ന്റെയും lia യുടെയും അടുത്ത് പോവാൻ വേണ്ടി alphonse തന്റെ വാഹനത്തിൽ കയറി.
ആ വാഹനം main റോഡിൽ നിന്ന് ഇടവഴിയിലേക്കു തിരിഞ്ഞു. ചുറ്റും കാട് പിടിച്ച ആ സ്‌ഥലത്തു രാവിലെയും ഇരുട്ട് തോന്നിച്ചിരുന്നു. അയാൾ അതിലുടെ യാത്ര ചെയ്തു ആ ഒറ്റമുറി കെട്ടിടത്തിന് മുമ്പിൽ വണ്ടി നിർത്തി.
"Chamak imarat"
അയാൾ അവിടെ എഴുതിയത് വായിച്ചു.
തന്റെ കറുപ്പിൽ grey കലർന്ന കണ്ണുകൾ കൊണ്ട് detector പോലെ ഉള്ള ഒന്നിലേക് നോക്കി. പതിയെ ആ കവാടം തുറന്നു വന്നു.
തുടരും......
Written by salva